The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 14 in total of The Bible in a Year - Malayalam with the tag “സോളമൻ”.
-
ദിവസം 306: ക്രിസ്തു യഥാർത്ഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 2nd, 2025 | 20 mins 18 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, അന്തിയോക്കസ്, ജ്ഞാനം, ഡാനിയേൽ അച്ചൻ, പേർഷ്യാ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യഹൂദർ, സുഭാഷിതങ്ങൾ, സോളമൻ
യഹൂദ ജനതയെ പീഡിപ്പിച്ചിരുന്ന അന്തിയോക്കസിന്റെ ദാരുണമായ അന്ത്യത്തെ കുറിച്ചാണ് മക്കബായരുടെ പുസ്തകത്തിൽ നാം ഇന്ന് വായിക്കുന്നത്.ജ്ഞാനത്തിന്റെ പുസ്തകത്തിൽ സോളമൻ എങ്ങനെ ജ്ഞാനം സ്വീകരിച്ചു എന്നതിൻ്റെ വിവരണമാണ് നൽകുന്നത്. അഹങ്കാരം ദൈവത്തെയും മനുഷ്യരെയും ഒരുപോലെ വെറുപ്പിക്കുന്നു. ഈ ഭൂമി വെച്ചുനീട്ടുന്ന മറ്റെല്ലാ കാര്യങ്ങളെക്കാളും അധികം ജ്ഞാനത്തെ വിലമതിച്ചതുകൊണ്ട് സോളമന് ജ്ഞാനത്തോടൊപ്പം ബാക്കിയെല്ലാം ലഭിച്ചു.മനുഷ്യൻ്റെ ജീവിതത്തിലെ സകല പരാജയങ്ങളുടെയും പിന്നിലുള്ള പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്ന് ജ്ഞാനത്തിന്റെ അഭാവമാണെന്നും, ക്രിസ്തുവിനെ അറിയുന്നതാണ് ജ്ഞാനം എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 305: ജ്ഞാനം നേടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 1st, 2025 | 22 mins 22 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, ഗോർജിയാസ്, ജോനാഥാൻ, ജോസഫ്., ജ്ഞാനം, ടോളമി, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, പത്രോക്ലസിൻ്റെ പുത്രൻ നിക്കാനോർ, ഫെനീഷ്യ, ബൈബിൾ, മക്കബായവിപ്ലവം, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, ശിമയോൻ, സുഭാഷിതങ്ങൾ, സോളമൻ
നിക്കാനോറിനെതിരെയുള്ള യുദ്ധത്തിൽ, യൂദാസ് അവരെ നേരിടുന്നതും പരാജയപ്പെടുത്തുന്നതുമാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. പൂർവികരുടെ വിശ്വാസത്തെയും ദൈവാശ്രയത്വത്തെയും യൂദാസ് ജനത്തെ ഓർമ്മിപ്പിക്കുന്നു. വിദേശീയ ആക്രമണങ്ങളുടെ നടുവിൽ ജീവിക്കുന്ന ജനം വിശ്വസ്തത കൈവിട്ട് പോകാനുള്ള എല്ലാ സാഹചര്യങ്ങളും കൺമുമ്പിൽ പ്രലോഭനമായി നിൽക്കുമ്പോൾ ദൈവിക ജ്ഞാനം അഭ്യസിച്ച് നീതിയോടെ ജീവിക്കാൻ പര്യാപ്തരാക്കുന്ന വചനങ്ങളാണ് ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം കാണുന്നത്. ദൈവിക ജ്ഞാനത്താൽ നിറഞ്ഞ് വിവേകമുള്ളവരായി ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ സ്നേഹപൂർവ്വം ഓർമപ്പെടുത്തുന്നു.
-
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 28th, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ് എപ്പിഫാനസ്, അന്ത്രോനിക്കൂസ്, അപ്പോളോണിയൂസ്, ആദം, എലീഷാ, എസെക്കിയേൽ, ഏലിയാ, ഏശയ്യാ, ഓനിയാസ്, ക്രാത്തെസ്, ജറെമിയാ, ജറോബോവം, ജാസൻ, ജോഷ്വാ, ജോസിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ, പ്രധാനപുരോഹിതൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനെലാവൂസ്, യോഹന്നാൻ, റഹോബോവാം, ലിസിമാക്കൂസ്, ശിമയോൻ, ഷേം, സുഭാഷിതങ്ങൾ, സെറുബാബേൽ, സേത്ത്, സോളമൻ, ഹെലിയോദോറസ്, ഹെസക്കിയാ
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 153: സോളമൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 2nd, 2025 | 25 mins 56 secs
1 kings, 1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സഭാപ്രസംഗകൻ, സോളമൻ
ജ്ഞാനിയായ ഒരു രാജാവിൽനിന്ന് സമ്പൂർണമായ അന്യദൈവ ആരാധനയിലേക്ക് എത്തിപ്പെട്ട ഒരു അവിശ്വസ്തതനായി സോളമൻ മാറിയതിനെപ്പറ്റിയും സോളമൻ്റെ മരണവും ഇന്ന് നാം വായിക്കുന്നു. നന്നായി ആരംഭിച്ച ഒരാൾക്ക് എങ്ങനെ മോശമായി പൂർത്തിയാക്കാൻ കഴിയും എന്നു തെളിയിച്ച സോളമൻ്റെ ജീവിതം, ജ്ഞാനിയിൽ നിന്ന് മൂഢനിലേക്കുള്ള ഒരു യാത്ര ഏതൊരാളുടേയും സാധ്യതയാണെന്ന് തിരിച്ചറിയാനും ദൈവം നൽകുന്ന മുന്നറിയിപ്പുകളെ ഗൗരവമായി എടുക്കാനും നമുക്ക് പാഠമാകണമെന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 152: ഷേബാരാജ്ഞിയുടെ സന്ദർശനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 1st, 2025 | 18 mins 58 secs
1 kings, 1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, queen of sheba, solomon, visit of the queen on sheba, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ഷേബാരാജ്ഞി, ഷേബാരാജ്ഞിയുടെ സന്ദർശനം, സങ്കീർത്തനങ്ങൾ, സഭാപ്രസംഗകൻ, സോളമൻ
സോളമൻ രാജാവിൻ്റെ കീർത്തി അറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശനവും സോളമൻ രാജാവിൻ്റെ ജ്ഞാനത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും വ്യാപ്തി മനസ്സിലാക്കിയ ഷേബാരാജ്ഞി ദൈവത്തെ മഹത്വപ്പെടുത്തുന്നതുമായ ഭാഗമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ക്രിസ്തുവിൻ്റെ സ്വന്തമാവുക എന്നതിൻ്റെ മൂല്യം തിരിച്ചറിഞ്ഞ് ക്രിസ്തുവിൻ്റെ നാമത്തിൽ കുരിശു വരയ്ക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ നെറ്റിത്തടം മുതൽ, ക്രിസ്തു പിറന്ന മണ്ണിൽ സഞ്ചരിക്കാൻ ഭാഗ്യം കിട്ടിയ നമ്മുടെ പാദം വരെ എത്രയോ അനുഗ്രഹിക്കപ്പെട്ടതാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 151: സോളമനു ദൈവത്തിൻ്റെ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 31st, 2025 | 20 mins 29 secs
1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, ecclesiastes, fr. daniel poovannathil, god appears again to solomon, king hiram സോളമന് ദൈവം വീണ്ടും പ്രത്യക്ഷപ്പെടുന്നു, mcrc, mount carmel retreat centre, poc ബൈബിൾ, psalm, solomon, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 1 kings, സഭാപ്രസംഗകൻ, സോളമൻ, ഹീരാം രാജാവ്
ജറുസലേം ദേവാലയവും രാജകൊട്ടാരവും പണിതീർത്ത സോളമന് ദൈവം നൽകിയ വാഗ്ദാനങ്ങളും മുന്നറിയിപ്പുമാണ് ഇന്ന് നാം വായിക്കുന്നത്. വിരുന്നു നടക്കുന്ന വീട്ടിൽ പോകുന്നതിനേക്കാൾ നല്ലത്, വിലാപം നടക്കുന്ന വീട്ടിൽ പോകുന്നതാണ് തുടങ്ങിയ സഭാപ്രസംഗകൻ്റെ മനോഹരമായ വാക്യങ്ങളും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പാതകളിൽ നിന്ന് വ്യതിചലിച്ചു പോയ നിമിഷങ്ങളെയോർത്തു പശ്ചാത്തപിച്ച് മടങ്ങിവരാനുള്ള ദൈവകൃപയ്ക്കു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 150: സോളമൻ്റെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 30th, 2025 | 28 mins 19 secs
1 kings, ark of the covenant, bible in a year malayalam, bibleinayear, daniel achan, dedication of the temple, ecclesiastes, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm 6 \ 1 രാജാക്കന്മാർ 8, solomon, solomon’s prayer of dedication, ഉടമ്പടി പേടകം, ഡാനിയേൽ അച്ചൻ, ദേവാലയപ്രതിഷ്ഠ, ബൈബിൾ, മലയാളം ബൈബിൾ, സഭാപ്രസംഗകൻ 3-5 സങ്കീർത്തനങ്ങൾ, സോളമൻ, സോളമൻ്റെ പ്രാർത്ഥന
സോളമൻ ഉടമ്പടിപേടകം ജെറുസലേം ദേവാലയത്തിൽ കൊണ്ടുവന്ന് പ്രതിഷ്ഠിക്കുന്നതും സോളമൻ നടത്തുന്ന സുദീർഘമായ പ്രാർത്ഥനയുമാണ് ഇന്ന് നാം വായിക്കുന്നത്. സോളമനെപ്പോലെ ഹൃദയം തുറന്നു പ്രാർത്ഥിക്കാൻ നമ്മെ സഹായിക്കണമേയെന്നും അനേകർക്കുവേണ്ടി പ്രാർത്ഥനയിൽ മുട്ടുകൾ മടക്കാനുള്ള മധ്യസ്ഥപ്രാർഥനയുടെ കൃപാവരവും ഞങ്ങൾക്കു നല്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 148: ജറുസലേം ദേവാലയനിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 28th, 2025 | 20 mins 18 secs
1 kings, 1 രാജാക്കന്മാർ, 2 ദിനവൃത്താന്തം, 2 chronicles, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, solomon, solomon builds the temple, visit of queen of sheba., ഡാനിയേൽ അച്ചൻ, ദേവാലയനിർമാണം, ബൈബിൾ, മലയാളം ബൈബിൾ, ഷേബാ രാജ്ഞിയുടെ സന്ദർശനം, സങ്കീർത്തനങ്ങൾ, സോളമൻ
സോളമൻ രാജാവ് ജറുസലേം ദേവാലയം നിർമ്മിച്ച് പൂർത്തിയാക്കുന്നതിൻ്റെ വിശദാംശങ്ങൾ രാജാക്കാന്മാരുടെ പുസ്തകത്തിൽ നിന്നും, സോളമൻ്റെ ജ്ഞാനത്തെപ്പറ്റി കേട്ടറിഞ്ഞ ഷേബാ രാജ്ഞിയുടെ സന്ദർശന വിവരങ്ങളുമാണ് ഇന്ന് നാം വായിക്കുന്നത്. ഈ ലോകത്തു നാം ചെയ്യുന്ന പ്രവർത്തികളെല്ലാം ആത്മീയപ്രവർത്തികളാണെന്നു തിരിച്ചറിയാനുള്ള ഒരു ആത്മീയത നൽകണമേയെന്നും ഏദൻ തോട്ടത്തിൽ നമുക്ക് നഷ്ടപ്പെട്ട പറുദീസാ അനുഭവം ആരാധനയിലൂടെ തിരികെ അവകാശമായി ലഭിക്കാൻ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 147: ദേവാലയ നിർമ്മാണ ഒരുക്കങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 27th, 2025 | 21 mins 44 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mount carmel retreat centre, poc ബൈബിൾ, psalm mcrc, wisdom, ആലയം, ജ്ഞാനം, ഡാനിയേൽ അച്ചൻ, ദേവാലയപ്രതിഷ്ഠ, ബൈബിൾ, ഭരണമഹിമ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സോളമൻ
സോളമൻ രാജാവിൻ്റെ ഭരണമഹിമയെക്കുറിച്ചും, ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും, കർത്താവ് വീണ്ടും സോളമന് പ്രത്യക്ഷപ്പെട്ടു നൽകുന്ന അരുളപ്പാടും ഇന്ന് നാം വായിക്കുന്നു. ദൈവം നൽകുന്ന മുന്നറിയിപ്പുകൾ, പ്രിയപ്പെട്ടവരിലൂടെ നൽകുന്ന ഉപദേശം, വചനത്തിലൂടെ നൽകുന്ന താക്കീതുകൾ, ഇവയെല്ലാം ഗൗരവമായി എടുക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേയെന്നും നമ്മുടെ ആത്മാവിൽ ജ്ഞാനസ്നാനത്തിൽ ദൈവം കൊളുത്തിയ ആദ്യ അഗ്നി ഒരിക്കലും കെട്ടുപോകാതെ എന്നും അത് ജ്വലിപ്പിച്ച് കൃപയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 146: സോളമൻ്റെ ഭരണസംവിധാനവും പ്രാർത്ഥനയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 26th, 2025 | 21 mins 30 secs
1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, administration, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, prayer by solomon., psalm, ഡാനിയേൽ അച്ചൻ, ബൈബിൾ, ഭരണസംവിധാനം, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 1 kings, സോളമൻ, സോളമൻ്റെപ്രാർഥന
ഇസ്രായേൽ മുഴുവൻ്റെയും രാജാവായ സോളമൻ്റെ ഭരണസംവിധാനങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളും സോളമൻ നടത്തുന്ന മനോഹരമായ പ്രാർത്ഥനയുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. എല്ലാം മറന്ന് ദൈവത്തെ പാടി ആരാധിക്കാനുള്ള ഒരു അഭിഷേകം ഞങ്ങൾക്ക് നൽകണമേ എന്നും ഇടവക ദേവാലയത്തിന് നമ്മൾ ചെയ്യുന്ന ഓരോ ശുശ്രൂഷയും യേശുവിൻ്റെ ശരീരത്തിന് ചെയ്യുന്ന ശുശ്രൂഷകളായി കാണാനുള്ള ഹൃദയവിശാലത ഞങ്ങൾക്ക് നൽകണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.