The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 7 Episode of The Bible in a Year - Malayalam with the tag “ezekiel”.
-
ദിവസം 215:ദൈവത്തെ മാത്രം ഭയപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 3rd, 2025 | 26 mins 50 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മന്ത്രച്ചരടുകൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പ്രവാസത്തിൽ നിന്ന് പുറത്തുവരുന്ന സീയോൻ്റെ ആശ്വാസകാലത്തെക്കുറിച്ചാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ, സംഭവങ്ങളെ, ചുറ്റുപാടുകളെ, വരാൻപോകുന്ന അനുഭവങ്ങളെയൊക്കെ ഭയപ്പെടാതെ, നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ മാത്രം ഭയപ്പെടുക. മന്ത്രവാദത്തിൻ്റെയും വിഗ്രഹാരാധനയുടെയും ആഭിചാരത്തിൻ്റേയും അന്ധവിശ്വാസങ്ങളുടേയും പിന്നാലെ പോകാതെ സത്യദൈവത്തെ മുറുകെ പിടിക്കാനുള്ള കൃപാവരം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 214:കർത്താവിൻ്റെ ദാസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 2nd, 2025 | 24 mins 40 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ഇസ്രായേൽ ജനതയെ മുഴുവനെയും മിശിഹായെയും കർത്താവിൻ്റെ ദാസൻ എന്ന് സൂചിപ്പിക്കുന്ന വചനഭാഗമാണ് ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത്. ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ള ദൈവീക പദ്ധതികൾ മറ്റു മനുഷ്യരോട് പങ്കുവെയ്ക്കുന്നതാണ് ഈ ഭൂമിയിലെ നമ്മുടെ നിയോഗം. ജീവിതത്തിൻ്റെ പ്രതിസന്ധികളെ ഒറ്റയ്ക്ക് സധൈര്യം നേരിടാൻ നമുക്ക് സാധിക്കുന്നത് ഓരോ പ്രഭാതത്തിലും നമ്മുടെ കാതുകൾ തുറന്ന് ദൈവത്തെ കേൾക്കുന്നതു വഴിയാണ്. ജഡത്തിനും സമ്പത്തിനും അധികാരത്തിനും ലോക മോഹങ്ങൾക്കും വേണ്ടി ദാഹിക്കുന്ന ഹൃദയത്തിനു പകരം ദൈവത്തിൻ്റെ പദ്ധതികൾക്ക് അനുരൂപമായ ഒരു പുതിയ ഹൃദയം എനിക്ക് നൽകണമേ എന്ന് ഓരോ പ്രഭാതത്തിലും നമ്മൾ പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 213: ദേവാലയത്തിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 1st, 2025 | 23 mins 30 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ
ഇസ്രായേൽ ജനത്തെ അടിമകളാക്കുന്ന ബാബിലോണിന് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും,ദേവാലയത്തിൽ നിന്ന് ദൈവത്തിൻ്റെ ശിക്ഷാവിധി ആരംഭിക്കുമെന്നും ദേവാലയം തകർക്കപ്പെടുമെന്നുമുള്ള എസെക്കിയേലിൻ്റെ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദയ കാണിക്കാതിരിക്കുക, കരുണ കാണിക്കാതിരിക്കുക, ആർദ്രത ഇല്ലാതിരിക്കുക, എന്നത് ദൈവദൃഷ്ടിയിൽ മാരകമായ തിന്മയാണ്.ഇന്ന് നമ്മിൽ പലരുടെയും വിഗ്രഹം നമ്മൾ തന്നെയാണ്. വിഗ്രഹം പണമാണ്, അധികാരമാണ്, സ്വാധീന ശക്തികളാണ്, ചില വ്യക്തികൾ ആണ്. ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ സ്വാഭാവികമായ അവസാനം നാശം ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു
-
ദിവസം 212: പേരുചൊല്ലി വിളിക്കുന്ന ദൈവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 31st, 2025 | 25 mins 46 secs
bible in a year malayalam, bibleinayear, cyrus, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ നവജനനം, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സൈറസ്
പ്രവാസത്തിൽ നിന്ന് ദൈവജനത്തെ വിമോചിപ്പിക്കാൻ വിജാതീയ രാജാവായ സൈറസിനെ ദൈവം തിരഞ്ഞെടുക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കുന്നു. എല്ലാം മുൻകൂട്ടി കാണുന്നവനും അറിയുന്നവനുമായ നമ്മുടെ ദൈവത്തിൽ ശരണം വയ്ക്കാനുള്ള ബോധ്യവും വിഗ്രഹാരാധനയിൽ നിന്ന് അകന്നിരിക്കണമെന്ന ബോധ്യവും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്നു. പാപം കൂട്ടിവെക്കാതിരിക്കാനും അനുതപിച്ചും കുമ്പസാരിച്ചും ദൈവകരുണയിൽ ആശ്രയിച്ചും ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 211: ദൈവം നമ്മുടെ വിമോചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 30th, 2025 | 28 mins 36 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ തിരിച്ചുവരവ്, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സൈറസ്
ഇസ്രായേലിനെ പ്രവാസത്തിൽ നിന്ന് വിമോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത സൈറസ് എന്ന പേർഷ്യാ രാജാവിനെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുന്നത്. ആത്മീയവും ഭൗതികവുമായ ബന്ധനങ്ങളിൽ നിന്ന് നാം വിമോചിപ്പിക്കപ്പെടുന്നത് നമ്മുടെ കഴിവോ, ഭാഗ്യമോ അല്ല മറിച്ച്, ദൈവമാണ് നമ്മുടെ വിമോചകൻ എന്ന് നാം തിരിച്ചറിയണം. എത്ര പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്തും കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ ഒരു വാതിൽ തുറക്കപ്പെടുന്നതും, ഒരു വഴി അടയുമ്പോൾ മറ്റ് നൂറ് വഴികൾ തുറക്കപ്പെടുന്നതും നമുക്ക് കാണാനും കഴിയും. തകർച്ചയിലും പ്രവാസത്തിലും പരാജയത്തിലും വീഴുമ്പോഴും പ്രത്യാശയിൽ ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 210: ദൈവത്തിൽ സമ്പൂർണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 29th, 2025 | 27 mins 43 secs
bible in a year malayalam, bibleinayear, daniel achan, ezekiel, ezekiel eats written scroll, fr. daniel poovannathil, isaiah, mcrc, mortal, mount carmel retreat centre, poc ബൈബിൾ, proverbs, the servant of god, എസെക്കിയേൽ, എസെക്കിയേൽ ചുരുൾ ഭക്ഷിക്കുന്നു, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മനുഷ്യപുത്രൻ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ഏശയ്യായിൽ നിന്നും എസെക്കിയേലിൽ നിന്നും രണ്ടു കാലങ്ങളെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവത്തിൻ്റെ വചനം ഭക്ഷിക്കാത്ത ഒരു പ്രവാചകന് ദൈവത്തിൻ്റെ വചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവം എന്തു പറഞ്ഞാലും, അതു സന്തോഷകരമായ കാര്യമാകട്ടെ, പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ കാര്യമാകട്ടെ, അത് ഭക്ഷിക്കാത്തവന് ദൈവവചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവത്തെ പൂർണമായും വിശ്വസിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ഹൃദയം പാകപ്പെടുത്താനും, ഏശയ്യായ്ക്കും എസെക്കിയേലിനുമൊക്കെ ഉണ്ടായിരുന്ന സമർപ്പണം നമുക്കും ഉണ്ടാകാൻ ദൈവത്തോട് പ്രർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 209: ജനത്തിന് ആശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 28th, 2025 | 25 mins 42 secs
bible in a year malayalam, bibleinayear, compulsory recruitment, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, warehouse, അതുല്യൻ, അരൂപി, ആശ്വസിപ്പിക്കുവിൻ, എസെക്കിയേൽ, ഏശയ്യാ, ഓജസ്സറ്റവൻ, കേബാർ നദി, കർത്തൃമഹത്വം, ചൈതന്യം, ജീവികൾ, ഡാനിയേൽ അച്ചൻ, ദൈവദർശനം, നാഥൻ, നിർബന്ധിതസേവനം, ബൈബിൾ, മലയാളം ബൈബിൾ, വചനം, ഷണ്ഡന്മാർ, സംഭരണശാല, സുഭാഷിതങ്ങൾ, ഹെസക്കിയാരാജാവ്
ഏശയ്യായുടെ പുസ്തകത്തിൽ ഹെസക്കിയാരാജാവിൻ്റെ ഭവനത്തിലുള്ളവരെയെല്ലാം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകപ്പെടുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. എസെക്കിയേലിൻ്റെ പുസ്തകത്തിൽ എസെക്കിയേലിനുണ്ടായ ദൈവദർശനത്തെ കുറിച്ച് വിവരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന് അറിയാം; അതിൻ്റെ അവസാനം എന്താണെന്ന് ദൈവത്തിന് അറിയാം; അതിൽ നിന്നുണ്ടാകുന്ന നന്മ എന്താണെന്നു ദൈവത്തിനറിയാം; അവിടുന്ന് അത് കണ്ടിട്ടുണ്ട്; നമുക്ക് ചെയ്യാൻ ഉള്ള ഏക കാര്യം ദൈവത്തിൻ്റെ സമയത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.