The Bible in a Year - Malayalam

Episode Archive

Episode Archive

344 episodes of The Bible in a Year - Malayalam since the first episode, which aired on December 21st, 2024.

  • ദിവസം 220:വിമോചനത്തിൻ്റെ സദ്വാർത്ത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 8th, 2025  |  25 mins 4 secs
    a city not forsaken, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, israel’s continuing rebellion., mantle of praise, mcrc, mount carmel retreat centre, oaks of righteousness, poc ബൈബിൾ, proverbs, the good news of deliverance, അപരിത്യക്ത നഗരം, ഇസ്രായേലിൻ്റെ അവിശ്വസ്ത‌ത, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, നീതിയുടെ ഓക്കുമരങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, വിമോചനത്തിൻ്റെ സദ്വാർത്ത, സുഭാഷിതങ്ങൾ, സ്‌തുതിയുടെ മേലങ്കി

    ക്രിസ്തുവിലൂടെ വരുന്ന വിമോചനത്തിൻ്റെ സദ്വാർത്തയാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവകല്പനകൾ ധിക്കരിക്കുകയും സാബത്തുകൾ അശുദ്ധമാക്കുകയും വിഗ്രഹങ്ങളുടെ പിന്നാലെ യാത്ര ചെയ്യുകയും ചെയ്ത തിരഞ്ഞെടുക്കപ്പെട്ട ജനതയുടെ അവിശ്വസ്തതയുടെ ഒരു രേഖാചിത്രമാണ് എസെക്കിയേലിൻ്റെ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. സൗഖ്യവചനങ്ങളെക്കുറിച്ചും ജനത്തിനുവേണ്ടി മധ്യസ്ഥപ്രാർഥന നടത്തേണ്ടതിനെക്കുറിച്ചും ആഴമായ ഒരു ദൈവബന്ധത്തിൽ ജീവിക്കുന്നതാണ് സാബത്തിനെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട വിഷയമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

  • ദിവസം 219: പാപം രക്ഷയ്ക്കു തടസ്സം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 7th, 2025  |  19 mins 13 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    പാപപങ്കിലമായ നമ്മുടെ ജീവിതമാണ് ദൈവത്തിൻ്റെ രക്ഷ നമ്മിൽ നിന്ന് അകറ്റിനിർത്തുന്നതെന്നു സൂചിപ്പിക്കുന്ന വചനഭാഗം ഏശയ്യാ പ്രവാചകനിൽ നിന്നും ഇസ്രായേലിലെ രാജകുമാരന്മാരെക്കുറിച്ചുള്ള വിലാപഗാനം എസെക്കിയേൽ പ്രവാചകനിൽ നിന്നും നാം ശ്രവിക്കുന്നു. നാം ഓരോ പാപം ചെയ്യുമ്പോഴും ദൈവത്തിൽ നിന്നകന്നു പോകുന്നത് നമ്മളാണെന്നും ദൈവം നമ്മുടെ അരികിൽ നിന്ന് മാറുന്നില്ലെന്ന് നാം മനസ്സിലാക്കണമെന്നും, അകന്നുപോയ ഇടങ്ങളിൽനിന്ന് മടങ്ങിവരാനുള്ള കൃപ ഞങ്ങൾക്ക് നൽകണമെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 218: ജീവിതവിശുദ്ധിയിലൂടെ രക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 6th, 2025  |  27 mins 8 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    പ്രവാസകാലത്തെ ഇസ്രായേൽ ജനതയുടെ സാബത്താചരണവും ഉപവാസവും സംബന്ധിച്ച വചനഭാഗമാണ് ഏശയ്യായുടെ പുസ്തകത്തിൽ നിന്ന് നാം ശ്രവിച്ചത്. ഓരോരുത്തരും അവരവരുടെ പാപഭാരം വഹിക്കേണ്ടവരാണെന്നും നമ്മുടെ തിന്മകളുടെ ഉത്തരവാദിത്തം മറ്റൊരാളുടെ ചുമലിൽ വെച്ചുകൊടുക്കാൻ സാധിക്കില്ല എന്ന ശക്തമായ ഓർമ്മപ്പെടുത്തലും താക്കീതും എസെക്കിയേൽ പ്രവാചകൻ നൽകുന്നു. നമ്മുടെ ദൈവമായ കർത്താവിൽ ആനന്ദം കണ്ടെത്താനും നിരന്തരമായ ജീവിതവിശുദ്ധിക്കുവേണ്ടി പരിശ്രമിക്കാനും സാബത്ത് വിശുദ്ധമായി ആചരിക്കാനും വേണ്ട കൃപാവരത്തിനായി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 217: ജീവൻ്റെ ഉറവ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 5th, 2025  |  26 mins 30 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അവിശ്വസ്തയായ ജറുസലേം, എസെക്കിയേൽ, ഏശയ്യാ, ജീവൻ്റെ ഉറവ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    ജീവൻ്റെ ഉറവയിൽ നിന്ന് പാനം ചെയ്യാൻ നമ്മെ ക്ഷണിക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, അവിശ്വസ്തയായ ജറുസലേമിൻ്റെ വിഗ്രഹാരാധനകളെക്കുറിച്ചുള്ള ഭാഗം എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ ചിന്തകൾ നമ്മുടെ ചിന്തകളിൽ നിന്ന് വ്യത്യസ്തമാണെന്നും ദൈവത്തിൻ്റെ വചനം ഫലമില്ലാതെ തിരിച്ചുവരില്ല എന്നും ആ ദൈവസ്വരത്തിനുവേണ്ടി കാതോർത്ത് ദൈവഹിതത്തിന് വിധേയപ്പെടാനും ദൈവം അരുളിച്ചെയ്‌തതെല്ലാം നിറവേറുമെന്ന് വിശ്വസിച്ചു ജീവിക്കാനും ദൈവത്തെ വിശ്വസ്തതയോടെ ആരാധിക്കാനും സഹായിക്കണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

