The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
About the show
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.
Episodes
-
ദിവസം 29: മോശ ഈജിപ്തിലേക്ക് മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 29th, 2025 | 24 mins 37 secs
aaron, bible in a year malayalam, bibleinayear, daniel achan, egypt, exodus, fr. daniel poovannathil, god gives moses miraculous power, israel, leviticus, mcrc, moses, moses returns to egypt, mount carmel retreat centre, poc bible, poc ബൈബിൾ, psalm, zipporah, അടയാളങ്ങൾ, അഹറോൻ, അഹറോൻ്റെ നിയമനം, ഇസ്രായേൽ, ഈജിപ്ത്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ഫറവോയുടെ പ്രതികരണം, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശ തിരിയെ ഈജിപ്തിലേക്ക്, ലേവ്യർ, സങ്കീർത്തനങ്ങൾ, സിപ്പോറ
മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു.
-
ദിവസം 28: ദൈവം മോശയെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 28th, 2025 | 17 mins 57 secs
bible in a year malayalam, bibleinayear, burning bush, daniel achan, egypt, exodus, fellowship-offerings, fr. daniel poovannathil, god calls moses, horeb, israel, leviticus, mcrc, moses, mount carmel retreat centre, poc ബൈബിൾ, psalms, ഇസ്രായേൽ, ഈജിപ്ത്, ജ്വലിക്കുന്ന മുൾപടർപ്പ്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയെ വിളിക്കുന്നു, ലേവ്യർ, സങ്കീർത്തനങ്ങൾ, സമാധാനബലി, ഹോറെബ്
ഈജിപ്തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം.
-
ദിവസം 27: ഈജിപ്തിലെ അടിമത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 27th, 2025 | 19 mins 26 secs
bible in a year malayalam, bibleinayear, daniel achan, egypt, exodus, fr. daniel poovannathil, israel, leviticus, mcrc, moses, moses escapes to midian, mount carmel retreat centre, poc bible, poc ബൈബിൾ, psalms, the birth of moses, the israelites are treated cruelly in egypt, ഇസ്രായേൽ, ഈജിപ്തിലെ അടിമത്തം, ഈജിപ്ത്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ ജനനം, മോശയുടെ പലായനം, ലേവ്യർ, സങ്കീർത്തനങ്ങൾ
യാക്കോബും മക്കളും ഈജിപ്തിൽ എത്തിയശേഷമുള്ള ഇസ്രായേൽ ജനതയുടെ നാല് നൂറ്റാണ്ടുകളിലുണ്ടായ വർധനയും അവർ അനുഭവിച്ച അടിമത്തത്തിൻ്റെ കഷ്ടതകളും മോശയുടെ ജനനവും ജീവിതാരംഭവും പുറപ്പാട് പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. അടിമത്തം മൂലമുള്ള ഇസ്രായേല്യരുടെ മുറവിളി ദൈവം ശ്രവിക്കുന്നു. പീഢനങ്ങൾക്കിടയിലും കൂടുതൽ മക്കളെകൊടുത്തു ദൈവം ഇസ്രായേല്യരെ അനുഗ്രഹിക്കുന്നു.
-
Intro to 'Egypt and Exodus'- 'ഈജിപ്തും പുറപ്പാടും' | Fr. Daniel Poovannathil
January 26th, 2025 | 24 mins 29 secs
bible in a year malayalam, bibleinayear, daniel achan, egypt, exodus, fr. daniel poovannathil, israel, leviticus, mcrc, moses, moses escapes to midian, mount carmel retreat centre, poc bible, poc ബൈബിൾ, psalms, the birth of moses, the israelites are treated cruelly in egypt, ഇസ്രായേൽ, ഈജിപ്തിലെ അടിമത്തം, ഈജിപ്ത്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ ജനനം, മോശയുടെ പലായനം, ലേവ്യർ, സങ്കീർത്തനങ്ങൾ
Congratulations on completing the period of the Patriachs! Today, two of our team members join Daniel achan to explore the world of Egypt and Exodus. They discuss the common problems we encounter in this time period and how to understand in depth about the Divine covents.
