The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “mcrc”.
-
ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 27th, 2025 | 23 mins 30 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, israel, joseph, joshua, judah, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, എഫ്രായിം, ഗോത്ര അവകാശ ഭൂവിഭാഗങ്ങൾ, ജോഷ്വ, ജോഷ്വാ, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യൂദാ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 85: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 26th, 2025 | 21 mins 27 secs
bible in a year malayalam, fr. daniel poovannathil, hebron, joshua, kings, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ജോഷ്വ, ഡാനിയേൽ അച്ചൻ, ബൈബിൾ, ഭൂവിഭാഗം land part, മലയാളം ബൈബിൾ, രാജാക്കന്മാർ, സങ്കീർത്തനങ്ങൾ, ഹെബ്രോൺ
ഇസ്രായേല്യർ കീഴടക്കിയ രാജാക്കന്മാരെക്കുറിച്ചും കൈവശപ്പെടുത്താനുള്ള ഭൂവിഭാഗത്തെക്കുറിച്ചും ഗോത്രങ്ങൾക്ക് അവകാശമായ ഭൂവിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് ജോഷ്വയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവത്തിലുള്ള സമ്പൂർണമായ ആശ്രയമാണ് ഏത് വലിയ പൈശാചിക ശക്തികൾക്കും മീതെ വിജയം നേടി ദൈവം തരുന്ന സ്വർഗീയ ദാനങ്ങളും കൃപാവരങ്ങളുമെല്ലാം സ്വന്തമാക്കാൻ നമ്മെ സഹായിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 84: അമോറികളെ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 25th, 2025 | 21 mins 15 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the amorites are defeated, അമോറികളെ കീഴടക്കുന്നു, ഇസ്രായേൽ, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽജനത്തിൻ്റെ യുദ്ധങ്ങളും കീഴടക്കലുകളും നമ്മൾ വായിച്ചു കേൾക്കുന്നു. അധാർമികതയുടെയും പാപത്തിൻ്റെയും തിന്മയുടെയും ആധിക്യത്തിൽ ആയിരുന്ന കാനാൻക്കരുടെ സമ്പൂർണ്ണ നാശം ആയിരുന്നു ദൈവ നീതിയുടെ വെളിപ്പെടുത്തൽ എന്നും തിന്മയെ വെറുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 83: ഗിബെയോൻകാരുമായി ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 24th, 2025 | 19 mins 59 secs
bible in a year malayalam, covenant, fr. daniel poovannathil, joshua, load, mcrc, mount carmel retreat centre, poc ബൈബിൾ, psalm, town, ഉടമ്പടി, ജോഷ്വ, ഡാനിയേൽ അച്ചൻ, പട്ടണം, ബൈബിൾ, ഭാരം, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ആയ്പട്ടണം നശിപ്പിക്കുന്നതും ഗിബെയോൻകാരുടെ കൗശലവിജയവുമാണ് ജോഷ്വയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലും എല്ലാം കാര്യങ്ങളിലും നമ്മെക്കാളും ഉത്തരവാദിത്വവും ഭാരവും ദൈവത്തിനാണ് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിലെ കുറേ ഭാരങ്ങൾ ഇല്ലാതാകുമെന്നുള്ള ചിന്ത ഡാനിയേൽ അച്ചൻ പങ്കുവയ്ക്കുന്നു .
