The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 11 - 19 of 19 in total of The Bible in a Year - Malayalam with the tag “2 ദിനവൃത്താന്തം”.
-
ദിവസം 166: ഏലിയായുടെ തീക്ഷ്ണത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 15th, 2025 | 33 mins 16 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, ahab, bible in a year malayalam, bibleinayear, daniel achan, elijah & draught, fr. daniel poovannathil, jehoshaphat, mcrc, mount carmel retreat centre, obadia, poc ബൈബിൾ, priests of baal, song of solomon, ആഹാബ്, ഉത്തമഗീതം, ഏലിയാ, ഏലിയായും വരൾച്ചയും, ഒബാദിയാ, ഡാനിയേൽ അച്ചൻ, ബാലിൻ്റെ പ്രവാചകന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യഹോഷാഫാത്ത്
ഏലിയായുടെ പ്രവാചക ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. തിന്മ ഉപേക്ഷിക്കുകയും തിന്മയുടെ സ്വാധീനശക്തികളെ തള്ളിപ്പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പ്രവർത്തികൾ കാണാൻ കഴിയുന്നത്. ദൈവം ആഗ്രഹിക്കാത്ത സഖ്യത്തിൽ ഏർപ്പെടാതിരിക്കാനുള്ള കൃപയും ഏലിയായുടെ തീഷ്ണതയും പ്രാർത്ഥനാചൈതന്യവും വിശ്വാസത്തിൻ്റെ കൃപയും ഞങ്ങൾക്ക് നൽകണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 165: രാജാക്കന്മാരുടെ ചരിത്രം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 14th, 2025 | 28 mins 41 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijam, ahab, asa, baasha, bible in a year malayalam, bibleinayear, daniel achan, elah, fr. daniel poovannathil, mcrc, mount carmel retreat centre, nadab, omri, poc ബൈബിൾ, song of solomon, zimri, അബിയാം, ആസാ, ആഹാബ്, ഉത്തമഗീതം, ഏലാ, ഓമ്രി, ഡാനിയേൽ അച്ചൻ, നാദാബ്, ബാഷാ, ബൈബിൾ, മലയാളം ബൈബിൾ, സിമ്രി
ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടേയും ചരിത്രം വിവരിച്ചു തുടങ്ങുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. ചില രാജാക്കന്മാർ കർത്താവിനോടു വിശ്വസ്തത പുലർത്തി ഭരണം നിർവ്വഹിച്ചപ്പോൾ മറ്റുള്ളവർ ദൈവദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരായിരുന്നു. ഓരോ രാജാവിൻ്റെയും സ്ഥാനത്ത് നമ്മെത്തന്നെ നിർത്തി നമ്മൾ വിശ്വസ്തരാണോ, അവിശ്വസ്തരാണോ എന്ന് വിലയിരുത്താനുള്ള ഒരു അവസരമാക്കി ഈ വായനകളെ മാറ്റണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 164: വിഗ്രഹങ്ങൾ തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 13th, 2025 | 26 mins 46 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijah, abijam, asa, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeroboam, maacah, mcrc, mount carmel retreat centre, poc ബൈബിൾ, prophet ahijah, rehoboam, song of solomon, അബിയാ, അബിയാം, അഹിയാ പ്രവാചകൻ, ആസാ, ഉത്തമഗീതം, ജറോബോവാം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മാകാ, റഹോബോവാം
കർത്താവിനെതിരായി പ്രവർത്തിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്ത ഇസ്രായേൽ രാജാവായ ജെറോബോവാമിനെ ദൈവം ശിക്ഷിക്കുന്നതും യൂദാ രാജാവായ റെഹോബോവാം പൂജാഗിരികളും സ്തംഭങ്ങളും അഷേരാകളും ഉണ്ടാക്കി കർത്താവിനെതിരെ തിന്മ പ്രവർത്തിക്കുകയും ചെയ്ത സംഭവങ്ങളും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നാം വിജയികളാകണമെന്നല്ല, വിശ്വസ്തരാകണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് തിരികെ നടക്കണമെന്നുള്ള ഓർമ്മപ്പെടുത്തലും ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 163: വിശ്വസ്തതയിലൂടെ വിജയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 12th, 2025 | 26 mins 4 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijah, bethel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeroboam, josiah, mcrc, mount carmel retreat centre, poc ബൈബിൾ, rehoboam, song of solomon, അബിയാ, ഉത്തമഗീതം, ജറോബോവാം, ജോസിയാ, ഡാനിയേൽ അച്ചൻ, ബേഥേൽ, ബൈബിൾ, മലയാളം ബൈബിൾ, റഹോബോവാം
ബേഥേലിനെതിരെ പ്രവചനം നടത്തിയ ദൈവപുരുഷനോട് ജെറോബോവാം പ്രതികരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും എന്ന സന്ദേശം തിരിച്ചറിഞ്ഞ് ഓരോ ചെറിയ കാര്യത്തിലും ദൈവത്തോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിൻ്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 162: ഇസ്രായേൽ വിഭജിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 11th, 2025 | 29 mins 8 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, jeroboam, mcrc, mount carmel retreat centre, poc ബൈബിൾ, rehoboam, song of solomon, ഉത്തമഗീതം, എഫ്രായിം, ജറോബോവാം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, റഹോബോവാം
സോളമൻ രാജാവിൻ്റെ മരണശേഷം ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടുന്നതും ജനം വിഗ്രഹാരാധനയിലേക്കു തിരിയുന്ന സാഹചര്യങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട വചന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ജീവിതത്തില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് പരിശുദ്ധാത്മാവിനോട് ആലോചന ചെയ്തുവേണമെന്നും ആരേയും ഭാരപ്പെടുത്താത്ത, ആർക്കും ഭാരം ആവാത്ത, ആരുടേയും നുകത്തിൻ്റെ ഭാരം വർദ്ധിപ്പിക്കാത്തവരാക്കി ഞങ്ങളെ മാറ്റണമെ എന്ന് പ്രാത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 147: ദേവാലയ നിർമ്മാണ ഒരുക്കങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 27th, 2025 | 21 mins 44 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mount carmel retreat centre, poc ബൈബിൾ, psalm mcrc, wisdom, ആലയം, ജ്ഞാനം, ഡാനിയേൽ അച്ചൻ, ദേവാലയപ്രതിഷ്ഠ, ബൈബിൾ, ഭരണമഹിമ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സോളമൻ
സോളമൻ രാജാവിൻ്റെ ഭരണമഹിമയെക്കുറിച്ചും, ദേവാലയനിർമ്മാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും, കർത്താവ് വീണ്ടും സോളമന് പ്രത്യക്ഷപ്പെട്ടു നൽകുന്ന അരുളപ്പാടും ഇന്ന് നാം വായിക്കുന്നു. ദൈവം നൽകുന്ന മുന്നറിയിപ്പുകൾ, പ്രിയപ്പെട്ടവരിലൂടെ നൽകുന്ന ഉപദേശം, വചനത്തിലൂടെ നൽകുന്ന താക്കീതുകൾ, ഇവയെല്ലാം ഗൗരവമായി എടുക്കാനുള്ള കൃപ ഞങ്ങൾക്കു തരണമേയെന്നും നമ്മുടെ ആത്മാവിൽ ജ്ഞാനസ്നാനത്തിൽ ദൈവം കൊളുത്തിയ ആദ്യ അഗ്നി ഒരിക്കലും കെട്ടുപോകാതെ എന്നും അത് ജ്വലിപ്പിച്ച് കൃപയിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 146: സോളമൻ്റെ ഭരണസംവിധാനവും പ്രാർത്ഥനയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 26th, 2025 | 21 mins 30 secs
1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, administration, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, prayer by solomon., psalm, ഡാനിയേൽ അച്ചൻ, ബൈബിൾ, ഭരണസംവിധാനം, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ \ 1 kings, സോളമൻ, സോളമൻ്റെപ്രാർഥന
ഇസ്രായേൽ മുഴുവൻ്റെയും രാജാവായ സോളമൻ്റെ ഭരണസംവിധാനങ്ങളെപ്പറ്റിയുള്ള വിശദാംശങ്ങളും സോളമൻ നടത്തുന്ന മനോഹരമായ പ്രാർത്ഥനയുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. എല്ലാം മറന്ന് ദൈവത്തെ പാടി ആരാധിക്കാനുള്ള ഒരു അഭിഷേകം ഞങ്ങൾക്ക് നൽകണമേ എന്നും ഇടവക ദേവാലയത്തിന് നമ്മൾ ചെയ്യുന്ന ഓരോ ശുശ്രൂഷയും യേശുവിൻ്റെ ശരീരത്തിന് ചെയ്യുന്ന ശുശ്രൂഷകളായി കാണാനുള്ള ഹൃദയവിശാലത ഞങ്ങൾക്ക് നൽകണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 145: സോളമൻ്റെ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 25th, 2025 | 19 mins 43 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, covenant box, daniel achan, equipment for the temple, fr. daniel poovannathil, jerusalem temple, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, solomon, solomon prays for wisdom, the covenant box is brought to the temple, ജറുസലേം ദേവാലയം, ഡാനിയേൽ അച്ചൻ, ദേവാലയ ഉപകരണങ്ങൾ, പേടകം ദേവാലയത്തിൽ, ബൈബിൾ, മലയാളം ബൈബിൾ, വാഗ്ധാനപേടകം, സങ്കീർത്തനങ്ങൾ, സോളമൻ, സോളമൻ്റെ ജ്ഞാനം
സോളമൻ രാജാവിന് ഗിബയോനിൽ വച്ച് സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷനാവുകയും ദൈവം സോളമൻ രാജാവിന് ജ്ഞാനത്തോടൊപ്പം സമ്പത്തും ഐശ്വര്യവും മഹത്വവും. നൽകുകയും ചെയ്യുന്ന ഭാഗം നമ്മൾ വായിച്ചറിയുന്നു. ഒപ്പം വാഗ്ദാന പേടകത്തെ ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഭാഗവും നമ്മൾ വായിക്കുന്നു. ചോദിക്കേണ്ടത് ചോദിച്ചാൽ ചോദിക്കാത്തത് കൂടി ദൈവം തരും എന്ന പാഠം ഡാനിയേൽ അച്ചൻ വിവരിച്ചു തരുന്നു.
-
ദിവസം 144: ദാവീദിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 24th, 2025 | 23 mins 18 secs
1 kings, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, construction of god’s temple., daniel achan, david’s death, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ 1 രാജാക്കന്മാർ, throne, അദോനിയാ, അബിഷാഗ്, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ മരണം, ദേവാലയനിർമാണം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സിംഹാസനം
ദാവീദ് തൻ്റെ മരണത്തിനുമുൻപ് പുത്രൻ സോളമന് നൽകുന്ന അനുശാസനങ്ങളും സോളമൻ്റെ ഭരണകാലത്തിൻ്റെ തുടക്കത്തിലെ സംഭവങ്ങളുമാണ് രാജാക്കന്മാരുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദേവാലയ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പുകളും നിർമ്മാണഘട്ടങ്ങളിലെ സൂക്ഷ്മ വിവരങ്ങളുമാണ് ദിനവൃത്താന്ത പുസ്തകത്തിൽ. മാതാപിതാക്കന്മാരുടെ വാക്കുകളേക്കാൾ മക്കളുടെ ഹൃദയം ആഴത്തിൽ രേഖപ്പെടുത്താൻ പോകുന്നത് മാതാപിതാക്കൾ ജീവിച്ച മാതൃകകളാണ് എന്ന യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദമാക്കുന്നു.