-
ദിവസം 26: യാക്കോബിൻ്റെ അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 26th, 2025 | 24 mins 41 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, jacob, job, joseph, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the death and burial of jacob, the death of joseph, the last words of jacob, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫിൻ്റെ മരണം, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബിൻ്റെ അനുഗ്രഹം, യാക്കോബിൻ്റെ മരണവും സംസ്കാരവും, യാക്കോബ്, സങ്കീർത്തനങ്ങൾ
യാക്കോബ് തൻ്റെ ജീവിതാവസാനം അടുത്തു എന്ന് മനസ്സിലാക്കിയപ്പോൾ മക്കളെ അടുത്ത് വിളിച്ച് അവരെ അനുഗ്രഹിക്കുന്നതും യാക്കോബിൻ്റെ മരണവും സംസ്കാരവും, തുടർന്ന്, ജോസഫ് സഹോദരന്മാരെയും കുടുംബാംഗങ്ങളെയും സംരക്ഷിക്കുന്നതും പിന്നീട് ജോസഫിൻ്റെ മരണവും ഇരുപത്തിയാറാം ദിവസം നാം വായിക്കുന്നു. ജോബിൻ്റെ സഹനങ്ങൾക്കുശേഷം കർത്താവ് ജോബിനെ വളരെയധികം അനുഗ്രഹിക്കുന്നതും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 25: എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 25th, 2025 | 21 mins 42 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, genesis, jacob, jacob blesses ephraim and manasseh, jacobs last request, job, joseph, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, uthpathi, ഉത്പത്തി, ഉല്പത്തി, എഫ്രായിം, എഫ്രായിമിനും മനാസ്സെയ്ക്കും അനുഗ്രഹം, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യാക്കോബിൻ്റെ അന്ത്യാഭിലാഷം, യാക്കോബ്, സങ്കീർത്തനങ്ങൾ
ഫറവോയുടെ കല്പനപ്രകാരം യാക്കോബിനും മക്കൾക്കും ഈജിപ്ത് നാട്ടിലെ മെച്ചപ്പെട്ട ഒരു പ്രദേശം അവകാശമായി നല്കുന്നു. ക്ഷാമം അതിരൂക്ഷമായി തുടരുമ്പോഴും ജോസഫ് ജനങ്ങൾക്ക് ധാന്യവും ഭക്ഷണവും നല്കുന്നു. യാക്കോബിൻ്റെ അന്ത്യാഭിലാഷം ജോസഫിനെ അറിയിക്കുന്നു. ജോസഫിൻ്റെ മക്കളായ എഫ്രായിമിനും മനാസ്സെയ്ക്കും യാക്കോബ് അനുഗ്രഹം നൽകുന്നു. ഇരുപത്തിയഞ്ചാം ദിവസം നമുക്ക് ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
-
ദിവസം 24: യാക്കോബും മക്കളും ഈജിപ്തിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 24th, 2025 | 23 mins 25 secs
bible in a year malayalam, bibleinayear, daniel achan, egypt, fr. daniel poovannathil, genesis, jacob and his family go to egypt, job, joseph, joseph tells his brothers who he is, malayalam bible, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, ഈജിപ്ത്, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ജോസഫ് സ്വയം വെളിപ്പെടുത്തുന്നു, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബും മക്കളും ഈജിപ്തിൽ, യാക്കോബ്, സുഭാഷിതങ്ങൾ
ജോസഫ് തൻ്റെ സഹോദരന്മാർക്കു സ്വയം വെളിപ്പെടുത്തുകയും പിതാവായ യാക്കോബിനെയും മറ്റു കുടുംബാംഗങ്ങളെയും ഈജിപ്തിലേക്ക് കൊണ്ടുവരാൻ സഹോദരന്മാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. അതനുസരിച്ച് യാക്കോബും കുടുംബവും ഈജിപ്തിലെത്തി ജോസഫിനെ കാണുന്നു. തനിക്കു സംഭവിച്ചതെല്ലാം ദൈവത്തിൻ്റെ പദ്ധതിയാണെന്നു പറഞ്ഞ് സഹോദരന്മാരെ ആശ്വസിപ്പിക്കുന്ന ജോസഫിൻ്റെ മഹനീയ മാതൃക ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നത് ഇന്ന് നമുക്ക് ശ്രവിക്കാം.
-
ദിവസം 23: ജോസഫ് സഹോദരന്മാരെ പരീക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 23rd, 2025 | 24 mins 46 secs
benjamin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, jacob, job, joseph's brothers return to egypt with benjamin, judah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, ബെഞ്ചമിനും ഈജിപ്തിലേക്ക്, ബെഞ്ചമിൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, യൂദാ, സുഭാഷിതങ്ങൾ
ബെഞ്ചമിനുമായിഈജിപ്തിലേക്ക് എത്തിയ സഹോദരന്മാരെ ജോസഫ് വീണ്ടും പരീക്ഷിക്കുന്നു. ആശയക്കുഴപ്പത്തിലായ സഹോദരന്മാർ, ബെഞ്ചമിനെക്കൂടാതെ യാക്കോബിൻ്റെ അടുത്തേക്ക് തിരികെ ചെന്നാലുണ്ടാകാവുന്ന ഭവിഷ്യത്തുകൾ ജോസഫിനെ ബോധ്യപ്പെടുത്തുന്നു. ബെഞ്ചമിനു പകരം അടിമയാകാൻ യൂദാ തയ്യാറാകുന്ന സാഹചര്യം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
-
ദിവസം 22: ജോസഫ് ഈജിപ്തിലെ മേലധികാരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 22nd, 2025 | 31 mins 12 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, joseph, joseph is made governor over egypt, mcrc, mount carmel retreat centre, pharaoh, poc ബൈബിൾ, proverbs, the king's dream, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ജോസഫ് ഈജിപ്തിന്റെ മേലുദ്യോഗസ്ഥൻ, ഡാനിയേൽ അച്ചൻ, ഫറവോ, ഫറോവയുടെ സ്വപ്നം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
കാരാഗൃഹ വാസത്തിൽ നിന്ന് ഈജിപ്തിൻ്റെ മേലധികാരിയായി ജോസഫ് ഉയർത്തപ്പെടുന്നതും ക്ഷാമകാലം നേരിടാൻ മുന്നൊരുക്കങ്ങൾ നടത്തുന്നതും സ്വന്തം സഹോദരന്മാരെ തിരിച്ചറിയുന്നതും ഇരുപത്തിരണ്ടാം ദിവസം നാം വായിക്കുന്നു. നമ്മുടെ നന്മ പ്രവർത്തികൾക്ക് തീർച്ചയായും പ്രതിഫലം ലഭിക്കുമെന്നുള്ള സന്ദേശവും ഡാനിയേൽ അച്ചനിൽ നിന്നും ശ്രവിക്കാം.
