The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “നിക്കാനോർ”.
-
ദിവസം 312: ക്രിസ്തുവിനെ പ്രതി സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 8th, 2025 | 19 mins 11 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, ജറെമിയാ., ജ്ഞാനം, ഡാനിയേൽ അച്ചൻ, നിക്കാനോർ, ബൈബിൾ, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, യഹൂദർ, യൂദാസ്, സുഭാഷിതങ്ങൾ
മക്കബായരുടെ പുസ്തകത്തിൽ യൂദാസ് തൻ്റെ കൂടെയുള്ളവരെ പ്രോത്സാഹിപ്പിക്കുകയും അവരെ ദൈവ രാജ്യത്തിനു വേണ്ടി അധ്വാനിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് ഇന്നു നാം ശ്രവിക്കുന്നു. മക്കബായ വിപ്ലവത്തിൻ്റെ കാലത്ത് അവരെല്ലാവരും രാജ്യത്തിന് വേണ്ടി യുദ്ധം ചെയ്തത്, അവർക്ക് അവരുടെ ഭാര്യമാരോടോ, മക്കളോടോ, സഹോദരീസഹോദരന്മാരോടോ, ഒക്കെയുള്ള സ്നേഹത്തെക്കാൾ ഉപരി വിശുദ്ധ ദേവാലയത്തെ പ്രതിയായിരുന്നു.മറ്റെന്തിനെക്കാളും അധികം ക്രിസ്തുവിനെ പ്രതിയായിരിക്കണം നമ്മൾ നമ്മുടെ ജീവിതത്തിലെ പ്രവർത്തികളെയെല്ലാം ക്രമീകരിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 311: ഇരുളും വെളിച്ചവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 7th, 2025 | 22 mins 37 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അൽക്കിമൂസ്, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ് രാജാവ്, ദസ്സാവുഗ്രാമം., നിക്കാനോർ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ് മക്കബേയൂസ്, റാസിസ്, സുഭാഷിതങ്ങൾ, സെല്യൂക്കസിൻ്റെ പുത്രൻ ദമെത്രിയൂസ്, ഹസിദേയർ
സെല്യൂക്കസിൻ്റെ പുത്രനായ ദമെത്രിയൂസ് രാജാവ് കൗശലപൂർവ്വം യഹൂദരെ നേരിടുന്നതിൻ്റെ വിവരണങ്ങളാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ ഉള്ളത്. യൂദാസിനെ വധിക്കാനും അവനോടൊപ്പമുള്ളവരെ ചിതറിക്കാനും മഹത്തായ ദേവാലയത്തിൻ്റെ പ്രധാനപുരോഹിതനായി അൽക്കിമൂസിനെ നിയമിക്കാൻ നിക്കാനോറിന് കല്പന നൽകുന്നതും ഇവിടെ കാണാം. മനുഷ്യജീവിതത്തിലെ ഇരുളും വെളിച്ചവും എന്ന ആശയമാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം ദർശിക്കുന്നത്. ഏത് തകർച്ചയുടെ അനുഭവങ്ങളിലും ദൈവം തൻ്റെ മക്കളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നും അവിടത്തെ അനന്തമായ ജ്ഞാനത്തിൽ അവയെല്ലാം നന്മയ്ക്കായി പരിണമിപ്പിക്കുന്നുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 15th, 2025 | 25 mins 1 sec
1 മക്കബായർ, bible in a year malayalam, bibleinayear, daniel achan mcrc, fr. daniel poovannathil, mount carmel retreat centre, poc ബൈബിൾ, അന്തിയോക്കസ്, അൽകിമൂസ്, ഇസ്രായേല്യർ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ് ഒന്നാമൻ, നിക്കാനോർ, പ്രഭാഷകൻ, ബക്കിദെസ്, ബത്സയ്ത്ത്, ബേത്ഹോറോൺ, ബൈബിൾ, മലയാളം ബൈബിൾ, ലിസിയാസ്, സീയോൻമല, സുഭാഷിതങ്ങൾ, സെല്യൂക്കസ്
വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും അത് അവന് അനിഷ്ടമാവുകയും ചെയ്യുന്നു. വിശുദ്ധിയോടെ ജീവിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏക ലക്ഷ്യവും ഏക പ്രാർത്ഥനയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 284: ക്രിസ്തുവിനോടൊപ്പം ഭൂരിപക്ഷം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 11th, 2025 | 27 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, അന്തിയോക്കസ്രാജാവ്, അപ്പളോണിയൂസ്, ഗോർജിയാസ്., ഡാനിയേൽ അച്ചൻ, ദോറിമേനസിൻ്റെ പുത്രൻ ടോളമി, നിക്കാനോർ, ബെത്ഹോറോൺ, ബൈബിൾ, മലയാളം ബൈബിൾ, മിസ്പാ, യൂദാസ് മക്കബേയൂസ്, സിറിയാസൈന്യം, സേറോൻ
യൂദാസ് മക്കബേയൂസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ നേതൃത്വത്തിൽ ദൈവജനത്തിന് നേരിടുന്ന ദുരിതത്തെ പ്രതിരോധിക്കാനുള്ള ഭക്തരായ മനുഷ്യരുടെ പരിശ്രമങ്ങളുടെ നേതൃസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട് ആ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതാണ് 1 മക്കബായരുടെ പുസ്തകത്തിൽ വായിക്കുന്നത്. യുദ്ധത്തിൻ്റെ വിജയം സൈന്യത്തിൻ്റെ എണ്ണത്തെ ആശ്രയിച്ചിരിക്കുകയല്ല മറിച്ച് ദൈവം കൂടെ ഉണ്ടോ ഇല്ലയോ എന്നതാണ് പ്രസക്തമായ വിഷയം എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കുകയാണ് ഇവിടെ. ഒരു ആത്മീയ മനുഷ്യൻ്റെ ജീവിതം നമ്മൾ അളക്കേണ്ടത് പ്രധാനമായും ബന്ധങ്ങളുടെ ഒരു മാനദണ്ഡം അനുസരിച്ചാണ് എന്ന് പ്രഭാഷകനിലൂടെ വ്യക്തമാകുന്നു. ബന്ധങ്ങളെ കുറെക്കൂടി ആദരവോടും മഹത്വത്തോടും കാണാനുള്ള വിവേകം നമുക്ക് ഉണ്ടാകണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഉത്ബോധിപ്പിക്കുന്നു.