The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 2 Episode of The Bible in a Year - Malayalam with the tag “സിറിയാ”.
-
ദിവസം 205: അവിശ്വസ്തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 24th, 2025 | 22 mins 21 secs
bible in a year malayalam, bibleinayear, daniel achan, egypt, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, syria, zephaniah, അവിശ്വസ്തജനം, അസ്സീറിയാ, അസ്സീറിയായ്ക്കു ശിക്ഷ, ഈജിപ്ത്, ഏശയ്യാ, കർത്താവിൻ്റെ ന്യായവിധി, ജനത്തിൻ്റെ മാനസാന്തരം, ജറുസലേമിന് സംരക്ഷണം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, രക്ഷയുടെ വാഗ്ദാനം, സഹായത്തിന് ഈജിപ്തിലേക്ക്, സിറിയാ, സുഭാഷിതങ്ങൾ, സെഫാനിയാ
ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 199: സഹനങ്ങളിലൂടെ ദൈവത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 18th, 2025 | 20 mins 2 secs
bible in a year malayalam, bibleinayear, damascus, daniel achan, ephrayim, fr. daniel poovannathil, isaiah, joel, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, samariya, siriya, എഫ്രായിം, ഏശയ്യാ, ജോയേൽ, ഡാനിയേൽ അച്ചൻ, ദമാസ്ക്കസ്, ബൈബിൾ, മലയാളം ബൈബിൾ, സമരിയ, സിറിയാ, സുഭാഷിതങ്ങൾ
ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത് സിറിയായ്ക്കും എഫ്രായിമിനും സമരിയായ്ക്കും എതിരെയുള്ള വിധി വാചകമാണ്. ജോയേൽ പ്രവാചകനിലൂടെ ആത്മാവിനെ വർഷിക്കുമെന്നുള്ള സൂചനയും നമുക്ക് ലഭിക്കുന്നു. ഏറ്റവും നല്ലതിനെ വെളിയിൽ കൊണ്ടുവരാനുള്ള ദൈവത്തിൻ്റെ അവസാന ശ്രമത്തിൻ്റെ ഭാഗമാണ് ജീവിതത്തിലെ വേദനകളും സഹനങ്ങളും. ദുരിതങ്ങളെ ഓർത്തെടുത്ത് ദൈവത്തെ സ്തുതിക്കാൻ കഴിഞ്ഞാൽ, നല്ല കാലങ്ങളെക്കാൾ അധികം നന്മ കൊണ്ടു വരാൻ പോകുന്നത് ദൈവത്തിന് നന്ദി പറയുന്ന ആ സന്ദർഭങ്ങൾ ആയിരിക്കും. സങ്കടങ്ങൾ ദൈവം തള്ളിക്കളഞ്ഞ കാലങ്ങളല്ല, മറിച്ച് നമ്മളെ കൂടുതൽ സ്നേഹത്തോടെ തേടിയെത്തിയ കാലങ്ങളാണ് എന്ന് മനസ്സിലാക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.