-
ദിവസം 21: ജോസഫിൻ്റെ കാരാഗൃഹവാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 21st, 2025 | 23 mins
bible in a year malayalam, bibleinayear, daniel achan, elihu's speech, fr. daniel poovannathil, genesis, job, joseph, mcrc, mount carmel retreat centre, poc ബൈബിൾ, potiphar, proverbs, the prisoner's dream, uthpathi, ഉത്പത്തി, ഉല്പത്തി, എലിഹുവിൻ്റെ പ്രഭാഷണം, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, തടവുകാരുടെ സ്വപ്നങ്ങൾ, പൊത്തിഫർ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
പൊത്തിഫറിന് വിൽക്കപ്പെട്ട ജോസഫ് കാരാഗൃഹത്തിലടക്കപ്പെടുന്ന സാഹചര്യങ്ങളും സഹതടവുകാരുടെ സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതും ഇരുപത്തിയൊന്നാം ദിവസം നാം വായിക്കുന്നു. ദൈവതിരുമുൻപിൽ ശുദ്ധിയുള്ളവനായി ജീവിച്ച ജോസഫ് നേരിട്ട പ്രതിസന്ധികളിൽ ജോസഫിനൊപ്പം ദൈവം കൂടെയുണ്ടായിരുന്നു എന്ന വചനഭാഗവും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 20: യൂദായുടെ ജീവിതകഥ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 20th, 2025 | 18 mins 26 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, judas, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, tamar, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ഡാനിയേൽ അച്ഛൻ, താമാർ, ബൈബിൾ, മലയാളം ബൈബിൾ, യൂദാ, സുഭാഷിതങ്ങൾ
യാക്കോബിൻ്റെ മകനായ യൂദായുടെ ജീവിതകാലത്തെ വിവിധ സന്ദർഭങ്ങളും യൂദായുടെ ബലഹീനതകളുടെ അനന്തര ഫലങ്ങളും ഇരുപതാം ദിവസം നാം ശ്രവിക്കുന്നു. ബലഹീനതകളുടെ മധ്യത്തിലും യൂദായും മക്കളും യേശുവിൻ്റെ വംശപരമ്പരയിലെ കണ്ണികളായി മാറിയ യാഥാർഥ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 19: പൂർവപിതാവായ ജോസഫ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 19th, 2025 | 19 mins 23 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, uthpathi, ഉത്പത്തി, ഉല്പത്തി, ജോബ്, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
യാക്കോബിൻ്റെ പ്രിയപുത്രനായ ജോസഫിനോടുള്ള വൈരാഗ്യം മൂലം സ്വന്തം സഹോദരന്മാർ തന്നെ മിദിയാൻകാരായ കച്ചവടക്കാർക്ക് ജോസഫിനെ വിൽക്കുന്നു. അവർ പിന്നീട് ഈജിപ്തിലെ ഫറവോയുടെ കാവൽപ്പടനായകനായ പൊത്തിഫറിന് വിൽക്കുന്നു. പൂർവപിതാവായ ജോസഫിൻ്റെ ചരിത്രത്തിൻ്റെ ആദ്യഭാഗം പത്തൊൻപതാം ദിവസം ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 18: ഇസ്രായേലിൻ്റെ ജീവിതയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 18th, 2025 | 21 mins 54 secs
bethel, bible in a year malayalam, bibleinayear, daniel achan, edom, esau, fr. daniel poovannathil, genesis, israel, jacob, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, the death of isaac, the death of rachel, the descendants of esau, the sons of jacob, uthpathi, ഇസഹാക്കിൻ്റെ മരണം, ഇസ്രായേൽ, ഉത്പത്തി, ഏദോം, ഏദോമ്യർ, ഏസാവിൻ്റെ വംശാവലി, ഏസാവ്, ജോബ്, ഡാനിയേൽ അച്ചൻ, ബേഥേൽ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബിൻ്റെ പുത്രന്മാർ, യാക്കോബ്, റാഹേലിൻ്റെ മരണം, സുഭാഷിതങ്ങൾ
ദൈവത്തിൻ്റെ അരുളപ്പാടനുസരിച്ചു യാക്കോബ് കുടുംബത്തോടൊപ്പം ബേഥേലിൽ പോയി പാർത്തു. യാക്കോബ് ഇനിമേൽ ഇസ്രായേൽ എന്നറിയപ്പെടുമെന്നും അവനിൽ നിന്ന് പുറപ്പെടുന്ന ജനതതികളെ അനുഗ്രഹിക്കുമെന്നും ദൈവം അരുളിച്ചെയ്യുന്നു. റാഹേലിൻ്റെയും ഇസഹാക്കിൻ്റെയും മരണവും ഏസാവിൻ്റെ വംശാവലിചരിത്രവും പതിനെട്ടാം ദിവസത്തെ വചന വായനയിൽ നമുക്ക് ശ്രവിക്കാം.