  • ദിവസം 216:സഹനദാസൻ മിശിഹാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 4th, 2025  |  20 mins 8 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, the suffering servant, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സഹനദാസൻ, സുഭാഷിതങ്ങൾ

    നമ്മുടെ കർത്താവീശോമിശിഹാ എന്ന സഹനദാസനെ സംബന്ധിക്കുന്ന കാര്യങ്ങൾ ഏശയ്യാ പ്രവചനത്തിലൂടെയും, അകൃത്യങ്ങൾ ചെയ്ത് മാനസാന്തരപ്പെടാൻ മനസ്സില്ലാത്ത ചില ആളുകളെക്കുറിച്ച് എസെക്കിയേലിലും ഇന്ന് നാം ശ്രവിക്കുന്നു. ദൈവഹിതം തിരിച്ചറിയാനുള്ള വഴി ദൈവത്തിൻ്റെ കല്പനകൾ അനുസരിച്ച് ജീവിക്കുക എന്നതാണെന്നും, ഈശോ നമുക്കുവേണ്ടി നേടിത്തന്ന ഈ വിലപ്പെട്ട ജീവിതത്തെ അതിൻ്റെ എല്ലാ സാധ്യതകളും വർധിപ്പിച്ച് മനോഹരമാക്കി ഈ ലോകത്തിനും ദൈവത്തിനും പ്രയോജനപ്പെടുന്ന ഒരു ജീവിതം നയിക്കാൻ നമ്മുടെ ജീവിതത്തെ ഒരുക്കുക എന്നതാണ് നമ്മുടെ കടമയെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു

  • ദിവസം 215:ദൈവത്തെ മാത്രം ഭയപ്പെടുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 3rd, 2025  |  26 mins 50 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മന്ത്രച്ചരടുകൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    പ്രവാസത്തിൽ നിന്ന് പുറത്തുവരുന്ന സീയോൻ്റെ ആശ്വാസകാലത്തെക്കുറിച്ചാണ് ഏശയ്യായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങളെ, സംഭവങ്ങളെ, ചുറ്റുപാടുകളെ, വരാൻപോകുന്ന അനുഭവങ്ങളെയൊക്കെ ഭയപ്പെടാതെ, നമ്മുടെ സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ മാത്രം ഭയപ്പെടുക. മന്ത്രവാദത്തിൻ്റെയും വിഗ്രഹാരാധനയുടെയും ആഭിചാരത്തിൻ്റേയും അന്ധവിശ്വാസങ്ങളുടേയും പിന്നാലെ പോകാതെ സത്യദൈവത്തെ മുറുകെ പിടിക്കാനുള്ള കൃപാവരം ലഭിക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 214:കർത്താവിൻ്റെ ദാസൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 2nd, 2025  |  24 mins 40 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    ഇസ്രായേൽ ജനതയെ മുഴുവനെയും മിശിഹായെയും കർത്താവിൻ്റെ ദാസൻ എന്ന് സൂചിപ്പിക്കുന്ന വചനഭാഗമാണ് ഏശയ്യായിൽ ഇന്ന് നാം ശ്രവിക്കുന്നത്. ലോകത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചും വെളിപ്പെടുത്തിയിട്ടുള്ള ദൈവീക പദ്ധതികൾ മറ്റു മനുഷ്യരോട് പങ്കുവെയ്ക്കുന്നതാണ് ഈ ഭൂമിയിലെ നമ്മുടെ നിയോഗം. ജീവിതത്തിൻ്റെ പ്രതിസന്ധികളെ ഒറ്റയ്ക്ക് സധൈര്യം നേരിടാൻ നമുക്ക് സാധിക്കുന്നത് ഓരോ പ്രഭാതത്തിലും നമ്മുടെ കാതുകൾ തുറന്ന് ദൈവത്തെ കേൾക്കുന്നതു വഴിയാണ്. ജഡത്തിനും സമ്പത്തിനും അധികാരത്തിനും ലോക മോഹങ്ങൾക്കും വേണ്ടി ദാഹിക്കുന്ന ഹൃദയത്തിനു പകരം ദൈവത്തിൻ്റെ പദ്ധതികൾക്ക് അനുരൂപമായ ഒരു പുതിയ ഹൃദയം എനിക്ക് നൽകണമേ എന്ന് ഓരോ പ്രഭാതത്തിലും നമ്മൾ പ്രാർത്ഥിക്കണമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 213: ദേവാലയത്തിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    August 1st, 2025  |  23 mins 30 secs
    2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ

    ഇസ്രായേൽ ജനത്തെ അടിമകളാക്കുന്ന ബാബിലോണിന് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും,ദേവാലയത്തിൽ നിന്ന് ദൈവത്തിൻ്റെ ശിക്ഷാവിധി ആരംഭിക്കുമെന്നും ദേവാലയം തകർക്കപ്പെടുമെന്നുമുള്ള എസെക്കിയേലിൻ്റെ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദയ കാണിക്കാതിരിക്കുക, കരുണ കാണിക്കാതിരിക്കുക, ആർദ്രത ഇല്ലാതിരിക്കുക, എന്നത് ദൈവദൃഷ്ടിയിൽ മാരകമായ തിന്മയാണ്.ഇന്ന് നമ്മിൽ പലരുടെയും വിഗ്രഹം നമ്മൾ തന്നെയാണ്. വിഗ്രഹം പണമാണ്, അധികാരമാണ്, സ്വാധീന ശക്തികളാണ്, ചില വ്യക്തികൾ ആണ്. ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ സ്വാഭാവികമായ അവസാനം നാശം ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു

  • ദിവസം 212: പേരുചൊല്ലി വിളിക്കുന്ന ദൈവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 31st, 2025  |  25 mins 46 secs
    bible in a year malayalam, bibleinayear, cyrus, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ നവജനനം, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സൈറസ്

    പ്രവാസത്തിൽ നിന്ന് ദൈവജനത്തെ വിമോചിപ്പിക്കാൻ വിജാതീയ രാജാവായ സൈറസിനെ ദൈവം തിരഞ്ഞെടുക്കുന്ന വചനഭാഗം ഏശയ്യായുടെ പുസ്തകത്തിൽ നിന്നും ശ്രവിക്കുന്നു. എല്ലാം മുൻകൂട്ടി കാണുന്നവനും അറിയുന്നവനുമായ നമ്മുടെ ദൈവത്തിൽ ശരണം വയ്ക്കാനുള്ള ബോധ്യവും വിഗ്രഹാരാധനയിൽ നിന്ന് അകന്നിരിക്കണമെന്ന ബോധ്യവും എസെക്കിയേലിൻ്റെ പുസ്തകത്തിൽ നിന്നും നമുക്ക് ലഭിക്കുന്നു. പാപം കൂട്ടിവെക്കാതിരിക്കാനും അനുതപിച്ചും കുമ്പസാരിച്ചും ദൈവകരുണയിൽ ആശ്രയിച്ചും ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

  • ദിവസം 211: ദൈവം നമ്മുടെ വിമോചകൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 30th, 2025  |  28 mins 36 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേലിൻ്റെ തിരിച്ചുവരവ്, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സൈറസ്

    ഇസ്രായേലിനെ പ്രവാസത്തിൽ നിന്ന് വിമോചിപ്പിക്കാൻ ദൈവം തിരഞ്ഞെടുത്ത സൈറസ് എന്ന പേർഷ്യാ രാജാവിനെക്കുറിച്ചാണ് ഇന്ന് നമ്മൾ വായിക്കുന്നത്. ആത്മീയവും ഭൗതികവുമായ ബന്ധനങ്ങളിൽ നിന്ന് നാം വിമോചിപ്പിക്കപ്പെടുന്നത് നമ്മുടെ കഴിവോ, ഭാഗ്യമോ അല്ല മറിച്ച്, ദൈവമാണ് നമ്മുടെ വിമോചകൻ എന്ന് നാം തിരിച്ചറിയണം. എത്ര പ്രതീക്ഷ നഷ്ടപ്പെട്ടിരിക്കുന്ന സമയത്തും കണ്ണ് തുറന്ന് ചുറ്റും നോക്കിയാൽ ഒരു വാതിൽ തുറക്കപ്പെടുന്നതും, ഒരു വഴി അടയുമ്പോൾ മറ്റ് നൂറ് വഴികൾ തുറക്കപ്പെടുന്നതും നമുക്ക് കാണാനും കഴിയും. തകർച്ചയിലും പ്രവാസത്തിലും പരാജയത്തിലും വീഴുമ്പോഴും പ്രത്യാശയിൽ ജീവിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

  • ദിവസം 210: ദൈവത്തിൽ സമ്പൂർണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 29th, 2025  |  27 mins 43 secs
    bible in a year malayalam, bibleinayear, daniel achan, ezekiel, ezekiel eats written scroll, fr. daniel poovannathil, isaiah, mcrc, mortal, mount carmel retreat centre, poc ബൈബിൾ, proverbs, the servant of god, എസെക്കിയേൽ, എസെക്കിയേൽ ചുരുൾ ഭക്ഷിക്കുന്നു, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മനുഷ്യപുത്രൻ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ

    ഏശയ്യായിൽ നിന്നും എസെക്കിയേലിൽ നിന്നും രണ്ടു കാലങ്ങളെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവത്തിൻ്റെ വചനം ഭക്ഷിക്കാത്ത ഒരു പ്രവാചകന് ദൈവത്തിൻ്റെ വചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവം എന്തു പറഞ്ഞാലും, അതു സന്തോഷകരമായ കാര്യമാകട്ടെ, പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ കാര്യമാകട്ടെ, അത് ഭക്ഷിക്കാത്തവന് ദൈവവചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവത്തെ പൂർണമായും വിശ്വസിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ഹൃദയം പാകപ്പെടുത്താനും, ഏശയ്യായ്ക്കും എസെക്കിയേലിനുമൊക്കെ ഉണ്ടായിരുന്ന സമർപ്പണം നമുക്കും ഉണ്ടാകാൻ ദൈവത്തോട് പ്രർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 209: ജനത്തിന് ആശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 28th, 2025  |  25 mins 42 secs
    bible in a year malayalam, bibleinayear, compulsory recruitment, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, warehouse, അതുല്യൻ, അരൂപി, ആശ്വസിപ്പിക്കുവിൻ, എസെക്കിയേൽ, ഏശയ്യാ, ഓജസ്സറ്റവൻ, കേബാർ നദി, കർത്തൃമഹത്വം, ചൈതന്യം, ജീവികൾ, ഡാനിയേൽ അച്ചൻ, ദൈവദർശനം, നാഥൻ, നിർബന്ധിതസേവനം, ബൈബിൾ, മലയാളം ബൈബിൾ, വചനം, ഷണ്ഡന്മാർ, സംഭരണശാല, സുഭാഷിതങ്ങൾ, ഹെസക്കിയാരാജാവ്

    ഏശയ്യായുടെ പുസ്തകത്തിൽ ഹെസക്കിയാരാജാവിൻ്റെ ഭവനത്തിലുള്ളവരെയെല്ലാം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകപ്പെടുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. എസെക്കിയേലിൻ്റെ പുസ്തകത്തിൽ എസെക്കിയേലിനുണ്ടായ ദൈവദർശനത്തെ കുറിച്ച് വിവരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന് അറിയാം; അതിൻ്റെ അവസാനം എന്താണെന്ന് ദൈവത്തിന് അറിയാം; അതിൽ നിന്നുണ്ടാകുന്ന നന്മ എന്താണെന്നു ദൈവത്തിനറിയാം; അവിടുന്ന് അത് കണ്ടിട്ടുണ്ട്; നമുക്ക് ചെയ്യാൻ ഉള്ള ഏക കാര്യം ദൈവത്തിൻ്റെ സമയത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.

  • ദിവസം 208: വിഗ്രഹങ്ങളുടെ വ്യർത്ഥത - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 27th, 2025  |  33 mins 20 secs
    baruch, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sennacherib, the letter of jeremiah, ഏശയ്യാ, ജറെമിയായുടെ ലേഖനം, ഡാനിയേൽ അച്ചൻ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെന്നാക്കെരിബ്, ഹെസക്കിയാ

    അസ്സീറിയാരാജാവായ സെന്നാക്കെരിബിൽ നിന്നും ഹെസക്കിയായെ ദൈവം രക്ഷിക്കുന്നതും രോഗാവസ്ഥയിൽ നിന്ന് ഹെസക്കിയാ മോചിതനാകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, വിഗ്രഹങ്ങളുടെയും അന്യദേവന്മാരുടെയും നിരർത്ഥകത വെളിപ്പെടുന്ന വചനഭാഗങ്ങൾ ബാറൂക്കിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നമ്മൾ നേരിടുന്ന ഏതു പ്രതിസന്ധിക്കും ഒരു പരിഹാരപദ്ധതി ദൈവത്തിൻ്റെ പക്കലുണ്ടെന്നും നമുക്ക് ചെയ്യാനുള്ളത് ദൈവത്തിൽ ആശ്രയിച്ച് പരിഹാരത്തിൻ്റെ ദിനത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണെന്നും, സകല വിഗ്രഹങ്ങളിൽ നിന്നും നമ്മുടെ ഹൃദയത്തെ മോചിപ്പിക്കാനുള്ള കൃപ നൽകണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 207: പ്രത്യാശയുടെ ജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 26th, 2025  |  29 mins 4 secs
    baruch, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiya, iaisah, isaiah, king of assyria, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sennacherib, അസ്സീറിയരാജാവ്, ഏശയ്യ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെന്നാക്കെരിബ്, ഹെസക്കിയ

