The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 81 - 90 of 232 in total of The Bible in a Year - Malayalam with the tag “daniel achan”.
-
ദിവസം 170: യോവാഷിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 19th, 2025 | 24 mins 53 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, athalia, bible in a year malayalam, bibleinayear, conspiracy, daniel achan, elijah, fr. daniel poovannathil, jehoiada, joash, man of god, mcrc, mount carmel retreat centre, poc ബൈബിൾ, psalm, temple of god, zachariah, അത്താലിയാ, ഏലിയാ, കർത്താവിൻ്റെ ആലയം, ഗൂഢാലോചന, ഡാനിയേൽ അച്ചൻ, ദൈവപുരുഷൻ, ബൈബിൾ, മലയാളം ബൈബിൾ, യഹോയാദാ, യോവാഷ്, സഖറിയ, സങ്കീർത്തനങ്ങൾ
കർത്താവിനെ മറന്ന് അന്യദൈവങ്ങളെ ആശ്രയിച്ച അഹസിയാ രാജാവിൻ്റെ ദാരുണാന്ത്യവും യഹോയാദായുടെ കാരുണ്യത്താൽ രാജസ്ഥാനം ഏറ്റെടുത്തു നന്നായി തുടങ്ങിയ യോവാഷ് കർത്താവിനെ ഉപേക്ഷിച്ച് വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ് മോശമായി അവസാനിപ്പിച്ച ചരിത്രവും ഇന്ന് നാം ശ്രവിക്കുന്നു. കർത്താവ് അരുളിച്ചെയ്ത കാര്യങ്ങൾ നിറവേറും എന്ന് വിശ്വസിക്കുകയും കർത്താവ് നൽകുന്ന താക്കീതുകളെ ഗൗരവമായി എടുക്കേണ്ടതുണ്ടെന്നും കർത്താവിൻ്റെ വചനത്തിൽ നിന്നോ ദൈവത്തെ ആരാധിക്കുന്നതിൽ നിന്നോ മാറാനുള്ള ഒരു ദൗർഭാഗ്യത്തിലേക്ക് ഞങ്ങളെ വിട്ട് കൊടുക്കരുതേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 169: യഹോയാദായുടെ വിശ്വസ്തത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 18th, 2025 | 28 mins 11 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, ahab, ahaziah, bible in a year malayalam, bibleinayear, daniel achan, death of ahab, fr. daniel poovannathil, jehoiada, jehoshaphat, joash, mcrc, micaiah, mount carmel retreat centre, poc ബൈബിൾ, song of solomon, അഹസിയാ, ആഹാബിൻ്റെ മരണം, ആഹാബ്, ഉത്തമഗീതം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മികായാ പ്രവാചകൻ, യഹോയാദാ, യഹോഷാഫാത്ത്, യോവാഷ്
കർത്താവിൻ്റെ പ്രവാചകനായ മികായായുടെ വാക്കുകൾക്ക് വിലകൊടുക്കാതെ ആരാം രാജാവിനെതിരെ യുദ്ധം ചെയ്യാൻ പുറപ്പെട്ട ആഹാബിൻ്റെ മരണവും, കർത്താവിൻ്റെ ദൃഷ്ടികളിൽ ശരിയായതു പ്രവർത്തിച്ച് യൂദാ ഭരിച്ച യഹോഷാഫാത്തിൻ്റെ ജീവിതവും ഇന്ന് നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ സത്യം മാത്രമേ പറയൂ എന്ന വാശിയുള്ള മികായാ പ്രവാചകൻ്റെ നിലപാടും, യഹോയാദാ എന്ന പ്രധാന പുരോഹിതനെപ്പോലെ ദൈവികമായി ചിന്തിക്കുന്ന നേതാക്കന്മാർ ഉണ്ടായാൽ അത് ദേശത്തിനും സഭയ്ക്കും വലിയ രക്ഷയായി മാറും എന്ന സന്ദേശവും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 168: ദുഷ്ടന്മാരായ രാജാക്കന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 17th, 2025 | 26 mins 48 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, ahab, ahazia, athalia, bible in a year malayalam, bibleinayear, daniel achan, elijah, fr. daniel poovannathil, jezebel, mcrc, mount carmel retreat centre, naboth, poc ബൈബിൾ, song of solomon, yahoram അഹസിയാ, അത്താലിയാ, ആഹാബ്, ഉത്തമഗീതം, ഏലിയാ, ജസെബെൽ, ഡാനിയേൽ അച്ചൻ, നാബോത്ത്, ബൈബിൾ, മലയാളം ബൈബിൾ, യഹോറാം
