The Bible in a Year - Malayalam

Episode Archive

Episode Archive

145 episodes of The Bible in a Year - Malayalam since the first episode, which aired on December 21st, 2024.

  • ദിവസം 136: അബ്‌സലോമിൻ്റെ ദാരുണാന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 16th, 2025  |  24 mins 47 secs
    1 chronicles, 1 ദിനവൃത്താന്തം, 2 samuel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ 2 സാമുവൽ, അബിഷായി, അബ്സലോം, അഹിബാസ്, കുഷി, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, യോവാബ്, സങ്കീർത്തനങ്ങൾ

    ദാവീദിൻ്റെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നിട്ടും മകൻ അബ്‌സലോമിനെ യോവാബും സംഘവും വധിക്കുന്നതും ഈ വിവരം ദാവീദിനെ അറിയിക്കുന്നതുമായ ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. തൻ്റെ തന്നെ പാപപ്രവൃത്തികൾമൂലം കൂടെയുള്ള ആരുടെയും സ്വഭാവദൂഷ്യങ്ങളെ തിരുത്താനുള്ള ധാർമികമായ ബലം കിട്ടാതിരുന്ന ദാവീദിൻ്റെ അനുഭവം, ക്രിസ്തുവിലൂടെ വെളിപ്പെട്ട മഹാകാരുണ്യത്തിലേക്ക് തിരിയാനും സത്യസന്ധമായി അനുതപിക്കാനും തെറ്റുതിരുത്തി ക്രിസ്തുവിൽ ഒരു ജീവിതം ആരംഭിക്കാനുമുള്ള ക്ഷണമാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.

  • ദിവസം 135: ദാവീദിനെതിരെ അബ്‌സലോമിൻ്റെ ഗൂഢാലോചന - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 15th, 2025  |  22 mins 1 sec
    advice trap, ark of the covenant, bible in a year malayalam, bibleinayear, cedar tree, chronicles, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, preparation for church construction, psalm, samuel, അബ്‌സലോം, അഹിഥോഫെൽ, ഉടമ്പടിപ്പേടകം, ഉപദേശകക്കെണി, ഡാനിയേൽ അച്ചൻ, ദാവീദ്, ദിനവൃത്താന്തം, ദേവദാരുതടികൾ, ദേവാലയ നിർമ്മാണ ഒരുക്കം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവൽ, ഹൂഷയ്

    ദാവീദിനെതിരെ ഗൂഢാലോചന നടത്തുന്ന അബ്‌സലോം ഉപദേശകക്കെണിയിൽപെടുന്നതുമായ ഭാഗങ്ങൾ സാമുവലിൻ്റെ പുസ്തകത്തിൽനിന്നും, ദേവാലയനിർമ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ദാവീദ് ഒരുക്കിവെക്കുന്നതും വിശദീകരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കർത്താവേ, അങ്ങയെക്കുറിച്ചുള്ള തീഷ്ണത ഞങ്ങളുടെ ഹൃദയത്തിൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാനും ദൈവത്തിൻ്റെ ഹൃദയത്തിന് ഇണങ്ങിയവരായി ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 134: ദാവീദിൻ്റെ പലായനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 14th, 2025  |  19 mins 59 secs
    absalom, ahithophel, bible in a year malayalam, bibleinayear, chronicles, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, samuel, shimei curses david, ziba, അബ്‌സലോം, അഹിഥോഫെൽ, ഡാനിയേൽ അച്ചൻ, ദിനവൃത്താന്തം, ബൈബിൾ, മലയാളം ബൈബിൾ, ഷിമെയി ദാവീദിനെ ശപിക്കുന്നു, സങ്കീർത്തനങ്ങൾ, സാമുവൽ, സീബാ

    ദാവീദിൻ്റെ പലായനത്തിനിടയിൽ സീബായെയും ഷിമെയിയെയും കണ്ടുമുട്ടുന്ന രംഗങ്ങളും ജറുസലേമിൽ എത്തിച്ചേർന്ന അബ്‌സലോമിൻ്റെ പ്രവർത്തികളും ഇന്ന് നാം വായിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ഉപേക്ഷിച്ചു പോയവർ നൽകിയ വേദനയ്ക്കിടയിലും നല്ല സൗഹൃദങ്ങൾ നൽകിയ സാന്ത്വനം ദാവീദ് അനുഭവിച്ച ഒരു കാലമായിരുന്നു കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. ജീവിതത്തിൽ ഒറ്റപെടുന്നുവെന്നു തോന്നുന്ന ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും നിസ്സഹായ നാഴികകളിൽ നമ്മൾ യഥാർത്ഥത്തിൽ ഓർക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ദൈവം തന്ന നല്ല സൗഹൃദങ്ങളെയാണെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 133: അബ്‌സലോമിൻ്റെ സൈനികവിപ്ലവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 13th, 2025  |  22 mins 8 secs
    1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, absalom plans rebellion, bible in a year malayalam, bibleinayear, daniel achan, david, david captures rabbah, david flees from jerusalem, fr. daniel poovannathil, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അബ്സലോം, അബ്സലോമിൻ്റെ സൈനികവിപ്ലവം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റബ്ബ പിടിച്ചടക്കുന്നു, സങ്കീർത്തനങ്ങൾ

    ദാവീദിനെതിരെ അബ്‌സലോം നടത്തുന്ന ഗൂഢനീക്കങ്ങളും കലാപത്തിനുള്ള തയ്യാറെടുപ്പുകളും, ഇതറിഞ്ഞ ദാവീദും രാജസേവകന്മാരും പലായനം ചെയ്യുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. സ്നേഹപൂർവ്വമുള്ള തിരുത്തലുകൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുത്തലുകൾ നൽകുന്നവരെ വെറുക്കാതിരിക്കാനും തിരുത്തലുകൾ എളിമയോടെ സ്വീകരിക്കാനും കഴിയുന്നത് ആത്മീയതയുടെ വളരെ അടിസ്ഥാനപരമായ അടയാളങ്ങളാണ് എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

  • ദിവസം 132: അബ്‌സലോമിനെ തിരികെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 12th, 2025  |  18 mins 57 secs
    absalom, bible in a year malayalam, bibleinayear, daniel achan, david, david forgives absalom., fr. daniel poovannathil, genesis, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, yoab, അബ്‌സലോം, ഉത്പത്തി, ജോബ്, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, യോവാബ്, സുഭാഷിതങ്ങൾ

    അമ്നോനെ കൊന്നശേഷം ഗെഷൂറിലേക്ക് പലായനം ചെയ്ത അബ്‌സലോമിനെ ജറുസലേമിലേക്ക് തിരികെ കൊണ്ടുവരാൻ ദാവീദ് യോവാബിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ച സാഹചര്യവും പശ്ചാത്തലവും ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ഒരിക്കൽ ദൈവവുമായുള്ള ബന്ധം മുറിഞ്ഞാൽ പിന്നീട് മാപ്പ് ലഭിച്ചാലും നമുക്ക് കടങ്ങൾ തീർന്ന് പഴയ ബന്ധത്തിലേക്ക് പുനപ്രവേശിക്കാൻ കുറെ സമയം കൂടി എടുക്കും എന്ന ചിന്ത, ബന്ധം മുറിയാതിരിക്കാനുള്ള ഒരു നിതാന്ത ജാഗ്രത പുലർത്താൻ നമ്മെ പ്രേരിപ്പിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 131: അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 11th, 2025  |  22 mins 44 secs
    1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, absalom’s revenge, amnon, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, holy bible, king david, mcrc, mount carmel retreat centre, nathan’s message to david, poc bible, poc ബൈബിൾ, psalm, tamar, അബ്‌സലോം, അബ്‌സലോമിൻ്റെ പ്രതികാരം, അമ്നോൻ, അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു, ഡാനിയേൽ അച്ചൻ, താമാർ, ദാവീദ് രാജാവ്, നാഥാൻ്റെ പ്രവചനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ

    ദാവീദിൻ്റെ മകനായ അമ്നോൻ, ദാവീദിൻ്റെ മറ്റൊരു ഭാര്യയിലെ മകളായ താമാറിനെ മാനഭംഗപ്പെടുത്തുന്നതും താമാറിൻ്റെ സഹോദരൻ അബ്‌സലോം അമ്നോനെ വധിക്കുന്നതുമായ ഭാഗങ്ങൾ ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ദാവീദ് ചെയ്ത തെറ്റിൻ്റെ അനന്തരഫലങ്ങൾ ദാവീദിൻ്റെ കുടുംബത്തെ വേട്ടയാടുന്നു. നമ്മുടെ ജീവിതത്തിലെ പാപത്തിനു ശേഷമുള്ള ഓരോ ജീവിതാനുഭവങ്ങളും പാപത്തിൻ്റെ കാഠിന്യവും ഗൗരവവും ഓർമിപ്പിക്കുന്ന വിധത്തിലായിരിക്കുമെന്നും ഇത്തരം സൂചനകൾ ദൈവം അയയ്ക്കുമ്പോൾ പശ്ചാത്താപത്തിലേക്കും പ്രായശ്ചിത്തത്തിലേക്കും അത് നമ്മെ നയിക്കേണ്ടതുണ്ട് എന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.

