The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 7 Episode of The Bible in a Year - Malayalam with the tag “ലിസിയാസ്”.
-
ദിവസം 310: സമാധാന ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 6th, 2025 | 21 mins 41 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, അന്തിയോക്കസിൻ്റെ ക്രോധം, അന്തിയോക്കസ് യൂപ്പാത്തോർ, അന്ത്യോക്യ, ജ്ഞാനം, ഡാനിയേൽ അച്ചൻ, നിയമലംഘകനായ മെനെലാവൂസ്, ബേത്സൂർ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യഹൂദരുടെ ധീരത, യഹൂദസൈന്യത്തിൽപ്പെട്ട റൊദോക്കൂസ്., ലിസിയാസ്, സുഭാഷിതങ്ങൾ
യൂദാസ് മക്കബേയൂസിൻ്റെ നേതൃത്വത്തിൽ ദൈവജനം പ്രതാപവാനായിരുന്ന ഒരു രാജാവിനും സജ്ജീകരിക്കപ്പെട്ട ആയുധസജ്ജരായ അയാളുടെ പട്ടാളക്കാർക്കും എതിരായിട്ട് യുദ്ധം ചെയ്യുന്നതിനെപ്പറ്റിയും അവരെ പരാജയപ്പെടുത്തി വിജയം നേടുന്നതും മക്കബായരുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. അംഗുലീചലനത്താൽ സകലരെയും തറപറ്റിക്കുന്ന ദൈവത്തിൻ്റെ ശക്തിയിലുള്ള ആശ്രയംകൊണ്ടും ദൈവസഹായംകൊണ്ടുമായിരുന്നു ഈ വിജയം. വിഗ്രഹങ്ങളെ ആരാധിച്ച ജനതയുടെ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെക്കുറിച്ചാണ് ജ്ഞാനത്തിൻ്റെ പുസ്തകം പ്രതിപാദിക്കുന്നത്. പ്രതിസന്ധികൾ എന്ന് നമ്മൾ ചിന്തിക്കുന്ന കാര്യങ്ങളിൽ പോലും അനായാസമായ ഒരു വിജയം തരാൻ കഴിവുള്ള ദൈവത്തെ ആശ്രയിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 309: ഉത്ഥാനത്തിനുള്ള പ്രത്യാശ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 5th, 2025 | 24 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, കർനായിം, ഗോർജിയാസ്, ജ്ഞാനം, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, ബൈബിൾ, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, യഹൂദർ, യാമ്നിയായിൽ, യോപ്പാക്കാർ, ലിസിയാസ്, സുഭാഷിതങ്ങൾ
മക്കബായരുടെ പുസ്തകത്തിൽ യാമ്നിയായിൽ കൊല്ലപ്പെട്ട ആളുകളുടെ മൃതശരീരത്തിൽ തകിടുകൾ യൂദാസ് കണ്ടെത്തുന്നതും അവരുടെ മരണ കാരണമായ ഈ വിഗ്രഹാരാധനയ്ക്ക് പാപപരിഹാര ബലിയർപ്പിക്കുന്നതും ഇന്ന് നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകത്തിലേയ്ക്ക് വരുമ്പോൾ അവിടെ വിഗ്രഹാരാധനയെ കുറിച്ച് വളരെ വിശദമായി പരാമർശിക്കുന്നുണ്ട്.എല്ലാ മരിച്ചു പോയവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ ഉള്ള ഒരു കടമ നമുക്ക് ഓരോരുത്തർക്കും ഉണ്ട്. സൃഷ്ട വസ്തുക്കളിലൂടെ നമ്മൾ ദൈവത്തിലേക്ക് എത്തിച്ചേരുന്നതിനു പകരം സൃഷ്ടിക്കപ്പെട്ട വസ്തുക്കളുടെ സൗന്ദര്യത്തിൽ കുരുങ്ങി പോകുന്നതാണ് യഥാർത്ഥമായ വിഗ്രഹാരാധന എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 308: ദൈവ കരുണയിൽ ആശ്രയിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 4th, 2025 | 23 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, ക്സാന്തിക്കൂസ്, ജ്ഞാനം, ഡാനിയേൽ അച്ചൻ, ബൈബിൾ, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, യഹൂദജനത, ലിസിയാസ്, സുഭാഷിതങ്ങൾ
