The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “യൂദാസ്”.
-
ദിവസം 295: വ്യർഥസ്വപ്നങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 22nd, 2025 | 22 mins 38 secs
1 മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, അന്തിയോക്കസ്, അർസാക്കസ്, എലൂൾമാസം, ഗസറാ, ജാസൻ്റെ മകൻ അന്തിപ്പാത്തർ., ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ് രാജാവ്, നുമേനിയൂസ്, പ്രഭാഷകൻ, ബേത്സൂർ, ബൈബിൾ, മലയാളം ബൈബിൾ, യൂദാദേശം, യൂദാസ്, റോമാ, സുഭാഷിതങ്ങൾ, സ്പാർത്താ
മത്താത്തിയാസിൻ്റെ അവശേഷിച്ച ഏക പുത്രനായ ശിമയോൻ നേടിയെടുത്ത സമാധാനത്തിൻ്റെ അന്തരീക്ഷവും ശിമയോൻ്റെ മഹത്വത്തെക്കുറിച്ചുമാണ് മക്കബായരുടെ ഒന്നാം പുസ്തകത്തിൽ നാം വായിക്കുന്നത്. ശിമയോൻ്റെ കാലത്ത് നാട്ടിൽ നിലനിന്നിരുന്ന സമാധാനത്തെയും സന്തോഷത്തെയുംകുറിച്ചുള്ള വിവരണങ്ങൾ ഇതിലുണ്ട്. ദൈവഭയം ഒരു മനുഷ്യന് നൽകുന്ന യഥാർത്ഥ സുരക്ഷിതത്വം എന്താണെന്ന് പ്രഭാഷകനിൽ കാണാൻ സാധിക്കുന്നു. സുഭാഷിതങ്ങളുടെ പുസ്തകത്തിൽ മാതാപിതാക്കളോടുള്ള കടമയെക്കുറിച്ചുള്ള വിവരണങ്ങളാണുള്ളത്. സംരക്ഷണത്തിന് ആരുമില്ലാത്തവരെ കുറേക്കൂടി മിഴിവുള്ള കണ്ണുകളോടെ കാണാനും മനസ്സുകൊണ്ട് ചേർത്തുനിർത്താനും നമുക്ക് കഴിയണം എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു
-
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 21st, 2025 | 20 mins 57 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 289: റോമാക്കാരുമായി സഖ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 16th, 2025 | 21 mins 29 secs
1 മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, അന്തിയോക്കസ്, എലെയാസറിൻ്റെ പുത്രൻ ജാസൻ, എവുപ്പോളെമൂസ്, കിത്തീംകാർ, ഗൗൾനാട്ടുകാർ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ് രാജാവ്, പെർസെയൂസ്, പ്രഭാഷകൻ, ബൈബിൾ, മലയാളം ബൈബിൾ, യൂദാസ്, യൂമെനസ് രാജാവ്, സുഭാഷിതങ്ങൾ
ഗ്രീക്കുകാരെ എതിരിടുന്നതിന് ഒരു സഹായമാകുമെന്ന് കരുതി യൂദാസ്, പ്രബലശക്തിയായിരുന്ന റോമുമായി ചെയ്ത ഉടമ്പടി ഇസ്രായേലിൻ്റെ ചരിത്രത്തിലെ വലിയ ഒരു അബദ്ധമായി മാറുന്നു. വിജാതീയ ബന്ധങ്ങളിലേക്ക് പോകുന്നതിൻ്റെ തിരിച്ചടികൾ മക്കബായരുടെ ഒന്നാം പുസ്തകത്തിൽ നമുക്ക് കാണാം. ശത്രുവിനെ നേരിടുന്നതിന് മറ്റൊരു ശത്രുവിൻ്റെ സഹായം തേടുന്നത് ഗുണകരമാവില്ല എന്ന് ഇതിലൂടെ വ്യക്തമാകുന്നു. ദൈവത്തിൻ്റെ മുൻപിൽ നിന്ന് നമുക്ക് ഒന്നും ഒളിക്കാനാകില്ല അവിടത്തെ മുൻപിൽ എല്ലാം അനാവൃതവും നഗ്നവുമാണ്; മനുഷ്യനെയല്ല യഥാർത്ഥത്തിൽ പാപം ചെയ്യുമ്പോൾ നമ്മൾ ഭയക്കേണ്ടത്, പാപം ആത്യന്തികമായി ആർക്കെതിരെയുള്ള വെല്ലുവിളിയാണോ ആ ദൈവത്തെ തന്നെയാണ് എന്ന് പ്രഭാഷകൻ മുന്നറിയിപ്പ് നല്കുന്നു. വിശുദ്ധമായ ഒരു ജീവിതം നയിക്കുന്നതിന് ദൈവഭയം എന്ന അടിസ്ഥാന ആത്മീയ ഭാവം നമുക്ക് ഉണ്ടാകേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഈ വചനഭാഗത്തെ മുൻനിർത്തി നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 266: യഥാർത്ഥ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 23rd, 2025 | 20 mins 14 secs
barabbas, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, galilee, jesus, judas, matthew, mcrc, mount carmel retreat centre, pilot, poc ബൈബിൾ, proverbs, ഉത്ഥാനം, ഗലീലി, ഡാനിയേൽ അച്ചൻ, പീലാത്തോസ്, ബറാബ്ബാസ്, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യൂദാസ്, യേശു, സുഭാഷിതങ്ങൾ
രാജാവിൻ്റെ പീഡാനുഭവം, മരണം, രാജാവ് വിജയത്തോടെ ഉത്ഥിതനായി മടങ്ങിവരുന്നത്, എന്നിവയാണ് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. ഈ രാജാവ്, അവൻ്റെ ജീവൻ കുരിശിൽ നമുക്ക് തന്ന്, താനാണ് യഥാർത്ഥ രാജാവ് എന്ന് പ്രഖ്യാപിക്കുകയാണ്. ലോകമെമ്പാടും പോയി എല്ലാ സൃഷ്ടികളോടും അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നത്. അതാണ് നമ്മുടെ ദൗത്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 104: യേശു മരണത്തിനു വിധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 14th, 2025 | 22 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്നാസ്, കയ്യാഫാസ്, കേദ്രോൺ, ഡാനിയേൽ അച്ചൻ, പത്രോസ്, പരിശുദ്ധാത്മാവ്, പീലത്തോസ്, പ്രത്തോറിയം, ബൈബിൾ, മലയാളം ബൈബിൾ, മൽക്കോസ്, യഹൂദർ., യൂദാസ്, യോഹന്നാൻ, സുഭാഷിതങ്ങൾ
മരണത്തിനു വിധിക്കുന്നതിനു മുൻപ് യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതും യേശുവിൻ്റെ അന്തിമ പ്രാർത്ഥനയും തുടർന്ന് പീലാത്തോസിൻ്റെ മുൻപിൽ എത്തിക്കുന്നതുമായ ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് ദൈവവചനം നമ്മെ വിളിക്കുകയാണ്, ക്രിസ്തുവിനെയും ലോകത്തെയും ദൈവം നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നമ്മൾ ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും യേശുവിനെ തിരഞ്ഞെടുക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 102: ലാസറിനെ ഉയിർപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 12th, 2025 | 26 mins
bible in a year malayalam, bibleinayear, daniel achan, disciples, fr. daniel poovannathil, jesus, jesus son of god, jesus speaks about his death, jesus the resurrection and life, jesus weeps, john, judas, lazarus, lazarus is brought to life, mariam, martha, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, shepherd, the death of lazarus, the good shepherd, the parable of the shepherd, the plot against jesus, the triumphant entry into jesus, ആട്ടിടയൻ, ആട്ടിൻകൂട്ടത്തിൻ്റെ ഉപമ, ഈശോ, ഡാനിയേൽ അച്ചൻ, നല്ല ഇടയൻ, ബൈബിൾ, മനുഷ്യ പുത്രൻ ഉയർത്തപ്പെടണം, മറിയം, മലയാളം ബൈബിൾ, മർത്താ, യൂദാസ്, യേശു, യേശു ഉത്ഥാനവും ജീവനും, യേശു കരയുന്നു, യേശു ദൈവപുത്രൻ, യേശുവിനെ വധിക്കാൻ ആലോചന, യോഹന്നാൻ, രാജകീയ പ്രവേശനം, ലാസറിനെ ഉയിർപ്പിക്കുന്നു, ലാസറിൻ്റെ മരണം, ലാസർ, ശിഷ്യന്മാർ, സുഭാഷിതങ്ങൾ
വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.