The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 39 in total of The Bible in a Year - Malayalam with the tag “ഇസ്രായേൽ”.
-
ദിവസം 283: ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 10th, 2025 | 27 mins 5 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ഇസ്രായേൽ, ജാഗ്രത, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മത്താത്തിയാസും, മലയാളം ബൈബിൾ, മൊദെയിൻ, യൊവാറിബിൻ്റെ, സാബത്തിൽ, സാബത്തുദിവസം, സുഭാഷിതങ്ങൾ
മത്താത്തിയാസ് എന്ന ഒരു വൃദ്ധ പുരോഹിതനും, അദ്ദേഹത്തിൻ്റെ അഞ്ച് ആൺമക്കളും, നിയമത്തിനും, ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനും വേണ്ടി, ധൈര്യത്തോടെ നിലകൊള്ളുന്ന, ഒരു നിലപാടിൻ്റെ ചരിത്രമാണ് ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രശ്നങ്ങളില്ല അവസരങ്ങളേയുള്ളൂ. ഓരോ പ്രശ്നവും ദൈവത്തിൻ്റെമഹത്വവും സാന്നിധ്യവും വെളിപ്പെടുത്തുന്നതിനും ദൈവ വഴിയിലേക്ക് മനുഷ്യരെ തിരിച്ചു കൊണ്ടുവരുവാനുള്ള അവസരങ്ങൾ ആയിട്ട് കാണാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു
-
ദിവസം 268: കർത്താവിനോടുള്ള ബന്ധത്തിൽ ആഴപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 25th, 2025 | 29 mins 33 secs
bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, israel, jerusalem, joshua, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zechariah, ഇദ്ദോ പ്രവാചകൻ്റെ, ഇസ്രായേൽ, എസ്രാ, ജറുസലേമിൽ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബലിപീഠം, ബൈബിൾ, മലയാളം ബൈബിൾ, സഖറിയാ, സുഭാഷിതങ്ങൾ, സൈറസ്രാജാവ്
പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ജനം ദേവാലയം പണിയാനും ജറുസലേമിൻ്റെ ആരാധനകൾ പുനസ്ഥാപിക്കാനും കർത്താവിനോടുള്ള ബന്ധം ആഴത്തിൽ അരക്കെട്ടുറപ്പിക്കാനും തുടങ്ങുമ്പോൾ ദൈവം അവർക്കു നൽകുന്ന പ്രോത്സാഹനത്തിൻ്റെയും ശക്തിപ്പെടുത്തലിൻ്റെയും വാക്യങ്ങളാണ് ഇന്ന് എസ്രായുടെയും സഖറിയായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നുത്. നമ്മളെ നാലു വശത്തുനിന്നും ഞെരുക്കാൻ സാത്താൻ പരിശ്രമിക്കുമ്പോൾ നമ്മൾ തിരിച്ചറിയണം, കർത്താവ് തൻ്റെ ശക്തമായ കരം നീട്ടി ഈ അന്ധകാര ശക്തികളെ പരാജയപ്പെടുത്തിയതാണ്.അത് നമ്മൾ വിശ്വാസത്തിൽ ഏറ്റെടുക്കുകയും, പ്രഖ്യാപിക്കുകയും ചെയ്യേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 245: ദാനിയേൽ വ്യാളിയെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 2nd, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, habakuk, israel, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേൽ, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, ബേൽ, ബൈബിൾ, മലയാളം ബൈബിൾ, സിംഹങ്ങൾ, സുഭാഷിതങ്ങൾ, ഹബക്കുക്ക്
ഒരുപാട് പ്രതീക്ഷകൾ ദൈവജനത്തിനായ് നൽകുന്ന വചന ഭാഗങ്ങളാണ് ജറെമിയാ ഇവിടെ നൽകുന്നത്. ദാനിയേലിൻ്റെ പുസ്തകത്തിൽ, വിഗ്രഹങ്ങൾക്ക് മുന്നിൽ ദൈവവിശ്വാസത്തെ തള്ളിപ്പറയാതെ നിന്ന ദാനിയേലിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ വഴി അവസാനിക്കുന്നിടത്ത് ദൈവത്തിൻ്റെ വഴി ആരംഭിക്കും എന്നും എല്ലാ കാര്യങ്ങളും നമുക്ക് എതിരാകുമ്പോഴും, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് പരിഹാസവിഷയം ആകുമ്പോഴും ദാനിയേലിനെപോലെ നമുക്ക് വിശ്വസ്തതയോടെ നിൽക്കാൻ കഴിയുമെങ്കിൽ, ദൈവം ഹബക്കുക്കിനെ അയച്ചതുപോലെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് കാണാൻ കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 109: ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 19th, 2025 | 21 mins 15 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david is anointed king, fr. daniel poovannathil, israel, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, samuel, saul, saul is rejected as king, war against the amalekites, അമലേക്കിനോട് പകരംവീട്ടുന്നു, അഹിതാരൂപിയും കിന്നരവും, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ തിരഞ്ഞെടുപ്പും അഭിഷേകവും, ദാവീദ്, ദൈവകോപം സാവൂളിന്റെമേൽ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവൽ, സാവൂൾ
അമലേക്ക്യരുമായുള്ള യുദ്ധത്തിൽ സാവുൾ ദൈവത്തിൻ്റെ നിർദ്ദേശം അനുസരിച്ചില്ല. അതിനാൽ ദൈവം ദാവീദിനെ രാജാവായി അഭിഷേകം ചെയ്യുകയും സാവൂളിൽ നിന്ന് ആത്മാവ് വിട്ടുപോവുകയും ചെയ്യുന്നു. മാമ്മോദീസായിലൂടെ എന്നേക്കും നമ്മോടുകൂടെ ആയിരിക്കാൻ ദൈവം വർഷിച്ച പരിശുദ്ധാത്മാവിനെ എപ്പോഴും വിലമതിക്കാനും പരിഗണിക്കാനും തിരിച്ചറിയാനും പരിശുദ്ധാത്മാവിൻ്റെ തീ കെടുത്തിക്കളയാതിരിക്കാനുമുള്ള ഉത്തരവാദിത്വബോധം പുലർത്താം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 98: രാജാവിനുവേണ്ടി മുറവിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 8th, 2025 | 20 mins 22 secs
1 samuel, 1 സാമുവൽ, a prayer for help, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, samuel, samuel rules israel, the covenant box at kiriath jearim, the people ask for a king, the return of the covenant box, ഇസ്രായേൽ, കർത്താവിൻ്റെ പേടകം കിരിയാത്ത് യയാറിമിലേക്ക്, കർത്താവിൻ്റെ പേടകം ബെത്ഷെമേഷിൽ, ഡാനിയേൽ അച്ചൻ, നിസ്സഹായൻ്റെ യാചന, ബൈബിൾ, മലയാളം ബൈബിൾ, രാജാവിനുവേണ്ടി മുറവിളി, സങ്കീർത്തനങ്ങൾ, സാമുവൽ, സാമുവൽ ന്യായാധിപൻ
ഫിലിസ്ത്യരുടെ ദേശത്ത് വാഗ്ദാനപേടകം എത്തിച്ചേർന്നതിനുശേഷം അവിടെ അനർഥങ്ങൾ പെരുകുന്നതും അവർ പ്രായശ്ചിത്ത പ്രവർത്തികളോട് കൂടി വാഗ്ദാന പേടകത്തെ തിരികെ അയക്കുന്നതും, മറ്റു ജനതകൾക്കുള്ളതുപോലെ തങ്ങൾക്കും ഒരു രാജാവിനെ നിയമിച്ചു തരണമെന്ന് ഇസ്രായേൽജനം സാമുവലിനോട് ആവശ്യപ്പെടുന്നതും ഇന്ന് നാം വായിക്കുന്നു. ഇസ്രായേലിൽ രാജപരമ്പരയുടെ ചരിത്രം ആരംഭിക്കുന്നതുവഴി നിത്യനായ രാജാവായ യേശുവിനെ തേടിയുള്ള നമ്മുടെ യാത്ര ഒരു നിർണായകമായ പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 95: ബെഞ്ചമിനെ ശിക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 5th, 2025 | 27 mins 55 secs
benjamin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, ഗിബെയാക്കാരുടെ മ്ലേച്ചത, ഡാനിയേൽ അച്ചൻ, ന്യായാധിപന്മാർ, ബെഞ്ചമിനെ ശിക്ഷിക്കുന്നു, ബെഞ്ചമിന്റെ നിലനിൽപ്പ്, ബെഞ്ചമിൻ ഗോത്രം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ദൈവത്തിന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗോത്രത്തിലെ ഒരു പുരോഹിതൻ മറ്റൊരു ഗോത്രത്തിൽനിന്നും വിവാഹം കഴിക്കുന്നതും ആ സ്ത്രീയ്ക്ക് ഗിബെയായിൽ വച്ച് അനുഭവിക്കേണ്ടി വന്നതും, പിന്നീട് ഇസ്രായേൽ തൻ്റെ സഹോദരർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നതും നമ്മൾ വായിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തത കാണിക്കുമ്പോഴും ദൈവത്തിൻ്റെ വഴികളിൽ നിന്ന് മാറിപോകുമ്പോഴും ദൈവത്തിൻ്റെ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 92: ജഫ്തായുടെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 2nd, 2025 | 33 mins 30 secs