പ്രവാചക ശബ്ദത്തിന് ചെവികൊടുക്കാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിച്ച ആഹാബ്, യഹോറാം, അഹസിയാ, അത്താലിയാ രാജ്ഞി തുടങ്ങിയവരുടെ കിരാതഭരണവും അധമപ്രവർത്തികളും അവർക്കു ദൈവം കൊടുത്ത ശിക്ഷകളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ചുവടുകൾ ദൈവവഴിയിൽ നിന്ന് പിഴയ്ക്കുമ്പോൾ, നമ്മെ ദൈവദിശയിലേക്കു തിരിച്ചുവിടാൻ ഓരോ പ്രവാചകർ, മനസ്സാക്ഷിയുടെ രൂപത്തിലും സഹജീവികളുടെ രൂപത്തിലും ദൈവവചനമായും നമ്മുടെ ജീവിതപരിസരങ്ങളിലുണ്ടെന്നുള്ളത് തിരിച്ചറിഞ്ഞ് ജീവിതം ക്രമപ്പെടുത്താൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 167: ദിവ്യകാരുണ്യത്തിലൂടെ ആത്മീയശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 16th, 2025 | 31 mins 58 secs
1 kings, 1 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, elijah, elisha, fr. daniel poovannathil, horeb, jehoshaphat, jezebel, mcrc, mount carmel retreat centre, poc ബൈബിൾ, എലീഷാ, ഏലിയാ, ജസെബെൽ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യഹോഷാഫാത്ത്, ഹോറെബ്
ജസെബെലിൻ്റെ ഭീഷണിയെത്തുടർന്ന് സ്വന്തം ജീവനുവേണ്ടി പലായനം ചെയ്യുന്ന ഏലിയായ്ക്ക് കർത്താവിൻ്റെ ദൂതൻ അപ്പവും വെള്ളവും എത്തിച്ചുകൊടുക്കുന്നതും, ചെയ്തു തീർക്കാനുള്ള ദൗത്യങ്ങൾ കർത്താവ് ഏല്പിച്ചുകൊടുക്കുന്നതും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. പ്രത്യാശ നഷ്ടപ്പെട്ട്, നിരാശ ബാധിച്ച്, ജീവിതത്തിൻ്റെ പ്രതിസന്ധികളിൽ തളർന്നുപോകുമ്പോൾ മുന്നോട്ടു പോകാൻ വേണ്ട ആത്മീയശക്തി നേടാൻ ദിവ്യകാരുണ്യത്തിൻ്റെ സാന്നിധ്യത്തിലേക്ക് എത്തിച്ചേരാനുള്ള വിവേകം നൽകണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 166: ഏലിയായുടെ തീക്ഷ്ണത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 15th, 2025 | 33 mins 16 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, ahab, bible in a year malayalam, bibleinayear, daniel achan, elijah & draught, fr. daniel poovannathil, jehoshaphat, mcrc, mount carmel retreat centre, obadia, poc ബൈബിൾ, priests of baal, song of solomon, ആഹാബ്, ഉത്തമഗീതം, ഏലിയാ, ഏലിയായും വരൾച്ചയും, ഒബാദിയാ, ഡാനിയേൽ അച്ചൻ, ബാലിൻ്റെ പ്രവാചകന്മാർ, ബൈബിൾ, മലയാളം ബൈബിൾ, യഹോഷാഫാത്ത്
