The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 101 - 110 of 246 in total of The Bible in a Year - Malayalam with the tag “mount carmel retreat centre”.
-
ദിവസം 141: ദാവീദിൻ്റെ സമാപനവചസ്സുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 21st, 2025 | 20 mins 17 secs
bible in a year malayalam, bibleinayear, chronicles, daniel achan, david, david's famous soldiers, david's instructions for the temple, david's last words, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, samuel, solomon, the prayer of a man in exile, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വീരയോദ്ധാക്കൾ, ദാവീദിൻ്റെ സമാപനവചസ്സുകൾ, ദാവീദ്, ദിനവൃത്താന്തം, ദേവാലയ നിർമ്മാണത്തിന് നിർദ്ദേശങ്ങൾ, ദൈവത്തിനു വേണ്ടി ദാഹിക്കുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവൽ, സോളമൻ
ദൈവത്തിൻ്റെ വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് തൻ്റെ ജീവിതത്തിൽ സംഭവിച്ചതെന്ന് മരണകിടക്കയിൽ വച്ച് ദാവീദ് ഓർത്തെടുക്കുകയാണ്. ദിനവൃത്താന്ത പുസ്തകത്തിൽ ഭരണരഥത്തിൻ്റെ കടിഞ്ഞാൺ ദാവീദ് സോളമന് കൈമാറുന്നതായും ദേവാലയ നിർമ്മാണത്തിനുള്ള നിർദ്ദേശങ്ങൾ നൽകുന്നതായും നാം വായിക്കുന്നു. കൂട്ടായ്മ നഷ്ടപ്പെടാതിരിക്കാൻ, ബന്ധം നഷ്ടപ്പെടാതിരിക്കാൻ, ഒരുമയും ഐക്യവും നഷ്ടപ്പെട്ട് ഭിന്നതയുടെ കനൽ വഴികളിലേക്ക് വീണു പോകാതിരിക്കാൻ ദൈവത്തോട് കൃപ ചോദിക്കണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 140: ദാവീദിൻ്റെ വിജയകീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 20th, 2025 | 19 mins 45 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david’s song of thanksgiving, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വിജയകീർത്തനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ദാവീദിനെ സാവൂളിൻ്റെ പിടിയിൽ നിന്നും മറ്റു ശത്രുക്കളുടെ പിടിയിൽ നിന്നും ദൈവം വിമോചിപ്പിച്ച ദിവസം കർത്താവിൻ്റെ മുമ്പിൽ ദാവീദ് ആലപിച്ച വിജയകീർത്തനമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ഉന്നതമായ പാറയും അഭയം തരുന്ന കോട്ടയും വിമോചകനുമാണ് ദൈവം എന്ന ദൈവത്തെക്കുറിച്ചുള്ള ശരിയായ ബോധ്യമുണ്ടായിരുന്ന ദാവീദ് സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതും ദൈവം ദാവീദിനെ കൈപിടിച്ച് സഹായിക്കുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 139: ഗിബയോൻകാരുടെ പ്രതികാരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 19th, 2025 | 21 mins 57 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, bloodguilt, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഗിബയോൻകാരുടെ പ്രതികാരം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, രക്തപാതകക്കുറ്റം, സങ്കീർത്തനങ്ങൾ
ദാവീദിൻ്റെ കാലത്ത് തുടർച്ചയായി ക്ഷാമമുണ്ടായ സാഹചര്യവും സാവൂൾ ഗിബെയോൻകാർക്കെതിരെ പ്രവർത്തിച്ചതുമൂലമുണ്ടായ രക്തപാതകക്കുറ്റവും ദാവീദ് അതിനു പരിഹാരം ചെയ്യുന്നതും ഇന്ന് നാം വായിക്കുന്നു. എല്ലാ മനുഷ്യർക്കും ജീവിതത്തിൽ ഒരു സായാഹ്നകാലം ഉണ്ടെന്നും ഇന്ന് ചെയ്യാൻ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അഹങ്കരിക്കാതെ മറ്റൊരാൾ അരമുറുക്കുന്ന ആ കാലത്തിനു വേണ്ടി കൃപാപൂർവ്വം പ്രാർത്ഥിച്ച് ഒരുങ്ങാനും ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 138: ഷേബയുടെ വിപ്ലവം തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 18th, 2025 | 18 mins 59 secs
bible in a year malayalam, bibleinayear, chronicles, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, rebellion of sheba, samuel, ഡാനിയേൽ അച്ചൻ, ദാവീദ്, ദിനവൃത്താന്തം, ബൈബിൾ, മലയാളം ബൈബിൾ, ഷേബ, ഷേബയുടെ വിപ്ലവം, സങ്കീർത്തനങ്ങൾ, സാമുവൽ