abimelech, bible in a year malayalam, bibleinayear, boaz, boaz marries ruth, daniel achan, fr. daniel poovannathil, israel, jair, jephthah, jephthah's daughter, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, shechem, tola, അബിമെലക്ക്, ഇസ്രായേൽ, ജഫ്താ, ജഫ്തായുടെ ബലി, ജായിർ, ഡാനിയേൽ അച്ചൻ, തോല, ന്യായാധിപൻമാർ, ബൈബിൾ, ബോവസ്, ബോവസ് റൂത്തിനെ സ്വീകരിക്കുന്നു, മലയാളം ബൈബിൾ, റൂത്ത്, റൂത്ത്, ഷെക്കേം, സങ്കീർത്തനങ്ങൾ
ന്യായാധിപനായ ജഫ്താ, ആലോചിക്കാതെ പറഞ്ഞ ഒരു വാക്ക് തൻ്റെ ഏകമകളെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. എൻ്റെ അധരകവാടങ്ങൾക്ക് കാവൽ ഏർപ്പെടുത്തണമെ; എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമെ, എൻ്റെ വാക്കുകളെ നിയന്ത്രിക്കാൻ കൃപാവരം ലഭിക്കണമേ എന്ന പ്രാർഥന എപ്പോഴും നമ്മുടെ മനസ്സിൽ നിൽക്കേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തരാകുമ്പോൾ, മാറ്റിനിർത്തപ്പെട്ട ജനത്തിൽ നിന്ന് വിശ്വസ്തരെ ദൈവം പെറുക്കിയെടുക്കുന്നു എന്ന വിചിന്തനവും നമുക്ക് ശ്രവിക്കാം.
-
ദിവസം 90: ദബോറായും ബാറാക്കും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 31st, 2025 | 20 mins 22 secs
barak, bible in a year malayalam, bibleinayear, boaz, daniel achan, deborah, deborah and barak, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, ruth works in the field of boaz, sisera, the song of deborah, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദബോറ, ദബോറയുടെ കീർത്തനം, ദെബോറായും ബാറാക്കും, ന്യായാധിപന്മാർ, ബാറാക്ക്, ബൈബിൾ, ബോവസ്, മലയാളം ബൈബിൾ, റൂത്ത്, റൂത്ത് ബോവസിന്റെ വയലിൽ, റൂത്ത് സങ്കീർത്തനങ്ങൾ, സിസേറ
ന്യായാധിപയായ ദബോറ, സിസേറയെ വധിക്കുന്ന ധീരയായ ജായേൽ, മൊവാബ്യയായ റൂത്ത്, അവളുടെ അമ്മായിയമ്മ നവോമി എന്നീ സ്ത്രീകഥാപാത്രങ്ങളെയാണ് ഇന്നത്തെ വായനയിൽ നാം കണ്ടുമുട്ടുന്നത്. പ്രാർത്ഥനകൊണ്ടും പരിത്യാഗംകൊണ്ടും പ്രായശ്ചിത്തപ്രവർത്തികൾ കൊണ്ടും ദൈവജനത്തെ ശക്തിപ്പെടുത്തുന്ന അതിശക്തരായ വനിതകൾ ദൈവരാജ്യ ശുശ്രുഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 27th, 2025 | 23 mins 30 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, israel, joseph, joshua, judah, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, എഫ്രായിം, ഗോത്ര അവകാശ ഭൂവിഭാഗങ്ങൾ, ജോഷ്വ, ജോഷ്വാ, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യൂദാ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 84: അമോറികളെ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 25th, 2025 | 21 mins 15 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the amorites are defeated, അമോറികളെ കീഴടക്കുന്നു, ഇസ്രായേൽ, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽജനത്തിൻ്റെ യുദ്ധങ്ങളും കീഴടക്കലുകളും നമ്മൾ വായിച്ചു കേൾക്കുന്നു. അധാർമികതയുടെയും പാപത്തിൻ്റെയും തിന്മയുടെയും ആധിക്യത്തിൽ ആയിരുന്ന കാനാൻക്കരുടെ സമ്പൂർണ്ണ നാശം ആയിരുന്നു ദൈവ നീതിയുടെ വെളിപ്പെടുത്തൽ എന്നും തിന്മയെ വെറുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.