The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “ബാബിലോൺ”.
-
ദിവസം 256: ദൈവത്തിലേക്കുള്ള മടങ്ങിവരവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 13th, 2025 | 24 mins 38 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, lamentations, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കർത്താവ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, വിലാപങ്ങൾ, സുഭാഷിതങ്ങൾ, സെദെക്കിയാ, സെറായാ
ബാബിലോണിൻ്റെ നാശത്തെക്കുറുച്ചുള്ള ജറെമിയായുടെ പ്രവചനവും, പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ തങ്ങളുടെ തെറ്റ് തിരിച്ചറിയുന്ന ജനത ദൈവത്തോട് കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് നാം കാണുന്നത്. ഓരോരോ സഹനങ്ങളിലൂടെ നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ഓർത്തിരിക്കണം, എനിക്കിതിൻ്റെ അവസാനം അറിയില്ലെങ്കിലും, എൻ്റെ ദൈവം ഇതിൻ്റെ മനോഹരമായ അന്ത്യം കണ്ടിട്ടുണ്ട്. ആ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും, ദൈവത്തിലേക്ക് മടങ്ങിവരാൻ ദൈവം നമ്മളെ സഹായിക്കാൻ വേണ്ടി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 255: ദൈവ മഹത്വത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 12th, 2025 | 30 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, lamentations, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അമ്മോന്യർക്കെതിരേ, അഹങ്കാരം, ഏലാമിനെതിരേ, ജറെമിയാ, ഡാനിയേൽ അച്ചൻ, ദമാസ്ക്കസിനെതിരേ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, വിലാപങ്ങൾ, സുഭാഷിതങ്ങൾ
ബാബിലോണിന് സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള ജറെമിയാ പ്രവചനവും പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ,ജനത്തിൻ്റെ ദുരിത്തെക്കുറിച്ചുള്ള വിവരണവും, കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ മനസ്സ് പതറുമ്പോൾ നമ്മൾ മനസ്സിലേക്ക് കൊണ്ടു വരേണ്ട ചിന്ത, കർത്താവിൻ്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല എന്നതാണ്. ബാബിലോണിൻ്റെ പ്രധാനപ്പെട്ട തിന്മയായി ജറെമിയാ പറയുന്നത് അഹങ്കാരം എന്ന പാപമാണ്.അഹങ്കരിക്കാതിരിക്കാൻ നമ്മൾ പുലർത്തേണ്ട സമീപനം, ദൈവത്തിന് എല്ലാ കാര്യങ്ങളുടെയും മഹത്വം കൊടുക്കുകയും,എല്ലാം ദൈവകൃപയാൽ ആണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുക എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 250: യൂദിത്തിൻ്റെ ദൈവിക ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 7th, 2025 | 25 mins 29 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഗദാലിയാ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, സുഭാഷിതങ്ങൾ, സെദെക്കിയാ
ജറുസലേമിൻ്റെ പതനവും, ജനം പ്രവാസികളായി നാടുകടത്തപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ഇന്ന് ജറെമിയായുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. യൂദിത്തിൻ്റെ പുസ്തകത്തിൽ ശത്രുപാളയത്തിൽ ഇരുന്നുകൊണ്ട് തൻ്റെ ജനത്തിൻ്റെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന യൂദിത്തിനെയാണ് കാണുന്നത്.ഏതു തകർച്ചയിലും, രക്ഷപ്പെട്ട് പുറത്തേക്ക് വരാൻ നമ്മെ സഹായിക്കുന്നത് ദൈവിക ജ്ഞാനം ആണ്.