The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 327 in total of The Bible in a Year - Malayalam with the tag “mcrc”.
-
ദിവസം 328: ആത്മാക്കളുടെ രക്ഷ സഹനത്തിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 24th, 2025 | 24 mins 27 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അപ്പസ്തോല പ്രവർത്തനങ്ങൾ, അബ്രാഹം, ഇസഹാക്ക്, ഈജിപ്ത്, കാനാൻ, ജോസഫ്, ഡാനിയേൽ അച്ചൻ, ഫറവോ, ബൈബിൾ, ഭക്ഷ്യസാധനങ്ങൾ, മലയാളം ബൈബിൾ, മോശ, യാക്കോബ്, റോമാ, ഷെക്കെം, സാവൂൾ, സുഭാഷിതങ്ങൾ, സ്തേഫാനോസ്
സ്തേഫാനോസ്, പൂർവ്വപിതാക്കന്മാരുടെ ചരിത്രം ഓർമ്മിപ്പിച്ചുകൊണ്ട്,ദേവാലയത്തിന് എതിരായി പ്രസംഗിക്കുന്നതാണ് ഇന്ന് അപ്പസ്തോല പ്രവർത്തനത്തിൽ നാം ശ്രവിക്കുന്നത്.റോമാ ലേഖനത്തിൽ ഇസ്രായേലിൻ്റെ ഭാവി എന്താണ്, എന്നതിനെക്കുറിച്ച് പരാമർശിക്കുന്നു. നമ്മുടെ ജീവിതത്തിൽ കടന്നു പോകുന്ന ദുഃഖങ്ങൾ ഒക്കെ, നഷ്ടപ്പെട്ടു പോകാൻ സാധ്യതയുള്ള ഏതൊരു ആത്മാവിനെ ദൈവ രാജ്യത്തിൻ്റെ പരിസരങ്ങളിലേക്ക് ചേർത്തുവെക്കുന്നുണ്ടെന്നും അങ്ങനെ നമ്മുടെ സഹനങ്ങളെ കുറേകൂടി പ്രകാശത്തോടെ കാണാൻ നമ്മെ സഹായിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 327: ഇസ്രായേലിൻ്റെ തിരഞ്ഞെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 23rd, 2025 | 18 mins 22 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്ത്യോക്യാക്കാരൻ നിക്കൊളാവോസ്, അപ്പസ്തോല പ്രവർത്തനങ്ങൾ, അലക്സാണ്ട്രിയാക്കാർ, ഇസഹാക്ക്, ഇസ്രായേൽ, കിലിക്യാ, ഡാനിയേൽ അച്ചൻ, പീലിപ്പോസ്, പ്രോക്കോറോസ്, ബൈബിൾ, മലയാളം ബൈബിൾ, റെബേക്ക, റോമാ, സാറാ., സുഭാഷിതങ്ങൾ, സ്തേഫാനോസ്, ഹെബ്രായർ
ഗ്രീക്കുകാരും ഹെബ്രായരും തമ്മിലുണ്ടായ ഭക്ഷണ വിതരണത്തെ സംബന്ധിച്ച് ഉള്ള ഒരു തർക്കത്തിന് പത്രോസും മറ്റ് അപ്പസ്തോലന്മാരും ഡീക്കന്മാരെ ശുശ്രൂഷകരായി തെരഞ്ഞെടുത്തുകൊണ്ട് പ്രാർഥനാപൂർവ്വം മറുപടി കണ്ടെത്തുന്നത് അപ്പസ്തോല പ്രവർത്തനങ്ങൾ വിവരിക്കുന്നു. ഇസ്രായേലിനെ ദൈവം തെരഞ്ഞെടുക്കുന്നതാണ് റോമാ ഒൻപതാം അദ്ധ്യായത്തിൽ നാം കാണുന്നത്. ശാരീരികമായ മക്കളല്ല ദൈവത്തിൻ്റെ മക്കൾ, വാഗ്ദാനത്തിൻ്റെ മക്കളാണ് സന്തതികളായി കണക്കാക്കപ്പെടുന്നത് എന്ന വായനയും ഇവിടെ കാണാം. യേശു കർത്താവാണ് എന്ന് അധരം കൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചു എന്നു ഹൃദയത്തിൽ വിശ്വസിക്കുകയും ചെയ്താൽ നീ രക്ഷിക്കപ്പെടും - എന്നുള്ള രക്ഷയെക്കുറിച്ചുള്ള വലിയ സാക്ഷ്യമാണ് റോമാ പത്താം അദ്ധ്യായത്തിൽ ഉള്ളത്. നമ്മുടെ വ്യക്തിജീവിതത്തിലും അസ്വീകാര്യമായതെന്ന് തോന്നുന്ന അനുഭവങ്ങളെയും മനസ്സിലാക്കാൻ കഴിയാത്ത സാഹചര്യങ്ങളെയും നമ്മൾ അവസരങ്ങളായി കാണണം എന്ന സന്ദേശം ഡാനിയേൽ അച്ചൻ നല്കുന്നു.
