The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 193 in total of The Bible in a Year - Malayalam with the tag “mount carmel retreat centre”.
-
ദിവസം 185: ഹെസക്കിയായുടെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 4th, 2025 | 24 mins 46 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഏശയ്യാ, ഏശയ്യായുടെ ഉപദേശം തേടുന്നു, കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥന, ഡാനിയേൽ അച്ചൻ, പെസഹാ ആഘോഷിക്കുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, ഹെസക്കിയാ
അസ്സീറിയാ സൈന്യത്തിൻ്റെ ആക്രമണത്തിൽ രക്ഷനേടുന്നതിനായി ഏശയ്യാ പ്രവാചകൻ്റെ ഉപദേശപ്രകാരം പ്രാർത്ഥിക്കുന്ന ഹെസക്കിയാ രാജാവിനെ കർത്താവ് ദൂതനെ അയച്ചു സഹായിക്കുന്നതും, വർഷങ്ങൾക്കുശേഷമുള്ള പെസഹാ ആചരണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കാതെ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്ന സമയത്ത് അനേകകോടി ദൂതന്മാർ നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരികയാണെന്നും നമ്മൾ ഭയപ്പെടേണ്ടതില്ലെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 184: കർത്താവിൽ ആശ്രയിച്ച ഹെസക്കിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 3rd, 2025 | 27 mins 38 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, king of yodha, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അസ്സീറിയ assyria, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യൂദാരാജാവ്, റബ്ഷക്കെ rabushke, സങ്കീർത്തനങ്ങൾ, ഹെസക്കിയാ
കനത്ത കൂരിരുട്ടിന് നടുവിൽ കത്തിച്ചുവെച്ച ഒരു കൈവിളക്കായി മാറിയ യൂദായിലെ ഹെസക്കിയാ രാജാവിൻ്റെ ജീവിതം ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ലോകവും പിശാചും ദുഷ്ടമനുഷ്യരുമെല്ലാം നമ്മളെ വെല്ലുവിളിക്കുകയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ നമ്മൾ ആരെ തിരഞ്ഞെടുക്കും; ദൈവത്തെയോ ലോകത്തെയോ എന്നതാണ് ഒരു വ്യക്തിയുടെ വരാൻ പോകുന്ന ജീവിതത്തെയും ഭാവിയെയും നിർണയിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന് ഈ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
Intro to 'Exile- പ്രവാസം' | Fr. Daniel & Fr. Wilson
July 2nd, 2025 | 39 mins 54 secs
bible in a year malayalam, bible study, fr. daniel poovannathil, gospelofjohn, john, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
വിഭക്ത രാജ്യം കാലഘട്ടത്തിലേക്ക് സ്വാഗതം! നമ്മുടെ ബൈബിൾ വായനകളുടെ ബാക്കി ഭാഗങ്ങൾ മനസ്സിലാക്കാൻ ആവശ്യമായ ചില നിർണായക കാര്യങ്ങൾ വിശദീകരിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു.യൂദായുടെയും ഇസ്രായേലിന്റെയും വിഭജിക്കപ്പെട്ട രണ്ട് രാജ്യങ്ങളെ ഭരിച്ച നല്ലവരായ രാജാക്കന്മാരെക്കുറിച്ചും മോശപ്പെട്ട രാജാക്കന്മാരെക്കുറിച്ചും അവർ സംസാരിക്കുന്നത് അടുത്ത കാലഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് സന്ദർഭം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.
-
ദിവസം 183: സമരിയായുടെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 2nd, 2025 | 26 mins 48 secs
2 kings, 2 രാജാക്കന്മാർ, assyria, bible in a year malayalam, bibleinayear, daniel achan, fall of assyria, fr. daniel poovannathil, hoshea, mcrc, micah, mount carmel retreat centre, poc ബൈബിൾ, psalm, അസ്സീറിയാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മിക്കാ, സങ്കീർത്തനങ്ങൾ, സമരിയായുടെ പതനം, ഹോസിയാ
ഹോസിയാ രാജാവിൻ്റെ കാലത്ത് അസ്സീറിയാ രാജാവ് സമരിയാ പിടിച്ചടക്കുകയും ഇസ്രായേൽ ജനതയെ അസ്സീറിയായിലേക്ക് നാടുകടത്തുകയും ചെയ്യുന്ന സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവ് നമ്മിൽ നിന്ന് ആവശ്യപ്പെടുന്നത്; നീതി പ്രവർത്തിക്കുക, കരുണ കാണിക്കുക, ദൈവത്തിൻ്റെ സന്നിധിയിൽ വിനീതനായി ചരിക്കുക, എന്ന മിക്കായുടെ പ്രവചനം ഉദ്ധരിച്ചുകൊണ്ട്, ഇസ്രായേലിനു സംഭവിച്ച ദുരന്തം നമുക്ക് സംഭവിക്കാതിരിക്കാൻ അങ്ങയുടെ കരുണ നമ്മെ പൊതിയണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 182: ആഹാസിൻ്റെ ദൈവനിഷേധം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 1st, 2025 | 27 mins 6 secs
2 kings, 2 രാജാക്കന്മാർ, ahas, azeeriah, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, micah, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അസ്സീറിയാ, ആഹാസ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മിക്കാ, സങ്കീർത്തനങ്ങൾ
യൂദാ രാജാവായ ആഹാസ് ദൈവത്തെ ആശ്രയിക്കുന്നതിനു പകരം അസ്സീറിയാ രാജാവിൻ്റെ സഹായം തേടുകയും അസ്സീറിയൻ രാജാവിനെ പ്രസാദിപ്പിക്കാൻ ദേവാലയത്തിലെ നിർമ്മിതികൾക്ക് ഭേദം വരുത്തുകയും ചെയ്യുന്നു. വിശുദ്ധിയുള്ള ഒരു ജീവിതം നയിച്ച് അങ്ങയുടെ പ്രമാണങ്ങളെല്ലാം പാലിച്ച്, അങ്ങയുടെ മക്കളായിട്ട്, വലിയ കൃപാവരത്തിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ അനുതപിച്ചില്ലെങ്കിൽ ശിക്ഷ പടിവാതിൽക്കൽ എത്തിയിരിക്കുന്നു, അനുതപിച്ച് മടങ്ങി വന്നാൽ പ്രത്യാശയുടെ ഒരു കാലം ദൈവം കാത്തുവച്ചിട്ടുണ്ട് എന്ന പ്രവാചകമൊഴികൾ ഉദ്ധരിച്ച് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 181: കർത്താവിൽ സമ്പൂർണ്ണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 30th, 2025 | 29 mins 3 secs
2 kings, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jonah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യോനാ, സങ്കീർത്തനങ്ങൾ
യൂദായിലെയും ഇസ്രായേലിലെയും ഏതാനും രാജാക്കന്മാരുടെ ഭരണകാല വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, യോനാ പ്രവാചകനെ കർത്താവ് നിനെവേയിലേക്കുള്ള ദൗത്യത്തിന് അയക്കുമ്പോൾ യോനാ നേരിടുന്ന പ്രതിസന്ധികളും പരിഹാരങ്ങളും യോനായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. യോനായെപ്പോലെ മുൻവിധികളുമായി ജീവിക്കാതെ കർത്താവിനു സമ്പൂർണമായി സമർപ്പിക്കാൻ മോശയെപ്പോലെ സർവ്വ സന്നദ്ധനായ, ദൈവത്തിന് എന്തും വിട്ടു കൊടുക്കാൻ സദാ തയ്യാറുള്ള ഒരു പ്രവാചകനായി ഞങ്ങളെത്തന്നെ സമർപ്പിക്കാൻ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 180: ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 29th, 2025 | 32 mins 38 secs
2 kings, 2 രാജാക്കന്മാർ, ahazia, amaziah., amos, benhadad, bible in a year malayalam, bibleinayear, daniel achan, elisha, fr. daniel poovannathil, hazael, jehoahaz, jehoash, joash, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമസിയ, അഹസിയാ, ആമോസ്, എലീഷാ, ഡാനിയേൽ അച്ചൻ, ബൈബിൾ, ബൻഹദാദ്, മലയാളം ബൈബിൾ, യഹോവഹാസ്, യഹോവാഷ്, യൊവാഷ്, സങ്കീർത്തനങ്ങൾ, ഹസായേൽ
