The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “psalm”.
-
ദിവസം 75: ബലികളും ഉത്സവങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 16th, 2025 | 21 mins 13 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബലികളും ഉത്സവങ്ങളും, ബൈബിൾ, മലയാളം ബൈബിൾ, സംഖ്യ, സങ്കീർത്തനങ്ങൾ
തിരുനാളുകളിലും ഉത്സവങ്ങളിലും ബലികളും യാഗങ്ങളും അർപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ട കർമ്മങ്ങളും കാഴ്ചകളും ചട്ടങ്ങളും വിവരിക്കുന്ന ഭാഗവും, നേർച്ച നേർന്ന് മുടക്കം വരുമ്പോൾ നേരിടുന്ന ബാധ്യതകളും ശിക്ഷകളും വിവരിക്കുന്ന ഭാഗവുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവം തന്ന ദാനങ്ങളെ ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത് നന്ദി പറയുന്നതിനുമുള്ള ഒരു അവബോധവും ചെയ്തുപോയ പാപങ്ങളെക്കുറിച്ചു അനുതപിക്കാനും വിലപിക്കാനുമുള്ള ഒരു ബോധ്യവും നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 72: ബാലാമിൻ്റെ ശാപം അനുഗ്രഹമാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 13th, 2025 | 21 mins 39 secs
baal of peor, balaam, balak പെയോറിലെ ബാൽ, bible in a year malayalam, bibleinayear, cosbi, deuteronomy, fr. daniel poovannathil, mcrc, moabഫിനെഹാസ്, moses, mount carmel retreat centre, numbers, phinehas, poc ബൈബിൾ, psalm, zimri, കൊസ്ബി, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബാലാം, ബാലാക്ക്, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സിമ്രി
ഇസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് കൊണ്ടുവന്ന ബാലാം ദൈവത്തിൻ്റെ ഇടപെടൽ മൂലം ശാപം അനുഗ്രഹമാക്കി മാറ്റുന്നതും, ഇസ്രായേല്യർ പെയോറിലെ ബാൽ ദേവനെ ആരാധിക്കുന്നതും ഫിനെഹാസ് ദൈവക്രോധം ശമിപ്പിക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. വിളവുകളുടെ ആദ്യഫലങ്ങളെക്കുറിച്ചും വിശുദ്ധ ജനം പാലിക്കേണ്ട ചട്ടങ്ങളും കല്പനകളും ന്യായപ്രമാണങ്ങളുമാണ് നിയമാവർത്തനത്തിൽ നാം വായിക്കുന്നത് .
-
ദിവസം 71: ബാലാമിൻ്റെ പ്രവചനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 12th, 2025 | 22 mins 27 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബാലാം, ബാലാക്, ബൈബിൾ, മലയാളം ബൈബിൾ, സംഖ്യ, സങ്കീർത്തനങ്ങൾ
ഇസ്രായേല്യരെ ശപിക്കാൻ ബാലാക് നിയോഗിച്ച ബാലാം കർത്താവിൻ്റെ നിർദേശമനുസരിച്ച് അവരെ അനുഗ്രഹിക്കുന്നു. വിവാഹജീവിതവുമായി ബന്ധപ്പെട്ട നിയമങ്ങളും സാമൂഹ്യജീവിതത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങളും നിർദേശങ്ങളും ഇന്ന് നാം വായിക്കുന്നു. പാവപ്പെട്ടവൻ്റെ നിലവിളികൾക്കു നേരെ കണ്ണും കാതും അടക്കാതിരിക്കാനും അനാഥൻ്റെയും അഗതിയുടെയും വിധവയുടെയും പരദേശിയുടെയും നിലവിളികൾക്ക് കാരണം ആകാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 69: പിച്ചളസർപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 10th, 2025 | 21 mins 35 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, ആഗ്നേയസർപ്പം, ഓഗ്, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പിച്ചള സർപ്പം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ, സീഹോൻ, ഹോർമാ
മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ മോശയ്ക്കും ദൈവത്തിനുമെതിരായി ഇസ്രായേൽജനം സംസാരിക്കുകയും മന്നായെ ദുഷിച്ചുപറയുകയും ചെയ്തപ്പോൾ കർത്താവ് അവരുടെ ഇടയിലേയ്ക്ക് ആഗ്നേയസർപ്പങ്ങളെ അയക്കുന്നതും ഏറെ ജനം സർപ്പദംശനമേറ്റു മരിക്കുന്നതും, കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ പിച്ചളസർപ്പമുണ്ടാക്കി വടിമേൽ സ്ഥാപിക്കുന്നതും സംഖ്യാപുസ്തകത്തിൽ നാം വായിക്കുന്നു. സമൂഹത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങൾ നിയമാവർത്തനപുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
-
ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 9th, 2025 | 25 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel മോശ, mcrc, miriam, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the death of aaron, the king of edom refuses to let israel pass, water from the rock, അഹറോൻ, അഹറോൻ്റെ അന്ത്യം, ഇസ്രായേൽ, ഏദോം തടസ്സം നിൽക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാറയിൽ നിന്ന് ജലം, ബൈബിൾ, മലയാളം ബൈബിൾ, മിരിയാം, സംഖ്യ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 67: ദശാംശം ലേവ്യരുടെ അവകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 8th, 2025 | 20 mins 15 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mount carmel retreat centre, numbers, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ദശാംശം, നിയമാവർത്തനം, പുരോഹിതരുടെ ഓഹരി, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ, സംഖ്യ, സങ്കീർത്തനങ്ങൾ mcrc
പുരോഹിതരുടെ ഓഹരിയും ലേവ്യരുടെ അവകാശവും സംബന്ധിച്ച കർത്താവിൻ്റെ നിർദേശങ്ങളാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നത്. അഭയനഗരങ്ങളായി മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്നുള്ള കർത്താവിൻ്റെ നിർദേശവും, യുദ്ധത്തിന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ നിന്നും ശ്രവിക്കാം. ഭൗതികസമ്പത്തിൻ്റെ സമ്പാദനത്തേക്കാൾ ദൈവസമ്പാദത്തിലാണ് നാം തീക്ഷ്ണത കാണിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 66: ഇസ്രായേല്യരുടെ ധിക്കാരത്തിന് ശിക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 7th, 2025 | 22 mins 37 secs
a new prophet like moses, bible in a year malayalam, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, privileges of priests and levites, psalm, rebellion by israelites, the budding of aaron’s rod, അഹറോൻ്റെ വടി, ഇസ്രായേല്യരുടെ ധിക്കാരം, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പുരോഹിതരുടെയും ലേവായരുടെയും ഓഹരി, ബൈബിൾ, മലയാളം ബൈബിൾ, മോശയെപ്പോലെ ഒരു പ്രവാചകൻ, സംഖ്യ, സങ്കീർത്തനങ്ങൾ
കോറഹിനും കൂട്ടർക്കും സംഭവിച്ച ദുരന്തത്തിനുശേഷവും ഇസ്രായേല്യർ ധിക്കാരം തുടർന്ന് മോശയ്ക്കും അഹറോനും എതിരെ സംഘം ചേർന്ന് സമാഗമകൂടാരത്തിനു നേരെ തിരിയുമ്പോൾ കർത്താവിൻ്റെ മഹത്വം പ്രത്യക്ഷപ്പെടുന്നു. കുറ്റവിചാരണയെക്കുറിച്ചുള്ള ന്യായപ്രമാണങ്ങളും രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങളും പുരോഹിതരുടെ ഓഹരി സംബന്ധിച്ചുള്ള വിവരങ്ങളും ഇന്ന് ശ്രവിക്കാം.
-
ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 6th, 2025 | 22 mins 58 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, festivals, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the earth splits open, ഇസ്രായേൽ, കോറഹും കൂട്ടരും മോശയ്ക്കെതിരേ, കോറഹ്, ഡാനിയേൽ അച്ചൻ, തിരുനാളുകൾ, നിയമാവർത്തനം, ബൈബിൾ, ഭൂമി വാ പിളർക്കുന്നു, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 64: കർത്താവിനുള്ള കാഴ്ചകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 5th, 2025 | 25 mins 2 secs
bible in a year malayalam, burnt offering, deuteronomy, drink offering, fr. daniel poovannathil, fringes on garments., grain offering, mcrc, mount carmel retreat centre, numbers, penalty for violating sabbath, poc ബൈബിൾ, psalm, sin offering, ഡാനിയേൽ അച്ചൻ, ധാന്യയാഗം, നിയമാവർത്തനം, പാനീയയാഗം, പാപമുക്തിയാഗം, ബൈബിൾ, മലയാളം ബൈബിൾ, വസ്ത്രാഞ്ചലത്തൊങ്ങലുകൾ, സംഖ്യ, സങ്കീർത്തനങ്ങൾ, സാബത്തുലംഘനം, ഹോമയാഗം
കർത്താവിനുള്ള കാഴ്ചകളെക്കുറിച്ചും തെറ്റിനുള്ള പരിഹാരത്തെക്കുറിച്ചുമാണ് സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വിഗ്രഹാരാധനയ്ക്കെതിരേയുള്ള മുന്നറിയിപ്പും കർത്താവിൻ്റെ മക്കളും വിശുദ്ധജനവുമായ ഇസ്രായേല്യർ നൽകേണ്ട ദശാംശത്തെക്കുറിച്ചും, ഭക്ഷണയോഗ്യവും വർജ്യവുമായ മൃഗങ്ങളെക്കുറിച്ചും നിയമാവർത്തനത്തിൽ വിവരിക്കുന്നു. കൂടാതെ, ആരാധനാനിയമങ്ങളെപ്പറ്റിയും അച്ചൻ വിവരിക്കുന്നു.
-
ദിവസം 63: അവിശ്വാസത്തിനുള്ള പ്രതിഫലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 4th, 2025 | 22 mins 37 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, കാനാൻ ദേശം ഒറ്റു നോക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ mcrc
കാനാൻദേശത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത വിശ്വസിച്ച് ഈജിപ്തിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ ജനത്തിൻ്റെ വിശ്വാസത്തെ തട്ടിയുണർത്താൻ ജോഷ്വയും കാലെബും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാതെ മലമുകളിലേക്ക് കയറിയ ഇസ്രായേൽ ജനത്തെ അമലേക്ക്യർ ഓടിക്കുന്നു. അവിശ്വാസത്തിൻ്റെ വാക്കുകളെ സമ്പൂർണ്ണമായി ഒഴിവാക്കി വിശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ ശ്രദ്ധിക്കുക എന്ന വിചിന്തനം ഡാനിയേൽ അച്ചൻ തരുന്നു.