-
ദിവസം 326: ക്രിസ്തുവിനെപ്രതി പീഡകൾ സഹിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 22nd, 2025 | 20 mins 7 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അനനിയാസും, അപ്പസ്തോല പ്രവർത്തനങ്ങൾ, അപ്പസ്തോലന്മാർ, ആത്മാവ്, കാരാഗൃഹം, ക്രിസ്തുയേശു, ഡാനിയേൽ അച്ചൻ, ന്യായാധിപസംഘം, പ്രതിനിധിസംഘം, പ്രധാനപുരോഹിതൻ, ബൈബിൾ, മലയാളം ബൈബിൾ, റോമാ, സഫീറായും, സുഭാഷിതങ്ങൾ
അപ്പസ്തോല പ്രവർത്തനത്തിൽ അനനിയാസും സഫീറായുടെയും അവിശ്വസ്തതയും, പത്രോസിൻ്റെ നിഴൽ വീഴുമ്പോൾ പോലും സൗഖ്യം സംഭവിക്കുന്നതും, നാം കാണുന്നു.റോമാ ലേഖനത്തിൽ ആത്മാവിൽ ഉള്ള ജീവിതം എങ്ങനെയാണെന്നും,പരിശുദ്ധാത്മാവ് ഒരു വ്യക്തിയിൽ പ്രവർത്തിക്കുന്ന വിവിധ തലങ്ങളും വ്യക്തമാക്കുന്നു. ജഡത്തിൻ്റെ പ്രവണതകളെ ആത്മാവിനാൽ നിഹനിക്കാൻ കഴിയുമെന്നും, നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ, ജഡത്തിൻ്റെ വാസനകളെ അനുദിനം നിഗ്രഹിക്കണമെന്നും, ഒരാത്മീയ മനുഷ്യൻ്റെ പ്രത്യേകത, ക്രിസ്തുവിനെ പ്രതി സഹിക്കുന്ന പീഡനങ്ങളിൽ ആഹ്ളാദം കൊള്ളുക എന്നതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 325: യേശുവിന് സാക്ഷ്യം നൽകുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 21st, 2025 | 20 mins 20 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അന്നാസും, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇച്ഛ, കയ്യാഫാസ്, ക്രിസ്തു, ജോസഫ്, ഡാനിയേൽ അച്ചൻ, പത്രോസ്, പന്തിയോസ് പീലാത്തോസ്, പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, റോമാ, സുഭാഷിതങ്ങൾ, സ്നാനം, ഹേറോദേസ്
അപ്പസ്തോലന്മാർ യേശുവിന് സാക്ഷ്യം നൽകുന്നതാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം ശ്രവിക്കുന്നത്. റോമാ ലേഖനത്തിൽ, പാപ വാസനകളെ ഉപേക്ഷിക്കാൻ അവയവങ്ങളെ ദൈവത്തിനു വിട്ടു കൊടുക്കുക എന്ന് നിർദ്ദേശിക്കുന്നു.എല്ലാ പ്രതികൂലങ്ങളും ഒരു വിശ്വാസിക്ക് യേശുവിനെ സാക്ഷ്യപ്പെടുത്താൻ ഉള്ള അവസരങ്ങളാണ്.നമ്മൾ പ്രതികൂലങ്ങളെ, നേരിടേണ്ടത്, പ്രാർത്ഥന കൊണ്ടും, കൂട്ടായ്മ കൊണ്ടുമാണ്.