ഇസ്രയേലിലെയും യൂദായിലെയും സമകാലീനരായ രാജാക്കന്മാരുടെ ഭരണകാലവും അവർ തമ്മിലുള്ള ഏറ്റുമുട്ടലുകളും എലീഷാ പ്രവാചകൻ്റെ മരണവും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, ആമോസ് പ്രവാചകൻ്റെ പുസ്തകത്തിൽ നിന്ന് ഇസ്രയേലിൻ്റെ നാശത്തെക്കുറിച്ചും പുനരുദ്ധാരണത്തെക്കുറിച്ചുമുള്ള പ്രവചനങ്ങളും ആമോസിൻ്റെ മധ്യസ്ഥ പ്രാർത്ഥനയും നാം വായിക്കുന്നു. ദൈവം സംസാരിക്കുന്ന സന്ദർഭങ്ങളെ വിലമതിക്കാനും ആര് എതിരുനിന്നാലും ദൈവം ഏൽപ്പിച്ച നിയോഗം പൂർത്തിയാക്കാൻ വേണ്ട ആത്മധൈര്യവും വിശ്വസ്തതയും ദൈവം കൂടെയുണ്ടെന്നുള്ള സംരക്ഷണത്തിൻ്റെ ബോധ്യവും തന്ന് ഞങ്ങളെ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 179: അനുതപിച്ചു കർത്താവിലേക്കു തിരിയുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 28th, 2025 | 29 mins 47 secs
2 kings, 2 രാജാക്കന്മാർ, amos, bethel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jehoiada, joash, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അത്താലിയ athaliah, ആമോസ്, ഡാനിയേൽ അച്ചൻ, ബേഥേൽ, ബൈബിൾ, മലയാളം ബൈബിൾ, യഹോയാദാ, യോവാഷ്, സങ്കീർത്തനങ്ങൾ
അഹസിയായുടെ മരണശേഷം അത്താലിയ യൂദാരാജ്ഞിയാകുന്നതും തുടർന്ന് യോവാഷ് രാജാവാകുന്നതും, ആമോസ് പ്രവാചകനിലൂടെ ഇസ്രയേലിനുള്ള മുന്നറിയിപ്പുകളും അനുതപിച്ചു കർത്താവിങ്കലേക്കു തിരിയാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. നമ്മുടെ ജീവിതത്തിൽ ആരും കാണാതെയും ആരും അറിയാതെയും നാം വിശ്വസ്തതയോടെ നിർവഹിക്കുന്ന നമ്മുടെ ഉത്തരവാദിത്വങ്ങൾ ദൈവത്തിൻ്റെ കണ്ണുകൾ നമ്മെ തേടിയെത്തുന്നതിന് ഇടയാക്കുമെന്നും ചെറിയ കാര്യങ്ങളിലെ വിശ്വസ്തത ദൈവം നമ്മെ വലിയ കാര്യങ്ങൾ ഭരമേൽപ്പിക്കുന്നതിന് കാരണമാകുമെന്നും കർത്താവിൻ്റെ ദിനം കടന്നു വരും മുമ്പ് ദൈവകരുണയിലേക്ക് തിരിയാനും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 178: ദൈവത്തിൻ്റെ മുന്നറിയിപ്പുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 27th, 2025 | 27 mins 46 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, golden calf, mcrc, mount carmel retreat centre, poc ബൈബിൾ, psalm, royal families, ആമോസ്, ആഹാബ്, ഡാനിയേൽ അച്ചൻ, ബാൽ, ബൈബിൾ, മലയാളം ബൈബിൾ, യേഹു, യേഹു രാജകുടുംബങ്ങളെ സംഭരിക്കുന്നു, രാജകുടുംബങ്ങൾ, രാജപുത്രന്മാർ, സങ്കീർത്തനങ്ങൾ, സ്വർണകാളക്കുട്ടി
ഏലിയായിലൂടെ ദൈവം പ്രവചിച്ച പ്രകാരം ഇസ്രായേൽ - യൂദാ രാജകുടുംബങ്ങളെ യേഹു സംഹരിക്കുന്ന വിവരണങ്ങളും ആമോസ് പ്രവാചകനിലൂടെ ഇസ്രായേലിനു നൽകുന്ന മുന്നറിയിപ്പുകളും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ ഹൃദയത്തിൽ നിന്ന് ദൈവത്തിന് ഹിതകരമല്ലാത്ത കാര്യങ്ങൾ പൂർണമായും നീക്കിക്കളഞ്ഞ് നമ്മളെ സമ്പൂർണമായി ദൈവത്തിന് സമർപ്പിക്കുമ്പോൾ നമ്മിൽ വലിയ അത്ഭുതങ്ങൾ സംഭവിക്കും. ദൈവം പ്രവാചകന്മാരിലൂടെ നമ്മുടെ ജീവിതത്തിന് വേണ്ട നിർദ്ദേശങ്ങളും വെളിപ്പെടുത്തലുകളും നൽകുമ്പോൾ അത് ഗൗരവമായി എടുക്കാനുള്ള വിവേകം നൽകണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 177: ഇസ്രായേലേ മടങ്ങിവരുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 26th, 2025 | 29 mins 52 secs
2 kings, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hosea, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അഹസിയാ, എലീഷാ പ്രവാചകൻ, ജസെബെൽ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യേഹു, യോറാം, സങ്കീർത്തനങ്ങൾ, ഹോസിയാ
ഇസ്രായേലിൻ്റെ രാജാവായി യേഹു അഭിഷേകം ചെയ്യപ്പെടുന്നതും യോറാമും അഹാസിയായും ജെസെബെലും വധിക്കപ്പെടുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽനിന്നും, ഇസ്രയേലിൻ്റെ കർത്താവിങ്കലേക്കുള്ള മടങ്ങിവരവിനായുള്ള പ്രവാചകവചനങ്ങൾ ഹോസിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ യഥാർത്ഥശത്രു പാപമാണെന്നും പാപത്തെക്കുറിച്ച് അനുതപിച്ച് പാപത്തിൻ്റെ അനന്തരഫലങ്ങൾ ഒഴിവാക്കാൻ യേശുവിലേക്ക് തിരിയാനുള്ള ഹൃദയത്തിൻ്റെ തുറവി ഞങ്ങൾക്ക് തരണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.