-
ദിവസം 17: യാക്കോബും ഏസാവും കണ്ടുമുട്ടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 17th, 2025 | 22 mins 41 secs
bible in a year malayalam, bibleinayear, daniel achan, dinah, esau, fr. daniel poovannathil, genesis, jacob, jacob meets esau, job, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, the rape of dinah, uthpathi, ഉത്പത്തി, ഏസാവിനെ കണ്ടുമുട്ടുന്നു, ഏസാവ്, ജോബ്, ഡാനിയേൽ അച്ചൻ, ദീനാ, ദീനായുടെ മാനഭംഗം, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബ്, സുഭാഷിതങ്ങൾ
ഇരുപതു വർഷത്തെ ഇടവേളയ്ക്കു ശേഷം യാക്കോബും ഏസാവും കണ്ടു മുട്ടുന്നു.യാക്കോബ് ഭയപ്പെട്ടതിനു വിപരീതമായി ഏസാവ് യാക്കോബിനെ ആലിംഗനം ചെയ്തു സ്വീകരിക്കുന്നു. ഷെക്കേം പട്ടണത്തിൽ യാക്കോബും മക്കളും നേരിടുന്ന പ്രതിസന്ധികളും മക്കൾ ചെയ്യുന്ന പ്രതികാരവും പതിനേഴാം ദിവസം നാം വായിക്കുന്നു.
-
ദിവസം 16: യാക്കോബിൻ്റെ മടക്കയാത്ര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 16th, 2025 | 28 mins 22 secs
bible in a year malayalam, bibleinayear, daniel achan, esau, fr. daniel poovannathil, genesis, jacob, jacob flees from laban, jacob wrestles at peniel, job, laban, laya, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, rahel, uthpathi, ഉത്പത്തി, ഏസാവ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബിൻ്റെ മല്പിടുത്തം, യാക്കോബ്, യാക്കോബ് ഒളിച്ചോടുന്നു, റാഹേൽ, ലാബാൻ, ലെയാ
ഇരുപതുവർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് യാക്കോബ് തൻ്റെ ഭാര്യമാരും മക്കളും, പരിചാരകരും, സർവ്വസമ്പത്തുമായി ഹാരാനിൽ ലാബാൻ്റെ പക്കൽ നിന്നും ഒളിച്ചോടുന്നതും വഴിമധ്യേ ദൈവദൂതനുമായി യാക്കോബ് മല്പിടുത്തം നടത്തുന്നതും അനുഗ്രഹിക്കപ്പെടുന്നതും തുടർസംഭവങ്ങളും പതിനാറാം ദിവസം നാം വായിക്കുന്നു. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് പശ്ചാത്തപിച്ച് പരിഹാരം അനുഷ്ഠിക്കേണ്ടതിൻ്റെ ആവശ്യം ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
20: ദിവസം 15: യാക്കോബിൻ്റെ പ്രവാസകാലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 15th, 2025 | 24 mins 54 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, haraan, in the house of laban, jacob, jacob's children, jacob's wealth, job, laban, laya, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, rchel, uthpathi, ഉത്പത്തി, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യാക്കോബിൻ്റെ മക്കൾ, യാക്കോബിൻ്റെ സമ്പത്ത്, യാക്കോബ്, റാഹേൽ, ലാബാൻ, ലാബാൻ്റെ വീട്ടിൽ, ലെയാ, ഹാരാൻ
ഏസാവിനെ വഞ്ചിച്ച് പലായനം ചെയ്ത യാക്കോബ് ഹാരാനിലെത്തി ലാബാൻ്റെ ഭവനത്തിൽ ദീർഘകാലം പാർക്കുന്നതും ലാബാനു വേണ്ടി വേലചെയ്തു സമ്പത്തുണ്ടാക്കുന്നതും ലാബാൻ്റെ മക്കളായ ലെയയെയും റാഹേലിനെയും ഭാര്യമാരാക്കി ജീവിതം നയിക്കുന്നതും നാം പതിനഞ്ചാം ദിവസം വായിക്കുന്നു. സഹോദരനെ വഞ്ചിച്ച യാക്കോബിനെ ലാബാൻ വഞ്ചിക്കുന്നതും മുൻ തലമുറയിലെ തെറ്റുകൾ യാക്കോബിൻ്റെ ജീവിതത്തിൽ ആവർത്തിക്കപ്പെടുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.