The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “ബൈബിൾ”.
-
ദിവസം 106: സാവൂളിനെ രാജാവായി തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 16th, 2025 | 21 mins 59 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, kish ബെഞ്ചമിൻഗോത്രം, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, saul, tribe of benjamin, കിഷ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സാവൂൾ, സുഭാഷിതങ്ങൾ
കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
Intro to 'Royal Kingdom- രാജകീയ ജനം' | Fr. Daniel with Fr. Wilson
April 15th, 2025 | 36 mins 20 secs
bible in a year malayalam, bible study, fr. daniel poovannathil, gospelofjohn, john, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
'രാജകീയ ജനം' എന്ന കാലഘട്ടത്തിലേക്ക് സ്വാഗതം! ഈ കാലഘട്ടത്തിന്റെ പശ്ചാത്തലം ഒരുക്കാൻ ഫാ. ഡാനിയേലിനൊപ്പം ഫാ. വിൽസൺ ചേരുന്നു. 'രാജകീയ ജനം' എന്ന കാലഘട്ടത്തിലെ പ്രധാന കഥാപാത്രങ്ങളെയും സംഭവങ്ങളെയും അവർ അവലോകനം ചെയ്യുന്നു. ദാവീദിനെയും സോളമനെയും സൂക്ഷ്മമായി പരിശോധിക്കുന്നതിലൂടെ നമുക്ക് ചില ആഴത്തിലുള്ള ഉൾക്കാഴ്ചകൾ ലഭിക്കും. കൂടാതെ, രക്ഷാകരചരിത്രം തുടരുമ്പോൾ ഇസ്രായേൽ ജനത ഒരു രാജാവിനെ ആവശ്യപ്പെട്ടതിന്റെ വ്യക്തമായ കാരണം മനസ്സിലാക്കുകയും ചെയ്യാം.
-
ദിവസം 105: യേശുവിൻ്റെ മരണവും ഉയർപ്പും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 15th, 2025 | 24 mins 44 secs
bible in a year malayalam, bibleinayear, crucifixion of jesus, daniel achan, fr. daniel poovannathil, golgotha, john, john the beloved disciple., mary magdalene, mcrc, mount carmel retreat centre, peter യോഹന്നാൻ വത്സലശിഷ്യൻ, pilate, poc ബൈബിൾ, proverbs, resurrection of jesus, thomas, ഗോൽഗോഥാ, ഡാനിയേൽ അച്ചൻ, തോമസ്, പത്രോസ്, പീലാത്തോസ്, ബൈബിൾ, മഗ്ദലേന മറിയം, മലയാളം ബൈബിൾ, യേശുവിൻ്റെ പുനരുഥാനം, യേശുവിൻ്റെ മരണം, യോഹന്നാൻ, സുഭാഷിതങ്ങൾ
മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 104: യേശു മരണത്തിനു വിധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 14th, 2025 | 22 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്നാസ്, കയ്യാഫാസ്, കേദ്രോൺ, ഡാനിയേൽ അച്ചൻ, പത്രോസ്, പരിശുദ്ധാത്മാവ്, പീലത്തോസ്, പ്രത്തോറിയം, ബൈബിൾ, മലയാളം ബൈബിൾ, മൽക്കോസ്, യഹൂദർ., യൂദാസ്, യോഹന്നാൻ, സുഭാഷിതങ്ങൾ
മരണത്തിനു വിധിക്കുന്നതിനു മുൻപ് യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതും യേശുവിൻ്റെ അന്തിമ പ്രാർത്ഥനയും തുടർന്ന് പീലാത്തോസിൻ്റെ മുൻപിൽ എത്തിക്കുന്നതുമായ ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് ദൈവവചനം നമ്മെ വിളിക്കുകയാണ്, ക്രിസ്തുവിനെയും ലോകത്തെയും ദൈവം നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നമ്മൾ ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും യേശുവിനെ തിരഞ്ഞെടുക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 103: യേശു പിതാവിലേക്കുള്ള വഴി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 13th, 2025 | 21 mins 33 secs
bible in a year malayalam, cock crowing, comforter, daniel achan, divine mercy, foot washing, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആശ്വാസകൻ, കോഴി കൂകൽ, ഡാനിയേൽ അച്ചൻ, ദിവ്യകാരുണ്യം, പാദം, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, സുഭാഷിതങ്ങൾ
ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി സ്നേഹത്തിൻ്റെ മാതൃക നൽകിയ യേശു പുതിയൊരു കല്പന നൽകുന്നു; 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ'. നമ്മുടെ സഹായകനായി പരിശുദ്ധാത്മാവിനെ വാഗ്ദാനം ചെയ്യുന്ന യേശുവിൻ്റെ സ്നേഹത്തിൻ്റെ ആഴം മനസ്സിലാക്കാനും ദിവ്യകാരുണ്യത്തോട് കൂടുതൽ സ്നേഹമുള്ളവരായി ജീവിക്കാനും നമുക്ക് സാധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 102: ലാസറിനെ ഉയിർപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 12th, 2025 | 26 mins
bible in a year malayalam, bibleinayear, daniel achan, disciples, fr. daniel poovannathil, jesus, jesus son of god, jesus speaks about his death, jesus the resurrection and life, jesus weeps, john, judas, lazarus, lazarus is brought to life, mariam, martha, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, shepherd, the death of lazarus, the good shepherd, the parable of the shepherd, the plot against jesus, the triumphant entry into jesus, ആട്ടിടയൻ, ആട്ടിൻകൂട്ടത്തിൻ്റെ ഉപമ, ഈശോ, ഡാനിയേൽ അച്ചൻ, നല്ല ഇടയൻ, ബൈബിൾ, മനുഷ്യ പുത്രൻ ഉയർത്തപ്പെടണം, മറിയം, മലയാളം ബൈബിൾ, മർത്താ, യൂദാസ്, യേശു, യേശു ഉത്ഥാനവും ജീവനും, യേശു കരയുന്നു, യേശു ദൈവപുത്രൻ, യേശുവിനെ വധിക്കാൻ ആലോചന, യോഹന്നാൻ, രാജകീയ പ്രവേശനം, ലാസറിനെ ഉയിർപ്പിക്കുന്നു, ലാസറിൻ്റെ മരണം, ലാസർ, ശിഷ്യന്മാർ, സുഭാഷിതങ്ങൾ
വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 101: യേശു ലോകത്തിൻ്റെ പ്രകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 11th, 2025 | 28 mins 24 secs
bible in a year malayalam, blind, christ, daniel achan, difference, feast of tabernacles, fr. daniel poovannathil, john, knowledge, law, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, spiritual blindness, testimony., അന്ധൻ, ആത്മീയാന്ധത, കൂടാരത്തിരുനാൾ, ക്രിസ്തു, ഡാനിയേൽ അച്ചൻ, നിയമം, ബൈബിൾ, ഭിന്നത, മലയാളം ബൈബിൾ, യോഹന്നാൻ, വിജ്ഞാനം, സാക്ഷ്യം, സുഭാഷിതങ്ങൾ
യേശു ജീവജലത്തിൻ്റെ ഉറവയാണെന്നും നമ്മെ യഥാർത്ഥ വഴിയിലൂടെ നയിക്കുന്ന വെളിച്ചം യേശുവാണെന്നും അന്ധകാരത്തിൻ്റെ ആധിപത്യത്തിൽനിന്ന് യേശുവിലേക്കുള്ള വരവ് വെളിച്ചത്തിലേക്കുള്ള വരവാണെന്നും ഇന്നത്തെ വായനകളിൽനിന്നും നാം മനസ്സിലാക്കുന്നു. ഉയർന്ന വിധത്തിൽ ചിന്തിക്കാനും, കാര്യങ്ങളെ കുറെക്കൂടി പക്വതയോടെ കാണാനും, വഴക്കും കലഹങ്ങളും പ്രശ്നങ്ങളും ഒഴിവാക്കി പക്വതയോടെ ജീവിക്കാനും സ്നേഹത്തോടെ സംസാരിക്കാനും നമ്മെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 100: യേശു ജീവൻ്റെ അപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 10th, 2025 | 29 mins 27 secs
barley bread, bible in a year malayalam, fish, fr. daniel poovannathil, mcrc, meat, mount carmel retreat centre, mountain, paralytic, pharisee, poc ബൈബിൾ, well, ഇസ്രായേല്യർ, ഏലിയാബ്, കിണർ, ഗോലിയാത്ത്, ജെസ്സേ, ഡാനിയേൽ അച്ചൻ, തളർവാതരോഗി, ദാവീദ്, ഫരിസേയർ, ഫിലിസ്ത്യർ, ബാർലിയപ്പം, ബൈബിൾ, ബ്ലഡ്, മല, മലയാളം ബൈബിൾ, മാംസം, മീൻ, രക്തം, സാവൂൾ
യോഹന്നാൻ്റെ സുവിശേഷത്തിൽ, വ്യക്തിപരമായി യേശുവിനെ മുട്ടി രക്ഷ അനുഭവിക്കുന്ന സമരിയക്കാരി സ്ത്രീ, രാജസേവകൻ, ബേത്സഥാകുളക്കരയിലെ രോഗി എന്നിവരെപ്പറ്റിയുള്ള ഭാഗങ്ങളും അപ്പം വർധിപ്പിച്ച അദ്ഭുതവും യേശു വെള്ളത്തിനുമീതെ നടക്കുന്നതും ഇന്ന് ശ്രവിക്കാം. ഈ വചനവായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായ മാറ്റങ്ങളെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിച്ചാൽ യഥാർത്ഥത്തിൽ ഈശോയുടെ സ്നേഹം അനുഭവിക്കാൻ കഴിയും എന്നതിനെക്കുറിച്ചും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 99: ദൈവത്തിൻ്റെ കുഞ്ഞാട് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 9th, 2025 | 24 mins 38 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്രയോസ്, എശയ്യ, കഫർണാം, കാനാ, കുഞ്ഞാട്, ഗലീലി, ജറുസലേം, ഡാനിയേൽ അച്ചൻ, നഥാനയേൽ, നിക്കോദേമോസ്., പത്രോസ്, ഫിലിപ്പോസ്, ബഥാനിയ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, വചനം, വെളിച്ചം, സുഭാഷിതങ്ങൾ, സ്സ്നാപകയോഹന്നാൻ
ഇതാ, ലോകത്തിൻ്റെ പാപം നീക്കിക്കളയുന്ന ദൈവത്തിൻ്റെ കുഞ്ഞാട്'. വി. യോഹന്നാൻ്റെ സുവിശേഷത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങളിൽ യേശുവിൻ്റെ പരസ്യജീവിതത്തിൻ്റെ തുടക്കത്തിലെ പ്രധാനസംഭവങ്ങളായ സ്നാപകയോഹന്നാനുമായി കണ്ടുമുട്ടുന്നതും, ആദ്യ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതും കാനായിലെ വിവാഹവിരുന്നിലെ ആദ്യത്തെ അദ്ഭുതവും ദേവാലയശുദ്ധീകരണവും നിക്കോദേമോസുമായുള്ള സംഭാഷണവും നാം ഇന്ന് വായിക്കുന്നു.
-
Intro to 'Messianic Checkpoint 1- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ്' | Fr. Daniel with Fr. Wilson
April 8th, 2025 | 34 mins 20 secs
bible in a year malayalam, bible study, fr. daniel poovannathil, gospelofjohn, john, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
നിങ്ങൾ മിശിഹായിലേക്കുള്ള ആദ്യത്തെ പരിശോധനാ മുനമ്പിൽ എത്തിയിരിക്കുന്നു! ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേർന്ന് യോഹന്നാൻ്റെ സുവിശേഷം അവതരിപ്പിക്കുന്നു. ഈ സുവിശേഷത്തിൻ്റെ ഘടനയെക്കുറിച്ചും മറ്റ് മൂന്ന് സുവിശേഷങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. യോഹന്നാൻ്റെ സുവിശേഷം യേശുവിൻ്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുക മാത്രമല്ല, അതിലുപരി അവൻ്റെ ദിവ്യത്വം നമുക്ക് വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നാം തിരിച്ചറിയുന്നു.