    ഏശയ്യായുടെ പുസ്തകത്തിൽ കർത്താവിൻ്റെ പ്രതികാരത്തിൻ്റെ ദിനത്തെക്കുറിച്ചും, അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങളെ കീഴടക്കാനായി വരുന്നതും, ബാറൂക്കിൻ്റെ പുസ്തകത്തിൽ പ്രവാസം ജനതകളെ പഠിപ്പിച്ച ജ്ഞാനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട ജീവിതത്തിൻ്റെ നിസ്സഹായതയുടെ അഗാധ തലങ്ങളിലേക്ക് താഴ്ന്നുപോയ ഏത് മനുഷ്യാത്മാവിൻ്റെയും വീണ്ടെടുപ്പിൻ്റെ സാധ്യതകളാണ് സർവ്വശക്തനിലുള്ള ആശ്രയം വെക്കുന്നവരിലേക്ക് പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നത്. നല്ല കാലങ്ങളിൽ നമ്മൾക്ക് ലഭിക്കാതിരുന്ന തിരിച്ചറിവുകൾ കഷ്ട കാലങ്ങളിലൂടെ നമ്മൾക്ക് ലഭിക്കുന്നു. ദുരിതങ്ങൾ നമ്മൾക്ക് ഉപകാരമാകുമെന്നും, കർത്താവിൽ നിന്ന് അകലാൻ കാണിച്ചതിൻ്റെ പത്തിരട്ടി തീക്ഷ്ണതയോടെ കർത്താവിലേക്ക് മടങ്ങിവരാനും, ക്രിസ്തു നമ്മളുടെ ജീവിതത്തിൽ വെളിപ്പെടുമ്പോൾ വരണ്ട ഭൂമികൾ ജലാശയമായി മാറുമെന്ന പ്രത്യാശയിൽ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

  • ദിവസം 206: നീതിയുടെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 25th, 2025  |  27 mins 18 secs
    baruch, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, king of righteousness, mcrc, mount carmel retreat centre, poc ബൈബിൾ, prayer for deliverance, proverbs, ഏശയ്യാ, ഡാനിയേൽ അച്ചൻ, നീതിയുടെ രാജാവ്, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, മോചനത്തിനുവേണ്ടി പ്രാർഥന, സുഭാഷിതങ്ങൾ

    ഏശയ്യായുടെ പ്രവചനത്തിൽ, നീതിയുടെ രാജാവ് എന്ന പ്രത്യാശാനിർഭരമായ സൂചനയും യൂദാജനതയുടെ അലംഭാവവും അനന്തരഫലങ്ങളും, ബാറൂക്കിൻ്റെ പുസ്തകത്തിൽ കർത്താവിൻ്റെ സ്വരം ശ്രവിക്കാതെ അവിടത്തേക്കെതിരായി പാപംചെയ്‌ത ഇസ്രായേൽ -യൂദാജനതകളോട് തെറ്റുകൾ ഏറ്റുപറഞ്ഞു മോചനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. അർഹിക്കാത്ത ദാനങ്ങളാൽ നമ്മെ നിറയ്ക്കുന്ന ദൈവത്തിൻ്റെ മഹാഔദാര്യത്തിൻ്റെ മുമ്പിൽ നന്ദിയുള്ളവരായിരിക്കാനും തിന്മയിൽ നിന്നകന്നു ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

  • ദിവസം 205: അവിശ്വസ്‌തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    July 24th, 2025  |  22 mins 21 secs
    bible in a year malayalam, bibleinayear, daniel achan, egypt, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, syria, zephaniah, അവിശ്വസ്‌തജനം, അസ്സീറിയാ, അസ്സീറിയായ്ക്കു ശിക്ഷ, ഈജിപ്ത്, ഏശയ്യാ, കർത്താവിൻ്റെ ന്യായവിധി, ജനത്തിൻ്റെ മാനസാന്തരം, ജറുസലേമിന് സംരക്ഷണം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, രക്ഷയുടെ വാഗ്ദാനം, സഹായത്തിന് ഈജിപ്‌തിലേക്ക്, സിറിയാ, സുഭാഷിതങ്ങൾ, സെഫാനിയാ

    ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു.