The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 4 Episode of The Bible in a Year - Malayalam with the tag “നെഹെമിയാ”.
-
ദിവസം 275: അഹസ്വേരൂസിൻ്റെ വിരുന്ന് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 2nd, 2025 | 28 mins 22 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹേര്യർ, എസ്തേർ, ഡാനിയേൽ അച്ചൻ, തോബിയാ, നെക്കോദായർ, നെഹെമിയാ, ബൈബിൾ, മലയാളം ബൈബിൾ, മിക്മാസ്പൗരന്മാർ, ഷെക്കാനിയാ, സുഭാഷിതങ്ങൾ, സൻബല്ലാത്ത്, ഹനാനിയാ.
മൊർദെക്കായുടെ വളർത്തുമകളായ എസ്തേറിനെ ദൈവം രാജ്ഞീപദവിയിലേക്ക് ഉയർത്തുന്നത് എസ്തേറിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നു. ജറുസലേമിൻ്റെ തകർന്നു കിടന്ന മതിൽ പുനരുദ്ധരിക്കുന്നതിനെപ്പറ്റി നെഹെമിയാ പറയുകയാണ്. ചെറിയ പ്രാർഥനകൾ കൊണ്ട് നെഹെമിയാ തനിക്ക് എതിരേ വന്ന വലിയ ദുരന്തങ്ങളെ നേരിട്ടു. നമ്മുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും പ്രാർത്ഥനയിലേക്ക് ഉയർത്തണമെന്ന മനോഹരമായ പാഠമാണ് ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നത്.
-
ദിവസം 274: മധ്യസ്ഥ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 1st, 2025 | 22 mins 7 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, അർത്താക്സെർക്സെസ്, എസ്തേർ, ഡാനിയേൽ അച്ചൻ, നെഹെമിയാ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, മൊർദെക്കായ്, രാജാവ്, സുഭാഷിതങ്ങൾ
നെഹെമിയായുടെ പുസ്തകത്തിൽ മതിൽ പണിക്ക് നേരിടുന്ന തടസ്സങ്ങളെക്കുറിച്ചും, എസ്തേറിൻ്റെ പുസ്തകത്തിൽ പ്രവാസത്തിൽ നിന്ന് മടങ്ങി പോകാത്ത ജനതയുടെ ചരിത്രത്തെ കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. തടസ്സം ഉണ്ടാകുമ്പോൾ അവർ ആദ്യം ചെയ്തത്, ദൈവത്തെ വിളിച്ച് അപേക്ഷിച്ചു. ഏതു ആത്മീയ യുദ്ധവും വിജയിക്കുന്നത് ശക്തമായ മധ്യസ്ഥ പ്രാർഥനയിലാണ് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 273: കർത്താവിൻ്റെ ദിനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 30th, 2025 | 19 mins 58 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇമ്രിയുടെ പുത്രൻ സക്കൂർ, ഉസിയേൽ, ഗിബയോൻ, ഡാനിയേൽ അച്ചൻ, നെഹെമിയാ, ബത്ഹക്കോറെം ജില്ല, ബാനായുടെ പുത്രൻ സാദോക്ക്, ബെഞ്ചമിൻകവാടം, ബേത്സൂർ അർധജില്ല, ബൈബിൾ, മലയാളം ബൈബിൾ, മിസ്പാ, മേയാഗോപുരം, യെഷാനാകവാടം, സഖറിയാ, സുഭാഷിതങ്ങൾ
ജറുസലേമിൻ്റെ കോട്ട പുനർനിർമ്മിക്കാൻ വ്യത്യസ്ത തന്ത്രങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റിയാണ് നെഹെമിയായിൽ നാം വായിക്കുന്നത്. ഓരോരുത്തരും ദൈവരാജ്യത്തെ സംബന്ധിക്കുന്ന ഓരോ വിഷയങ്ങളിൽ ആകുലപ്പെടുകയും ഭാരപ്പെടുകയും ചെയ്താൽ ദൈവരാജ്യത്തിൻ്റെ കോട്ട വേഗം നിർമ്മിക്കപ്പെടും എന്ന് പ്രവാചകൻ പറയുന്നു. സഖറിയായുടെ പ്രവചനത്തിലേക്ക് വരുമ്പോൾ കർത്താവിൻ്റെ ദിനത്തെക്കുറിച്ചുള്ള വിവിധ തലങ്ങളിലുള്ള പ്രതിപാദനമാണ് കാണുന്നത്. എല്ലാ പ്രശ്നങ്ങളുടെയും ആത്യന്തികമായ പരിഹാരം മനുഷ്യനിൽ തിരയുന്നതിന് പകരം ദൈവത്തിലേക്ക് നോക്കുന്നതാണ് ഏറ്റവും ഉത്തമവും വിവേകം നിറഞ്ഞതുമായ തീരുമാനം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 272: നെഹെമിയായുടെ ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 29th, 2025 | 21 mins 25 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, zechariah, അർത്താക്സെർക്സെസ്, ഗെമേഷ്., ഡാനിയേൽ അച്ചൻ, തോബിയാ, നെഹെമിയാ, ബൈബിൾ, മലയാളം ബൈബിൾ, സഖറിയാ, സുഭാഷിതങ്ങൾ, ഹക്കാലിയാ, ഹനാനി
തകർന്നു കിടക്കുന്ന ജറുസലേമിൻ്റെ മതിലുകൾ പുതുക്കി പണിയുക എന്നതാണ് ദൈവം നെഹെമിയായെ ഏല്പിച്ച ഉത്തരവാദിത്വം. ജനത്തിൻ്റെ ദുസ്ഥിതി ഓർത്ത് നെഹെമിയാ ഭാരപ്പെടുന്നു. ഈശോ ആഗ്രഹിക്കുന്ന ഒരു ജീവിത ശൈലിയിലേക്ക് എത്തിപ്പെടാൻ കഴിയുന്നില്ലല്ലോ എന്ന ഒരു യഥാർത്ഥ ഭക്തൻ്റെ വിലാപമാണ് സഖറിയാ വിവരിക്കുന്നത്. ക്രിസ്തുവിനെ എതിർക്കുന്ന, വിശ്വാസം ക്ഷയിപ്പിക്കുന്ന തള്ളിക്കയറ്റങ്ങളെ പ്രതിരോധിക്കുന്ന മതിൽ ഇന്ന് സഭക്ക് ചുറ്റും ഉയിർത്തേണ്ടിയിരിക്കുന്നു. അശുദ്ധിയും പാപവും കടന്നു കയറാതിരിക്കാൻ നമ്മൾ മതിൽ ഉയർത്തണമെന്ന് അച്ചൻ എടുത്തു പറയുന്നു.