The Bible in a Year - Malayalam

The award winning Bible in a Year podcast system, now in Malayalam

About the show

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.

Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.

Tune in and live your life through the lens of God’s word!

Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

Episodes

  • ദിവസം 102: ലാസറിനെ ഉയിർപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 12th, 2025  |  26 mins
    bible in a year malayalam, bibleinayear, daniel achan, disciples, fr. daniel poovannathil, jesus, jesus son of god, jesus speaks about his death, jesus the resurrection and life, jesus weeps, john, judas, lazarus, lazarus is brought to life, mariam, martha, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, shepherd, the death of lazarus, the good shepherd, the parable of the shepherd, the plot against jesus, the triumphant entry into jesus, ആട്ടിടയൻ, ആട്ടിൻകൂട്ടത്തിൻ്റെ ഉപമ, ഈശോ, ഡാനിയേൽ അച്ചൻ, നല്ല ഇടയൻ, ബൈബിൾ, മനുഷ്യ പുത്രൻ ഉയർത്തപ്പെടണം, മറിയം, മലയാളം ബൈബിൾ, മർത്താ, യൂദാസ്, യേശു, യേശു ഉത്ഥാനവും ജീവനും, യേശു കരയുന്നു, യേശു ദൈവപുത്രൻ, യേശുവിനെ വധിക്കാൻ ആലോചന, യോഹന്നാൻ, രാജകീയ പ്രവേശനം, ലാസറിനെ ഉയിർപ്പിക്കുന്നു, ലാസറിൻ്റെ മരണം, ലാസർ, ശിഷ്യന്മാർ, സുഭാഷിതങ്ങൾ

    വി. യോഹന്നാൻ്റെ സുവിശേഷത്തിൽ നല്ല ആട്ടിടയൻ്റെ ഉപമയും ലാസറിനെ ഉയർപ്പിക്കുന്ന രംഗവും നാം വായിക്കുന്നു. ക്രിസ്തുവിൽ നമ്മൾ വിശ്വസിക്കുമ്പോൾ നമുക്ക് കിട്ടുന്ന ഏറ്റവും വലിയ അനുഭവം സുരക്ഷിതബോധമാണെന്നും, ക്രിസ്തു ഓരോ നിമിഷവും നമ്മെ മാടിവിളിക്കുന്നത് ജീവൻ്റെ പൂർണ്ണതയിൽ ജീവിക്കാൻ വേണ്ടിയാണെന്നും ഈ ജീവിതം അതിൻ്റെ പൂർണ്ണതയിലും സമൃദ്ധിയിലും ജീവിക്കാനുള്ള കൃപ ഞങ്ങൾക്ക് തരണമേ എന്ന് നമ്മൾ കർത്താവിനോട് നിരന്തരമായി ചോദിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 101: യേശു ലോകത്തിൻ്റെ പ്രകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 11th, 2025  |  28 mins 24 secs
    bible in a year malayalam, blind, christ, daniel achan, difference, feast of tabernacles, fr. daniel poovannathil, john, knowledge, law, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, spiritual blindness, testimony., അന്ധൻ, ആത്മീയാന്ധത, കൂടാരത്തിരുനാൾ, ക്രിസ്‌തു, ഡാനിയേൽ അച്ചൻ, നിയമം, ബൈബിൾ, ഭിന്നത, മലയാളം ബൈബിൾ, യോഹന്നാൻ, വിജ്ഞാനം, സാക്ഷ്യം, സുഭാഷിതങ്ങൾ

    യേശു ജീവജലത്തിൻ്റെ ഉറവയാണെന്നും നമ്മെ യഥാർത്ഥ വഴിയിലൂടെ നയിക്കുന്ന വെളിച്ചം യേശുവാണെന്നും അന്ധകാരത്തിൻ്റെ ആധിപത്യത്തിൽനിന്ന് യേശുവിലേക്കുള്ള വരവ് വെളിച്ചത്തിലേക്കുള്ള വരവാണെന്നും ഇന്നത്തെ വായനകളിൽനിന്നും നാം മനസ്സിലാക്കുന്നു. ഉയർന്ന വിധത്തിൽ ചിന്തിക്കാനും, കാര്യങ്ങളെ കുറെക്കൂടി പക്വതയോടെ കാണാനും, വഴക്കും കലഹങ്ങളും പ്രശ്നങ്ങളും ഒഴിവാക്കി പക്വതയോടെ ജീവിക്കാനും സ്നേഹത്തോടെ സംസാരിക്കാനും നമ്മെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 100: യേശു ജീവൻ്റെ അപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 10th, 2025  |  29 mins 27 secs
    barley bread, bible in a year malayalam, fish, fr. daniel poovannathil, mcrc, meat, mount carmel retreat centre, mountain, paralytic, pharisee, poc ബൈബിൾ, well, ഇസ്രായേല്യർ, ഏലിയാബ്, കിണർ, ഗോലിയാത്ത്, ജെസ്സേ, ഡാനിയേൽ അച്ചൻ, തളർവാതരോഗി, ദാവീദ്, ഫരിസേയർ, ഫിലിസ്ത്യർ, ബാർലിയപ്പം, ബൈബിൾ, ബ്ലഡ്‌, മല, മലയാളം ബൈബിൾ, മാംസം, മീൻ, രക്തം, സാവൂൾ

    യോഹന്നാൻ്റെ സുവിശേഷത്തിൽ, വ്യക്തിപരമായി യേശുവിനെ മുട്ടി രക്ഷ അനുഭവിക്കുന്ന സമരിയക്കാരി സ്ത്രീ, രാജസേവകൻ, ബേത്‌സഥാകുളക്കരയിലെ രോഗി എന്നിവരെപ്പറ്റിയുള്ള ഭാഗങ്ങളും അപ്പം വർധിപ്പിച്ച അദ്‌ഭുതവും യേശു വെള്ളത്തിനുമീതെ നടക്കുന്നതും ഇന്ന് ശ്രവിക്കാം. ഈ വചനവായനയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തിൽ സംഭവിക്കേണ്ടതായ മാറ്റങ്ങളെക്കുറിച്ചും ദിവ്യകാരുണ്യത്തിൽ ഈശോയെ സ്നേഹിച്ചാൽ യഥാർത്ഥത്തിൽ ഈശോയുടെ സ്നേഹം അനുഭവിക്കാൻ കഴിയും എന്നതിനെക്കുറിച്ചും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

  • ദിവസം 99: ദൈവത്തിൻ്റെ കുഞ്ഞാട് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 9th, 2025  |  24 mins 38 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്ത്രയോസ്, എശയ്യ, കഫർണാം, കാനാ, കുഞ്ഞാട്, ഗലീലി, ജറുസലേം, ഡാനിയേൽ അച്ചൻ, നഥാനയേൽ, നിക്കോദേമോസ്., പത്രോസ്, ഫിലിപ്പോസ്, ബഥാനിയ, ബൈബിൾ, മലയാളം ബൈബിൾ, യോഹന്നാൻ, വചനം, വെളിച്ചം, സുഭാഷിതങ്ങൾ, സ്സ്നാപകയോഹന്നാൻ

    ഇതാ, ലോകത്തിൻ്റെ പാപം നീക്കിക്കളയുന്ന ദൈവത്തിൻ്റെ കുഞ്ഞാട്'. വി. യോഹന്നാൻ്റെ സുവിശേഷത്തിലെ ആദ്യ മൂന്ന് അദ്ധ്യായങ്ങളിൽ യേശുവിൻ്റെ പരസ്യജീവിതത്തിൻ്റെ തുടക്കത്തിലെ പ്രധാനസംഭവങ്ങളായ സ്നാപകയോഹന്നാനുമായി കണ്ടുമുട്ടുന്നതും, ആദ്യ ശിഷ്യന്മാരെ തിരഞ്ഞെടുക്കുന്നതും കാനായിലെ വിവാഹവിരുന്നിലെ ആദ്യത്തെ അദ്‌ഭുതവും ദേവാലയശുദ്ധീകരണവും നിക്കോദേമോസുമായുള്ള സംഭാഷണവും നാം ഇന്ന് വായിക്കുന്നു.

  • Intro to 'Messianic Checkpoint 1- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ്' | Fr. Daniel with Fr. Wilson

    April 8th, 2025  |  34 mins 20 secs
    bible in a year malayalam, bible study, fr. daniel poovannathil, gospelofjohn, john, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം

    നിങ്ങൾ മിശിഹായിലേക്കുള്ള ആദ്യത്തെ പരിശോധനാ മുനമ്പിൽ എത്തിയിരിക്കുന്നു! ഫാ. വിൽസൺ, ഫാ. ഡാനിയേലിനൊപ്പം ചേർന്ന് യോഹന്നാൻ്റെ സുവിശേഷം അവതരിപ്പിക്കുന്നു. ഈ സുവിശേഷത്തിൻ്റെ ഘടനയെക്കുറിച്ചും മറ്റ് മൂന്ന് സുവിശേഷങ്ങളിൽ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതെന്താണെന്നും അവർ ചർച്ച ചെയ്യുന്നു. യോഹന്നാൻ്റെ സുവിശേഷം യേശുവിൻ്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുക മാത്രമല്ല, അതിലുപരി അവൻ്റെ ദിവ്യത്വം നമുക്ക് വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് നാം തിരിച്ചറിയുന്നു.

  • ദിവസം 98: രാജാവിനുവേണ്ടി മുറവിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 8th, 2025  |  20 mins 22 secs
    1 samuel, 1 സാമുവൽ, a prayer for help, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, samuel, samuel rules israel, the covenant box at kiriath jearim, the people ask for a king, the return of the covenant box, ഇസ്രായേൽ, കർത്താവിൻ്റെ പേടകം കിരിയാത്ത് യയാറിമിലേക്ക്, കർത്താവിൻ്റെ പേടകം ബെത്ഷെമേഷിൽ, ഡാനിയേൽ അച്ചൻ, നിസ്സഹായൻ്റെ യാചന, ബൈബിൾ, മലയാളം ബൈബിൾ, രാജാവിനുവേണ്ടി മുറവിളി, സങ്കീർത്തനങ്ങൾ, സാമുവൽ, സാമുവൽ ന്യായാധിപൻ

    ഫിലിസ്ത്യരുടെ ദേശത്ത് വാഗ്ദാനപേടകം എത്തിച്ചേർന്നതിനുശേഷം അവിടെ അനർഥങ്ങൾ പെരുകുന്നതും അവർ പ്രായശ്ചിത്ത പ്രവർത്തികളോട് കൂടി വാഗ്ദാന പേടകത്തെ തിരികെ അയക്കുന്നതും, മറ്റു ജനതകൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരണമെന്ന് ഇസ്രായേൽജനം സാമുവലിനോട് ആവശ്യപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. ഇസ്രായേലിൽ രാജപരമ്പരയുടെ ചരിത്രം ആരംഭിക്കുന്നതുവഴി നിത്യനായ രാജാവായ യേശുവിനെ തേടിയുള്ള നമ്മുടെ യാത്ര ഒരു നിർണായകമായ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

  • ദിവസം 97: സാമുവൽ കർത്താവിൻ്റെ പ്രവാചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 7th, 2025  |  18 mins 23 secs
    1 samuel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ 1 സാമുവൽ, അഷ്‌ദോദ്, ഇക്കാബോദ്, ഇസ്രായേല്യർ, ഉടമ്പടിപേടകം, എക്രോൺ., ഏലി, ഡാനിയേൽ അച്ചൻ, ദാഗോൻ, ദാൻ, ഫിനെഹാസ്, ഫിലിസ്ത്യർ, ബേർഷെബ, ബൈബിൾ, മലയാളം ബൈബിൾ, ഷീലോ, സങ്കീർത്തനങ്ങൾ, സാമൂവൽ, ഹോഫ്നി

    ദൈവസാന്നിധ്യത്തിൽ വളർന്നു വന്ന സാമുവൽ കർത്താവിൻ്റെ പ്രവാചകനാകുന്നു. ഇസ്രായേൽ ജനത ഫിലിസ്ത്യക്കാരുമായി യുദ്ധം ചെയ്ത് പരാജയപ്പെടുന്നതും ഉടമ്പടിപേടകം ഫിലിസ്ത്യാക്കാർ പിടിച്ചെടുത്തുകൊണ്ടുപോയി അവരുടെ നഗരങ്ങളിൽ എത്തിക്കുന്നതും തുടർന്ന് കർത്താവിൻ്റെ കരത്താൽ പ്രഹരിക്കപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. മഹത്വം ഞങ്ങളെ വിട്ടുപോയി എന്ന് ഒരിക്കലും പറയാനോ അറിയാനോ ഇടയാവരുതെ എന്നു പ്രാർത്ഥിക്കേണ്ടതിൻ്റെ പ്രാധാന്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • ദിവസം 96: സാമുവലിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 6th, 2025  |  20 mins 53 secs
    1 samuel, 1 സാമുവൽ, bible in a year malayalam, fr. daniel poovannathil, god man, infertile, judge., mcrc, mount carmel retreat centre, poc ബൈബിൾ, priest, psalm, ഡാനിയേൽ അച്ചൻ, ദൈവ പുരുഷൻ, ന്യായാധിപൻ, പുരോഹിതൻ, ബൈബിൾ, മലയാളം ബൈബിൾ, വന്ധ്യ, സങ്കീർത്തനങ്ങൾ

    മക്കളില്ലാത്ത ഹന്നാ തൻ്റെ ദുഃഖങ്ങളെ പ്രാർത്ഥനകളാക്കി മാറ്റുന്നതും ദൈവത്തിൻ്റെ അനുഗ്രഹമായി, അവസാനത്തെ ന്യായാധിപനായി എണ്ണപ്പെടാവുന്ന സാമുവലിൻ്റെ ജനനവും, കർത്തൃസന്നിധിയിലെ സമർപ്പണവും ഇന്ന് നാം വായിക്കുന്നു ദൈവരാജ്യത്തിൻ്റെ പദ്ധതികളെ മുന്നോട്ടു കൊണ്ടുപോകാൻ സ്വയം സമർപ്പിക്കുന്ന ഓരോ സ്ത്രീയ്ക്കും ദൈവരാജ്യത്തിൻ്റെ ശുശ്രൂഷാപദ്ധതിയിൽ മഹത്തായ ഒരു സ്ഥാനമുണ്ട് എന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • ദിവസം 95: ബെഞ്ചമിനെ ശിക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 5th, 2025  |  27 mins 55 secs
    benjamin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, ഗിബെയാക്കാരുടെ മ്ലേച്ചത, ഡാനിയേൽ അച്ചൻ, ന്യായാധിപന്മാർ, ബെഞ്ചമിനെ ശിക്ഷിക്കുന്നു, ബെഞ്ചമിന്റെ നിലനിൽപ്പ്, ബെഞ്ചമിൻ ഗോത്രം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ

    ദൈവത്തിന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗോത്രത്തിലെ ഒരു പുരോഹിതൻ മറ്റൊരു ഗോത്രത്തിൽനിന്നും വിവാഹം കഴിക്കുന്നതും ആ സ്ത്രീയ്ക്ക് ഗിബെയായിൽ വച്ച് അനുഭവിക്കേണ്ടി വന്നതും, പിന്നീട് ഇസ്രായേൽ തൻ്റെ സഹോദരർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നതും നമ്മൾ വായിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തത കാണിക്കുമ്പോഴും ദൈവത്തിൻ്റെ വഴികളിൽ നിന്ന് മാറിപോകുമ്പോഴും ദൈവത്തിൻ്റെ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 94: സാംസൻ്റെ അന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 4th, 2025  |  24 mins 12 secs
    bible in a year malayalam, clan idol., ephod, fr. daniel poovannathil, house of worship, judges, mcrc, mount carmel retreat centre, nazir vrat, poc ബൈബിൾ, priest, psalm, shaving knife, എഫോദ്, കുലവിഗ്രഹം, ക്ഷൗര കത്തി, ഡാനിയേൽ അച്ചൻ, നാസീർ വ്രതം, ന്യായാധിപന്മാർ, പുരോഹിതൻ, പൂജാഗൃഹം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ

    സാംസൺ തൻ്റെ ശക്തിയുടെ രഹസ്യം ദെലീലായോട് വെളിപ്പെടുത്തുന്നതും അത് സാംസൻ്റെ അന്ത്യത്തിലേക്കു നയിക്കുന്നതും, പിന്നീട് മിക്കാ വഴിയായി ദാൻ ഗോത്രം വിഗ്രഹാരാധനയിലേക്കു തിരിയുന്നതും ഇന്ന് നാം വായിക്കുന്നു. പാപസാഹചര്യങ്ങളിൽപ്പെട്ടുഴലുമ്പോൾ കർത്താവേ എന്നെ രക്ഷിക്കണമേ എന്നുപറഞ്ഞ് കൈനീട്ടി കരയാനും, ഈശോ കൈപിടിച്ചുയർത്തുന്ന അനുഭവങ്ങൾ ഉണ്ടാകാൻ എപ്പോഴും ദൈവത്തിൻ്റെ കരം മുറുകെ പിടിക്കണമെന്നും അവിടത്തെ മുഖത്തേക്ക് നമ്മൾ നോക്കേണ്ടതുണ്ടെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 93: ന്യായാധിപനായി സാംസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 3rd, 2025  |  25 mins
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, judges, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ ന്യായാധിപന്മാർ, അബ്മോൻ, അമോന്യർ, ഇസ്ബാൻ, എഫ്രായിംകാർ, ഏത്താംപാറ., ഏലോൺ, ഗിലയാദ്, ജഫ്താ, ഡാനിയേൽ അച്ചൻ, നാസീർ, ബൈബിൾ, മനോവ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാംസൻ

    സാംസൻ്റെ ജനനവും ജീവിതത്തിൻ്റെ തുടക്കവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ഒരാളുടെയും വീഴ്ച ഒറ്റരാത്രികൊണ്ട് സംഭവിക്കുന്നതല്ല എന്നും അത് ചെറിയ ചെറിയ കാര്യങ്ങളിലുള്ള അശ്രദ്ധകൊണ്ട് ഒടുവിൽ വലിയൊരു പതനത്തിലേക്കെത്തി നിൽക്കുന്നതാണ് എന്നും, സാംസൻ്റെ പതനം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 92: ജഫ്‌തായുടെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 2nd, 2025  |  33 mins 30 secs
    abimelech, bible in a year malayalam, bibleinayear, boaz, boaz marries ruth, daniel achan, fr. daniel poovannathil, israel, jair, jephthah, jephthah's daughter, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, shechem, tola, അബിമെലക്ക്, ഇസ്രായേൽ, ജഫ്താ, ജഫ്തായുടെ ബലി, ജായിർ, ഡാനിയേൽ അച്ചൻ, തോല, ന്യായാധിപൻമാർ, ബൈബിൾ, ബോവസ്, ബോവസ് റൂത്തിനെ സ്വീകരിക്കുന്നു, മലയാളം ബൈബിൾ, റൂത്ത്, റൂത്ത്‌, ഷെക്കേം, സങ്കീർത്തനങ്ങൾ

    ന്യായാധിപനായ ജഫ്‌താ, ആലോചിക്കാതെ പറഞ്ഞ ഒരു വാക്ക് തൻ്റെ ഏകമകളെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. എൻ്റെ അധരകവാടങ്ങൾക്ക് കാവൽ ഏർപ്പെടുത്തണമെ; എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമെ, എൻ്റെ വാക്കുകളെ നിയന്ത്രിക്കാൻ കൃപാവരം ലഭിക്കണമേ എന്ന പ്രാർഥന എപ്പോഴും നമ്മുടെ മനസ്സിൽ നിൽക്കേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തരാകുമ്പോൾ, മാറ്റിനിർത്തപ്പെട്ട ജനത്തിൽ നിന്ന് വിശ്വസ്തരെ ദൈവം പെറുക്കിയെടുക്കുന്നു എന്ന വിചിന്തനവും നമുക്ക് ശ്രവിക്കാം.

  • ദിവസം 91: ഗിദെയോനെന്ന ന്യായാധിപൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    April 1st, 2025  |  30 mins 42 secs
    bible in a year malayalam, daniel achan, ephod, fr. daniel poovannathil, gold rings, judges, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ ന്യായാധിപന്മാർ, ruth, അബിമെലക്ക്, എഫോദ്, ഗിദെയോൻ, ജറുബ്ബാൽ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മിദിയാൻ, റൂത്ത്, സങ്കീർത്തനങ്ങൾ, സ്വർണ കുണ്ഡലങ്ങൾ

    മിദിയാനിൽ നിന്നും ഇസ്രായേല്യരെ രക്ഷിക്കാൻ ഗിദെയോനെ കർത്താവ് തിരഞ്ഞെടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ഒടുവിൽ ഗിദെയോൻ്റെ മരണവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്ന് വായിക്കുന്നു. ജീവിതം നന്നായി തുടങ്ങാൻ പറ്റിയില്ലെങ്കിലും നന്നായി പൂർത്തിയാക്കാനുള്ള അവസരം ക്രിസ്തുവിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. യേശുവെന്ന ദൈവപുത്രൻ വിരിച്ച കരങ്ങളുമായി ഓരോ ദിവസവും ജീവിതത്തിൻ്റെ എല്ലാ തെറ്റുകളേയും തിരുത്തി മുന്നോട്ടു പോകാനുള്ള ക്ഷണവുമായി നമ്മുടെ കൺമുമ്പിൽ നിൽക്കുന്നുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 90: ദബോറായും ബാറാക്കും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    March 31st, 2025  |  20 mins 22 secs
    barak, bible in a year malayalam, bibleinayear, boaz, daniel achan, deborah, deborah and barak, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, ruth works in the field of boaz, sisera, the song of deborah, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദബോറ, ദബോറയുടെ കീർത്തനം, ദെബോറായും ബാറാക്കും, ന്യായാധിപന്മാർ, ബാറാക്ക്, ബൈബിൾ, ബോവസ്, മലയാളം ബൈബിൾ, റൂത്ത്, റൂത്ത് ബോവസിന്റെ വയലിൽ, റൂത്ത് സങ്കീർത്തനങ്ങൾ, സിസേറ

    ന്യായാധിപയായ ദബോറ, സിസേറയെ വധിക്കുന്ന ധീരയായ ജായേൽ, മൊവാബ്യയായ റൂത്ത്, അവളുടെ അമ്മായിയമ്മ നവോമി എന്നീ സ്ത്രീകഥാപാത്രങ്ങളെയാണ് ഇന്നത്തെ വായനയിൽ നാം കണ്ടുമുട്ടുന്നത്. പ്രാർത്ഥനകൊണ്ടും പരിത്യാഗംകൊണ്ടും പ്രായശ്ചിത്തപ്രവർത്തികൾ കൊണ്ടും ദൈവജനത്തെ ശക്തിപ്പെടുത്തുന്ന അതിശക്തരായ വനിതകൾ ദൈവരാജ്യ ശുശ്രുഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 89: ഇസ്രയേലിൻ്റെ രക്ഷകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    March 30th, 2025  |  28 mins 18 secs
    bible in a year malayalam, fr. daniel poovannathil, judges, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ruth, savior, ഏഹൂദ്, ഒത്നിയേൽ, ഗിൽഗാൽ, ഡാനിയേൽ അച്ചൻ, നവോമി, ന്യായാധിപന്മാർ, ബൈബിൾ, മലയാളം ബൈബിൾ, രക്ഷകൻ, റൂത്ത്, ഷമ്ഗ, സങ്കീർത്തനങ്ങൾ

    കാനാൻ ദേശത്തെ ജനതകളെക്കുറിച്ചും ബോക്കിമിൽ വച്ചുള്ള കർത്തൃദൂതൻ്റെ മുന്നറിയിപ്പും ഇസ്രായേല്യരെ രക്ഷിക്കുന്നതിനായി ഒത്നിയേൽ, ഏഹൂദ്, ഷമ്ഗർ എന്നീ രക്ഷകന്മാർ എത്തുന്നതുമാണ് ന്യായാധിപന്മാരിൽ പറയുന്നത്. എലിമെലെക്കിൻ്റെ ഭാര്യ നാവോമിയെയും മരുമക്കളെക്കുറിച്ചും റൂത്തുമായി നവോമി ബേത്‌ലെഹെമിൽ എത്തുന്നതുമാണ് റൂത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.

  • ദിവസം 88: ജോഷ്വയുടെ വിടവാങ്ങൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    March 29th, 2025  |  27 mins 48 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, joshua, mcrc, mount carmel retreat centre, poc ബൈബിൾ, psalm, എലെയാസർ, ഗാദ്യർ, ഗിലയാദ്, ജോഷ്വ, ഡാനിയേൽ അച്ചൻ, ഫിനെഹാസ്, ബലിപീഠനിർമ്മിതി, ബൈബിൾ, മനാസ്സേ, മലയാളം ബൈബിൾ, മോശ, റൂബന്യർ, സങ്കീർത്തനങ്ങൾ

    ദൈവത്തിൻ്റെ വാഗ്ദാനമനുസരിച്ചു ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു വാസമുറപ്പിക്കുന്നു. ജോഷ്വ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ഷെക്കെമിൽ ഒരുമിച്ചുകൂട്ടി നടത്തുന്ന സമാപനപ്രസംഗത്തിൽ അന്യദേവന്മാരെ ഉപേക്ഷിക്കാനും കർത്താവിനെ ദൈവമായി ഏറ്റുപറയാനുമുള്ള പ്രബോധനം നടത്തുന്നു. പ്രാർഥനകളിലൂടെയും പരിശീലനങ്ങളിലൂടെയും കടത്തിവിട്ട് നമ്മുടെ മക്കളെ ദൈവത്തെ പരിചയപ്പെടുത്തുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ്‌ എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.