ദാവീദിനെതിരെ രാജത്വം പ്രഖ്യാപിച്ച ഷേബയെ അമർച്ചചെയ്യുന്ന വചനഭാഗമാണ് ഇന്ന് നാം വായിക്കുന്നത്. ദൈവം സ്ഥാപിച്ച അധികാര സംവിധാനങ്ങളെ നാം ബഹുമാനിക്കേണ്ടതുണ്ട്. അധികാരികൾക്ക് വിധേയപ്പെടാനുള്ള ഒരു മനസ്സ് ഞങ്ങളുടെ കാലത്തിന് നൽകണമേ എന്നും ദൈവത്തിൻ്റെ സ്വരം കേട്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്ന, ദൈവരാജ്യത്തിനുവേണ്ടി അദ്ധ്വാനിക്കുന്ന, വിശുദ്ധരായ, സത്യസന്ധരായ, ഉത്തമരായ നേതാക്കന്മാർക്കു വേണ്ടി ഹൃദയംനൊന്തു നാം പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 137: ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 17th, 2025 | 23 mins 10 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, bible in a year malayalam, bibleinayear, daniel achan, david, david starts back to jerusalem, fr. daniel poovannathil, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അബ്സലോം, ഡാനിയേൽ അച്ചൻ, ദാവീദ്, ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ mcrc
ദാവീദ് തൻ്റെ മകനായ അബ്സലോമിൻ്റെ മരണവാർത്ത അറിഞ്ഞുകഴിയുമ്പോൾ പിന്നീട് കൊട്ടാരത്തിലേക്ക് തിരികെ എത്തിച്ചേരുന്നതും, ദാവീദിനെ സഹായിച്ചവരും ദ്രോഹിച്ചവരും അവരുടെ പ്രതിനിധികളായി ചിലർ ദാവീദിൻ്റെ മുമ്പിൽ എത്തുന്നതും ഇന്ന് നമ്മൾ വായിക്കുന്നു. ചെറുതും വലുതുമായി മനുഷ്യർ ചെയ്ത ഉപകാരങ്ങളെ ഒരിക്കലും മറക്കാതിരിക്കാനും ആരെയും നിസ്സാരരായി കാണാതിരിക്കാനുമുള്ള കണ്ണിൻ്റെ കാഴ്ച ഞങ്ങൾക്കു തരണമേ എന്നും, ഭിന്നതയും കലഹങ്ങളും എടുത്തുമാറ്റി ക്രിസ്തുവിൻ്റെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളെ ഭരിക്കുവാൻ ഇടയാക്കണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 136: അബ്സലോമിൻ്റെ ദാരുണാന്ത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 16th, 2025 | 24 mins 47 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ 2 സാമുവൽ, അബിഷായി, അബ്സലോം, അഹിബാസ്, കുഷി, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, യോവാബ്, സങ്കീർത്തനങ്ങൾ
ദാവീദിൻ്റെ പ്രത്യേക നിർദ്ദേശമുണ്ടായിരുന്നിട്ടും മകൻ അബ്സലോമിനെ യോവാബും സംഘവും വധിക്കുന്നതും ഈ വിവരം ദാവീദിനെ അറിയിക്കുന്നതുമായ ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. തൻ്റെ തന്നെ പാപപ്രവൃത്തികൾമൂലം കൂടെയുള്ള ആരുടെയും സ്വഭാവദൂഷ്യങ്ങളെ തിരുത്താനുള്ള ധാർമികമായ ബലം കിട്ടാതിരുന്ന ദാവീദിൻ്റെ അനുഭവം, ക്രിസ്തുവിലൂടെ വെളിപ്പെട്ട മഹാകാരുണ്യത്തിലേക്ക് തിരിയാനും സത്യസന്ധമായി അനുതപിക്കാനും തെറ്റുതിരുത്തി ക്രിസ്തുവിൽ ഒരു ജീവിതം ആരംഭിക്കാനുമുള്ള ക്ഷണമാണെന്ന് നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 135: ദാവീദിനെതിരെ അബ്സലോമിൻ്റെ ഗൂഢാലോചന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 15th, 2025 | 22 mins 1 sec
advice trap, ark of the covenant, bible in a year malayalam, bibleinayear, cedar tree, chronicles, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, preparation for church construction, psalm, samuel, അബ്സലോം, അഹിഥോഫെൽ, ഉടമ്പടിപ്പേടകം, ഉപദേശകക്കെണി, ഡാനിയേൽ അച്ചൻ, ദാവീദ്, ദിനവൃത്താന്തം, ദേവദാരുതടികൾ, ദേവാലയ നിർമ്മാണ ഒരുക്കം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവൽ, ഹൂഷയ്
ദാവീദിനെതിരെ ഗൂഢാലോചന നടത്തുന്ന അബ്സലോം ഉപദേശകക്കെണിയിൽപെടുന്നതുമായ ഭാഗങ്ങൾ സാമുവലിൻ്റെ പുസ്തകത്തിൽനിന്നും, ദേവാലയനിർമ്മാണത്തിന് ആവശ്യമായ എല്ലാ കാര്യങ്ങളും ദാവീദ് ഒരുക്കിവെക്കുന്നതും വിശദീകരിക്കുന്ന ഭാഗങ്ങൾ ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം വായിക്കുന്നു. കർത്താവേ, അങ്ങയെക്കുറിച്ചുള്ള തീഷ്ണത ഞങ്ങളുടെ ഹൃദയത്തിൽ നിറയ്ക്കണമേ എന്ന് പ്രാർത്ഥിക്കാനും ദൈവത്തിൻ്റെ ഹൃദയത്തിന് ഇണങ്ങിയവരായി ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 134: ദാവീദിൻ്റെ പലായനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 14th, 2025 | 19 mins 59 secs
absalom, ahithophel, bible in a year malayalam, bibleinayear, chronicles, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, samuel, shimei curses david, ziba, അബ്സലോം, അഹിഥോഫെൽ, ഡാനിയേൽ അച്ചൻ, ദിനവൃത്താന്തം, ബൈബിൾ, മലയാളം ബൈബിൾ, ഷിമെയി ദാവീദിനെ ശപിക്കുന്നു, സങ്കീർത്തനങ്ങൾ, സാമുവൽ, സീബാ
ദാവീദിൻ്റെ പലായനത്തിനിടയിൽ സീബായെയും ഷിമെയിയെയും കണ്ടുമുട്ടുന്ന രംഗങ്ങളും ജറുസലേമിൽ എത്തിച്ചേർന്ന അബ്സലോമിൻ്റെ പ്രവർത്തികളും ഇന്ന് നാം വായിക്കുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ തന്നെ ഉപേക്ഷിച്ചു പോയവർ നൽകിയ വേദനയ്ക്കിടയിലും നല്ല സൗഹൃദങ്ങൾ നൽകിയ സാന്ത്വനം ദാവീദ് അനുഭവിച്ച ഒരു കാലമായിരുന്നു കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാലം. ജീവിതത്തിൽ ഒറ്റപെടുന്നുവെന്നു തോന്നുന്ന ദുഃഖത്തിൻ്റെയും ദുരിതത്തിൻ്റെയും നിസ്സഹായ നാഴികകളിൽ നമ്മൾ യഥാർത്ഥത്തിൽ ഓർക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ദൈവം തന്ന നല്ല സൗഹൃദങ്ങളെയാണെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 133: അബ്സലോമിൻ്റെ സൈനികവിപ്ലവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 13th, 2025 | 22 mins 8 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, absalom plans rebellion, bible in a year malayalam, bibleinayear, daniel achan, david, david captures rabbah, david flees from jerusalem, fr. daniel poovannathil, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അബ്സലോം, അബ്സലോമിൻ്റെ സൈനികവിപ്ലവം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റബ്ബ പിടിച്ചടക്കുന്നു, സങ്കീർത്തനങ്ങൾ
ദാവീദിനെതിരെ അബ്സലോം നടത്തുന്ന ഗൂഢനീക്കങ്ങളും കലാപത്തിനുള്ള തയ്യാറെടുപ്പുകളും, ഇതറിഞ്ഞ ദാവീദും രാജസേവകന്മാരും പലായനം ചെയ്യുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. സ്നേഹപൂർവ്വമുള്ള തിരുത്തലുകൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുത്തലുകൾ നൽകുന്നവരെ വെറുക്കാതിരിക്കാനും തിരുത്തലുകൾ എളിമയോടെ സ്വീകരിക്കാനും കഴിയുന്നത് ആത്മീയതയുടെ വളരെ അടിസ്ഥാനപരമായ അടയാളങ്ങളാണ് എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 132: അബ്സലോമിനെ തിരികെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 12th, 2025 | 18 mins 57 secs
absalom, bible in a year malayalam, bibleinayear, daniel achan, david, david forgives absalom., fr. daniel poovannathil, genesis, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, yoab, അബ്സലോം, ഉത്പത്തി, ജോബ്, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, യോവാബ്, സുഭാഷിതങ്ങൾ
അമ്നോനെ കൊന്നശേഷം ഗെഷൂറിലേക്ക് പലായനം ചെയ്ത അബ്സലോമിനെ ജറുസലേമിലേക്ക് തിരികെ കൊണ്ടുവരാൻ ദാവീദ് യോവാബിനെ ചുമതലപ്പെടുത്താൻ തീരുമാനിച്ച സാഹചര്യവും പശ്ചാത്തലവും ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ഒരിക്കൽ ദൈവവുമായുള്ള ബന്ധം മുറിഞ്ഞാൽ പിന്നീട് മാപ്പ് ലഭിച്ചാലും നമുക്ക് കടങ്ങൾ തീർന്ന് പഴയ ബന്ധത്തിലേക്ക് പുനപ്രവേശിക്കാൻ കുറെ സമയം കൂടി എടുക്കും എന്ന ചിന്ത, ബന്ധം മുറിയാതിരിക്കാനുള്ള ഒരു നിതാന്ത ജാഗ്രത പുലർത്താൻ നമ്മെ പ്രേരിപ്പിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.