Episode 213
ദിവസം 199: സഹനങ്ങളിലൂടെ ദൈവത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 18th, 2025
20 mins 2 secs
Your Hosts
Tags
About this Episode
ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത് സിറിയായ്ക്കും എഫ്രായിമിനും സമരിയായ്ക്കും എതിരെയുള്ള വിധി വാചകമാണ്. ജോയേൽ പ്രവാചകനിലൂടെ ആത്മാവിനെ വർഷിക്കുമെന്നുള്ള സൂചനയും നമുക്ക് ലഭിക്കുന്നു. ഏറ്റവും നല്ലതിനെ വെളിയിൽ കൊണ്ടുവരാനുള്ള ദൈവത്തിൻ്റെ അവസാന ശ്രമത്തിൻ്റെ ഭാഗമാണ് ജീവിതത്തിലെ വേദനകളും സഹനങ്ങളും. ദുരിതങ്ങളെ ഓർത്തെടുത്ത് ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞാൽ, നല്ല കാലങ്ങളെക്കാൾ അധികം നന്മ കൊണ്ടു വരാൻ പോകുന്നത് ദൈവത്തിന് നന്ദി പറയുന്ന ആ സന്ദർഭങ്ങൾ ആയിരിക്കും. സങ്കടങ്ങൾ ദൈവം തള്ളിക്കളഞ്ഞ കാലങ്ങളല്ല, മറിച്ച് നമ്മളെ കൂടുതൽ സ്നേഹത്തോടെ തേടിയെത്തിയ കാലങ്ങളാണ് എന്ന് മനസ്സിലാക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[ഏശയ്യാ 16-17, ജോയേൽ 3-4, സുഭാഷിതങ്ങൾ 10:21-24]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/