The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 21 - 25 of 25 in total of The Bible in a Year - Malayalam with the tag “2 kings”.
-
ദിവസം 174: നാമാനെ സുഖപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 23rd, 2025 | 27 mins 41 secs
2 kings, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, elisha, fr. daniel poovannathil, gehazi, gomer, hosea, mcrc, mount carmel retreat centre, naaman, poc ബൈബിൾ, psalm, എലീഷാ, ഗഹസി, ഗോമർ, ഡാനിയേൽ അച്ചൻ, നാമാൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, ഹോസിയാ
കുഷ്ഠരോഗിയായ നാമാനെ എലീഷാ സുഖപ്പെടുത്തുന്നതും തുടർന്ന് എലീഷായുടെ ഭൃത്യൻ ഗഹസി കുഷ്ഠരോഗബാധിതനാകുന്നതും രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. കർത്താവിൽ നിന്നകന്ന് അവിശ്വസ്തതയിലും വിഗ്രഹാരാധനയിലും കഴിഞ്ഞ ഇസ്രായേൽ ജനതയെ ദൈവത്തിലേക്ക് മടങ്ങി വരുവാനുള്ള ആഹ്വാനവുമായി വന്ന ഹോസിയാ പ്രവാചകൻ്റെ ജീവിതവും ഇന്ന് നാം വായിക്കുന്നു. വിശുദ്ധ കുർബാനയെന്ന സ്നാനത്തിലൂടെ നവീകരിക്കപ്പെട്ട്, വചനത്താൽ കഴുകപ്പെട്ട് നിരന്തരം എളിമയിലും ദൈവസ്നേഹത്തിലും നിലനിൽക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 173: എലീഷായുടെ അദ്ഭുതങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 22nd, 2025 | 24 mins 49 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, elisha, elisha feeds one hundred men, elisha raises shunammite’s son, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, widow’s oil, അപ്പം വർധിപ്പിക്കുന്നു, എലീഷാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, വിധവയുടെ എണ്ണ, ഷൂനേംകാരിയുടെ മകൻ, സങ്കീർത്തനങ്ങൾ
എലീഷാ പ്രവർത്തിച്ച ഏതാനും അദ്ഭുതങ്ങൾ വിവരിക്കുന്ന വചനഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിക്കുന്നത്. കർത്താവിനോടു അവിശ്വസ്തനായിരുന്ന ആഹാസ് രാജാവിൻ്റെ ഭരണകാലവിവരണവും നാം വായിക്കുന്നു. ലോകം നമ്മളിൽ നിന്ന് കാണേണ്ടത് നമ്മളെയല്ല ദൈവത്തെയാണെന്നും നമ്മുടെ ജീവിതത്തിലെ തകർച്ചകളും സങ്കടങ്ങളുമെല്ലാം ദൈവത്തിലേക്ക് തിരിയാനുള്ള ക്ഷണമാണെന്നും നമ്മൾ ദൈവത്തെ തള്ളിക്കളഞ്ഞാലും ദൈവം നമ്മെ കാത്തിരിക്കും എന്ന സന്ദേശം ഡാനിയേൽ അച്ചൻ ഇന്ന് നമുക്ക് നൽകുന്നു.
-
ദിവസം 172: ഉസിയായുടെ അഹങ്കാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 21st, 2025 | 23 mins 26 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, elisha, fr. daniel poovannathil, jehoram, mcrc, mount carmel retreat centre, poc ബൈബിൾ, psalm, uziyah, zachariah, ഉസിയാ, എലീഷാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യഹോറാം, സഖറിയാ, സങ്കീർത്തനങ്ങൾ
യൂദാ രാജാവുമൊത്ത് മോവാബിനെതിരെ ഇസ്രയേൽ നടത്തുന്ന യുദ്ധത്തിൻ്റെ വിവരണം രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, സഖറിയാ പ്രവാചകൻ്റെ കാലത്ത് ദൈവവഴിയിൽ സഞ്ചരിച്ച ഉസിയാ രാജാവ്, പിന്നീട് വിശുദ്ധസ്ഥലത്ത് ധൂപാർപ്പണത്തിനുപോലും തുനിഞ്ഞ് അഹങ്കാരപ്രമത്തനായി കുഷ്ഠരോഗിയായി മാറിയ ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. നമുക്കുള്ളതെല്ലാം ദൈവത്തിൻ്റെ ദാനമാണെന്നും സർവ്വ മഹത്വവും അവിടത്തെപാദങ്ങളിൽ അർപ്പിക്കാനുള്ള വിവേകവും ഉൾക്കാഴ്ചയും തരണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 171: ഏലിയായും എലീഷായും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 20th, 2025 | 22 mins 48 secs
2 kings, 2 രാജാക്കന്മാർ, amaziah, bible in a year malayalam, bibleinayear, daniel achan, elijah ascends to heaven, elisha, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമസിയാ, എലീഷാ, ഏലിയാ സ്വർഗ്ഗത്തിലേക്ക്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഏലിയാ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെടുന്നതും എലീഷാ പ്രവാചകൻ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതും വിശദീകരിക്കുന്ന വചനഭാഗങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, അമസിയാ രാജാവിൻ്റെ ഭരണകാലം വിവരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്ത പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കൃപാവരത്തിൻ്റെ വഴികളോടു ചേർന്നു നിൽക്കാനുള്ള ഒരാഗ്രഹം ഞങ്ങൾക്ക് നൽകണമേയെന്നും പൈശാചിക ശക്തികളെ പരാജയപ്പെടുത്തുന്ന ദൈവശക്തി ഞങ്ങളിൽ എപ്പോഴും നിറഞ്ഞു നിൽക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 19th, 2025 | 24 mins 53 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, athalia, bible in a year malayalam, bibleinayear, conspiracy, daniel achan, elijah, fr. daniel poovannathil, jehoiada, joash, man of god, mcrc, mount carmel retreat centre, poc ബൈബിൾ, psalm, temple of god, zachariah, അത്താലിയാ, ഏലിയാ, കർത്താവിൻ്റെ ആലയം, ഗൂഢാലോചന, ഡാനിയേൽ അച്ചൻ, ദൈവപുരുഷൻ, ബൈബിൾ, മലയാളം ബൈബിൾ, യഹോയാദാ, യോവാഷ്, സഖറിയ, സങ്കീർത്തനങ്ങൾ
കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.