The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 121 - 130 of 212 in total of The Bible in a Year - Malayalam with the tag “bibleinayear”.
-
ദിവസം 115: ദാവീദും സാവൂളും രമ്യതയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 25th, 2025 | 16 mins 24 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
സാവൂൾ ദാവീദിൻ്റെ കൈയിലേൽപിക്കപ്പെട്ടെങ്കിലും കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈയുയർത്തുകയില്ലെന്ന് തീരുമാനിച്ച ദാവീദ് സാവൂളിനെ വെറുതെവിടുകയും രമ്യതയിലാവുകയും ചെയ്യുന്നു. ദൈവപദ്ധതികളെയും ദൈവം ഒരുക്കുന്ന സമയത്തേയും സമ്പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ദാവീദ് കടുത്ത പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൻ്റെ സമയത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറായത് നമുക്ക് മാതൃകയാവണമെന്ന സന്ദേശം ഡാനിയേൽ അച്ചൻ തരുന്നു.
-
ദിവസം 113: ദാവീദിൻ്റെ ഒളിജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 23rd, 2025 | 18 mins 20 secs
1 samuel, 1 സാമുവൽ, ahimelech, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, gath, jonathan, mcrc, mount carmel retreat centre, poc ബൈബിൾ, priests of nob, psalm, saul, അഹിമെലെക്ക്, ഗത്ത്, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദ്, നോബിലെ പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നിറവേറുകതന്നെ ചെയ്യും എന്ന് ദാവീദിൻ്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 112: ജോനാഥാൻ സഹായിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 22nd, 2025 | 17 mins 8 secs
1 samuel, 1 സാമുവൽ, agape, bible in a year malayalam, bibleinayear, c.s. lewis, daniel achan, david, eros, four loves, fr. daniel poovannathil, jonathan, jonathan helps david, mcrc, mount carmel retreat centre, philia, poc bible, poc ബൈബിൾ, psalm, saul, storge, ജോനാഥാൻ, ജോനാഥാൻ സഹായിക്കുന്നു, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
ദാവീദിനോടുള്ള അഗാധമായ സ്നേഹംമൂലം ദാവീദിനെ ജോനാഥാൻ സംരക്ഷിക്കുന്നതും ദാവീദും ജോനാഥാനും തമ്മിലുള്ള അഗാധമായ ഇഴയടുപ്പവും ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. ദൈവം നമുക്ക് തന്ന എല്ലാ നല്ല ബന്ധങ്ങളെയുംപ്രതി ദൈവത്തെ മഹത്വപ്പെടുത്താനും ബന്ധങ്ങളെ കുറേക്കൂടി ഗൗരവമായി കാണാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 111: ദാവീദിനോട് സാവൂളിന് ശത്രുത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 21st, 2025 | 19 mins 45 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, jonathan, jonathan intercedes for david, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ramah in naioth, saul, ജോനാഥാന്റെ മാധ്യസ്ഥം, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റാമായിലെ നായോത്ത്, സങ്കീർത്തനങ്ങൾ, സാവൂൾ
ഗോലിയാത്തിനെ വധിച്ച ദാവീദിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ അസൂയപ്പെട്ട സാവൂൾ, ദാവീദിനെ കൊല്ലാൻ ശ്രമിക്കുന്നതും ജോനാഥാനും ദാവീദും തമ്മിലുള്ള ആത്മബന്ധവും വിവരിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. മറ്റൊരാളുടെ നേട്ടങ്ങൾ നമ്മൾ കാണുമ്പോൾ ആ നേട്ടങ്ങളിലൂടെ ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഹൃദയം രൂപപ്പെടുത്തിയാൽ, നാം അസൂയപ്പെടുകയില്ല, മറിച്ച് ആ വളർച്ചയിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നവരായി മാറാൻ സാധിക്കുമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 110: ദാവീദ് ഗോലിയാത്തിനെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 20th, 2025 | 20 mins 28 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david kills goliath, fr. daniel poovannathil, goliath, jesse, mcrc, mount carmel retreat centre, poc ബൈബിൾ, psalm, saul, ഗോലിയാത്ത്, ജെസ്സെ, ഡാനിയേൽ അച്ചൻ, ദാവീദ്, ദാവീദ് ഗോലിയാത്തിനെ വധിക്കുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
ദാവീദ് ഇസ്രായേൽ പടയണിയിലേക്കെത്തുന്നതും ഫിലിസ്ത്യക്കാരുമായുള്ള യുദ്ധത്തിൽ ദാവീദ് ഗോലിയാത്തിനെ വധിക്കുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നിസ്സാര കാര്യങ്ങളിൽ നമ്മൾ പുലർത്തുന്ന ശ്രദ്ധ, വിശ്വസ്തത, ഏത് ചെറിയ കാര്യം ചെയ്യാനും നമ്മൾ കാണിക്കുന്ന ആത്മാർത്ഥത, തീക്ഷ്ണത എന്നിവയാണ് വലിയ ഉത്തരവാദിത്തങ്ങൾ ചെയ്യാൻ ദൈവം നമ്മെ തിരഞ്ഞെടുക്കുന്നതിനുള്ള യോഗ്യതയെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 109: ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 19th, 2025 | 21 mins 15 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david is anointed king, fr. daniel poovannathil, israel, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, samuel, saul, saul is rejected as king, war against the amalekites, അമലേക്കിനോട് പകരംവീട്ടുന്നു, അഹിതാരൂപിയും കിന്നരവും, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും, ദാവീദ്, ദൈവകോപം സാവൂളിന്റെമേൽ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവൽ, സാവൂൾ
അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരിഗണിക്കാനും തിരിച്ചറിയാനും പരിശുദ്ധാത്മാവിൻ്റെ തീ കെടുത്തിക്കളയാതിരിക്കാനുമുള്ള ഉത്തരവാദിത്വബോധം പുലർത്താം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 107: സാമുവലിൻ്റെ വിടവാങ്ങൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 17th, 2025 | 19 mins 15 secs
1 samuel, ammonites, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, gil’gal, mcrc, mount carmel retreat centre, poc ബൈബിൾ, psalm, samuel, samuel’s farewell address., saul, അമ്മോന്യർ, ഗിൽഗാൽ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവലിന്റെ വിടവാങ്ങൽ, സാമുവൽ, സാവൂൾ
ദൈവത്തിൻ്റെ അഭിഷേകം സ്വീകരിച്ച സാവൂളിൻ്റെ നേതൃത്വത്തിൽ ഇസ്രായേൽ ജനത അമ്മോന്യരെ തോൽപ്പിക്കുന്നതും സാവൂളിനെ ഇസ്രയേലിൻ്റെ രാജാവായി വാഴിച്ച ശേഷം സാമുവലിൻ്റെ വിടവാങ്ങൽ പ്രഖ്യാപനവുമാണ് ഇന്ന് നാം വായിക്കുന്നത്. യേശുവിനെ മാത്രം മുന്നിൽ കണ്ടുകൊണ്ട് നാം ജീവിക്കേണ്ടവരാണെന്നും കർത്താവിൽ നിന്ന് നമ്മുടെ ഹൃദയം വ്യതിചലിക്കാതിരിക്കാനുള്ള ഒരു ആത്മീയ പക്വത നമുക്ക് തരണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 106: സാവൂളിനെ രാജാവായി തിരഞ്ഞെടുക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 16th, 2025 | 21 mins 59 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, kish ബെഞ്ചമിൻഗോത്രം, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, saul, tribe of benjamin, കിഷ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സാവൂൾ, സുഭാഷിതങ്ങൾ
കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് സാമുവൽ ഇസ്രയേലിൻ്റെ ആദ്യത്തെ രാജാവായി സാവൂളിനെ അഭിഷേകം ചെയ്യുന്ന വചനഭാഗം ഇന്ന് നാം വായിക്കുന്നു. ദൈവം തൻ്റെ ജീവൻ കൊടുത്തു വീണ്ടെടുത്ത ഓരോ മനുഷ്യാത്മാവും വിലപ്പെട്ടതാണെന്നും എത്ര ബഹുമാനത്തോടെ ആവണം നമ്മൾ മനുഷ്യരെ കാണേണ്ടതും സ്വീകരിക്കേണ്ടതും സ്നേഹിക്കേണ്ടതുമെന്നും നാം ഓരോരുത്തരും സൃഷ്ടാവായ ദൈവത്തിന് വിലപ്പെട്ടവനും പ്രിയങ്കരനും അമൂല്യനുമാണെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 105: യേശുവിൻ്റെ മരണവും ഉയർപ്പും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 15th, 2025 | 24 mins 44 secs
bible in a year malayalam, bibleinayear, crucifixion of jesus, daniel achan, fr. daniel poovannathil, golgotha, john, john the beloved disciple., mary magdalene, mcrc, mount carmel retreat centre, peter യോഹന്നാൻ വത്സലശിഷ്യൻ, pilate, poc ബൈബിൾ, proverbs, resurrection of jesus, thomas, ഗോൽഗോഥാ, ഡാനിയേൽ അച്ചൻ, തോമസ്, പത്രോസ്, പീലാത്തോസ്, ബൈബിൾ, മഗ്ദലേന മറിയം, മലയാളം ബൈബിൾ, യേശുവിൻ്റെ പുനരുഥാനം, യേശുവിൻ്റെ മരണം, യോഹന്നാൻ, സുഭാഷിതങ്ങൾ
മരണത്തിനു വിധിക്കപ്പെട്ട യേശുവിൻ്റെ പീഡാനുഭവവും കുരിശുമരണവും ഉത്ഥാനവും പിന്നീട് ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെടുന്നതും വിവരിക്കുന്ന സുവിശേഷ ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. യോഹന്നാൻ്റെ പുത്രനായ ശിമയോനെ, നീ ഇവരേക്കാൾ അധികമായി എന്നെ സ്നേഹിക്കുന്നുവോ എന്ന ചോദ്യം യേശു, നമ്മളോടു ചോദിക്കുമ്പോൾ, ഉവ്വ് കർത്താവേ, ഞാൻ നിന്നെ വിശ്വസിക്കുന്നു, സ്നേഹിക്കുന്നു എന്ന് പറയാൻ നമുക്ക് സാധിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 104: യേശു മരണത്തിനു വിധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 14th, 2025 | 22 mins 8 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, john, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അന്നാസ്, കയ്യാഫാസ്, കേദ്രോൺ, ഡാനിയേൽ അച്ചൻ, പത്രോസ്, പരിശുദ്ധാത്മാവ്, പീലത്തോസ്, പ്രത്തോറിയം, ബൈബിൾ, മലയാളം ബൈബിൾ, മൽക്കോസ്, യഹൂദർ., യൂദാസ്, യോഹന്നാൻ, സുഭാഷിതങ്ങൾ
മരണത്തിനു വിധിക്കുന്നതിനു മുൻപ് യേശു ശിഷ്യന്മാരോട് സംസാരിക്കുന്നതും യേശുവിൻ്റെ അന്തിമ പ്രാർത്ഥനയും തുടർന്ന് പീലാത്തോസിൻ്റെ മുൻപിൽ എത്തിക്കുന്നതുമായ ഭാഗങ്ങൾ ഇന്ന് നാം വായിക്കുന്നു. നിർണായകമായ ഒരു തിരഞ്ഞെടുപ്പിന് ദൈവവചനം നമ്മെ വിളിക്കുകയാണ്, ക്രിസ്തുവിനെയും ലോകത്തെയും ദൈവം നമ്മുടെ മുമ്പിൽ വെച്ചിരിക്കുന്നു. നമ്മൾ ആരെ തിരഞ്ഞെടുക്കുന്നു എന്നതാണ് നമ്മുടെ ജീവിതഗതിയെ നിർണയിക്കാൻ പോകുന്നതെന്നും യേശുവിനെ തിരഞ്ഞെടുക്കാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മൾ എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.