-
ദിവസം 82: ജറീക്കോ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 23rd, 2025 | 24 mins 49 secs
achan, achan's sin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, gilgal, israel, jericho, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the fall of jericho, ആഖാൻ, ആഖാൻ്റെ പാപം, ഇസ്രായേൽ, ഇസ്രായേൽ ഗിൽഗാലിൽ, ജറിക്കോ, ജറീക്കോയുടെ പതനം, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ കാനാൻ ദേശത്തിലേക്ക് പ്രവേശിച്ച് ആദ്യത്തെ യുദ്ധം നടത്തുമ്പോൾ യുദ്ധമുറകളോ യുദ്ധതന്ത്രങ്ങളോ അല്ല ജറീക്കോ കീഴടക്കാൻ സഹായിച്ചത്. മറിച്ച്, ആരാധനാപരമായ ശക്തി കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. അത് ദൈവത്തിൻ്റെ യുദ്ധമാണ്. പിശാചിനെതിരെയുള്ള യുദ്ധത്തിൽ നമ്മെ വിജയിപ്പിച്ച് നിർത്തുന്നത് ദൈവത്തിൽ ആശ്രയിക്കുന്നതു കൊണ്ടാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 81: ഇസ്രായേല്യർ ജോർദാൻ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 22nd, 2025 | 24 mins 57 secs
bible in a year malayalam, fr. daniel poovannathil, jericho, jordan, joshua, mcrc, memorial stones, mount carmel retreat centre, poc ബൈബിൾ, psalm, ജറീക്കോ, ജോഷ്വ, ജോർദാൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സ്മാരകശിലകൾ
മോശയുടെ മരണശേഷം ഇസ്രായേല്യരുടെ നേതൃത്വം ജോഷ്വയെ കർത്താവ് ഏല്പിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് ഇസ്രായേല്യർ ഉണങ്ങിയ പ്രതലങ്ങളിലൂടെ ജോർദാൻ കടക്കുന്നതും ഇതിൻ്റെ ഓർമ്മയ്ക്കായി സ്മാരകശിലകൾ സ്ഥാപിക്കുന്നതും ഇന്ന് നാം വായിക്കുന്നു. ഇസ്രായേൽ ജനതയുടെ കൂടെ എപ്രകാരം ദൈവം തൻ്റെ വാഗ്ദാനങ്ങൾ നിറവേറ്റിക്കൊണ്ട് യാത്ര ചെയ്തു എന്നത് ദൈവത്തിൻ്റെ വാഗ്ദാനങ്ങളൊന്നും പാഴായി പോവില്ല എന്ന ഉറപ്പാണെന്ന് അച്ചൻ വിശദീകരിക്കുന്നു.
-
Intro to 'Conquest and Judges - ദേശം കീഴടക്കലും ന്യായാധിപന്മാരും' | Fr. Daniel with Fr. Wilson
March 21st, 2025 | 39 mins 57 secs
ammon, bible in a year malayalam, bible study, desert wanderings, deuteronomy, encampment, fr. daniel poovannathil, mcrc, mount carmel retreat centre, mo’ab, numbers, order of encampment, poc ബൈബിൾ, psalm, regiments, se’ir, അമ്മോൻ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാളയം, പാളയമടിക്കേണ്ട ക്രമം, ബൈബിൾ, മലയാളം ബൈബിൾ, മോവാബ്, സംഖ്യ, സങ്കീർത്തനങ്ങൾ, സെയിർ, സൈന്യവ്യൂഹം
മരുഭൂമിയിലെ അലഞ്ഞുതിരിയൽ കാലഘട്ടം പൂർത്തിയാക്കിയതിന് ഏവർക്കും അഭിനന്ദനങ്ങൾ! അഞ്ചാമത്തെ ബൈബിൾ കാലഘട്ടമായ 'ദേശം കീഴടക്കലും ന്യായാധിപന്മാരും’ അവതരിപ്പിക്കാൻ ഫാ. വിൽസൺ വീണ്ടും ഫാ. ഡാനിയേലിനൊപ്പം ചേരുന്നു. വാഗ്ദത്ത ദേശത്തേക്ക് പ്രവേശിക്കുമ്പോൾ ഇസ്രായേല്യർ നേരിടുന്ന പരീക്ഷണങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു. മോശയിൽ നിന്നും നേതൃത്വം ഏറ്റെടുത്തുകൊണ്ട് ജോഷ്വ എന്ന പുതിയ നേതാവ്, ജോർദാൻ കടന്ന് കാനാനിലേക്ക് ജനങ്ങളെ നയിക്കുന്നു. ഈ പുതിയ നാട്ടിൽ ഇസ്രായേൽ ജനത എങ്ങനെ പെരുമാറുന്നു എന്ന് കാണുന്നതോടൊപ്പം അവിശ്വസ്തരായ ന്യായാധിപന്മാരുടെ ചരിത്രവും നാം മനസ്സിലാക്കുന്നു. അവിശ്വസ്തരായ അനേകം പുരുഷന്മാർക്കിടയിൽ ജീവിച്ച ദെബോറാ, റൂത്ത്, റാഹാബ് തുടങ്ങിയ വിശ്വസ്തരായ സ്ത്രീകളുടെ ചരിത്രവും നമ്മെ കാത്തിരിക്കുന്നു. ഈ കാലഘട്ടത്തിൽ പ്രതീക്ഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്! വരൂ, നമുക്ക് ഈ യാത്ര തുടരാം!
-
ദിവസം 80: മോശയുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 21st, 2025 | 16 mins 39 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm \ സംഖ്യ, the cities assigned to the levites, the cities of refuge, the death of moses, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മരണാർഹമാകാവുന്ന അതിക്രമങ്ങൾ, മലയാളം ബൈബിൾ, മോശ, മോശയുടെ മരണം, ലേവ്യപട്ടണങ്ങൾ, സങ്കീർത്തനങ്ങൾ, സങ്കേതനഗരങ്ങൾ
ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യഗോത്രത്തിനുള്ള പട്ടണങ്ങളും സങ്കേതനഗരങ്ങളും കൊടുക്കണമെന്ന് കർത്താവ് മോശയോട് നിർദ്ദേശിക്കുന്നു. നെബോമലയിൽ വെച്ച് കർത്താവ് വാഗ്ദത്തദേശം മുഴുവൻ മോശയ്ക്കു കാണിച്ചു കൊടുക്കുന്നു. തുടർന്ന് മോശ മരിക്കുന്നു. നൂനിൻ്റെ പുത്രനായ ജോഷ്വ മോശയുടെ പിൻഗാമിയാകുന്നു.
-
ദിവസം 79: വാഗ്ദത്തദേശത്തിൻ്റെ അതിരുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 20th, 2025 | 16 mins 24 secs
bible in a year malayalam, deuteronomy, eleazar, fr. daniel poovannathil, joshua, mcrc, moses’ final blessing on israel, mount carmel retreat centre, numbers, poc ബൈബിൾ, psalm \ സംഖ്യ, അതിരുകൾ boundaries, എലെയാസാർ, ജോഷ്വ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശയുടെ ആശീർവാദം, സങ്കീർത്തനങ്ങൾ
സംഖ്യയുടെ പുസ്തകത്തിൽ നിന്ന് കാനാൻ ദേശത്തിൻ്റെ അതിരുകൾ വിവരിക്കുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നിന്ന് മരണത്തിനു മുമ്പുള്ള മോശയുടെ ആശീർവാദമാണ് ഇന്ന് നാം വായിക്കുന്നത്. അതിരുകളെക്കുറിച്ച് അവബോധം ഉള്ളവരായാൽ ദൈവം തരുന്ന അനുഗ്രഹങ്ങളെ ആസ്വാദ്യകരമായി സ്വീകരിക്കാൻ നമ്മെ സഹായിക്കുമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു
-
ദിവസം 78: മോശയുടെ കീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 19th, 2025 | 22 mins 53 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, moses blesses the tribes of israel, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the journey from egypt to moab, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ കീർത്തനം, യാത്രയിലെ താവളങ്ങൾ, സംഖ്യ, സങ്കീർത്തനങ്ങൾ
ഈജിപ്തിൽ നിന്നും പുറപ്പെട്ടതിനുശേഷമുള്ള ജനത്തിൻ്റെ യാത്രയിലെ താവളങ്ങൾ സംഖ്യയുടെ പുസ്തകം വിവരിക്കുന്നതോടൊപ്പം കാനാൻ ദേശത്തെ ജനതകളെ സമ്പൂർണ്ണമായി ദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നും അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പങ്കുചേരരുത് എന്ന നിർദേശം ദൈവം ജനതയ്ക്ക് നൽകുന്നു. ഒരു വിശ്വാസിക്ക് തൻ്റെ ജീവിതം കൊണ്ട് ലോകത്തിൻ്റെ അധാർമികമായ വ്യവസ്ഥിതിയോട് നിരന്തരമായ സമരത്തിൽ ഏർപ്പെടാൻ കടമയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.