The Bible in a Year - Malayalam

The award winning Bible in a Year podcast system, now in Malayalam

About the show

If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.

Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.

Tune in and live your life through the lens of God’s word!

Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.

Episodes

  • ദിവസം 229: നല്ല ഇടയന്മാർക്കുവേണ്ടി പ്രാർത്ഥിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 17th, 2025  |  23 mins 10 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ ഇടയൻമാർ, എസെക്കിയേൽ, ജറെമിയ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    നിയമങ്ങൾ തിരസ്ക്കരിച്ച ജറുസലേമിനോട് ശിക്ഷണവിധേയയാവാൻ ദൈവം ആവശ്യപ്പെടുന്നതാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ഇസ്രായേലിൻ്റെ ഇടയന്മാർക്കെതിരെയുള്ള കർത്താവിൻ്റെ ആരോപണവും, കർത്താവ് ഇടയനായി വരുമെന്നുമുള്ള പ്രവചനവുമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൻ്റെ പ്രതികൂലങ്ങളെ നേരിടാൻ നമ്മെ ശക്തരാക്കുന്ന നല്ല ഇടയൻമാർക്കു വേണ്ടി, നല്ല നേതൃത്വത്തിനു വേണ്ടി നമ്മൾ ഹൃദയം നൊന്ത് പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

  • ദിവസം 228: ദൈവസ്വരത്തിന് കതോർക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 16th, 2025  |  23 mins 35 secs
    2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, എസെക്കിയേൽ, ജറെമിയാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ

    മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയെക്കുറിച്ച് ജറെമിയാ പ്രവാചകനും,ഇങ്ങനെ മറുതലിക്കുന്ന ആ ജനത്തിന്റെ മുൻപിൽ നഗരം തകർന്നുവീഴുന്നത് എസെക്കിയേലിലും നാം ശ്രവിക്കുന്നു. മടങ്ങി വരാൻ വിസമ്മതിക്കുന്ന ഒരു ജനതയ്ക്കാണ് സഹനങ്ങൾ ദൈവം അയയ്ക്കുന്നത്.അഹങ്കാരം പോലെ തന്നെ, ദൈവം വെറുക്കുന്ന ഒരു സ്വഭാവമാണ് കാപട്യം എന്നും ഒരാളോടെങ്കിലും യേശുവിനെക്കുറിച്ച് പറയാനുള്ള ഒരു ബാധ്യത ഒരു ദൈവ മകൻ്റെ ദൈവമകളുടെ ജീവിതത്തിലുണ്ട് എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 227: ഇസ്രയേലിനുള്ള താക്കീത് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 15th, 2025  |  23 mins 52 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, അസ്സീറിയ, ക്ഷിപ്രകോപി, കർത്താവിൻ്റെ ഉഗ്രകോപം, ഡാനിയേൽ അച്ചൻ, ഫറവോ, ബൈബിൾ, മലയാളം ബൈബിൾ, ലബനോൻ ദേവദാരു, സീയോനുനേരേ

    അനുതാപത്തിലേക്കോ മാനസാന്തരത്തിലേക്കോ മടങ്ങിവരാൻ തയ്യാറാകാത്ത ജെറുസലേമിനോട് തൻ്റെ ഹൃദയത്തിലെ വേദനയും ദുഃഖവും ജറെമിയാ പ്രവാചകൻ തുറന്നുകാട്ടുകയാണ്. ദൈവത്തിൻ്റെ ആസന്നമായ ശിക്ഷാവിധിയെകുറിച്ചുള്ള ചിന്ത പ്രവാചകനെ അസ്വസ്ഥനാക്കുന്നു. ഈജിപ്‌തിലെ രാജാവിനെതിരെയും ജനങ്ങൾക്കെതിരെയും എസെക്കിയേൽ പ്രവാചകൻ സംസാരിക്കുന്നു. നിരന്തരമായി ദൈവാത്മാവിനാൽ നവീകരിക്കപ്പെട്ട് ദൈവത്തിലേക്ക് മടങ്ങിവന്ന് മാനസാന്തരത്തിൻ്റെ ഫലം പുറപ്പെടുവിക്കാനുള്ള ഒരു ആഹ്വാനമാണ് ഡാനിയേലച്ചൻ നമുക്ക് നൽകുന്നത്.

  • ദിവസം 226: അവിശ്വസ്തയായ ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 14th, 2025  |  24 mins 38 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ രക്ഷ, എത്യോപ്യ, എസെക്കിയേൽ, ജറെമിയ, ജോസിയാരാജാവ്, ഡാനിയേൽ അച്ചൻ, പാത്രോസ്, ഫറവോ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, വിശ്വാസ ത്യാഗിനിയായ ഇസ്രായേൽ, സുഭാഷിതങ്ങൾ, സോവാൻ

    ഇസ്രായേൽ മടങ്ങിവരാനായി കൊതിക്കുന്ന ദൈവത്തെയാണ് ജറെമിയാ പ്രവചനത്തിൽ നാം കാണുന്നത്. ഈജിപ്‌തിന് ലഭിക്കാൻ പോകുന്ന ശിക്ഷയെപ്പറ്റിയാണ് എസെക്കിയേൽ പ്രവാചകൻ വിവരിക്കുന്നത്. ദൈവത്തെ നമ്മുടെ രാജാവായി അംഗീകരിക്കുകയും നമ്മുടെ ജീവിതത്തിൻ്റെ സമ്പൂർണമായ നിയന്ത്രണം ദൈവത്തിന് ഏൽപിച്ച് കൊടുക്കുകയും ചെയ്‌താൽ ജീവിതം മുഴുവൻ അവിടുത്തെ നിയന്ത്രണത്തിൽ മനോഹരമായി മുന്നോട്ടു പോകുന്നത് കാണാൻ കഴിയും. ചരിത്രത്തിൻ്റെ അതിനാഥൻ ദൈവമാണ് എന്ന യാഥാർഥ്യം മനസ്സിലാക്കി ഇടയൻ്റെ പിന്നാലെ യാത്ര ചെയ്യുന്ന ആടുകളായി മാറാനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ നൽകുന്നു.

  • ദിവസം 225: ദൈവത്തെ മറന്ന ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 13th, 2025  |  23 mins 22 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രയേലിൻ്റെ അവിശ്വസ്തത, എസെക്കിയേൽ, ജെറെമിയ, ടയിർ രാജാവ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ലൂസിഫർ, സീദോനെതിരെ, സുഭാഷിതങ്ങൾ mcrc

    ഇസ്രയേലിൻ്റെ അവിശ്വസ്തതയെയും നന്ദിഹീനതയെയും ഓർത്തു വിലപിക്കുന്ന ദൈവഹൃദയത്തിൻ്റെ അവതരണം ജറെമിയായിലും, ടയിർരാജാവിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പൈശാചിക അരൂപിയെ സൂചിപ്പിക്കുന്ന വചനഭാഗം എസെക്കിയേലിലും നാം വായിക്കുന്നു. ദൈവം നൽകിയ നന്മകളിൽ അഹങ്കരിക്കുന്നവരായി നാം മാറാതെ താഴ്മയോടെയും എളിമയോടെയും ജീവിക്കാനുള്ള കൃപ തരണമേയെന്നും വിലകെട്ടവയ്ക്കുവേണ്ടി ഞങ്ങളുടെ മഹിമയും മഹത്വവും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 224: ജറെമിയാ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 12th, 2025  |  19 mins 30 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അമൂല്യരത്നങ്ങൾ, ആനക്കൊമ്പ്, ആഴക്കടൽ, എസെക്കിയേൽ, കച്ചവടം, കപടസാക്ഷി, കപ്പിത്താന്മാർ, കുശാഗ്രബുദ്ധി., ജറെമിയാ, ഡാനിയേൽ അച്ചൻ, ധിഷണാശാലി, പടയാളികൾ, പരിഭ്രാന്തനാകരുത്, പരിഹാസകൻ, പ്രവാചകൻ, ബദാം മരം, ബാലൻ, ബൈബിൾ, ഭോഷൻ, മലയാളം ബൈബിൾ, വടക്കൻ രാജ്യങ്ങൾ, വിജ്ഞാനം, വിലാപഗാനം, വ്യാപാരം, സരളമരം, സുഗന്ധലേപനം, സുഭാഷിതങ്ങൾ, സൗന്ദര്യത്തിടമ്പ്

    കർത്താവ് ജറെമിയാപ്രവാചകനെ വിളിക്കുന്നതും ശക്തിപ്പെടുത്തുന്നതുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വലിയ സമ്പത്തിന്റെ മടിത്തട്ടിൽ ജീവിച്ചിരുന്ന ടയിർജനതയ്ക്ക് സംഭവിക്കാൻ പോകുന്ന വിനാശത്തെ കുറിച്ചുള്ള വിലാപഗാനമാണ് എസെക്കിയേലിന്റെ പുസ്തകത്തിൽ വിവരിക്കുന്നത്. കൃത്യമായ കണക്കുകൂട്ടലുകളോടുകൂടിയാണ് ദൈവത്തിന്റെ കരങ്ങൾ നമ്മൾ ഓരോരുത്തരെയും മെനഞ്ഞതെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു .

  • ദിവസം 223: ദൈവവചനത്തെ ആദരിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 11th, 2025  |  22 mins 51 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    ദൈവവചനത്തെ ആദരിക്കുന്നവനെ ദൈവം ആദരിക്കും എന്നും ഈ ഭൂമി നൽകാത്തതൊക്കെ ദൈവത്തിന് നമുക്ക് തരാൻ കഴിയും എന്നും ഏശയ്യാ പ്രവചനത്തിലൂടെയും ജറുസലേം തകർന്നുവീണപ്പോൾ ചുറ്റുമുള്ള ജനതകൾ അതിൽ സന്തോഷം കണ്ടെത്തുകയും ജെറുസലേമിനെ പരിഹസിക്കുകയും കൈകൊട്ടിച്ചിരിക്കുകയും ചെയ്തവർക്ക് ദൈവം വിധി പ്രഖ്യാപനം നടത്തുന്നതും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ജീവിതത്തിൽ ആർക്കും സംഭവിക്കുന്ന തകർച്ചകളെ കാണുമ്പോൾ ഒരു ദൈവീക മനുഷ്യൻ ഒരിക്കലും അതിൽ സന്തോഷിക്കാൻ പാടില്ല; അപ്പോൾ തന്നെ അവർക്ക് വേണ്ടി പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

  • ദിവസം 222: വിതക്കുന്നത് കൊയ്യും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 10th, 2025  |  28 mins 7 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    നാം എന്തു വിതയ്ക്കുന്നോ അതുതന്നെ കൊയ്യുമെന്നും,പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കപ്പെടുന്നതിനെക്കുറിച്ചുള്ള ഏശയ്യാ പ്രവചനവും പിന്നീട് എസെക്കിയേലിൽ അന്ത്യ വിധിക്ക് ശേഷം കർത്താവായ യേശുവിൻ്റെ ഒപ്പം, നമ്മൾ ജീവിക്കുന്ന കാലത്തെ സൂചിപ്പിക്കുന്ന പ്രവചനങ്ങളുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഓരോ അഗ്നിശോധനയും നമ്മിലെ കളങ്കങ്ങളെ എടുത്തുമാറ്റുകയും നമ്മളെ കൂറെകൂടി തിളക്കമുള്ളവരായി മാറ്റുകയും ചെയ്യും.ക്ലാവു പിടിച്ച ചെമ്പ്കലം പോലെയുള്ള നമ്മുടെ ഹൃദയം, ജീവിതത്തിലെ ഓരോ ദുരനുഭവങ്ങളിലൂടെയും ശുദ്ധീകരിക്കപ്പെടുകയും ചെയ്യും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

  • ദിവസം 221: ന്യായാധിപനായ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 9th, 2025  |  27 mins 30 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏദോം, ഏശയ്യാ, കർത്താവിൻ്റെ വാൾ, ഡാനിയേൽ അച്ചൻ, ബൈബിൾ, ബൊസ്രാ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    മിശിഹായുടെ വരവിനെ സൂചിപ്പിക്കുന്ന ഏശയ്യായുടെ പ്രവചനഭാഗവും സംശുദ്ധമായ ജീവിതത്തെ അവഗണിക്കുന്നവർക്കു നേരെയുള്ള ദൈവകോപത്തെപ്പറ്റിയും ദൈവത്തിൽ നിന്നകന്നു പോകുന്നവർക്കുവേണ്ടി പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് മാധ്യസ്ഥം വഹിക്കേണ്ടതിൻ്റെ സൂചനയും നൽകുന്ന വചനഭാഗം എസെക്കിയേലിൽ നിന്നും നാം ശ്രവിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു കരുണയുടെ പ്രവർത്തിയാണെന്നും ഹൃദയത്തിൽ കരുണയും മറ്റുള്ളവരോട് കരുതലും പുലർത്തേണ്ടത് യേശുവിൻ്റെ സുവിശേഷം ശ്രവിച്ചവരുടെ കടമയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 220:വിമോചനത്തിൻ്റെ സദ്വാർത്ത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 8th, 2025  |  25 mins 4 secs
    a city not forsaken, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, israel’s continuing rebellion., mantle of praise, mcrc, mount carmel retreat centre, oaks of righteousness, poc ബൈബിൾ, proverbs, the good news of deliverance, അപരിത്യക്ത നഗരം, ഇസ്രായേലിൻ്റെ അവിശ്വസ്ത‌ത, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, നീതിയുടെ ഓക്കുമരങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, വിമോചനത്തിൻ്റെ സദ്വാർത്ത, സുഭാഷിതങ്ങൾ, സ്‌തുതിയുടെ മേലങ്കി

    ക്രിസ്തുവിലൂടെ വരുന്ന വിമോചനത്തിൻ്റെ സദ്വാർത്തയാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവകല്പനകൾ ധിക്കരിക്കുകയും സാബത്തുകൾ അശുദ്ധമാക്കുകയും വിഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വസ്തതയുടെ ഒരു രേഖാചിത്രമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സൗഖ്യവചനങ്ങളെക്കുറിച്ചും ജനത്തിനുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തേണ്ടതിനെക്കുറിച്ചും ആഴമായ ഒരു ദൈവബന്ധത്തിൽ ജീവിക്കുന്നതാണ് സാബത്തിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

  • ദിവസം 219: പാപം രക്ഷയ്ക്കു തടസ്സം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 7th, 2025  |  19 mins 13 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    പാപപങ്കിലമായ നമ്മുടെ ജീവിതമാണ് ദൈവത്തിൻ്റെ രക്ഷ നമ്മിൽ നിന്ന് അകറ്റിനിർത്തുന്നതെന്നു സൂചിപ്പിക്കുന്ന വചനഭാഗം ഏശയ്യാ പ്രവാചകനിൽ നിന്നും ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചുള്ള വിലാപഗാനം എസെക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നു. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവത്തിൽ നിന്നകന്നു പോകുന്നത് നമ്മളാണെന്നും ദൈവം നമ്മുടെ അരികിൽ നിന്ന് മാറുന്നില്ലെന്ന് നാം മനസ്സിലാക്കണമെന്നും, അകന്നുപോയ ഇടങ്ങളിൽനിന്ന് മടങ്ങിവരാനുള്ള കൃപ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 218: ജീവിതവിശുദ്ധിയിലൂടെ രക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 6th, 2025  |  27 mins 8 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    പ്രവാസകാലത്തെ ഇസ്രായേൽ ജനതയുടെ സാബത്താചരണവും ഉപവാസവും സംബന്ധിച്ച വചനഭാഗമാണ് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിച്ചത്. ഓരോരുത്തരും അവരവരുടെ പാപഭാരം വഹിക്കേണ്ടവരാണെന്നും നമ്മുടെ തിന്മകളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ ചുമലിൽ വെച്ചുകൊടുക്കാൻ സാധിക്കില്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലും താക്കീതും എസെക്കിയേൽ പ്രവാചകൻ നൽകുന്നു. നമ്മുടെ ദൈവമായ കർത്താവിൽ ആനന്ദം കണ്ടെത്താനും നിരന്തരമായ ജീവിതവിശുദ്ധിക്കുവേണ്ടി പരിശ്രമിക്കാനും സാബത്ത് വിശുദ്ധമായി ആചരിക്കാനും വേണ്ട കൃപാവരത്തിനായി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 217: ജീവൻ്റെ ഉറവ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 5th, 2025  |  26 mins 30 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അവിശ്വസ്തയായ ജറുസലേം, എസെക്കിയേൽ, ഏശയ്യാ, ജീവൻ്റെ ഉറവ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    ജീവൻ്റെ ഉറവയിൽ നിന്ന് പാനം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, അവിശ്വസ്തയായ ജറുസലേമിൻ്റെ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ഭാഗം എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണെന്നും ദൈവത്തിൻ്റെ വചനം ഫലമില്ലാതെ തിരിച്ചുവരില്ല എന്നും ആ ദൈവസ്വരത്തിനുവേണ്ടി കാതോർത്ത് ദൈവഹിതത്തിന് വിധേയപ്പെടാനും ദൈവം അരുളിച്ചെയ്‌തതെല്ലാം നിറവേറുമെന്ന് വിശ്വസിച്ചു ജീവിക്കാനും ദൈവത്തെ വിശ്വസ്തതയോടെ ആരാധിക്കാനും സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

  • ദിവസം 216:സഹനദാസൻ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 4th, 2025  |  20 mins 8 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, the suffering servant, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സഹനദാസൻ, സുഭാഷിതങ്ങൾ

    നമ്മുടെ കർത്താവീശോമിശിഹാ എന്ന സഹനദാസനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഏശയ്യാ പ്രവചനത്തിലൂടെയും, അകൃത്യങ്ങൾ ചെയ്ത് മാനസാന്തരപ്പെടാൻ മനസ്സില്ലാത്ത ചില ആളുകളെക്കുറിച്ച് എസെക്കിയേലിലും ഇന്ന് നാം ശ്രവിക്കുന്നു. ദൈവഹിതം തിരിച്ചറിയാനുള്ള വഴി ദൈവത്തിൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുക എന്നതാണെന്നും, ഈശോ നമുക്കുവേണ്ടി നേടിത്തന്ന ഈ വിലപ്പെട്ട ജീവിതത്തെ അതിൻ്റെ എല്ലാ സാധ്യതകളും വർധിപ്പിച്ച് മനോഹരമാക്കി ഈ ലോകത്തിനും ദൈവത്തിനും പ്രയോജനപ്പെടുന്ന ഒരു ജീവിതം നയിക്കാൻ നമ്മുടെ ജീവിതത്തെ ഒരുക്കുക എന്നതാണ് നമ്മുടെ കടമയെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു

  • ദിവസം 215:ദൈവത്തെ മാത്രം ഭയപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 3rd, 2025  |  26 mins 50 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മന്ത്രച്ചരടുകൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    പ്രവാസത്തിൽ നിന്ന് പുറത്തുവരുന്ന സീയോൻ്റെ ആശ്വാസകാലത്തെക്കുറിച്ചാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ, സംഭവങ്ങളെ, ചുറ്റുപാടുകളെ, വരാൻപോകുന്ന അനുഭവങ്ങളെയൊക്കെ ഭയപ്പെടാതെ, നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ മാത്രം ഭയപ്പെടുക. മന്ത്രവാദത്തിൻ്റെയും വിഗ്രഹാരാധനയുടെയും ആഭിചാരത്തിൻ്റേയും അന്ധവിശ്വാസങ്ങളുടേയും പിന്നാലെ പോകാതെ സത്യദൈവത്തെ മുറുകെ പിടിക്കാനുള്ള കൃപാവരം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 214:കർത്താവിൻ്റെ ദാസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 2nd, 2025  |  24 mins 40 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    ഇസ്രായേൽ ജനതയെ മുഴുവനെയും മിശിഹായെയും കർത്താവിൻ്റെ ദാസൻ എന്ന് സൂചിപ്പിക്കുന്ന വചനഭാഗമാണ് ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത്. ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ള ദൈവീക പദ്ധതികൾ മറ്റു മനുഷ്യരോട് പങ്കുവെയ്ക്കുന്നതാണ് ഈ ഭൂമിയിലെ നമ്മുടെ നിയോഗം. ജീവിതത്തിൻ്റെ പ്രതിസന്ധികളെ ഒറ്റയ്ക്ക് സധൈര്യം നേരിടാൻ നമുക്ക് സാധിക്കുന്നത് ഓരോ പ്രഭാതത്തിലും നമ്മുടെ കാതുകൾ തുറന്ന് ദൈവത്തെ കേൾക്കുന്നതു വഴിയാണ്. ജഡത്തിനും സമ്പത്തിനും അധികാരത്തിനും ലോക മോഹങ്ങൾക്കും വേണ്ടി ദാഹിക്കുന്ന ഹൃദയത്തിനു പകരം ദൈവത്തിൻ്റെ പദ്ധതികൾക്ക് അനുരൂപമായ ഒരു പുതിയ ഹൃദയം എനിക്ക് നൽകണമേ എന്ന് ഓരോ പ്രഭാതത്തിലും നമ്മൾ പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.