The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 21 - 30 of 51 in total of The Bible in a Year - Malayalam with the tag “poc bible”.
-
ദിവസം 95: ബെഞ്ചമിനെ ശിക്ഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 5th, 2025 | 27 mins 55 secs
benjamin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, ഗിബെയാക്കാരുടെ മ്ലേച്ചത, ഡാനിയേൽ അച്ചൻ, ന്യായാധിപന്മാർ, ബെഞ്ചമിനെ ശിക്ഷിക്കുന്നു, ബെഞ്ചമിന്റെ നിലനിൽപ്പ്, ബെഞ്ചമിൻ ഗോത്രം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ദൈവത്തിന് മാത്രമായി തെരഞ്ഞെടുക്കപ്പെട്ട ഗോത്രത്തിലെ ഒരു പുരോഹിതൻ മറ്റൊരു ഗോത്രത്തിൽനിന്നും വിവാഹം കഴിക്കുന്നതും ആ സ്ത്രീയ്ക്ക് ഗിബെയായിൽ വച്ച് അനുഭവിക്കേണ്ടി വന്നതും, പിന്നീട് ഇസ്രായേൽ തൻ്റെ സഹോദരർക്കെതിരെ യുദ്ധത്തിൽ ഏർപ്പെടുന്നതും നമ്മൾ വായിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തത കാണിക്കുമ്പോഴും ദൈവത്തിൻ്റെ വഴികളിൽ നിന്ന് മാറിപോകുമ്പോഴും ദൈവത്തിൻ്റെ പദ്ധതികൾ തുടർന്നുകൊണ്ടേയിരിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 92: ജഫ്തായുടെ ബലി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 2nd, 2025 | 33 mins 30 secs
abimelech, bible in a year malayalam, bibleinayear, boaz, boaz marries ruth, daniel achan, fr. daniel poovannathil, israel, jair, jephthah, jephthah's daughter, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, shechem, tola, അബിമെലക്ക്, ഇസ്രായേൽ, ജഫ്താ, ജഫ്തായുടെ ബലി, ജായിർ, ഡാനിയേൽ അച്ചൻ, തോല, ന്യായാധിപൻമാർ, ബൈബിൾ, ബോവസ്, ബോവസ് റൂത്തിനെ സ്വീകരിക്കുന്നു, മലയാളം ബൈബിൾ, റൂത്ത്, റൂത്ത്, ഷെക്കേം, സങ്കീർത്തനങ്ങൾ
ന്യായാധിപനായ ജഫ്താ, ആലോചിക്കാതെ പറഞ്ഞ ഒരു വാക്ക് തൻ്റെ ഏകമകളെ നഷ്ടപ്പെടാൻ ഇടയാക്കുന്നു. എൻ്റെ അധരകവാടങ്ങൾക്ക് കാവൽ ഏർപ്പെടുത്തണമെ; എൻ്റെ നാവിന് കടിഞ്ഞാൺ ഇടണമെ, എൻ്റെ വാക്കുകളെ നിയന്ത്രിക്കാൻ കൃപാവരം ലഭിക്കണമേ എന്ന പ്രാർഥന എപ്പോഴും നമ്മുടെ മനസ്സിൽ നിൽക്കേണ്ടതുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു. തിരഞ്ഞെടുക്കപ്പെട്ടവർ അവിശ്വസ്തരാകുമ്പോൾ, മാറ്റിനിർത്തപ്പെട്ട ജനത്തിൽ നിന്ന് വിശ്വസ്തരെ ദൈവം പെറുക്കിയെടുക്കുന്നു എന്ന വിചിന്തനവും നമുക്ക് ശ്രവിക്കാം.
-
ദിവസം 90: ദബോറായും ബാറാക്കും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 31st, 2025 | 20 mins 22 secs
barak, bible in a year malayalam, bibleinayear, boaz, daniel achan, deborah, deborah and barak, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, ruth works in the field of boaz, sisera, the song of deborah, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദബോറ, ദബോറയുടെ കീർത്തനം, ദെബോറായും ബാറാക്കും, ന്യായാധിപന്മാർ, ബാറാക്ക്, ബൈബിൾ, ബോവസ്, മലയാളം ബൈബിൾ, റൂത്ത്, റൂത്ത് ബോവസിന്റെ വയലിൽ, റൂത്ത് സങ്കീർത്തനങ്ങൾ, സിസേറ
ന്യായാധിപയായ ദബോറ, സിസേറയെ വധിക്കുന്ന ധീരയായ ജായേൽ, മൊവാബ്യയായ റൂത്ത്, അവളുടെ അമ്മായിയമ്മ നവോമി എന്നീ സ്ത്രീകഥാപാത്രങ്ങളെയാണ് ഇന്നത്തെ വായനയിൽ നാം കണ്ടുമുട്ടുന്നത്. പ്രാർത്ഥനകൊണ്ടും പരിത്യാഗംകൊണ്ടും പ്രായശ്ചിത്തപ്രവർത്തികൾ കൊണ്ടും ദൈവജനത്തെ ശക്തിപ്പെടുത്തുന്ന അതിശക്തരായ വനിതകൾ ദൈവരാജ്യ ശുശ്രുഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 27th, 2025 | 23 mins 30 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, israel, joseph, joshua, judah, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, എഫ്രായിം, ഗോത്ര അവകാശ ഭൂവിഭാഗങ്ങൾ, ജോഷ്വ, ജോഷ്വാ, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യൂദാ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 84: അമോറികളെ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 25th, 2025 | 21 mins 15 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the amorites are defeated, അമോറികളെ കീഴടക്കുന്നു, ഇസ്രായേൽ, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽജനത്തിൻ്റെ യുദ്ധങ്ങളും കീഴടക്കലുകളും നമ്മൾ വായിച്ചു കേൾക്കുന്നു. അധാർമികതയുടെയും പാപത്തിൻ്റെയും തിന്മയുടെയും ആധിക്യത്തിൽ ആയിരുന്ന കാനാൻക്കരുടെ സമ്പൂർണ്ണ നാശം ആയിരുന്നു ദൈവ നീതിയുടെ വെളിപ്പെടുത്തൽ എന്നും തിന്മയെ വെറുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 82: ജറീക്കോ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 23rd, 2025 | 24 mins 49 secs
