The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 111 - 120 of 339 in total of The Bible in a Year - Malayalam with the tag “ബൈബിൾ”.
-
ദിവസം 221: ന്യായാധിപനായ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 9th, 2025 | 27 mins 30 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏദോം, ഏശയ്യാ, കർത്താവിൻ്റെ വാൾ, ഡാനിയേൽ അച്ചൻ, ബൈബിൾ, ബൊസ്രാ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
മിശിഹായുടെ വരവിനെ സൂചിപ്പിക്കുന്ന ഏശയ്യായുടെ പ്രവചനഭാഗവും സംശുദ്ധമായ ജീവിതത്തെ അവഗണിക്കുന്നവർക്കു നേരെയുള്ള ദൈവകോപത്തെപ്പറ്റിയും ദൈവത്തിൽ നിന്നകന്നു പോകുന്നവർക്കുവേണ്ടി പ്രാർത്ഥനയും വിശുദ്ധിയും കൊണ്ട് മാധ്യസ്ഥം വഹിക്കേണ്ടതിൻ്റെ സൂചനയും നൽകുന്ന വചനഭാഗം എസെക്കിയേലിൽ നിന്നും നാം ശ്രവിക്കുന്നു. മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നത്, ഒരു കരുണയുടെ പ്രവർത്തിയാണെന്നും ഹൃദയത്തിൽ കരുണയും മറ്റുള്ളവരോട് കരുതലും പുലർത്തേണ്ടത് യേശുവിൻ്റെ സുവിശേഷം ശ്രവിച്ചവരുടെ കടമയാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 220:വിമോചനത്തിൻ്റെ സദ്വാർത്ത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 8th, 2025 | 25 mins 4 secs
a city not forsaken, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, israel’s continuing rebellion., mantle of praise, mcrc, mount carmel retreat centre, oaks of righteousness, poc ബൈബിൾ, proverbs, the good news of deliverance, അപരിത്യക്ത നഗരം, ഇസ്രായേലിൻ്റെ അവിശ്വസ്തത, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, നീതിയുടെ ഓക്കുമരങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, വിമോചനത്തിൻ്റെ സദ്വാർത്ത, സുഭാഷിതങ്ങൾ, സ്തുതിയുടെ മേലങ്കി
ക്രിസ്തുവിലൂടെ വരുന്ന വിമോചനത്തിൻ്റെ സദ്വാർത്തയാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവകല്പനകൾ ധിക്കരിക്കുകയും സാബത്തുകൾ അശുദ്ധമാക്കുകയും വിഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വസ്തതയുടെ ഒരു രേഖാചിത്രമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സൗഖ്യവചനങ്ങളെക്കുറിച്ചും ജനത്തിനുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തേണ്ടതിനെക്കുറിച്ചും ആഴമായ ഒരു ദൈവബന്ധത്തിൽ ജീവിക്കുന്നതാണ് സാബത്തിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 219: പാപം രക്ഷയ്ക്കു തടസ്സം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 7th, 2025 | 19 mins 13 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പാപപങ്കിലമായ നമ്മുടെ ജീവിതമാണ് ദൈവത്തിൻ്റെ രക്ഷ നമ്മിൽ നിന്ന് അകറ്റിനിർത്തുന്നതെന്നു സൂചിപ്പിക്കുന്ന വചനഭാഗം ഏശയ്യാ പ്രവാചകനിൽ നിന്നും ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചുള്ള വിലാപഗാനം എസെക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നു. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവത്തിൽ നിന്നകന്നു പോകുന്നത് നമ്മളാണെന്നും ദൈവം നമ്മുടെ അരികിൽ നിന്ന് മാറുന്നില്ലെന്ന് നാം മനസ്സിലാക്കണമെന്നും, അകന്നുപോയ ഇടങ്ങളിൽനിന്ന് മടങ്ങിവരാനുള്ള കൃപ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 218: ജീവിതവിശുദ്ധിയിലൂടെ രക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 6th, 2025 | 27 mins 8 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പ്രവാസകാലത്തെ ഇസ്രായേൽ ജനതയുടെ സാബത്താചരണവും ഉപവാസവും സംബന്ധിച്ച വചനഭാഗമാണ് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിച്ചത്. ഓരോരുത്തരും അവരവരുടെ പാപഭാരം വഹിക്കേണ്ടവരാണെന്നും നമ്മുടെ തിന്മകളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ ചുമലിൽ വെച്ചുകൊടുക്കാൻ സാധിക്കില്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലും താക്കീതും എസെക്കിയേൽ പ്രവാചകൻ നൽകുന്നു. നമ്മുടെ ദൈവമായ കർത്താവിൽ ആനന്ദം കണ്ടെത്താനും നിരന്തരമായ ജീവിതവിശുദ്ധിക്കുവേണ്ടി പരിശ്രമിക്കാനും സാബത്ത് വിശുദ്ധമായി ആചരിക്കാനും വേണ്ട കൃപാവരത്തിനായി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 217: ജീവൻ്റെ ഉറവ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 5th, 2025 | 26 mins 30 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അവിശ്വസ്തയായ ജറുസലേം, എസെക്കിയേൽ, ഏശയ്യാ, ജീവൻ്റെ ഉറവ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ജീവൻ്റെ ഉറവയിൽ നിന്ന് പാനം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, അവിശ്വസ്തയായ ജറുസലേമിൻ്റെ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ഭാഗം എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണെന്നും ദൈവത്തിൻ്റെ വചനം ഫലമില്ലാതെ തിരിച്ചുവരില്ല എന്നും ആ ദൈവസ്വരത്തിനുവേണ്ടി കാതോർത്ത് ദൈവഹിതത്തിന് വിധേയപ്പെടാനും ദൈവം അരുളിച്ചെയ്തതെല്ലാം നിറവേറുമെന്ന് വിശ്വസിച്ചു ജീവിക്കാനും ദൈവത്തെ വിശ്വസ്തതയോടെ ആരാധിക്കാനും സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 216:സഹനദാസൻ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 4th, 2025 | 20 mins 8 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, the suffering servant, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സഹനദാസൻ, സുഭാഷിതങ്ങൾ
നമ്മുടെ കർത്താവീശോമിശിഹാ എന്ന സഹനദാസനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഏശയ്യാ പ്രവചനത്തിലൂടെയും, അകൃത്യങ്ങൾ ചെയ്ത് മാനസാന്തരപ്പെടാൻ മനസ്സില്ലാത്ത ചില ആളുകളെക്കുറിച്ച് എസെക്കിയേലിലും ഇന്ന് നാം ശ്രവിക്കുന്നു. ദൈവഹിതം തിരിച്ചറിയാനുള്ള വഴി ദൈവത്തിൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുക എന്നതാണെന്നും, ഈശോ നമുക്കുവേണ്ടി നേടിത്തന്ന ഈ വിലപ്പെട്ട ജീവിതത്തെ അതിൻ്റെ എല്ലാ സാധ്യതകളും വർധിപ്പിച്ച് മനോഹരമാക്കി ഈ ലോകത്തിനും ദൈവത്തിനും പ്രയോജനപ്പെടുന്ന ഒരു ജീവിതം നയിക്കാൻ നമ്മുടെ ജീവിതത്തെ ഒരുക്കുക എന്നതാണ് നമ്മുടെ കടമയെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു
-