  • ദിവസം 130: ദാവീദിനെ നാഥാൻ ശകാരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 10th, 2025  |  22 mins 18 secs
    1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of the covenant., bible in a year malayalam, bibleinayear, birth of solomon, curse, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, prophet nathan, psalm, royal city, ഉടമ്പടിപേടകം, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ പ്രവാചകൻ, ബൈബിൾ, മലയാളം ബൈബിൾ, രാജകീയനഗരം, ശകാരം, സങ്കീർത്തനങ്ങൾ \ 2 samuel, സോളമൻ്റെ ജനനം

    ദാവീദ് ചെയ്ത പാപത്തിൻ്റെ ആഴവും വ്യാപ്തിയും ബോധ്യപ്പെടുത്താൻ നാഥാൻ പ്രവാചകനെ കർത്താവ് അയക്കുന്നതും നാഥാൻ ദാവീദിനെ ശകാരിക്കുന്നതും, ചെയ്തുപോയ പാപം മൂലം തലമുറകൾ അനുഭവിക്കാൻ പോകുന്ന ശിക്ഷകളെക്കുറിച്ചും ദാവീദിൻ്റെ പശ്ചാത്താപവും ഇന്നത്ത വായനകളിൽ നിന്ന് നാം ശ്രവിക്കുന്നു. പാപം കൊണ്ടുവരുന്ന അനർഥങ്ങളുടെ ഭയാനകതകൾ ബോധ്യപ്പെടുന്ന ദാവീദ് പശ്ചാത്താപത്തിലേക്കും പ്രായ്ശ്ചിത്തത്തിലേക്കും ദൈവത്തിൻ്റെ കരുണ അപേക്ഷിച്ച് നിലവിളിക്കുന്ന ഒരു എളിമപ്പെടലിൻ്റെ അവസ്ഥയിലേക്കും തൻ്റെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • ദിവസം 129: ദാവീദ് ബത്‌ഷേബായെ സ്വന്തമാക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 9th, 2025  |  21 mins 52 secs
    1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of covenant., bathsheba, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, uriah, ഉടമ്പടിപേടകം, ഊറിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, ബത്ഷെബാ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 2 samuel

    ഊറിയായുടെ ഭാര്യയായ ബത്‌ഷേബായെ സ്വന്തമാക്കുന്നതിന് ദാവീദ് സ്വീകരിച്ച നീക്കങ്ങളെക്കുറിച്ചും ഉടമ്പടിപ്പേടകം ജറുസലേമിലെത്തിക്കാനെടുത്ത തയ്യാറെടുപ്പുകളും ഉടമ്പടിപ്പേടകവുമായുള്ള യാത്രയെപ്പറ്റിയുള്ള വിവരണങ്ങളും ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നമ്മെ ഏൽപിച്ച കടമകളും ദൗത്യങ്ങളും നിർവ്വഹിക്കാൻ നിരന്തരമായ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും അധ്വാനിക്കുന്ന ഒരുവൻ്റെ ജീവിതത്തിൽ പാപത്തിൻ്റെ മേഖലകൾ കുറവായിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 128: ദാവീദ് അമ്മോന്യരെ തോല്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 8th, 2025  |  19 mins 18 secs
    1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of the covenant, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അബിനാദാബ്, ഉടമ്പടിപ്പേടകം, ഉസാ, ഓബദ്ഏദോം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 2 samuel, സാമന്തരാജാക്കന്മാർ

    ദാവീദിനെ നേരിടാനെത്തിയ ആരാം-അമ്മോന്യ സഖ്യത്തെ ഇസ്രായേൽ സൈന്യം യുദ്ധത്തിൽ തോൽപ്പിക്കുന്നതും വാഗ്ദാനപേടകം ജറുസലേമിലെത്തിക്കാനുള്ള ദാവീദിൻ്റെ പരിശ്രമവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്നത്തെ വായനകളിൽ നിന്നും ശ്രവിക്കാം. ദൈവസാന്നിധ്യം എപ്പോഴും കൂടെയുണ്ടാകണമെന്ന് ദാവീദ് ആഗ്രഹിച്ചതുപോലെ കർത്താവേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും എൻ്റെ കൂടെ ഇരിക്കണമേ, അങ്ങയുടെ സാന്നിദ്ധ്യം ഒരിക്കലും എന്നെ വിട്ടു പിരിയരുതേ എന്ന പ്രാർത്ഥന നമ്മെ അനുഗ്രഹിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 127: മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 7th, 2025  |  19 mins 42 secs
    1 ദിനവൃത്താന്തം, 1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, jonathan, mcrc, mephibosheth, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ജോനാഥൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ അനുയായികൾ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം, മെഫിബോഷെത്ത്, സങ്കീർത്തനങ്ങൾ

    ദാവീദ് സാവൂളിൻ്റെ കുടുംബത്തോട് ദയ കാണിക്കുന്നതും, ജോനാഥാൻ്റെ മകനായ മെഫിബോഷെത്തിനെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുവരുന്നതും ഇന്ന് നാം വായിക്കുന്നു. നല്ല കാലങ്ങൾ വന്നപ്പോൾ ദാവീദ് തൻ്റെ ആത്മസുഹൃത്തിനെയും അവനു നൽകിയ വാഗ്ദാനത്തെയും മറന്നില്ല എന്നത് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ദാവീദിനുള്ള അചഞ്ചലമായ ഉറപ്പാണ് സൂചിപ്പിക്കുന്നതെന്നും, ഭാരങ്ങളില്ലാതെയും ഭയങ്ങളില്ലാതെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ് നമ്മുടെ ദൈവവിശ്വാസം എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 126: ദാവീദിൻ്റെ വിജയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 6th, 2025  |  25 mins 52 secs
    1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, citadel of zion, daniel achan, david the king, david’s wars and victories., fr. daniel poovannathil, jerusalem, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ജറുസലേം, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വിജയങ്ങൾ, ദാവീദ് രാജാവ്, ദിനവൃത്താന്തം, ബേത് ലേഹെം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെ മരണം, സീയോൻ കോട്ട

    ദാവീദ് രാജാവ് ഇസ്രയേലിനോട് ശത്രുതയുള്ള ഫിലിസ്ത്യക്കാരെയും, മൊവാബുകാരെയും, സോബാ രാജാവിനെയും യുദ്ധത്തിൽ പരാജയപ്പെടുത്തി തൻ്റെ ജനത്തിന് മുഴുവൻ ന്യായവും നീതിയും നടത്തി ഭരണം നടത്തുന്ന ഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. നമ്മൾ വേരുകളുള്ള ഒരു ജനതയാണെന്നും കൃത്യമായ ഒരു ദൈവികപദ്ധതിയുടെ ഭാഗമാണ് നമ്മൾ എന്നും രാജകീയ ജനതയായ നമ്മൾ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു ജനതയാണെന്നും ദിനവൃത്താത്തപുസ്തകത്തിലെ വായനകൾ സൂചിപ്പിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • ദിവസം 125: കർത്താവിൻ്റെ പേടകം ജറുസലേമിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 5th, 2025  |  32 mins 34 secs
    1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david's prayer of thanksgiving, fr. daniel poovannathil, jerusalem, mcrc, mount carmel retreat centre, nathan, nathan's message to david, poc bible, poc ബൈബിൾ, psalm, the covenant box is brought to jerusalem, കർത്താവിൻ്റെ പേടകം ദാവീദിൻ്റെ നഗരത്തിലേക്ക്, ജറുസലേം, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ നന്ദി പ്രകാശനം, ദാവീദ്, നാഥാൻ, നാഥാൻ്റെ പ്രവചനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ

    ദാവീദ് രാജാവ് ജറുസലേമിലേക്ക് വാഗ്ദാനപേടകം തിരികെ കൊണ്ടുവരുന്നതും ദാവീദിനോട് ദൈവം ചെയ്ത പഴയനിയമത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ നിത്യമായ ഉടമ്പടിയെക്കുറിച്ചും ദാവീദിൻ്റെ നന്ദിപ്രകാശനത്തെക്കുറിച്ചും ഇന്ന് നാം വായിക്കുന്നു. പഴയ നിയമത്തിലെ വാഗ്ദാനപേടകം പുതിയ നിയമത്തിലെ പരിശുദ്ധ മറിയം ആണ് എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നൽകുന്നു.

  • ദിവസം 124: ദാവീദ് ഇസ്രായേൽ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 4th, 2025  |  24 mins 3 secs
    1 ദിനവൃത്താന്തം, 1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ജറുസലേം ദാവീദിൻ്റെ നഗരം., ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ

    പതിനഞ്ചു വർഷത്തെ പലായനങ്ങൾക്കും വേട്ടയാടലുകൾക്കും ശേഷം ദാവീദ് ഇസ്രായേൽ മുഴുവൻ്റെയും രാജാവാകുന്നു. ജീവിതത്തിലെ എല്ലാ സുപ്രധാനമായ ഘട്ടങ്ങളിലും ദൈവത്തോട് ആലോചന ചെയ്‌ത്‌ തീരുമാനങ്ങളെടുക്കുന്നതും അങ്ങനെ ദൈവഹൃദയത്തിന് ഇണങ്ങിയവനാകാൻ ദാവീദിന് സാധിക്കുന്നതും ഇന്നത്തെ വായനയിൽ നമുക്ക് ശ്രവിക്കാം. നമ്മുടെ ജീവിതത്തിലും ദൈവത്തെ ആശ്രയിക്കുന്ന ഒരു ശീലം നമ്മൾ രൂപപ്പെടുത്തിയാൽ അത് നമ്മെ ദൈവഹൃദയത്തിന് പ്രിയപ്പെട്ടവരാക്കിമാറ്റും എന്ന ചിന്ത അച്ചൻ പങ്കുവയ്ക്കുന്നു.

  • ദിവസം 123: ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 3rd, 2025  |  23 mins 2 secs
    1 chronicle, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, ishbosheth is murdered, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the descendants of gad, the descendants of levi, the descendants of reuben, ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു, ഗാദിൻ്റെ സന്തതികൾ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റൂബൻ്റെ സന്തതികൾ, ലേവിയുടെ സന്തതികൾ, സങ്കീർത്തനങ്ങൾ

    സാവുളിൻ്റെ പടത്തലവന്മാരായ രണ്ടുപേർ ചേർന്ന് ഉച്ചയുറക്കത്തിലായിരുന്ന ഈഷ്ബൊഷേത്തിൻ്റെ തല വെട്ടിയെടുത്ത് ദാവീദിൻ്റെ പക്കലേക്ക് വരുകയും ദാവീദ് അതിൽ സന്തോഷിക്കാതെ കൊലപ്പെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യുന്നു. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, എന്ന വചനത്തിലൂടെ ഡാനിയേൽ അച്ചൻ ഇന്നത്തെ വചനഭാഗം വിശദീകരിക്കുന്നു.

  • ദിവസം 122: ദാവീദിൻ്റെ സന്തതിപരമ്പര - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 2nd, 2025  |  27 mins 59 secs
    1 chronicles, 1 samuel, 1 ദിനവൃത്താന്തം, 2 സാമുവൽ, abner, bible in a year malayalam, daniel achan, david, descendants of david യൂദായുടെ സന്തതികൾ, descendants of judah, descendants of simeon, fr. daniel poovannathil, joab ദാവീദിൻ്റെ പുത്രന്മാർ, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അബ്‌നേർ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, യോവാബ്, ശിമയോൻ്റെ സന്തതികൾ, സങ്കീർത്തനങ്ങൾ

    ദാവീദിൻ്റെയും സാവൂളിൻ്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ ദാവീദിനെ കാണാൻ ഹെബ്രോണിലെത്തിയ അബ്‌നേറിനെ ചതിയിൽ യോവാബ് വധിക്കുന്ന ഭാഗവും ദാവീദിൻ്റെയും യൂദായുടെയും സന്തതിപരമ്പരകളെക്കുറിച്ചുള്ള ഭാഗവും ഇന്ന് നമുക്ക് ശ്രവിക്കാം. 'കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ’ യെന്ന യാബേസിൻ്റെ പ്രാർത്ഥന നാം നിത്യജീവിതത്തിൽ ഒരു ശീലമാക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.

  • ദിവസം 121: ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    May 1st, 2025  |  23 mins 29 secs
    1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2സാമുവൽ, bible in a year malayalam, daniel achan, david the king, fr. daniel poovannathil, genealogy, mcrc, mount carmel retreat centre, poc ബൈബിൾ, psalm, the battle of gibeon, ഗിബെയോനിലെ യുദ്ധം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, രാജാവ്, വംശാവലി, സങ്കീർത്തനങ്ങൾ

    ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവാകുന്നതും ദാവീദിൻ്റെ കുടുംബവും സാവൂളിൻ്റെ കുടുംബവും തമ്മിൽ നടക്കുന്ന കിടമത്സരവും യൂദായുടെ സന്തതിപരമ്പരകളെ ക്കുറിച്ചുള്ള വിവരണവുമാണ് ഇന്ന് നാം വായിക്കുന്നത്. ഓരോ ജീവിതത്തിനും പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ ഉണ്ടെന്നും മറ്റാർക്കും നിങ്ങൾ വിലപ്പെട്ടയാൾ അല്ലെങ്കിലും നിൻ്റെ ദൈവത്തിന് നീ വിലപ്പെട്ടവനാണ്, അമൂല്യനാണ്, പ്രിയങ്കരനാണ് എന്നും, ദൈവത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാ പേരുകളും അവരുടെ ഓർമ്മകളും ഉണ്ട് എന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.