The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 352 in total of The Bible in a Year - Malayalam with the tag “മലയാളം ബൈബിൾ”.
-
ദിവസം 345: പൗലോസിനെതിരായ കുറ്റാരോപണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 11th, 2025 | 25 mins 30 secs
acts of apostles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, galatians, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അഭിഭാഷകൻ തെർത്തുളോസ്, കുറ്റാരോപണം, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, ദേശാധിപതി ഫെലിക്സ്, നീതിമത്കരണം., പ്രധാന പുരോഹിതൻ അനനിയാസ്, പൗലോസ് അപ്പസ്തോലൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
അപ്പസ്തോലപ്രവർത്തനങ്ങളിൽ, ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി കുറ്റാരോപണം നടത്തി തടങ്കലിൽ ഇടുന്ന ഭാഗമാണ് നമ്മൾ വായിക്കുന്നത്. പൗലോസിന് അപ്പസ്തോലനാകാനുള്ള വിളി ലഭിക്കുന്നതും, അപരിച്ഛേദിതരോട് സുവിശേഷം അറിയിക്കാനുള്ള അംഗീകാരം ലഭിക്കുന്നതും, നിയമത്തിലൂടെയല്ല വിശ്വാസത്തിലൂടെയാണ് നീതി കൈവരുന്നതെന്നും ക്രിസ്തുയേശുവിലുള്ള വിശ്വാസം വഴി നമ്മളെല്ലാവരും ദൈവമക്കളാണ് എന്ന ബോധ്യവും തരുന്ന വിശദീകരണങ്ങളാണ് ഗലാത്തിയാ ലേഖനത്തിലുള്ളത്. ഒരു വിശ്വാസി ക്രിസ്തുവിലേക്ക് വരുമ്പോൾ പിന്നീട് അയാളിൽ ശാപങ്ങൾ പ്രവർത്തിക്കുന്നില്ല എന്നും അയാളിലൂടെ ലോകം മുഴുവൻ നന്മയിലേക്കും കൃപയിലേക്കും ജീവനിലേക്കും എത്താനുള്ള സാധ്യതകൾ തുറക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 344: ദർശനങ്ങളും വെളിപാടുകളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 10th, 2025 | 19 mins 13 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്തിപ്പാത്രിസ്., അപ്പസ്തോല പ്രവർത്തനങ്ങൾ, കേസറിയാ, കോറിന്തോസ്, ക്ലാവുദിയൂസ് ലിസിയാസ്, ഡാനിയേൽ അച്ചൻ, ദേശാധിപതി ഫെലിക്സ്, പ്രധാനപുരോഹിതനായ അനനിയാസ്, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, സദ്ദുക്കായരും ഫരിസേയരും, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ ഫെലിക്സ് എന്ന ദേശാധിപതിയുടെ തടവിലാക്കപ്പെടുന്ന സാഹചര്യമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നമ്മൾ വായിക്കുന്നത്. വിജാതീയരുടെ മുമ്പിൽ നിൽക്കപ്പെടുമ്പോഴും പൗലോസ് യേശുവിന് സാക്ഷ്യം നൽകുന്നതായി കാണാം. ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും ക്രിസ്തുവിനെപ്രതി എങ്ങനെ സന്തോഷിക്കണമെന്ന് വെളിപാടുകളിലൂടെ വ്യക്തമാക്കുകയാണ് കോറിന്തോസിൻ്റെ രണ്ടാം ലേഖനം. നമ്മൾ ചോദിക്കുന്നതല്ല ദൈവം നമുക്ക് തരുന്നത്, മറിച്ച് നമുക്ക് ആവശ്യമുള്ളതാണ്, അത് അവിടത്തെ കൃപയാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 343: പൗലോസിൻ്റെ മാനസാന്തരകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 9th, 2025 | 22 mins 15 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, കപടഅപ്പസ്തോലന്മാർ., കോറിന്തോസ്, ജനതകളുടെ പക്കലേക്ക്, ഡാനിയേൽ അച്ചൻ, ദമാസ്ക്കസ്, ന്യായസനപക്ഷം, പൗലോസിൻ്റെ ന്യായവാദം, ബൈബിൾ, മലയാളം ബൈബിൾ, മാനസാന്തരകഥ, യഹൂദരോട് പ്രസംഗിക്കുന്നു, വിശുദ്ധർക്കുള്ള ധനശേഖരണം, ശതാധിപൻ, സഹസ്രാധിപൻ, സാവുൾ, സുഭാഷിതങ്ങൾ
പൗലോസ് അപ്പസ്തോലൻ തൻ്റെ മാനസാന്തര കഥ തന്നെ ബന്ധിച്ച യഹൂദരോട് വിവരിക്കുന്ന ഭാഗമാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിച്ചു കേൾക്കുന്നത്. പൗലോസിൻ്റെ ന്യായവാദവും സുവിശേഷത്തിന് വേണ്ടി അദ്ദേഹം സഹിച്ച കഷ്ടപ്പാടുകളുമാണ് കോറിന്തോസ് ലേഖനത്തിൽ പറയുന്നത്. നമുക്ക് ദൈവം തരുന്ന സമ്പത്ത് മറ്റുള്ളവർക്കായി വീതിച്ച് കൊടുക്കാനുള്ള ബാധ്യതയും, വേദനിക്കുന്നവരിലേക്ക് നമ്മുടെ വിഭവങ്ങൾ പങ്കു വെക്കാനുള്ള കടമയും ക്രിസ്തീയ ജീവിതരീതിയുടെ അവിഭാജ്യമായ ഘടകമാണെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 342: ദൈവത്തിൻ്റെ ആലയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 8th, 2025 | 23 mins 2 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഗാബോസ്, അപ്പസ്തോല പ്രവർത്തനങ്ങൾ, എഫേസോസുകാരനായ ത്രോഫിമോസ്, കിലിക്യായിലെ താർസോസ്, കേസറിയാ, കോറിന്തോസ്, കോസ്, ഡാനിയേൽ അച്ചൻ, പൗലോസിൻ്റെ അരപ്പട്ട, ഫെനീഷ്യ, ബൈബിൾ, മക്കെദോനിയായിലെ സഭ., മലയാളം ബൈബിൾ, റോദോസ്, സിറിയ, സുഭാഷിതങ്ങൾ
യൂദയായിൽ നിന്ന് എത്തിയ അഗാബോസ് എന്ന പ്രവാചകൻ വിശുദ്ധ പൗലോസിനോട്, ജറുസലേമിൽ വച്ച് അദ്ദേഹത്തിന് സംഭവിക്കാൻ പോകുന്ന ബന്ധനത്തെക്കുറിച്ച് പരിശുദ്ധാത്മാവ് നൽകിയ ഒരു അടയാളം കാണിച്ച് കൊടുക്കുന്നതായി അപ്പസ്തോലപ്രവർത്തനങ്ങളിൽ നാം വായിക്കുന്നു. കോറിന്തോസ് ലേഖനത്തിൽ, തന്നെ വേദനിപ്പിച്ചവൻ പശ്ചാത്തപിക്കുന്നു എന്ന കാര്യത്തിൽ അപ്പസ്തോലനായ പൗലോസ് അതിയായി സന്തോഷിക്കുന്നത് കാണാം. ഒരു വ്യക്തിയുടെ ആത്മാവ് അനുതാപത്തിലേക്ക് മടങ്ങിവരുന്നതിനും രക്ഷ അനുഭവിക്കുന്നതിനും കാരണമാക്കുന്ന രക്ഷാകരമായ പശ്ചാത്താപത്തെക്കുറിച്ചുള്ള സൂചനകൾ ഈ ഭാഗത്തുണ്ട്. യഥാർത്ഥമായ അനുതാപം ഉണ്ടാകുന്നത് എളിമയിൽ നിന്നാണ് എന്ന സന്ദേശം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 341: പ്രേഷിതപ്രവർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 7th, 2025 | 20 mins 26 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അനശ്വരതയിലുള്ള പ്രത്യാശ, അനുരഞ്ജന ശുശ്രൂഷ., അപ്പസ്തോല പ്രവർത്തനങ്ങൾ, ഉടമ്പടിയുടെ ശുശ്രൂഷകർ, എഫേസോസ്, എവുത്തിക്കോസ്, കോറിന്തോസ്, ഗ്രീസ്, ഡാനിയേൽ അച്ചൻ, ത്രോവാസ്, പൗലോസ്, ബൈബിൾ, മക്കെദോനിയാ, മലയാളം ബൈബിൾ, മിലേത്തോസ്, മൺപാത്രത്തിലെ നിധി, സുഭാഷിതങ്ങൾ
ഗ്രീസ്, ത്രോവാസ്, മിലേത്തോസ്, എഫേസോസ് എന്നിവിടങ്ങളിലുള്ള പൗലോസിൻ്റെ പ്രേഷിതദൗത്യങ്ങളാണ് അപ്പസ്തോലപ്രവർത്തനങ്ങളിൽ വിശദീകരിക്കുന്നത്. ക്രിസ്തീയ ജീവിതയാത്ര മഹത്വത്തിൽ നിന്ന് മഹത്വത്തിലേക്കുള്ള യാത്രയാണെന്നുള്ള വിവരണമാണ് കോറിന്തോസുകാർക്കുള്ള ലേഖനത്തിൽ പ്രതിപാദിക്കുന്നത്. ഓരോ പരിശുദ്ധകുർബാന അർപ്പണവും ദൈവജനത്തിന്, ആത്മീയമായി മരിച്ചവർക്ക് ജീവൻ തിരികെ നൽകി അവരെ ഭവനങ്ങളിലേക്ക് മടക്കി അയയ്ക്കുന്ന ശുശ്രൂഷയാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമപ്പെടുത്തുന്നു.
-
ദിവസം 340: കൈവെപ്പിലൂടെ പരിശുദ്ധാത്മാഭിഷേകം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 6th, 2025 | 21 mins 47 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അപ്പോളോസ്, അർത്തേമിസിൻ്റെ, എഫേസോസിൽ, ഏഷ്യ, കോറിന്തോസ്, ക്രിസ്തു, ഡാനിയേൽ അച്ചൻ, പരിശുദ്ധാത്മാവിനെ, പൗലോസ്, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, സുഭാഷിതങ്ങൾ, സ്കേവാ
അപ്പസ്തോല പ്രവർത്തനത്തിൽ, ജ്ഞാനസ്നാനം സ്വീകരിച്ച ശേഷം വിശുദ്ധ പൗലോസിൻ്റെ കൈവെപ്പിലൂടെ പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നതിനെക്കുറിച്ചാണ് ഇന്ന് ശ്രവിക്കുന്നത്. കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം യഥാർത്ഥത്തിൽ ഒരു സഭാശുശ്രൂഷകൻ്റെ ആന്തരികതയാണ് വെളിപ്പെടുത്തുന്നത്.പരിശുദ്ധാത്മാവിനെ നമുക്ക് പല പ്രാവശ്യം സ്വീകരിക്കാം എന്നും ഓരോ വിശുദ്ധ കുർബാനയിലും പരിശുദ്ധാത്മാവിനാൽ നിറയെപ്പെടുന്ന അനുഭവം ആവർത്തിക്കപ്പെടുന്നുണ്ട് എന്നും ദൈവശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്ന ആളുടെ പീഡനങ്ങളും സഹനങ്ങളും ആണ് അവരിലേക്ക് ദൈവത്തിൻ്റെ ജീവൻ ഒഴുകുന്നതിന്, കാരണമായിതീരുന്നത് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 339: തിരുത്തലുകൾ സ്വീകരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 5th, 2025 | 16 mins 52 secs
acts of apostles, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അക്വീലായും, അപ്പസ്തോലപ്രവർത്തനങ്ങൾ, അപ്പോളോസ്, ആഥൻസ്, എഫേസോസ്, കോറിന്തോസ്, ഡാനിയേൽ അച്ചൻ, പ്രിഷില്ലയും, പൗലോസ്, ബൈബിൾ, മക്കെദോനിയാ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
അപ്പസ്തോലനായ പൗലോസ് ആഥൻസിൽ നേരിട്ട പരാജയത്തിൻ്റെ വേദനയും, പിന്നീട് ക്രിസ്തുവിൻ്റെ ക്രൂശിൻ്റെ സുവിശേഷം മാത്രമേ, പ്രഘോഷിക്കൂ എന്ന് തീരുമാനിച്ചപ്പോൾ പതിനായിരക്കണക്കിന് ആളുകളെ യേശുവിലേക്ക് കൊണ്ടുവരാൻ സാധിച്ചതും, അക്വീലായേയും പ്രിഷില്ലായേയും പോലെ ദൈവരാജ്യത്തിനു വേണ്ടി ജീവിതം തീറെഴുതികൊടുത്ത കുടുംബത്തെക്കുറിച്ചും, തിരുത്തലുകൾ സ്വീകരിക്കാൻ തയ്യാറാകുന്ന അപ്പോളോസിനെകുറിച്ചും അപ്പോസ്തോല പ്രവർത്തനത്തിലും കോറിന്തോസ് ലേഖനത്തിലും നാം ശ്രവിക്കുന്നു. ജീവിതത്തിലെ വിപരീത അനുഭവങ്ങളെ സന്തോഷത്തോടെ ദൈവശക്തിയിൽ നേരിടണമെന്നും, അപ്പോളോസിനെപ്പോലെ തിരുത്തലുകൾ സ്വീകരിക്കുന്ന എളിമയുള്ള ഹൃദയത്തിൻ്റെ ഉടമകൾ ആകണമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 338: പൗലോസിൻ്റെ പ്രേഷിതയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 4th, 2025 | 19 mins 10 secs
1 corinthians, 1 കോറിന്തോസ്, acts, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, അരെയോപഗസ്, ആഥൻസ്, എപ്പികൂരിയൻ ചിന്തകർ, കേപ്പാ, ക്രിസ്തുവിൻ്റെ ഉത്ഥാനം, ജാസൻ, ഡാനിയേൽ അച്ചൻ, തെസലോനിക്ക, പൗലോസ്, ബെറോയാ, ബൈബിൾ, മരിച്ചവർ, മലയാളം ബൈബിൾ, യഹൂദർ, ശരീരത്തിൻ്റെ ഉയിർപ്പ്., സംവാദം, സാബത്ത്, സിനഗോഗ്, സീലാസ്, സുഭാഷിതങ്ങൾ, സ്റ്റോയിക്ക് ചിന്തകർ
തെസലോനിക്കയിലും ബെറോയായിലും ആഥൻസിലും അരെയോപഗസിലുമുള്ള പൗലോസിൻ്റെ പ്രേഷിതത്വമാണ് അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങളിൽ വിവരിക്കുന്നത്. ശരീരത്തിൻ്റെ ഉയർപ്പിനെ സംബന്ധിക്കുന്ന മനോഹരമായ ഒരു പ്രബോധനമാണ് കോറിന്തോസുകാർക്ക് എഴുതിയ ലേഖനത്തിൽ നൽകപ്പെടുന്നത്. സത്യസന്ധമായതും ആഴമുള്ളതും ആയ ഒരു സമർപ്പണത്തിന് വ്യക്തിപരമായ ഒരു ക്രിസ്തു അനുഭവം കൂടിയേ തീരൂ എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമപ്പെടുത്തുന്നു
-
ദിവസം 337: സ്നേഹം സർവോത്കൃഷ്ടം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 3rd, 2025 | 20 mins 36 secs
acts, bible in a year malayalam, bibleinayear, corinthians, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അപ്പസ്തോല പ്രവർത്തനങ്ങൾ, ഇക്കോണിയ, കോറിന്തോസ്, ഗലാത്തിയാ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ത്രോവാസ്, നെയാപോളിസ്., ഫ്രീജിയാ, ബൈബിൾ, മലയാളം ബൈബിൾ, ലിസ്ത്രാ, സുഭാഷിതങ്ങൾ
പൗലോസും സീലാസും ലിസ്ത്രായിൽ എത്തിച്ചേരുന്നതും അവിടെ വെച്ച് വിശുദ്ധ പൗലോസിന് സഹയാത്രികനായി തിമോത്തേയോസിനെ കൂടെ കിട്ടുന്നതും അപ്പസ്തോല പ്രവർത്തനങ്ങൾ പതിനാറാം അദ്ധ്യായത്തിൽ നാം വായിക്കുന്നു. എല്ലാ വരങ്ങളെക്കാളും ഏറ്റവും വലിയ വരം അല്ലെങ്കിൽ ഫലം സ്നേഹമാണ് എന്ന് കോറിന്തോസ് ലേഖനത്തിൽ അപ്പസ്തോലൻ വിവരിക്കുന്നു. സ്നേഹമില്ലാത്ത യാത്രകളൊക്കെ ക്രിസ്തു ഇല്ലാത്ത യാത്രകളാണ്, ക്രിസ്തുവില്ലാത്ത യാത്രകളൊക്കെ എതിർസാക്ഷ്യമാണ് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 336: പരിശുദ്ധാത്മാവിൻ്റെ ദാനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
December 2nd, 2025 | 23 mins 28 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്യോക്യാ, അപ്പസ്തോല പ്രവർത്തനങ്ങൾ, കോറിന്തോസ്, ജറുസലേം സൂനഹദോസ്, ഡാനിയേൽ അച്ചൻ, പാംഫീലിയാ, പൗലോസ്, ഫിനീഷ്യ, ബൈബിൾ, ബർണബാസ്, മലയാളം ബൈബിൾ, സമരിയാ, സീലാസ്., സുഭാഷിതങ്ങൾ, സൈപ്രസ്
തിരുസഭയിലെ ആദ്യത്തെ സാർവത്രിക സൂനഹദോസായ ജറുസലേം സൂനഹദോസിനെപ്പറ്റി അപ്പസ്തോല പ്രവർത്തനം പതിനഞ്ചാം അദ്ധ്യായത്തിൽ നമ്മൾ വായിക്കുന്നു. കോറിന്തോസ് ലേഖനത്തിലേക്ക് വരുമ്പോൾ സഭയിലെ ഭിന്നിപ്പിനെക്കുറിച്ചും അത്താഴവിരുന്നിലെ ഭിന്നിപ്പിനെക്കുറിച്ചുമൊക്കെയുള്ള വിവരങ്ങൾ നാം കാണുന്നു. പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത് ഒരു ആചാരമല്ല ഒരു പ്രഖ്യാപനമാണ് എന്ന സന്ദേശം ഇവിടെയുണ്ട്. തുടർന്നുള്ള വായനയിൽ സഭ ക്രിസ്തുവിൻ്റെ ശരീരമാണെന്നും നമ്മളെല്ലാവരും ആ ശരീരത്തിലെ അവയവങ്ങൾ ആണെന്നും അവയവങ്ങൾ പരസ്പരം സഹായിക്കേണ്ടതാണ് എന്നും പൗലോസ് അപ്പസ്തോലൻ സൂചിപ്പിക്കുന്നു. നമുക്ക് നൽകപ്പെടുന്ന കൃപാദാനങ്ങൾ പൊതുനന്മയ്ക്കുവേണ്ടി ഭിന്നതകളില്ലാതെ ഉപയോഗിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.