ദിവസം 215:ദൈവത്തെ മാത്രം ഭയപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 3rd, 2025 | 26 mins 50 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മന്ത്രച്ചരടുകൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പ്രവാസത്തിൽ നിന്ന് പുറത്തുവരുന്ന സീയോൻ്റെ ആശ്വാസകാലത്തെക്കുറിച്ചാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ, സംഭവങ്ങളെ, ചുറ്റുപാടുകളെ, വരാൻപോകുന്ന അനുഭവങ്ങളെയൊക്കെ ഭയപ്പെടാതെ, നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ മാത്രം ഭയപ്പെടുക. മന്ത്രവാദത്തിൻ്റെയും വിഗ്രഹാരാധനയുടെയും ആഭിചാരത്തിൻ്റേയും അന്ധവിശ്വാസങ്ങളുടേയും പിന്നാലെ പോകാതെ സത്യദൈവത്തെ മുറുകെ പിടിക്കാനുള്ള കൃപാവരം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 214:കർത്താവിൻ്റെ ദാസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 2nd, 2025 | 24 mins 40 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ഇസ്രായേൽ ജനതയെ മുഴുവനെയും മിശിഹായെയും കർത്താവിൻ്റെ ദാസൻ എന്ന് സൂചിപ്പിക്കുന്ന വചനഭാഗമാണ് ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത്. ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ള ദൈവീക പദ്ധതികൾ മറ്റു മനുഷ്യരോട് പങ്കുവെയ്ക്കുന്നതാണ് ഈ ഭൂമിയിലെ നമ്മുടെ നിയോഗം. ജീവിതത്തിൻ്റെ പ്രതിസന്ധികളെ ഒറ്റയ്ക്ക് സധൈര്യം നേരിടാൻ നമുക്ക് സാധിക്കുന്നത് ഓരോ പ്രഭാതത്തിലും നമ്മുടെ കാതുകൾ തുറന്ന് ദൈവത്തെ കേൾക്കുന്നതു വഴിയാണ്. ജഡത്തിനും സമ്പത്തിനും അധികാരത്തിനും ലോക മോഹങ്ങൾക്കും വേണ്ടി ദാഹിക്കുന്ന ഹൃദയത്തിനു പകരം ദൈവത്തിൻ്റെ പദ്ധതികൾക്ക് അനുരൂപമായ ഒരു പുതിയ ഹൃദയം എനിക്ക് നൽകണമേ എന്ന് ഓരോ പ്രഭാതത്തിലും നമ്മൾ പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 213: ദേവാലയത്തിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 1st, 2025 | 23 mins 30 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ
ഇസ്രായേൽ ജനത്തെ അടിമകളാക്കുന്ന ബാബിലോണിന് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും,ദേവാലയത്തിൽ നിന്ന് ദൈവത്തിൻ്റെ ശിക്ഷാവിധി ആരംഭിക്കുമെന്നും ദേവാലയം തകർക്കപ്പെടുമെന്നുമുള്ള എസെക്കിയേലിൻ്റെ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദയ കാണിക്കാതിരിക്കുക, കരുണ കാണിക്കാതിരിക്കുക, ആർദ്രത ഇല്ലാതിരിക്കുക, എന്നത് ദൈവദൃഷ്ടിയിൽ മാരകമായ തിന്മയാണ്.ഇന്ന് നമ്മിൽ പലരുടെയും വിഗ്രഹം നമ്മൾ തന്നെയാണ്. വിഗ്രഹം പണമാണ്, അധികാരമാണ്, സ്വാധീന ശക്തികളാണ്, ചില വ്യക്തികൾ ആണ്. ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ സ്വാഭാവികമായ അവസാനം നാശം ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു
-
ദിവസം 212: പേരുചൊല്ലി വിളിക്കുന്ന ദൈവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 31st, 2025 | 25 mins 46 secs
bible in a year malayalam, bibleinayear, cyrus, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ നവജനനം, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സൈറസ്
പ്രവാസത്തിൽ നിന്ന് ദൈവജനത്തെ വിമോചിപ്പിക്കാൻ വിജാതീയ രാജാവായ സൈറസിനെ ദൈവം തിരഞ്ഞെടുക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കുന്നു. എല്ലാം മുൻകൂട്ടി കാണുന്നവനും അറിയുന്നവനുമായ നമ്മുടെ ദൈവത്തിൽ ശരണം വയ്ക്കാനുള്ള ബോധ്യവും വിഗ്രഹാരാധനയിൽ നിന്ന് അകന്നിരിക്കണമെന്ന ബോധ്യവും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്നു. പാപം കൂട്ടിവെക്കാതിരിക്കാനും അനുതപിച്ചും കുമ്പസാരിച്ചും ദൈവകരുണയിൽ ആശ്രയിച്ചും ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.