Episode 330
ദിവസം 312: ക്രിസ്തുവിനെ പ്രതി സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 8th, 2025
19 mins 11 secs
Your Hosts
Tags
About this Episode
മക്കബായരുടെ പുസ്തകത്തിൽ യൂദാസ് തൻ്റെ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ദൈവ രാജ്യത്തിനു വേണ്ടി അധ്വാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇന്നു നാം ശ്രവിക്കുന്നു. മക്കബായ വിപ്ലവത്തിൻ്റെ കാലത്ത് അവരെല്ലാവരും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തത്, അവർക്ക് അവരുടെ ഭാര്യമാരോടോ, മക്കളോടോ, സഹോദരീസഹോദരന്മാരോടോ, ഒക്കെയുള്ള സ്നേഹത്തെക്കാൾ ഉപരി വിശുദ്ധ ദേവാലയത്തെ പ്രതിയായിരുന്നു.മറ്റെന്തിനെക്കാളും അധികം ക്രിസ്തുവിനെ പ്രതിയായിരിക്കണം നമ്മൾ നമ്മുടെ ജീവിതത്തിലെ പ്രവർത്തികളെയെല്ലാം ക്രമീകരിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായര്‍ 15, ജ്ഞാനം 19, സുഭാഷിതങ്ങൾ 25:21-23]
BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam