Episode 327
ദിവസം 309: ഉത്ഥാനത്തിനുള്ള പ്രത്യാശ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 5th, 2025
24 mins 7 secs
Your Hosts
Tags
About this Episode
മക്കബായരുടെ പുസ്തകത്തിൽ യാമ്നിയായിൽ കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരത്തിൽ തകിടുകൾ യൂദാസ് കണ്ടെത്തുന്നതും അവരുടെ മരണ കാരണമായ ഈ വിഗ്രഹാരാധനയ്ക്ക് പാപപരിഹാര ബലിയർപ്പിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തിലേയ്ക്ക് വരുമ്പോൾ അവിടെ വിഗ്രഹാരാധനയെ കുറിച്ച് വളരെ വിശദമായി പരാമർശിക്കുന്നുണ്ട്.എല്ലാ മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള ഒരു കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. സൃഷ്ട വസ്തുക്കളിലൂടെ നമ്മൾ ദൈവത്തിലേക്ക് എത്തിച്ചേരുന്നതിനു പകരം സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ സൗന്ദര്യത്തിൽ കുരുങ്ങി പോകുന്നതാണ് യഥാർത്ഥമായ വിഗ്രഹാരാധന എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
[2 മക്കബായർ 12, ജ്ഞാനം 13-14, സുഭാഷിതങ്ങൾ 25:11-14]
BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479