അതുകൊണ്ട് എല്ലാ ദിവസവും കർത്താവേ അങ്ങ് എനിക്ക് ജ്ഞാനം തരണമേ, എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്ക് നമ്മളെ സഹായിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 243: ദൈവത്തിൻ്റെ പദ്ധതികൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 31st, 2025 | 32 mins 34 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, കിത്തിമിലെ നാടോടികൾ, കോലായായുടെ പുത്രൻ ആഹാബ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാരിയൂസ്, നബുക്കദ്നേസർ, പേർഷ്യാരാജാവായ സൈറസ്., ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, ഹനനിയാ
നബുക്കദ്നേസർരാജാവിൻ്റെ കീഴിലുള്ള ബാബിലോണിലെ പ്രവാസം എഴുപതു വർഷം ദീർഘിക്കുമെന്നും അതിനുശേഷം ദൈവം അവരെ തിരികെകൊണ്ടുവരുമെന്നും ജറെമിയായുടെ പുസ്തകത്തിൽ നാം വായിക്കുന്നു. പേർഷ്യാ രാജ്യത്തിൻ്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ദാനിയേലിന് വെളിപ്പെടുത്തപ്പെടുകയാണ് ദൈവം. ഏത് ദുരന്തത്തിലൂടെയാണ് നമ്മൾ പോകുന്നതെങ്കിലും അവിടെ നമ്മുടെ കൂടെ ദൈവത്തിൻ്റെ സാന്നിധ്യവും നിയന്ത്രണവുമുണ്ടെന്നും, നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും സഹനങ്ങളിലും സന്തോഷങ്ങളിലുമെല്ലാം കൂടെയുള്ള ഒരു ദൈവത്തെ അറിയാനും ആരാധിക്കാനും കഴിഞ്ഞതിൻ്റെ ഭാഗ്യം ഓർത്ത് ദൈവത്തിന് നന്ദി പറയാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 240: വ്യാജപ്രവാചകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 28th, 2025 | 30 mins 52 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, ജെറെമിയ, ഡാനിയേൽ അച്ചൻ, ധൂമ്രവസ്ത്രം, നെബുക്കദ്നേസർരാജാവ്, ബാബിലോൺ, ബൈബിൾ, ബൽത്തെഷാസർ, ബൽഷാസർരാജാവ്, മലയാളം ബൈബിൾ, മെനേ, മെനേ; തെഖേൽ; പർസീൻ., വ്യാജപ്രവാചകന്മാർ, സ്വപ്നത്തിൻ്റെ വ്യാഖ്യാനം
വ്യാജപ്രവാചകന്മാരുടെ വിവിധ ലക്ഷണങ്ങളാണ് ജെറെമിയാ പ്രവാചകൻ്റെ പുസ്തകത്തിൽ നാം കാണുന്നത്. ഹൃദയംകൊണ്ട് എപ്പോഴും ദൈവത്തോട് ചേർന്നുനിന്നാൽ മാത്രമേ ദൈവം അരുളിചെയ്യുന്നത് ജനത്തിന് പങ്കുവെച്ച് കൊടുക്കാൻ കഴിയൂ എന്ന ദൈവശുശ്രൂഷകർക്കുള്ള വലിയ ഒരു മുന്നറിയിപ്പ് ഈ വചനഭാഗത്തുണ്ട്. നെബുക്കദ്നേസർരാജാവിൻ്റെ സ്വപ്നവും അതിൻ്റെ വ്യാഖ്യാനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്.
-
ദിവസം 201: ദൈവാശ്രയത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 20th, 2025 | 24 mins 56 secs
aniel achan, babilon, bible in a year malayalam, bibleinayear, fr. daniel poovannathil, iaisah, isaiah, mcrc, mount carmel retreat centre, nahum, nineve, poc ബൈബിൾ, proverbs, shebinay, ഏശയ്യാ, ഡാനിയേൽ അച്ചൻ, നാഹും, നിനെവേ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, ഷെബ്നായ്, സുഭാഷിതങ്ങൾ
ബാബിലോണിൻ്റെയും അസ്സീറിയായുടെയും പതനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ദൈവ ശക്തിയിൽ ആശ്രയിച്ചാൽ നമ്മെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കും മീതേ ദൈവത്തിൻ്റെ കരം പ്രവർത്തിക്കും. ജീവിതത്തിൻ്റെ ക്ഷേമത്തിനും നവീകരണത്തിനുമായി നമ്മളാൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള വിവേകവും ജാഗ്രതയും കൃപയും തന്ന് നമ്മെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.