Episode 99
Intro to 'Conquest and Judges - ദേശം കീഴടക്കലും ന്യായാധിപന്മാരും' | Fr. Daniel with Fr. Wilson
March 21st, 2025
39 mins 57 secs
Your Hosts
Tags
About this Episode
മരുഭൂമിയിലെ അലഞ്ഞുതിരിയൽ കാലഘട്ടം പൂർത്തിയാക്കിയതിന് ഏവർക്കും അഭിനന്ദനങ്ങൾ! അഞ്ചാമത്തെ ബൈബിൾ കാലഘട്ടമായ 'ദേശം കീഴടക്കലും ന്യായാധിപന്മാരും’ അവതരിപ്പിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കുമ്പോൾ ഇസ്രായേല്യർ നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു. മോശയിൽ നിന്നും നേതൃത്വം ഏറ്റെടുത്തുകൊണ്ട് ജോഷ്വ എന്ന പുതിയ നേതാവ്, ജോർദാൻ കടന്ന് കാനാനിലേക്ക് ജനങ്ങളെ നയിക്കുന്നു. ഈ പുതിയ നാട്ടിൽ ഇസ്രായേൽ ജനത എങ്ങനെ പെരുമാറുന്നു എന്ന് കാണുന്നതോടൊപ്പം അവിശ്വസ്തരായ ന്യായാധിപന്മാരുടെ ചരിത്രവും നാം മനസ്സിലാക്കുന്നു. അവിശ്വസ്തരായ അനേകം പുരുഷന്മാർക്കിടയിൽ ജീവിച്ച ദെബോറാ, റൂത്ത്, റാഹാബ് തുടങ്ങിയ വിശ്വസ്തരായ സ്ത്രീകളുടെ ചരിത്രവും നമ്മെ കാത്തിരിക്കുന്നു. ഈ കാലഘട്ടത്തിൽ പ്രതീക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്! വരൂ, നമുക്ക് ഈ യാത്ര തുടരാം!
Congratulations on completing the Desert Wanderings period! Fr. Wilson joins Fr. Daniel once more to introduce the fifth biblical time period, Conquest and Judges ദേശം കീഴടക്കലും ന്യായാധിപന്മാരും. They discuss the trials the Israelites face as they enter the Promised Land. We see a new leader in Joshua as he carries the baton forward from Moses leading the people accross the Jordan into Canaan. The stories of the unfaithful Judges unfold as we see how the people of Israel fair in this new land. Among all the unfaithful men, emerge stories of some faithful women in Deborah, Ruth and Rahab. There is a lot to look forward to in this time period! Come, let us continue this journey!
BIY INDIA LINKS—
🔸Instagram: https://www.instagram.com/biy.india/