The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “numbers”.
-
Intro to 'Conquest and Judges - ദേശം കീഴടക്കലും ന്യായാധിപന്മാരും' | Fr. Daniel with Fr. Wilson
March 21st, 2025 | 39 mins 57 secs
ammon, bible in a year malayalam, bible study, desert wanderings, deuteronomy, encampment, fr. daniel poovannathil, mcrc, mount carmel retreat centre, mo’ab, numbers, order of encampment, poc ബൈബിൾ, psalm, regiments, se’ir, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
മരുഭൂമിയിലെ അലഞ്ഞുതിരിയൽ കാലഘട്ടം പൂർത്തിയാക്കിയതിന് ഏവർക്കും അഭിനന്ദനങ്ങൾ! അഞ്ചാമത്തെ ബൈബിൾ കാലഘട്ടമായ 'ദേശം കീഴടക്കലും ന്യായാധിപന്മാരും’ അവതരിപ്പിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കുമ്പോൾ ഇസ്രായേല്യർ നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു. മോശയിൽ നിന്നും നേതൃത്വം ഏറ്റെടുത്തുകൊണ്ട് ജോഷ്വ എന്ന പുതിയ നേതാവ്, ജോർദാൻ കടന്ന് കാനാനിലേക്ക് ജനങ്ങളെ നയിക്കുന്നു. ഈ പുതിയ നാട്ടിൽ ഇസ്രായേൽ ജനത എങ്ങനെ പെരുമാറുന്നു എന്ന് കാണുന്നതോടൊപ്പം അവിശ്വസ്തരായ ന്യായാധിപന്മാരുടെ ചരിത്രവും നാം മനസ്സിലാക്കുന്നു. അവിശ്വസ്തരായ അനേകം പുരുഷന്മാർക്കിടയിൽ ജീവിച്ച ദെബോറാ, റൂത്ത്, റാഹാബ് തുടങ്ങിയ വിശ്വസ്തരായ സ്ത്രീകളുടെ ചരിത്രവും നമ്മെ കാത്തിരിക്കുന്നു. ഈ കാലഘട്ടത്തിൽ പ്രതീക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്! വരൂ, നമുക്ക് ഈ യാത്ര തുടരാം!
-
ദിവസം 80: മോശയുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 21st, 2025 | 16 mins 39 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm \ സംഖ്യ, the cities assigned to the levites, the cities of refuge, the death of moses, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മരണാർഹമാകാവുന്ന അതിക്രമങ്ങൾ, മലയാളം ബൈബിൾ, മോശ, മോശയുടെ മരണം, ലേവ്യപട്ടണങ്ങൾ, സങ്കീർത്തനങ്ങൾ, സങ്കേതനഗരങ്ങൾ
ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യഗോത്രത്തിനുള്ള പട്ടണങ്ങളും സങ്കേതനഗരങ്ങളും കൊടുക്കണമെന്ന് കർത്താവ് മോശയോട് നിർദ്ദേശിക്കുന്നു. നെബോമലയിൽ വെച്ച് കർത്താവ് വാഗ്ദത്തദേശം മുഴുവൻ മോശയ്ക്കു കാണിച്ചു കൊടുക്കുന്നു. തുടർന്ന് മോശ മരിക്കുന്നു. നൂനിൻ്റെ പുത്രനായ ജോഷ്വ മോശയുടെ പിൻഗാമിയാകുന്നു.
-
ദിവസം 79: വാഗ്ദത്തദേശത്തിൻ്റെ അതിരുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 20th, 2025 | 16 mins 24 secs
bible in a year malayalam, deuteronomy, eleazar, fr. daniel poovannathil, joshua, mcrc, moses’ final blessing on israel, mount carmel retreat centre, numbers, poc ബൈബിൾ, psalm \ സംഖ്യ, അതിരുകൾ boundaries, എലെയാസാർ, ജോഷ്വ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശയുടെ ആശീർവാദം, സങ്കീർത്തനങ്ങൾ
സംഖ്യയുടെ പുസ്തകത്തിൽ നിന്ന് കാനാൻ ദേശത്തിൻ്റെ അതിരുകൾ വിവരിക്കുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നിന്ന് മരണത്തിനു മുമ്പുള്ള മോശയുടെ ആശീർവാദമാണ് ഇന്ന് നാം വായിക്കുന്നത്. അതിരുകളെക്കുറിച്ച് അവബോധം ഉള്ളവരായാൽ ദൈവം തരുന്ന അനുഗ്രഹങ്ങളെ ആസ്വാദ്യകരമായി സ്വീകരിക്കാൻ നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു
-
ദിവസം 78: മോശയുടെ കീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 19th, 2025 | 22 mins 53 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, moses blesses the tribes of israel, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the journey from egypt to moab, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ കീർത്തനം, യാത്രയിലെ താവളങ്ങൾ, സംഖ്യ, സങ്കീർത്തനങ്ങൾ
ഈജിപ്തിൽ നിന്നും പുറപ്പെട്ടതിനുശേഷമുള്ള ജനത്തിൻ്റെ യാത്രയിലെ താവളങ്ങൾ സംഖ്യയുടെ പുസ്തകം വിവരിക്കുന്നതോടൊപ്പം കാനാൻ ദേശത്തെ ജനതകളെ സമ്പൂർണ്ണമായി ദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നും അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പങ്കുചേരരുത് എന്ന നിർദേശം ദൈവം ജനതയ്ക്ക് നൽകുന്നു. ഒരു വിശ്വാസിക്ക് തൻ്റെ ജീവിതം കൊണ്ട് ലോകത്തിൻ്റെ അധാർമികമായ വ്യവസ്ഥിതിയോട് നിരന്തരമായ സമരത്തിൽ ഏർപ്പെടാൻ കടമയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 77: ജോർദാനു കിഴക്കുള്ള ഗോത്രങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 18th, 2025 | 19 mins 13 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, എലെയാസർ, കാലെബ്, ഗാദ്യർ, ഗിലയാദ്, ജോഷ്വ, ജോർദാൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മനാസ്സേ, മലയാളം ബൈബിൾ, മാഖീർ, മോശ, റൂബന്യർ, സംഖ്യ, സങ്കീർത്തനങ്ങൾ
ജോർദാന് കിഴക്കുള്ള ദേശങ്ങൾ കണ്ടപ്പോൾ വലിയ കാലിസമ്പത്തുണ്ടായിരുന്ന റൂബന്യരും ഗാദ്യരും ഈ ദേശങ്ങൾ കൈവശവസ്തുവായി ലഭിക്കാനുള്ള ആഗ്രഹം മോശയോട് പറയുന്നതും മോശയുടെ മറുപടിയുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. മോശയുടെ പിൻഗാമിയായി ജോഷ്വയെ കർത്താവ് നിയമിക്കുന്നതും മോശയ്ക്ക് അന്തിമനിർദേശങ്ങൾ നൽകുന്നതും നിയമാവർത്തനപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നല്ലതിനെ വിട്ട് ദൈവം കാത്തുവച്ചിരിക്കുന്ന ഏറ്റവും നല്ലതിലേക്ക് നടന്നടുക്കാൻ ഒരു ആത്മീയ യുദ്ധം ആവശ്യമാണ് എന്ന സന്ദേശം അച്ചൻ വിവരിക്കുന്നു.
-
ദിവസം 76: മിദിയാന്യരെ നശിപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 17th, 2025 | 21 mins 5 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm \ സംഖ്യ, ഇസ്രായേല്യർ, എലയാസർ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ഫിനെഹാസ്, ബയോർ, ബാലാം, ബൈബിൾ, മലയാളം ബൈബിൾ, മിദിയാൻകാർ, മൊവാബ്., സങ്കീർത്തനങ്ങൾ
വിജാതീയദേവനെ ആരാധിക്കുന്ന മിദിയാന്യർ മൂലം വിഗ്രഹാരാധനയും വ്യഭിചാരവും ഇസ്രായേൽ പാളയത്തിനു അകത്തേക്ക് കൊണ്ടുവരാൻ പരിശ്രമിച്ച മോവാബ്യരെയും മിദിയാന്യരെയും കൊന്നൊടുക്കുവാൻ കർത്താവ് ആവശ്യപ്പെടുന്നു. ജീവിതം നന്മ നിറഞ്ഞതാകാനുള്ള പരമപ്രധാനമായ വഴി ദൈവത്തെ തിരഞ്ഞെടുക്കുക, അതുവഴി സ്നേഹവും സമാധാനവും സന്തോഷവും അനുഭവിച്ചു ഉയർച്ചയിലേക്കും അഭിവൃദ്ധിയിലേയ്ക്കും വളരുക എന്ന് ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.
-
ദിവസം 75: ബലികളും ഉത്സവങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 16th, 2025 | 21 mins 13 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബലികളും ഉത്സവങ്ങളും, ബൈബിൾ, മലയാളം ബൈബിൾ, സംഖ്യ, സങ്കീർത്തനങ്ങൾ
തിരുനാളുകളിലും ഉത്സവങ്ങളിലും ബലികളും യാഗങ്ങളും അർപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ട കർമ്മങ്ങളും കാഴ്ചകളും ചട്ടങ്ങളും വിവരിക്കുന്ന ഭാഗവും, നേർച്ച നേർന്ന് മുടക്കം വരുമ്പോൾ നേരിടുന്ന ബാധ്യതകളും ശിക്ഷകളും വിവരിക്കുന്ന ഭാഗവുമാണ് സംഖ്യ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവം തന്ന ദാനങ്ങളെ ഓരോന്നും എണ്ണിപ്പെറുക്കിയെടുത്ത് നന്ദി പറയുന്നതിനുമുള്ള ഒരു അവബോധവും ചെയ്തുപോയ പാപങ്ങളെക്കുറിച്ചു അനുതപിക്കാനും വിലപിക്കാനുമുള്ള ഒരു ബോധ്യവും നമുക്കുണ്ടാകണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 74: ജോഷ്വ മോശയുടെ പിൻഗാമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 15th, 2025 | 26 mins 3 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, joshua is chosen as successor to moses, mcrc, moses, mount carmel retreat centre, numbers, offerings and festivals, poc ബൈബിൾ, pov bible, psalm \ സംഖ്യ, rights of daughters, the consequences of disobedience, അനുസരണക്കേടിന് ശിക്ഷ, ഇസ്രായേൽ, ജോഷ്വാ മോശയുടെ പിൻഗാമി, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പുത്രിമാരുടെ അവകാശം, ബലികളും ഉത്സവങ്ങളും, ബൈബിൾ, മലയാളം ബൈബിൾ, മോശ, സങ്കീർത്തനങ്ങൾ
അബാറിം മലയിലേക്ക് കയറി ഇസ്രായേല്യർക്കു നൽകുന്ന ദേശം കാണുവാൻ മോശയ്ക്കു കർത്താവ് അനുവാദം കൊടുക്കുന്നു. ജോഷ്വായെ മോശയുടെ പിൻഗാമിയായി നിയമിക്കുന്നു. പുത്രന്മാർ ഇല്ലാതെ ഒരാൾ മരിച്ചാൽ പുത്രിമാർക്ക് അവകാശം നൽകണം എന്ന് നിർദേശം ദൈവം നൽകുന്നു. ദൈവത്തിൻ്റെ വചനങ്ങൾ പാലിച്ചാൽ അന്നും ഇന്നും അനുഗ്രഹം ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 73: രണ്ടാമത്തെ ജനസംഖ്യ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 14th, 2025 | 19 mins 2 secs
bible in a year malayalam, census of the new generation, deuteronomy, fr. daniel poovannathil, laws, mcrc, mount carmel retreat centre, mount ebal, numbers, poc ബൈബിൾ, psalm \ സംഖ്യ, twelve curses, ഏബാൽ പർവതം, ഡാനിയേൽ അച്ചൻ, നിയമങ്ങൾ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, രണ്ടാമത്തെ ജനസംഖ്യ, ശാപപ്രഖ്യാപനങ്ങൾ, സങ്കീർത്തനങ്ങൾ
വാഗ്ദത്ത നാട്ടിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഓരോ ഗോത്രത്തിൻ്റെയും വലുപ്പമറിഞ്ഞ് ദേശം വീതം ചെയ്യാനായി ഇസ്രായേൽ ജനതയുടെ കണക്കെടുപ്പ് രണ്ടാമതും നടത്തുന്നു. മറ്റു ജനതകളിൽനിന്നും വ്യത്യസ്തമായ ഒരു ജനതയാണ് തങ്ങളെന്ന് ഇസ്രായേല്യരെ ഓർമ്മിപ്പിച്ചുകൊണ്ട് കാനാൻദേശത്തേയ്ക്കു പ്രവേശിക്കുന്നതിനു മുൻപ് ദൈവികനിയമങ്ങൾ വീണ്ടും നൽകപ്പെടുന്നു.
-
ദിവസം 72: ബാലാമിൻ്റെ ശാപം അനുഗ്രഹമാകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 13th, 2025 | 21 mins 39 secs
baal of peor, balaam, balak പെയോറിലെ ബാൽ, bible in a year malayalam, bibleinayear, cosbi, deuteronomy, fr. daniel poovannathil, mcrc, moabഫിനെഹാസ്, moses, mount carmel retreat centre, numbers, phinehas, poc ബൈബിൾ, psalm, zimri, കൊസ്ബി, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബാലാം, ബാലാക്ക്, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സിമ്രി
ഇസ്രായേലിനെ ശപിക്കാൻ മോവാബ് രാജാവായ ബാലാക്ക് കൊണ്ടുവന്ന ബാലാം ദൈവത്തിൻ്റെ ഇടപെടൽ മൂലം ശാപം അനുഗ്രഹമാക്കി മാറ്റുന്നതും, ഇസ്രായേല്യർ പെയോറിലെ ബാൽ ദേവനെ ആരാധിക്കുന്നതും ഫിനെഹാസ് ദൈവക്രോധം ശമിപ്പിക്കുന്നതുമാണ് സംഖ്യ പുസ്തകത്തിൽ വിവരിക്കുന്നത്. വിളവുകളുടെ ആദ്യഫലങ്ങളെക്കുറിച്ചും വിശുദ്ധ ജനം പാലിക്കേണ്ട ചട്ടങ്ങളും കല്പനകളും ന്യായപ്രമാണങ്ങളുമാണ് നിയമാവർത്തനത്തിൽ നാം വായിക്കുന്നത് .