The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 11 - 20 of 39 in total of The Bible in a Year - Malayalam with the tag “ഇസ്രായേൽ”.
-
ദിവസം 82: ജറീക്കോ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 23rd, 2025 | 24 mins 49 secs
achan, achan's sin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, gilgal, israel, jericho, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the fall of jericho, ആഖാൻ, ആഖാൻ്റെ പാപം, ഇസ്രായേൽ, ഇസ്രായേൽ ഗിൽഗാലിൽ, ജറിക്കോ, ജറീക്കോയുടെ പതനം, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ കാനാൻ ദേശത്തിലേക്ക് പ്രവേശിച്ച് ആദ്യത്തെ യുദ്ധം നടത്തുമ്പോൾ യുദ്ധമുറകളോ യുദ്ധതന്ത്രങ്ങളോ അല്ല ജറീക്കോ കീഴടക്കാൻ സഹായിച്ചത്. മറിച്ച്, ആരാധനാപരമായ ശക്തി കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. അത് ദൈവത്തിൻ്റെ യുദ്ധമാണ്. പിശാചിനെതിരെയുള്ള യുദ്ധത്തിൽ നമ്മെ വിജയിപ്പിച്ച് നിർത്തുന്നത് ദൈവത്തിൽ ആശ്രയിക്കുന്നതു കൊണ്ടാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 80: മോശയുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 21st, 2025 | 16 mins 39 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm \ സംഖ്യ, the cities assigned to the levites, the cities of refuge, the death of moses, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മരണാർഹമാകാവുന്ന അതിക്രമങ്ങൾ, മലയാളം ബൈബിൾ, മോശ, മോശയുടെ മരണം, ലേവ്യപട്ടണങ്ങൾ, സങ്കീർത്തനങ്ങൾ, സങ്കേതനഗരങ്ങൾ
ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യഗോത്രത്തിനുള്ള പട്ടണങ്ങളും സങ്കേതനഗരങ്ങളും കൊടുക്കണമെന്ന് കർത്താവ് മോശയോട് നിർദ്ദേശിക്കുന്നു. നെബോമലയിൽ വെച്ച് കർത്താവ് വാഗ്ദത്തദേശം മുഴുവൻ മോശയ്ക്കു കാണിച്ചു കൊടുക്കുന്നു. തുടർന്ന് മോശ മരിക്കുന്നു. നൂനിൻ്റെ പുത്രനായ ജോഷ്വ മോശയുടെ പിൻഗാമിയാകുന്നു.
-
ദിവസം 78: മോശയുടെ കീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 19th, 2025 | 22 mins 53 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, moses blesses the tribes of israel, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the journey from egypt to moab, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ കീർത്തനം, യാത്രയിലെ താവളങ്ങൾ, സംഖ്യ, സങ്കീർത്തനങ്ങൾ
ഈജിപ്തിൽ നിന്നും പുറപ്പെട്ടതിനുശേഷമുള്ള ജനത്തിൻ്റെ യാത്രയിലെ താവളങ്ങൾ സംഖ്യയുടെ പുസ്തകം വിവരിക്കുന്നതോടൊപ്പം കാനാൻ ദേശത്തെ ജനതകളെ സമ്പൂർണ്ണമായി ദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നും അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പങ്കുചേരരുത് എന്ന നിർദേശം ദൈവം ജനതയ്ക്ക് നൽകുന്നു. ഒരു വിശ്വാസിക്ക് തൻ്റെ ജീവിതം കൊണ്ട് ലോകത്തിൻ്റെ അധാർമികമായ വ്യവസ്ഥിതിയോട് നിരന്തരമായ സമരത്തിൽ ഏർപ്പെടാൻ കടമയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 74: ജോഷ്വ മോശയുടെ പിൻഗാമി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 15th, 2025 | 26 mins 3 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, joshua is chosen as successor to moses, mcrc, moses, mount carmel retreat centre, numbers, offerings and festivals, poc ബൈബിൾ, pov bible, psalm \ സംഖ്യ, rights of daughters, the consequences of disobedience, അനുസരണക്കേടിന് ശിക്ഷ, ഇസ്രായേൽ, ജോഷ്വാ മോശയുടെ പിൻഗാമി, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പുത്രിമാരുടെ അവകാശം, ബലികളും ഉത്സവങ്ങളും, ബൈബിൾ, മലയാളം ബൈബിൾ, മോശ, സങ്കീർത്തനങ്ങൾ
അബാറിം മലയിലേക്ക് കയറി ഇസ്രായേല്യർക്കു നൽകുന്ന ദേശം കാണുവാൻ മോശയ്ക്കു കർത്താവ് അനുവാദം കൊടുക്കുന്നു. ജോഷ്വായെ മോശയുടെ പിൻഗാമിയായി നിയമിക്കുന്നു. പുത്രന്മാർ ഇല്ലാതെ ഒരാൾ മരിച്ചാൽ പുത്രിമാർക്ക് അവകാശം നൽകണം എന്ന് നിർദേശം ദൈവം നൽകുന്നു. ദൈവത്തിൻ്റെ വചനങ്ങൾ പാലിച്ചാൽ അന്നും ഇന്നും അനുഗ്രഹം ഉണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 9th, 2025 | 25 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel മോശ, mcrc, miriam, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the death of aaron, the king of edom refuses to let israel pass, water from the rock, അഹറോൻ, അഹറോൻ്റെ അന്ത്യം, ഇസ്രായേൽ, ഏദോം തടസ്സം നിൽക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാറയിൽ നിന്ന് ജലം, ബൈബിൾ, മലയാളം ബൈബിൾ, മിരിയാം, സംഖ്യ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 6th, 2025 | 22 mins 58 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, festivals, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the earth splits open, ഇസ്രായേൽ, കോറഹും കൂട്ടരും മോശയ്ക്കെതിരേ, കോറഹ്, ഡാനിയേൽ അച്ചൻ, തിരുനാളുകൾ, നിയമാവർത്തനം, ബൈബിൾ, ഭൂമി വാ പിളർക്കുന്നു, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 63: അവിശ്വാസത്തിനുള്ള പ്രതിഫലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 4th, 2025 | 22 mins 37 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, കാനാൻ ദേശം ഒറ്റു നോക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ mcrc
കാനാൻദേശത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത വിശ്വസിച്ച് ഈജിപ്തിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ ജനത്തിൻ്റെ വിശ്വാസത്തെ തട്ടിയുണർത്താൻ ജോഷ്വയും കാലെബും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാതെ മലമുകളിലേക്ക് കയറിയ ഇസ്രായേൽ ജനത്തെ അമലേക്ക്യർ ഓടിക്കുന്നു. അവിശ്വാസത്തിൻ്റെ വാക്കുകളെ സമ്പൂർണ്ണമായി ഒഴിവാക്കി വിശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ ശ്രദ്ധിക്കുക എന്ന വിചിന്തനം ഡാനിയേൽ അച്ചൻ തരുന്നു.
-
ദിവസം 62: കാനാൻദേശം ഒറ്റുനോക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 3rd, 2025 | 22 mins 29 secs
aaron, bible in a year malayalam, bibleinayear, blessings of the promised land, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, miriam is punished, moses അഹറോൻ, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm / സംഖ്യ, അനുഗ്രഹവും ശാപവും, ഇസ്രായേലിൻ്റെ നേരറിവുകൾ, ഇസ്രായേൽ, കാനാൻദേശം ഒറ്റുനോക്കുന്നു, കൽപ്പനയും അനുഗ്രഹവും, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മിരിയാം ശിക്ഷിക്കപ്പെടുന്നു, മോശ, സങ്കീർത്തനങ്ങൾ
വാഗ്ദത്തനാടായ കാനാൻദേശത്തിൻ്റെ അതിർത്തിയോട് അടുക്കുമ്പോൾ പന്ത്രണ്ടു ഗോത്രങ്ങളിൽ നിന്ന് ഒരാൾ വീതം പന്ത്രണ്ടുപേരെ ദേശം ഒറ്റുനോക്കാനായി അയക്കുന്നു. തിരികെ എത്തിയവരിൽ പത്തുപേർ തെറ്റായ വാർത്ത ഇസ്രായേൽ ജനതയെ അറിയിക്കുന്നതുമൂലം ഇസ്രായേൽ ജനത ദൈവം ചെയ്ത കാര്യങ്ങളെല്ലാം മറന്നുകൊണ്ട് അവിശ്വാസത്തിലേക്ക് പോകുന്നു. ദൈവത്താൽ സ്ഥാപിതമായ അധികാരത്തെ ചോദ്യം ചെയ്യുന്നതും വെല്ലുവിളിക്കുന്നതും ദൈവത്തിനെതിരായ വെല്ലുവിളിയാണെന്ന് സംഖ്യയുടെ പുസ്തകത്തിലൂടെ ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 58: ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 27th, 2025 | 27 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the offerings of the leaders, അഹറോൻ, ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും, ഇസ്രായേലും ഏഴ് ജനതകളും, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
കാളക്കുട്ടിയെ ആരാധിച്ചതിനുശേഷം ദൈവപക്ഷത്തേക്ക് മാറിനിൽക്കാതിരുന്ന ഗോത്രങ്ങളുടെ പൗരോഹിത്യം അവർക്ക് നഷ്ടപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേൽ മറ്റു വിജാതീയ ജനതകളുമായി ഇടകലരാതിരിക്കാൻ വേണ്ടി കാനാൻ ദേശത്തെ മറ്റ് ജനതകളെ ഇല്ലായ്മ ചെയ്യാൻ കർത്താവ് ആവശ്യപ്പെടുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നാം വായിക്കുന്നു. മാമ്മോദിസ സ്വീകരിച്ച് പുതിയ ഉടമ്പടിയുടെ ഭാഗമായ നമ്മൾ പാപത്തോട് സമരം നടത്താനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 24th, 2025 | 24 mins
aaron, bible in a year malayalam, bibleinayear, census of the levites, daniel achan, deuteronomy, duties, fr. daniel poovannathil, gershon, israel, kohath, levites, mcrc, merari, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, statutes and laws, warning against idolatry, അഹറോൻ, ഇസ്രായേൽ, കടമകൾ, കൊഹാത്യർ, ഗർഷോന്യർ, ചട്ടങ്ങളും ന്യായപ്രമാണങ്ങളും, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മെറാര്യർ, മോശ, ലേവായരുടെ എണ്ണം, ലേവി ഗോത്രം, വിഗ്രഹാഭിമുഖ്യത്തിൻ്റെ കെണികൾ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു.