The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 111 - 120 of 212 in total of The Bible in a Year - Malayalam with the tag “bibleinayear”.
-
ദിവസം 129: ദാവീദ് ബത്ഷേബായെ സ്വന്തമാക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 9th, 2025 | 21 mins 52 secs
1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of covenant., bathsheba, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, uriah, ഉടമ്പടിപേടകം, ഊറിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, ബത്ഷെബാ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 2 samuel
ഊറിയായുടെ ഭാര്യയായ ബത്ഷേബായെ സ്വന്തമാക്കുന്നതിന് ദാവീദ് സ്വീകരിച്ച നീക്കങ്ങളെക്കുറിച്ചും ഉടമ്പടിപ്പേടകം ജറുസലേമിലെത്തിക്കാനെടുത്ത തയ്യാറെടുപ്പുകളും ഉടമ്പടിപ്പേടകവുമായുള്ള യാത്രയെപ്പറ്റിയുള്ള വിവരണങ്ങളും ഇന്നത്തെ വായനകളിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവം നമ്മെ ഏൽപിച്ച കടമകളും ദൗത്യങ്ങളും നിർവ്വഹിക്കാൻ നിരന്തരമായ ഏകാഗ്രതയോടെയും ശ്രദ്ധയോടെയും അധ്വാനിക്കുന്ന ഒരുവൻ്റെ ജീവിതത്തിൽ പാപത്തിൻ്റെ മേഖലകൾ കുറവായിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 128: ദാവീദ് അമ്മോന്യരെ തോല്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 8th, 2025 | 19 mins 18 secs
1 ദിനവൃത്താന്തം, 1 chronicles, 2 സാമുവൽ, ark of the covenant, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അബിനാദാബ്, ഉടമ്പടിപ്പേടകം, ഉസാ, ഓബദ്ഏദോം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 2 samuel, സാമന്തരാജാക്കന്മാർ
ദാവീദിനെ നേരിടാനെത്തിയ ആരാം-അമ്മോന്യ സഖ്യത്തെ ഇസ്രായേൽ സൈന്യം യുദ്ധത്തിൽ തോൽപ്പിക്കുന്നതും വാഗ്ദാനപേടകം ജറുസലേമിലെത്തിക്കാനുള്ള ദാവീദിൻ്റെ പരിശ്രമവും തുടർന്നുണ്ടായ സംഭവങ്ങളും ഇന്നത്തെ വായനകളിൽ നിന്നും ശ്രവിക്കാം. ദൈവസാന്നിധ്യം എപ്പോഴും കൂടെയുണ്ടാകണമെന്ന് ദാവീദ് ആഗ്രഹിച്ചതുപോലെ കർത്താവേ, അങ്ങയുടെ സാന്നിധ്യം എപ്പോഴും എൻ്റെ കൂടെ ഇരിക്കണമേ, അങ്ങയുടെ സാന്നിദ്ധ്യം ഒരിക്കലും എന്നെ വിട്ടു പിരിയരുതേ എന്ന പ്രാർത്ഥന നമ്മെ അനുഗ്രഹിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 127: മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 7th, 2025 | 19 mins 42 secs
1 ദിനവൃത്താന്തം, 1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, jonathan, mcrc, mephibosheth, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ജോനാഥൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ അനുയായികൾ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം, മെഫിബോഷെത്ത്, സങ്കീർത്തനങ്ങൾ
ദാവീദ് സാവൂളിൻ്റെ കുടുംബത്തോട് ദയ കാണിക്കുന്നതും, ജോനാഥാൻ്റെ മകനായ മെഫിബോഷെത്തിനെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുവരുന്നതും ഇന്ന് നാം വായിക്കുന്നു. നല്ല കാലങ്ങൾ വന്നപ്പോൾ ദാവീദ് തൻ്റെ ആത്മസുഹൃത്തിനെയും അവനു നൽകിയ വാഗ്ദാനത്തെയും മറന്നില്ല എന്നത് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ദാവീദിനുള്ള അചഞ്ചലമായ ഉറപ്പാണ് സൂചിപ്പിക്കുന്നതെന്നും, ഭാരങ്ങളില്ലാതെയും ഭയങ്ങളില്ലാതെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ് നമ്മുടെ ദൈവവിശ്വാസം എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 126: ദാവീദിൻ്റെ വിജയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 6th, 2025 | 25 mins 52 secs
1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, citadel of zion, daniel achan, david the king, david’s wars and victories., fr. daniel poovannathil, jerusalem, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ജറുസലേം, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വിജയങ്ങൾ, ദാവീദ് രാജാവ്, ദിനവൃത്താന്തം, ബേത് ലേഹെം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെ മരണം, സീയോൻ കോട്ട
ദാവീദ് രാജാവ് ഇസ്രയേലിനോട് ശത്രുതയുള്ള ഫിലിസ്ത്യക്കാരെയും, മൊവാബുകാരെയും, സോബാ രാജാവിനെയും യുദ്ധത്തിൽ പരാജയപ്പെടുത്തി തൻ്റെ ജനത്തിന് മുഴുവൻ ന്യായവും നീതിയും നടത്തി ഭരണം നടത്തുന്ന ഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. നമ്മൾ വേരുകളുള്ള ഒരു ജനതയാണെന്നും കൃത്യമായ ഒരു ദൈവികപദ്ധതിയുടെ ഭാഗമാണ് നമ്മൾ എന്നും രാജകീയ ജനതയായ നമ്മൾ ദൈവവിശ്വാസത്തിൽ ആഴപ്പെട്ട ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു ജനതയാണെന്നും ദിനവൃത്താത്തപുസ്തകത്തിലെ വായനകൾ സൂചിപ്പിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 125: കർത്താവിൻ്റെ പേടകം ജറുസലേമിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 5th, 2025 | 32 mins 34 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david's prayer of thanksgiving, fr. daniel poovannathil, jerusalem, mcrc, mount carmel retreat centre, nathan, nathan's message to david, poc bible, poc ബൈബിൾ, psalm, the covenant box is brought to jerusalem, കർത്താവിൻ്റെ പേടകം ദാവീദിൻ്റെ നഗരത്തിലേക്ക്, ജറുസലേം, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ നന്ദി പ്രകാശനം, ദാവീദ്, നാഥാൻ, നാഥാൻ്റെ പ്രവചനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ദാവീദ് രാജാവ് ജറുസലേമിലേക്ക് വാഗ്ദാനപേടകം തിരികെ കൊണ്ടുവരുന്നതും ദാവീദിനോട് ദൈവം ചെയ്ത പഴയനിയമത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ നിത്യമായ ഉടമ്പടിയെക്കുറിച്ചും ദാവീദിൻ്റെ നന്ദിപ്രകാശനത്തെക്കുറിച്ചും ഇന്ന് നാം വായിക്കുന്നു. പഴയ നിയമത്തിലെ വാഗ്ദാനപേടകം പുതിയ നിയമത്തിലെ പരിശുദ്ധ മറിയം ആണ് എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 123: ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 3rd, 2025 | 23 mins 2 secs
1 chronicle, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, ishbosheth is murdered, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the descendants of gad, the descendants of levi, the descendants of reuben, ഈഷ്ബോഷെത്ത് വധിക്കപ്പെടുന്നു, ഗാദിൻ്റെ സന്തതികൾ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റൂബൻ്റെ സന്തതികൾ, ലേവിയുടെ സന്തതികൾ, സങ്കീർത്തനങ്ങൾ
സാവുളിൻ്റെ പടത്തലവന്മാരായ രണ്ടുപേർ ചേർന്ന് ഉച്ചയുറക്കത്തിലായിരുന്ന ഈഷ്ബൊഷേത്തിൻ്റെ തല വെട്ടിയെടുത്ത് ദാവീദിൻ്റെ പക്കലേക്ക് വരുകയും ദാവീദ് അതിൽ സന്തോഷിക്കാതെ കൊലപ്പെടുത്തിയ ആളുകളോട് പ്രതികാരം ചെയ്യുന്നു. ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുക, ശപിക്കുന്നവരെ അനുഗ്രഹിക്കുക, പീഡിപ്പിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക, എന്ന വചനത്തിലൂടെ ഡാനിയേൽ അച്ചൻ ഇന്നത്തെ വചനഭാഗം വിശദീകരിക്കുന്നു.
-
ദിവസം 120: ദാവീദിൻ്റെ വിലാപഗാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 30th, 2025 | 18 mins 37 secs
1 chronicles, 1 samuel, 1 ദിനവൃത്താന്തം, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david learns of saul’s death, david’s lament, descendants of abraham, fr. daniel poovannathil, from adam to abraham, jonathan, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, saul, അബ്രാഹത്തിൻ്റെ സന്തതികൾ, ആദം മുതൽ അബ്രാഹം വരെ, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വിലാപഗാനം, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെ ചരമ അറിയിപ്പ്, സാവൂൾ
സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല് ശേഖരിക്കുന്നവനെ പോലെയാണ് എന്ന ബൈബിൾ വാക്യത്തിലൂടെ ഡാനിയേൽ അച്ചൻ ദൈവവചനത്തെ വ്യാഖ്യാനിച്ചു തരുന്നു.
-
ദിവസം 119: സാവൂളിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 29th, 2025 | 22 mins 58 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, philistines reject david, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ഫിലിസ്ത്യക്കാർ ദാവീദിനെ അകറ്റി നിർത്തുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം death of saul and his sons
ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു.
-
ദിവസം 118: സാവൂളും മൃതസമ്പർക്കക്കാരിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 28th, 2025 | 19 mins 51 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, king achish, mcrc, mount carmel retreat centre, philistines, poc ബൈബിൾ, psalm, samuel, saul, അക്കീഷ്, ഡാനിയേൽ അച്ചൻ, ദാവീദ്, ഫിലിസ്ത്യക്കാർ, ബൈബിൾ, മലയാളം ബൈബിൾ, മൃതസമ്പർക്കക്കാരി, സങ്കീർത്തനങ്ങൾ, സാമൂവൽ, സാവൂൾ
വീദ് ഗത്തു രാജാവായ അക്കീഷിൻ്റെ അടുക്കൽ അഭയം തേടുന്നു. ഫിലിസ്ത്യർ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ സാവൂൾ ദൈവത്തിൽ നിന്നകന്ന് ഒരു ദുർമന്ത്രവാദിനിയെ സമീപിച്ച് മരിച്ചുപോയ സാമുവലിൻ്റെ ആത്മാവിനെ വിളിച്ചു വരുത്തി ആലോചന ചോദിക്കാനൊരുങ്ങുകയും, സാമുവലിലൂടെ താൻ ഫിലിസ്ത്യരാൽ കൊല്ലപ്പെടുമെന്നുമുള്ള വാർത്ത അറിയുന്നു. ഒന്നാം പ്രമാണലംഘനങ്ങളിൽ ഉൾപ്പെടാതെ പൈശാചിക സ്രോതസ്സുകളെ സമീപിക്കുകയോ മന്ത്രവാദ-ആഭിചാര ബന്ധങ്ങളിലേക്ക് കടന്നുപോകുകയോ ചെയ്യാതെ എന്നും ദൈവാശ്രയത്തത്തിൻ്റെ നിർമല പാതകളിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ എന്ന് അച്ചൻ പ്രാർത്ഥിക്കുന്നു.
-
ദിവസം 116: അബിഗായിലിൻ്റെ വൈഭവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 26th, 2025 | 19 mins 17 secs
1 samuel, 1 സാമുവൽ, abigail, bible in a year malayalam, bibleinayear, daniel achan, david, david and abigail, fr. daniel poovannathil, mcrc, mount carmel retreat centre, nadal, poc bible, poc ബൈബിൾ, psalm, the death of samuel, അബിഗായിലിൻ്റെ വൈഭവം, അബിഗായിൽ, ഡാനിയേൽ അച്ചൻ, ദാവീദ്, നാബാലിൻ്റെ ബുദ്ധി മോശം, നാബാൽ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവലിൻ്റെ മരണം
നാബാൽ എന്ന ധനികൻ്റെ അടുത്ത് ദാവീദ് തൻ്റെ ഭൃത്യൻമാരെ അയച്ച് വെള്ളവും ഭക്ഷണവും ആവശ്യപ്പെടുന്നതും നാബാല് അവരെ അപമാനിച്ച് തിരിച്ചയക്കുന്നതും, ഇതറിഞ്ഞ ഭാര്യ അബിഗായിൽ ഭക്ഷണസാധനങ്ങളുമായി പുറപ്പെടുന്നതും വഴിയിൽ വച്ച് ദാവീദുമായി കണ്ടുമുട്ടുന്നതും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമ്മൾ വായിക്കുന്നു. ചിന്തിക്കാതെയും വിവേകമില്ലാതെയും സംസാരിക്കുന്നതുകൊണ്ടുള്ള നഷ്ടങ്ങളെക്കുറിച്ചും വിവേകത്തോടെ പരിശുദ്ധാത്മാവിൻ്റെ നിറവിൽ നാം ഉച്ച രിക്കുന്ന ഓരോ വാക്കുകൾക്കുമുള്ള ശക്തിയെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.