നമ്മൾ പഴയ നിയമത്തിൻ്റെ കീഴിലല്ല, ക്രിസ്തുവിൻ്റെ നിയമത്തിന്റെ കീഴിലാണ്, ആ നിയമം അനുസരിക്കാൻ നമ്മളെ സഹായിക്കുന്നത് പരിശുദ്ധാത്മാവ് ആണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 324: അബ്രാഹത്തിൻ്റെ മാതൃക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 20th, 2025 | 18 mins 25 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans, അപ്പസ്തോല പ്രവർത്തനങ്ങൾ, അബ്രാഹം, ഡാനിയേൽ അച്ചൻ, പത്രോസ്, പരിച്ഛേദിതർ, ബൈബിൾ, മലയാളം ബൈബിൾ, മുടന്തനായ ഒരുവൻ, യോഹന്നാൻ, റോമാ, സാറാ, സുന്ദരകവാടം, സുഭാഷിതങ്ങൾ, സോളമൻ്റെ മണ്ഡപം
തൻ്റെ ശിഷ്യന്മാരിലൂടെ യേശു അത്ഭുതം പ്രവർത്തിക്കുന്നതാണ് മുടന്തന് സൗഖ്യം കൊടുക്കുന്നതിലൂടെ അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം കാണുന്നത്. ഈ സൗഖ്യം വഴി രണ്ടായിരത്തോളം ആത്മാക്കൾ യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലേക്ക് കടന്നുവരുന്നു. അബ്രാഹം നീതീകരിക്കപ്പെട്ടത് പ്രവൃത്തിയാലല്ല വിശ്വാസത്താലാണ് എന്ന് റോമാ ലേഖനം നമ്മെ പഠിപ്പിക്കുന്നു. നീതീകരണത്തിൻ്റെ ഫലമായി നമുക്ക് ദൈവവുമായി സമാധാനത്തിൽ ആയിരിക്കാൻ കഴിയുന്നുവെന്നും കഷ്ടതകളിലും ക്ലേശങ്ങളിലും പ്രത്യാശയുള്ളവരായി ജീവിക്കാൻ സാധിക്കുന്നു എന്നും റോമാ ലേഖനം വിവരിക്കുന്നു. പിന്നിലുള്ളവയെ മറന്ന് മുന്നിലുള്ളതിനെ ലക്ഷ്യം വച്ച് മുന്നോട്ടു നീങ്ങാനുള്ള പ്രത്യാശ നമുക്ക് ഉണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു
-
ദിവസം 323:.പരിശുദ്ധാത്മാവിൻ്റെ ആഗമനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 19th, 2025 | 23 mins 27 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans സുഭാഷിതങ്ങൾ, അപ്പസ്തോല പ്രവർത്തനങ്ങൾ, ആദിമ ക്രൈസ്തവ സമൂഹം, ഡാനിയേൽ അച്ചൻ, ദൈവത്തിന്റെ ന്യായവിധി, ദൈവനീതി, നീതിമത്കരണം വിശ്വാസത്തിലൂടെ, പത്രോസിന്റെ പ്രസംഗം, പരിശുദ്ധാത്മാവിന്റെ ആഗമനം, പാപികൾ, ബൈബിൾ, മലയാളം ബൈബിൾ, യഹൂദരും നിയമവും., റോമാ
പരിശുദ്ധാത്മാവിന്റെ ആഗമനവും തുടർന്നുണ്ടായ പത്രോസിന്റെ പ്രസംഗവും ആദിമക്രൈസ്തവസമൂഹ രൂപീകരണവുമാണ് അപ്പസ്തോല പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ദൈവത്തിന്റെ ന്യായവിധിയെ കുറിച്ചും ദൈവനീതിയെ കുറിച്ചും യേശു ക്രിസ്തുവിലുള്ള വിശ്വാസം വഴി ദൈവനീതി വിശ്വസിക്കുന്ന എല്ലാവർക്കുമുള്ളതാണെന്നതിനെക്കുറിച്ചും റോമാ ലേഖനത്തിൽ വിശദീകരിക്കുന്നു. എന്നിലുള്ള പാപത്തെ തിരിച്ചറിയാൻ കഴിഞ്ഞാൽ നമുക്ക് ഈശോന്റെ വില കുറേകൂടി മനസ്സിലാക്കാൻ കഴിയുമെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു
-
ദിവസം 322: പരിശുദ്ധാത്മാവിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 18th, 2025 | 19 mins 59 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, romans സുഭാഷിതങ്ങൾ, അപ്പസ്തോല പ്രവർത്തനങ്ങൾ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, റോമാ
യേശുവിൻ്റെ സ്വർഗാരോഹണത്തെക്കുറിച്ച് അപ്പസ്തോല പ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. യേശുവിനെ പിടിക്കാൻ വന്നവർക്കു വഴികാട്ടിയായിത്തീർന്ന യൂദാസിന് പകരം മത്തിയാസിനെ തങ്ങളോടൊപ്പം ആയിരിക്കാൻ മറ്റ് ശിഷ്യന്മാർ സ്വീകരിക്കുന്നു. റോമാ സന്ദർശിക്കാനുള്ള പൗലോസ് ശ്ലീഹായുടെ ആഗ്രഹത്തെപ്പറ്റി ഇന്നത്തെ വചനഭാഗത്ത് നമുക്ക് കാണാം. സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്യുന്ന പ്രവണത തെറ്റാണ് എന്നും ക്രിസ്തു വിഭാവനം ചെയ്ത സഭയിൽ പരിശുദ്ധ അമ്മയ്ക്ക് ഒരു മുഖ്യസ്ഥാനമുണ്ട് എന്ന സന്ദേശവും ഡാനിയേൽ അച്ചൻ നമുക്ക് നല്കുന്നു
-
ദിവസം 321: ദൈവത്തിൻ്റെ ഹിതത്തിന് കാതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 17th, 2025 | 31 mins 4 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എമ്മാവൂസ്, ക്രൂശിക്കുക, ക്ലെയോപാസ്, കർത്താവ്, ഗത്സേമനി, ഡാനിയേൽ അച്ചൻ, നിയമജ്ഞർ, ന്യായാധിപസംഘം, പത്രോസ്, പീലാത്തോസ്, ബൈബിൾ, മലയാളം ബൈബിൾ, യൂദാസ്, യേശു, ലൂക്കാ, സുഭാഷിതങ്ങൾ, ഹേറോദേസ്
ഗത്സേമൻ തോട്ടത്തിൽ നിന്നു തുടങ്ങി, ബഥാനിയായിൽ ശിഷ്യന്മാരുടെ മുമ്പിൽ വച്ച് യേശു സ്വർഗ്ഗാരോഹണം ചെയ്യുന്നത് വഴി ക്രിസ്തുവിൽ എങ്ങനെയാണ് എല്ലാം പൂർത്തിയാവുന്നത് എന്ന് ലൂക്കാ സുവിശേഷകൻ വരച്ചു കാട്ടുന്നു. ഈ ലോകം സഹനത്തിൽ നിന്നും മാറി നിൽക്കാൻ ആഗ്രഹിക്കുമ്പോൾ, രണ്ടാമത്തെ ആദമായ മിശിഹാ പ്രാർത്ഥിക്കുകയാണ്, കർത്താവേ അങ്ങയുടെ ഇഷ്ടം മാത്രം നിറവേറട്ടെ, എൻ്റെ ഇഷ്ടം അല്ല. പാപം കൊണ്ടുവന്ന ഏറ്റവും വലിയ തകർച്ചകളിൽ ഒന്ന്, ബന്ധങ്ങളെ മുറിവേൽപ്പിച്ചു എന്നതാണ്, അതുകൊണ്ട്, ദൈവത്തോട് ചേർന്ന് ആരംഭിച്ച്, ദൈവത്തോട് ചേർന്ന് അവസാനിപ്പിക്കേണ്ടതാണ് നമ്മുടെ ജീവിതം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 