മക്കബായരുടെ പുസ്തകത്തിൽ,രാജാവിൻ്റെ ആത്മ മിത്രമായിരുന്ന ലിസിയാസ് യഹൂദരെ നശിപ്പിക്കാൻ പുറപ്പെട്ട് വന്നതും ആ സമയത്ത് യൂദാസിന്റെ നേതൃത്വത്തിൽ ദൈവജനം ദൈവത്തിൻ്റെ സഹായം തേടി പ്രാർഥിക്കുന്നതും നാം ശ്രവിക്കുന്നു. ജ്ഞാനത്തിന്റെ പുസ്തകം ചർച്ചചെയ്യുന്നത് ദൈവത്തിൻ്റെ കരുണയാണ്. ആത്യന്തികമായി ലോകത്തെ ഇന്ന് താങ്ങി നിർത്തിയിരിക്കുന്നത് ദൈവകരുണയാണ്. ഈ കരുണ വെളിപ്പെട്ടത് ക്രിസ്തുവിൻ്റെ കുരിശിൽ ആണ്.ആ കരുണയിലേക്ക് തിരിയാൻ ആ കരുണയിൽ എന്നും ജീവിതകാലം മുഴുവനും മരണംവരെയും ആശ്രയിക്കാൻ, ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 307: ദേവാലയശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
November 3rd, 2025 | 18 mins 49 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, wisdom, അന്തിയോക്കസ് യൂപ്പാത്തോർ, അപ്പോളോഫാനസ്, കിസ്ലേവുമാസം, കൂടാരോത്സവം, ജ്ഞാനം, ഡാനിയേൽ അച്ചൻ, തിരുസാന്നിധ്യയപ്പം, ബൈബിൾ, മക്കബായർ, മക്കബേയൂസ്, മലയാളം ബൈബിൾ, ലിസിയാസ്, സുഭാഷിതങ്ങൾ, സൈപ്രസ്
അന്തിയോക്കസിൻ്റെ പുത്രൻ യൂപ്പാത്തോർ അധികാരത്തിൽ വന്നതിന് ശേഷം ജറുസലേം പിടിച്ചടക്കാനായി ഒരു സൈന്യാധിപൻ - തിമോത്തേയോസ് പുറപ്പെടുന്നതിനെക്കുറിച്ചാണ് മക്കബായരുടെ രണ്ടാം പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. പഴയനിയമകാലത്തെ പൂർവപിതാക്കന്മാർ എങ്ങനെ ജ്ഞാനത്താൽ നയിക്കപ്പെട്ടുവെന്നും പാപത്തിൽനിന്ന് അവർ സുരക്ഷിതരായി ജീവിക്കാൻ ജ്ഞാനം എങ്ങനെ സഹായിച്ചു എന്നുമുള്ള വിവരണങ്ങൾ ജ്ഞാനത്തിൻ്റെ പുസ്തകത്തിൽ നാം കാണുന്നു. ദൈവത്തെ വചനത്തിലൂടെ കണ്ടെത്താൻ കഴിയുന്നതും ക്രിസ്തുവിലേക്ക് വചനത്തിലൂടെ എത്താൻ കഴിയുന്നതുമാണ് വചനവായനയിലൂടെ ഒരു മനുഷ്യന് കൈവരിക്കാൻ കഴിയുന്ന ഏറ്റവും വലിയ മഹത്വമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 288: കർത്തൃഭയം യഥാർഥ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 15th, 2025 | 25 mins 1 sec
1 മക്കബായർ, bible in a year malayalam, bibleinayear, daniel achan mcrc, fr. daniel poovannathil, mount carmel retreat centre, poc ബൈബിൾ, അന്തിയോക്കസ്, അൽകിമൂസ്, ഇസ്രായേല്യർ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ് ഒന്നാമൻ, നിക്കാനോർ, പ്രഭാഷകൻ, ബക്കിദെസ്, ബത്സയ്ത്ത്, ബേത്ഹോറോൺ, ബൈബിൾ, മലയാളം ബൈബിൾ, ലിസിയാസ്, സീയോൻമല, സുഭാഷിതങ്ങൾ, സെല്യൂക്കസ്
വിവേകത്തോടെ സംസാരിക്കേണ്ടത് എങ്ങനെയെന്നും യഥാർത്ഥമായ ജ്ഞാനം ദൈവഭയത്തിലാണ് അടങ്ങിയിട്ടുള്ളത് എന്നും പ്രഭാഷകനിൽ നാം വായിക്കുന്നു. മനുഷ്യൻ്റെ വേഷവും ചിരിയും നടപ്പും അവനെ സംബന്ധിച്ചവ വെളിപ്പെടുത്തും. ജ്ഞാനിയും ഭോഷനും തമ്മിലുള്ള വ്യത്യാസം ഇപ്രകാരമാണ് എന്ന് പ്രഭാഷകൻ പറയുന്നു: അറിവുള്ളവൻ ജ്ഞാനവചസ്സു കേൾക്കുമ്പോൾ അതിനെ പ്രകീർത്തിക്കുകയും അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്യും. തന്നിഷ്ടക്കാരൻ അത് കേൾക്കുകയും അത് അവന് അനിഷ്ടമാവുകയും ചെയ്യുന്നു. വിശുദ്ധിയോടെ ജീവിക്കുക എന്നതാണ് ഒരു വിശ്വാസിയുടെ ജീവിതത്തിലെ ഏക ലക്ഷ്യവും ഏക പ്രാർത്ഥനയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 287: നല്ല വാക്ക് ദാനധർമ്മത്തോളം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 14th, 2025 | 28 mins 34 secs
1maccabees, 1മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ, ഡാനിയേൽ അച്ചൻ, ദാനധർമം, പ്രഭാഷകൻ, ബത്സൂറും, ബൈബിൾ, മലയാളം ബൈബിൾ, യഹൂദർ, ലിസിയാസ്, സുഭാഷിതങ്ങൾ
അന്തിയോക്കസ് എപ്പിഫാനസിൻ്റെ മരണവും തുടർന്ന് രാജാവാകുന്ന അവൻ്റെ പുത്രൻ ജറുസലേമിനെതിരെ ചെയ്യാൻ ഒരുമ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തിലും പിന്നീട് നല്ല ജീവിതം നയിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും ഇന്ന് നാം ശ്രവിക്കുന്നു. നല്ല മരണം, മനോഹരമായ ഒരു ജീവിതത്തിൻ്റെ സമ്മാനമാണെന്നും, നല്ല വാക്കുകൾ, സ്നേഹം നിറഞ്ഞ വാക്കുകൾ സംസാരിക്കാൻ കഴിയുന്നത്, ദാനധർമ്മത്തോളം വിലപ്പെട്ടതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 285: ദേവാലയ പ്രതിഷ്ഠാ തിരുനാൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 12th, 2025 | 27 mins 17 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അഹങ്കാരിയുടെ പതനം, ഗോർജിയാസ്, ഡാനിയേൽ അച്ചൻ, ദേവാലയശുദ്ധീകരണം, ദൈവത്തിൽ ആശ്രയം, പ്രഭാഷകൻ, ബഹുമാന്യൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, ലിസിയാസ്, വിനീതന്റെ ഉയർച്ച, സംയമനം പാലിക്കുക, സുഭാഷിതങ്ങൾ, സ്നേഹിതരുടെ തിരഞ്ഞെടുപ്പ്.
അന്തിയോക്കസ് എപ്പിഫാനസ് മലിനമാക്കിയ ജറുസലേം ദേവാലയത്തെ യൂദാസിന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ശുദ്ധീകരിക്കുന്നതാണ് 1 മക്കബായറിൽ നാം കാണുന്നത്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട് എന്ന ചോദ്യവും ദൈവത്തിൽ ആശ്രയിക്കാനും പ്രഭാഷകന്റെ പുസ്തകത്തിൽ നിന്ന് നമ്മൾ വായിക്കുന്നു. ക്രിസ്തു വിശ്വാസികൾ എന്ന നിലയിൽ സൂക്ഷിക്കേണ്ട ഒരു ക്രിസ്തീയ പുണ്യമാണ് വിനയമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.