Episode 237
ദിവസം 223: ദൈവവചനത്തെ ആദരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 11th, 2025
22 mins 51 secs
Your Hosts
Tags
About this Episode
ദൈവവചനത്തെ ആദരിക്കുന്നവനെ ദൈവം ആദരിക്കും എന്നും ഈ ഭൂമി നൽകാത്തതൊക്കെ ദൈവത്തിന് നമുക്ക് തരാൻ കഴിയും എന്നും ഏശയ്യാ പ്രവചനത്തിലൂടെയും ജറുസലേം തകർന്നുവീണപ്പോൾ ചുറ്റുമുള്ള ജനതകൾ അതിൽ സന്തോഷം കണ്ടെത്തുകയും ജെറുസലേമിനെ പരിഹസിക്കുകയും കൈകൊട്ടിച്ചിരിക്കുകയും ചെയ്തവർക്ക് ദൈവം വിധി പ്രഖ്യാപനം നടത്തുന്നതും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ജീവിതത്തിൽ ആർക്കും സംഭവിക്കുന്ന തകർച്ചകളെ കാണുമ്പോൾ ഒരു ദൈവീക മനുഷ്യൻ ഒരിക്കലും അതിൽ സന്തോഷിക്കാൻ പാടില്ല; അപ്പോൾ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
[ ഏശയ്യാ 66, എസെക്കിയേൽ 25-26, സുഭാഷിതങ്ങൾ 14:1-4]
BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/