320: ക്രിസ്തു ദാവീദിൻ്റെ പുത്രൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 16th, 2025 | 25 mins 14 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ജറുസലേമിൻ്റെ നാശം, ഡാനിയേൽ അച്ചൻ, ദാവീദ്, ദേവാലയനാശം, പെസഹാ, ബൈബിൾ, മലയാളം ബൈബിൾ, മുന്തിരിത്തോട്ടവും കൃഷിക്കാരും, യോഹന്നാൻ്റെ സ്നാനം, ലൂക്കാ, വിധവ, സദുക്കായർ, സീസർ, സുഭാഷിതങ്ങൾ
യേശുവിൻ്റെ അധികാരത്തെപ്പറ്റിയുള്ള തർക്കങ്ങളും അവിടത്തെ ശക്തി വെളിപ്പെടുത്തുന്ന അത്ഭുതങ്ങളും ലൂക്കാ ഇരുപതാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും മനുഷ്യപുത്രൻ്റെ ആഗമനത്തെപ്പറ്റിയുള്ള വിവരണങ്ങളുമാണ് ലൂക്കാ ഇരുപത്തിയൊന്നാം അദ്ധ്യായത്തിൽ ഉള്ളത്. ശിഷ്യന്മാർ പെസഹാ ഒരുക്കുന്നതും പുതിയ ഉടമ്പടി സ്ഥാപിക്കപ്പെടുന്നതും ഇരുപത്തി രണ്ടാം അദ്ധ്യായത്തിൽ കാണാൻ സാധിക്കുന്നു. നമ്മുടെ നിക്ഷേപിച്ചതിൻ്റെ വലിപ്പമല്ല നമ്മുടെ ഹൃദയത്തിലെ സ്നേഹത്തിൻ്റെ ആഴമാണ് ഈശോ പരിശോധിക്കുന്നത് എന്ന് വിധവയുടെ കാണിക്കയെ മുനിർത്തി ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 319: പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 15th, 2025 | 26 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, luke, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ധൻ, കുഷ്ഠരോഗികൾ, ക്ഷമിക്കുക, ഡാനിയേൽ അച്ചൻ, ദേവാലയത്തിൽ, ദൈവരാജ്യം, നാണയം, ന്യായാധിപനും, പാപം, ബൈബിൾ, മനുഷ്യപുത്രൻ, മലയാളം ബൈബിൾ, യജമാനൻ, ലൂക്കാ, വിധവയും, ശിഷന്മാർ, സക്കേവൂസ്, സമരിയാക്കാരൻ, സുഭാഷിതങ്ങൾ
ലൂക്കായുടെ സുവിശേഷത്തിൽ ധനത്തിൻ്റെ വിനയോഗത്തെക്കുറിച്ചും, മറ്റുള്ളവരോട് ക്ഷമിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും, പ്രാർത്ഥനയിൽ സ്ഥിരതയുള്ളവരായിരിക്കാനും ഈശോ ഉപമകളിലൂടെ വിശദീകരിച്ച് തരുന്നു.എല്ലാ ദൈവീക കാര്യങ്ങളും, നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ എൻ്റെ കടമ നിർവഹിച്ചതേയുള്ളൂ എന്ന മനോഭാവം ആണ് ഉണ്ടാകേണ്ടത്.ഏറ്റവും നിസ്സാരമെന്നു തോന്നുന്ന നന്മയ്ക്ക് പോലും നന്ദിയുള്ളവർ ആകണമെന്നും, നമ്മുടെ സമയവും ശരീരവും പണവും എല്ലാം ദൈവ മഹത്വത്തിനായി ഉപയോഗിക്കണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.