achan, achan's sin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, gilgal, israel, jericho, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the fall of jericho, ആഖാൻ, ആഖാൻ്റെ പാപം, ഇസ്രായേൽ, ഇസ്രായേൽ ഗിൽഗാലിൽ, ജറിക്കോ, ജറീക്കോയുടെ പതനം, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ കാനാൻ ദേശത്തിലേക്ക് പ്രവേശിച്ച് ആദ്യത്തെ യുദ്ധം നടത്തുമ്പോൾ യുദ്ധമുറകളോ യുദ്ധതന്ത്രങ്ങളോ അല്ല ജറീക്കോ കീഴടക്കാൻ സഹായിച്ചത്. മറിച്ച്, ആരാധനാപരമായ ശക്തി കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. അത് ദൈവത്തിൻ്റെ യുദ്ധമാണ്. പിശാചിനെതിരെയുള്ള യുദ്ധത്തിൽ നമ്മെ വിജയിപ്പിച്ച് നിർത്തുന്നത് ദൈവത്തിൽ ആശ്രയിക്കുന്നതു കൊണ്ടാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 80: മോശയുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 21st, 2025 | 16 mins 39 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm \ സംഖ്യ, the cities assigned to the levites, the cities of refuge, the death of moses, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മരണാർഹമാകാവുന്ന അതിക്രമങ്ങൾ, മലയാളം ബൈബിൾ, മോശ, മോശയുടെ മരണം, ലേവ്യപട്ടണങ്ങൾ, സങ്കീർത്തനങ്ങൾ, സങ്കേതനഗരങ്ങൾ
ഇസ്രായേല്യരുടെ അവകാശത്തിൽനിന്ന് ലേവ്യഗോത്രത്തിനുള്ള പട്ടണങ്ങളും സങ്കേതനഗരങ്ങളും കൊടുക്കണമെന്ന് കർത്താവ് മോശയോട് നിർദ്ദേശിക്കുന്നു. നെബോമലയിൽ വെച്ച് കർത്താവ് വാഗ്ദത്തദേശം മുഴുവൻ മോശയ്ക്കു കാണിച്ചു കൊടുക്കുന്നു. തുടർന്ന് മോശ മരിക്കുന്നു. നൂനിൻ്റെ പുത്രനായ ജോഷ്വ മോശയുടെ പിൻഗാമിയാകുന്നു.
-
ദിവസം 78: മോശയുടെ കീർത്തനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 19th, 2025 | 22 mins 53 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, moses blesses the tribes of israel, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the journey from egypt to moab, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ കീർത്തനം, യാത്രയിലെ താവളങ്ങൾ, സംഖ്യ, സങ്കീർത്തനങ്ങൾ
ഈജിപ്തിൽ നിന്നും പുറപ്പെട്ടതിനുശേഷമുള്ള ജനത്തിൻ്റെ യാത്രയിലെ താവളങ്ങൾ സംഖ്യയുടെ പുസ്തകം വിവരിക്കുന്നതോടൊപ്പം കാനാൻ ദേശത്തെ ജനതകളെ സമ്പൂർണ്ണമായി ദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നും അവരുടെ വിശ്വാസങ്ങളിലും ആചാരങ്ങളിലും പങ്കുചേരരുത് എന്ന നിർദേശം ദൈവം ജനതയ്ക്ക് നൽകുന്നു. ഒരു വിശ്വാസിക്ക് തൻ്റെ ജീവിതം കൊണ്ട് ലോകത്തിൻ്റെ അധാർമികമായ വ്യവസ്ഥിതിയോട് നിരന്തരമായ സമരത്തിൽ ഏർപ്പെടാൻ കടമയുണ്ട് എന്ന ഓർമ്മപ്പെടുത്തൽ ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 9th, 2025 | 25 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel മോശ, mcrc, miriam, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the death of aaron, the king of edom refuses to let israel pass, water from the rock, അഹറോൻ, അഹറോൻ്റെ അന്ത്യം, ഇസ്രായേൽ, ഏദോം തടസ്സം നിൽക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാറയിൽ നിന്ന് ജലം, ബൈബിൾ, മലയാളം ബൈബിൾ, മിരിയാം, സംഖ്യ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 6th, 2025 | 22 mins 58 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, festivals, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the earth splits open, ഇസ്രായേൽ, കോറഹും കൂട്ടരും മോശയ്ക്കെതിരേ, കോറഹ്, ഡാനിയേൽ അച്ചൻ, തിരുനാളുകൾ, നിയമാവർത്തനം, ബൈബിൾ, ഭൂമി വാ പിളർക്കുന്നു, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.