ഏലിയായുടെ പ്രവാചക ജീവിതത്തിലെ പ്രധാനപ്പെട്ട ചില സംഭവങ്ങൾ വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. തിന്മ ഉപേക്ഷിക്കുകയും തിന്മയുടെ സ്വാധീനശക്തികളെ തള്ളിപ്പറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ ജീവിതത്തിൽ ദൈവത്തിൻ്റെ പ്രവർത്തികൾ കാണാൻ കഴിയുന്നത്. ദൈവം ആഗ്രഹിക്കാത്ത സഖ്യത്തിൽ ഏർപ്പെടാതിരിക്കാനുള്ള കൃപയും ഏലിയായുടെ തീഷ്ണതയും പ്രാർത്ഥനാചൈതന്യവും വിശ്വാസത്തിൻ്റെ കൃപയും ഞങ്ങൾക്ക് നൽകണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 165: രാജാക്കന്മാരുടെ ചരിത്രം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 14th, 2025 | 28 mins 41 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijam, ahab, asa, baasha, bible in a year malayalam, bibleinayear, daniel achan, elah, fr. daniel poovannathil, mcrc, mount carmel retreat centre, nadab, omri, poc ബൈബിൾ, song of solomon, zimri, അബിയാം, ആസാ, ആഹാബ്, ഉത്തമഗീതം, ഏലാ, ഓമ്രി, ഡാനിയേൽ അച്ചൻ, നാദാബ്, ബാഷാ, ബൈബിൾ, മലയാളം ബൈബിൾ, സിമ്രി
ഇസ്രായേൽ രാജാക്കന്മാരുടെയും യൂദാരാജാക്കന്മാരുടേയും ചരിത്രം വിവരിച്ചു തുടങ്ങുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. ചില രാജാക്കന്മാർ കർത്താവിനോടു വിശ്വസ്തത പുലർത്തി ഭരണം നിർവ്വഹിച്ചപ്പോൾ മറ്റുള്ളവർ ദൈവദൃഷ്ടിയിൽ തിന്മ പ്രവർത്തിച്ചവരായിരുന്നു. ഓരോ രാജാവിൻ്റെയും സ്ഥാനത്ത് നമ്മെത്തന്നെ നിർത്തി നമ്മൾ വിശ്വസ്തരാണോ, അവിശ്വസ്തരാണോ എന്ന് വിലയിരുത്താനുള്ള ഒരു അവസരമാക്കി ഈ വായനകളെ മാറ്റണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 164: വിഗ്രഹങ്ങൾ തകർക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 13th, 2025 | 26 mins 46 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijah, abijam, asa, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeroboam, maacah, mcrc, mount carmel retreat centre, poc ബൈബിൾ, prophet ahijah, rehoboam, song of solomon, അബിയാ, അബിയാം, അഹിയാ പ്രവാചകൻ, ആസാ, ഉത്തമഗീതം, ജറോബോവാം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മാകാ, റഹോബോവാം
കർത്താവിനെതിരായി പ്രവർത്തിക്കുകയും ജനങ്ങളെ വഴിതെറ്റിക്കുകയും ചെയ്ത ഇസ്രായേൽ രാജാവായ ജെറോബോവാമിനെ ദൈവം ശിക്ഷിക്കുന്നതും യൂദാ രാജാവായ റെഹോബോവാം പൂജാഗിരികളും സ്തംഭങ്ങളും അഷേരാകളും ഉണ്ടാക്കി കർത്താവിനെതിരെ തിന്മ പ്രവർത്തിക്കുകയും ചെയ്ത സംഭവങ്ങളും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നാം വിജയികളാകണമെന്നല്ല, വിശ്വസ്തരാകണമെന്നതാണ് ദൈവം ആഗ്രഹിക്കുന്നതെന്നും തെറ്റുകൾ തിരുത്തി ദൈവത്തിലേക്ക് തിരികെ നടക്കണമെന്നുള്ള ഓർമ്മപ്പെടുത്തലും ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 163: വിശ്വസ്തതയിലൂടെ വിജയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 12th, 2025 | 26 mins 4 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, abijah, bethel, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeroboam, josiah, mcrc, mount carmel retreat centre, poc ബൈബിൾ, rehoboam, song of solomon, അബിയാ, ഉത്തമഗീതം, ജറോബോവാം, ജോസിയാ, ഡാനിയേൽ അച്ചൻ, ബേഥേൽ, ബൈബിൾ, മലയാളം ബൈബിൾ, റഹോബോവാം
ബേഥേലിനെതിരെ പ്രവചനം നടത്തിയ ദൈവപുരുഷനോട് ജെറോബോവാം പ്രതികരിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളും വിവരിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ചെറിയ കാര്യങ്ങളിലെ വിശ്വസ്തത വലിയ കാര്യങ്ങൾ ദൈവം നമ്മെക്കൊണ്ട് ചെയ്യിക്കുന്നതിന് ഇടയാക്കും എന്ന സന്ദേശം തിരിച്ചറിഞ്ഞ് ഓരോ ചെറിയ കാര്യത്തിലും ദൈവത്തോട് വിശ്വസ്തരായി ജീവിക്കാനുള്ള ഹൃദയത്തിൻ്റെ തുറവിയും വിവേചനാവരവും വിവേകവും തന്ന് ഞങ്ങളെ സഹായിക്കണമേയെന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 162: ഇസ്രായേൽ വിഭജിക്കപ്പെടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 11th, 2025 | 29 mins 8 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, jeroboam, mcrc, mount carmel retreat centre, poc ബൈബിൾ, rehoboam, song of solomon, ഉത്തമഗീതം, എഫ്രായിം, ജറോബോവാം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, റഹോബോവാം
സോളമൻ രാജാവിൻ്റെ മരണശേഷം ഇസ്രായേൽ രാജ്യം വിഭജിക്കപ്പെടുന്നതും ജനം വിഗ്രഹാരാധനയിലേക്കു തിരിയുന്ന സാഹചര്യങ്ങളുണ്ടാകുന്നതുമായി ബന്ധപ്പെട്ട വചന ഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ ജീവിതത്തില പ്രധാനപ്പെട്ട തീരുമാനങ്ങളെടുക്കുന്നത് പരിശുദ്ധാത്മാവിനോട് ആലോചന ചെയ്തുവേണമെന്നും ആരേയും ഭാരപ്പെടുത്താത്ത, ആർക്കും ഭാരം ആവാത്ത, ആരുടേയും നുകത്തിൻ്റെ ഭാരം വർദ്ധിപ്പിക്കാത്തവരാക്കി ഞങ്ങളെ മാറ്റണമെ എന്ന് പ്രാത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 161: യേശുവിൻ്റെ മരണവും ഉത്ഥാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 10th, 2025 | 24 mins 37 secs
ascension., bible in a year malayalam, bibleinayear, burial, daniel achan, death of jesus, fr. daniel poovannathil, judgement, mark, mcrc, mission, mount carmel retreat centre, poc ബൈബിൾ, psalm, resurrection, trial, ഉത്ഥാനം, ഡാനിയേൽ അച്ചൻ, പ്രേഷിതദൗത്യം, ബൈബിൾ, മലയാളം ബൈബിൾ, മർക്കോസ്, യേശുവിൻ്റെ മരണം, വിചാരണ, വിധി, സംസ്കാരം, സങ്കീർത്തനങ്ങൾ, സ്വർഗാരോഹണം
പീലാത്തോസിൻ്റെ മുമ്പിൽ ഹാജരാക്കപ്പെട്ട യേശുവിനെ വിചാരണ ചെയ്യുന്നതും മരണത്തിനു വിധിക്കുന്നതും, തുടർന്നുള്ള കുരിശുമരണവും സംസ്കാരവും ഉത്ഥാനവും സ്വർഗാരോഹണവും പ്രതിപാദിക്കുന്ന വചനഭാഗമാണ് ഇന്ന് നാം ശ്രവിക്കുന്നത്. സൈറീൻകാരനായ ശിമയോൻ യേശുവിൻ്റെ കുരിശു ചുമക്കാൻ സഹായിച്ചതുപോലെ ദൈവരാജ്യത്തിൻ്റെ ക്ലേശങ്ങളിൽ നമ്മളും പങ്കുചേർന്നാൽ, യേശുവിൻ്റെ കുരിശിൻ്റെ അറ്റം പിടിക്കാൻ സഹായിച്ചാൽ, നമ്മുടെ തലമുറകളെ ദൈവം അനുഗ്രഹിക്കും എന്ന മഹത്തായ ഒരു സൂചന ഡാനിയേൽ അച്ചൻ നൽകുന്നു.