The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 48 in total of The Bible in a Year - Malayalam with the tag “poc bible”.
-
ദിവസം 185: ഹെസക്കിയായുടെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 4th, 2025 | 24 mins 46 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഏശയ്യാ, ഏശയ്യായുടെ ഉപദേശം തേടുന്നു, കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥന, ഡാനിയേൽ അച്ചൻ, പെസഹാ ആഘോഷിക്കുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, ഹെസക്കിയാ
അസ്സീറിയാ സൈന്യത്തിൻ്റെ ആക്രമണത്തിൽ രക്ഷനേടുന്നതിനായി ഏശയ്യാ പ്രവാചകൻ്റെ ഉപദേശപ്രകാരം പ്രാർത്ഥിക്കുന്ന ഹെസക്കിയാ രാജാവിനെ കർത്താവ് ദൂതനെ അയച്ചു സഹായിക്കുന്നതും, വർഷങ്ങൾക്കുശേഷമുള്ള പെസഹാ ആചരണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കാതെ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്ന സമയത്ത് അനേകകോടി ദൂതന്മാർ നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരികയാണെന്നും നമ്മൾ ഭയപ്പെടേണ്ടതില്ലെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 182: ആഹാസിൻ്റെ ദൈവനിഷേധം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 1st, 2025 | 27 mins 6 secs
2 kings, 2 രാജാക്കന്മാർ, ahas, azeeriah, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, micah, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അസ്സീറിയാ, ആഹാസ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മിക്കാ, സങ്കീർത്തനങ്ങൾ
യൂദാ രാജാവായ ആഹാസ് ദൈവത്തെ ആശ്രയിക്കുന്നതിനു പകരം അസ്സീറിയാ രാജാവിൻ്റെ സഹായം തേടുകയും അസ്സീറിയൻ രാജാവിനെ പ്രസാദിപ്പിക്കാൻ ദേവാലയത്തിലെ നിർമ്മിതികൾക്ക് ഭേദം വരുത്തുകയും ചെയ്യുന്നു. വിശുദ്ധിയുള്ള ഒരു ജീവിതം നയിച്ച് അങ്ങയുടെ പ്രമാണങ്ങളെല്ലാം പാലിച്ച്, അങ്ങയുടെ മക്കളായിട്ട്, വലിയ കൃപാവരത്തിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ അനുതപിച്ചില്ലെങ്കിൽ ശിക്ഷ പടിവാതിൽക്കൽ എത്തിയിരിക്കുന്നു, അനുതപിച്ച് മടങ്ങി വന്നാൽ പ്രത്യാശയുടെ ഒരു കാലം ദൈവം കാത്തുവച്ചിട്ടുണ്ട് എന്ന പ്രവാചകമൊഴികൾ ഉദ്ധരിച്ച് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 176: ദൈവഹൃദയത്തിൻ്റെ വേദന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 25th, 2025 | 27 mins 5 secs
2 kings, 2 രാജാക്കന്മാർ, ahaziah, bible in a year malayalam, bibleinayear, daniel achan, elisha, fr. daniel poovannathil, hazael, hosea, jehoram, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അഹസിയ, എലീഷാ, എലീഷായും ഹസായേലും, ക്ഷാമത്തെക്കുറിച്ച് മുന്നറിയിപ്പ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യഹോറാം, സങ്കീർത്തനങ്ങൾ, ഹസായേൽ, ഹോസിയാ
എലീഷ താൻ പുനർജീവിപ്പിച്ച കുട്ടിയുടെ അമ്മയോട് നാട്ടിൽ ഏഴുവർഷം ക്ഷാമം ഉണ്ടാകുന്നതിനെക്കുറിച്ചു പറയുന്നതും ഹസായേൽ രാജാവാകുന്നതിനെക്കുറിച്ചും രാജാക്കന്മാരുടെ പുസ്തകത്തിൽ വായിക്കുമ്പോൾ ഹോസിയായുടെ പുസ്തകത്തിൽ ദൈവവുമായുള്ള ഉടമ്പടിബന്ധത്തെ ഓർമ്മിപ്പിക്കുന്നതും വായിക്കുന്നു. ദൈവത്തെ വിട്ടുപേക്ഷിച്ച് എത്ര അകന്നു പോയാലും മനുഷ്യനെ തേടിയെത്തുന്ന, സ്വന്തം ജനത്തെ തേടിയെത്തുന്ന ദൈവത്തിൻ്റെ മഹാസ്നേഹമാണ് ഹോസിയായുടെ പുസ്തകത്തിൻ്റെ ഉള്ളടക്കം എന്ന് ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 175: പ്രവാചക ദൗത്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
June 24th, 2025 | 32 mins
2 kings, 2 രാജാക്കന്മാർ, ben-hadad., bible in a year malayalam, bibleinayear, daniel achan, elisha, fr. daniel poovannathil, hosea, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, war with arameans. ബൻഹദാദ്, ആരാംകാരുമായി യുദ്ധം, എലീഷാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, ഹോസിയാ
ആരാം രാജാവ് ഇസ്രയേലിനെ ആക്രമിച്ചപ്പോൾ എലീഷാ പ്രവാചകൻ നൽകിയ മുന്നറിയിപ്പുകൾക്കനുസരിച്ചു സൈന്യത്തെ നീക്കി ആരാംകാരെ തോല്പിക്കുന്ന ചരിത്രവും രൂക്ഷമായ ക്ഷാമത്താൽ ഇസ്രായേല്യർ വലയുകയും ചെയ്യുന്ന വിവരണങ്ങളും ഇന്ന് നാം ശ്രവിക്കുന്നു. സുവിശേഷത്തിൻ്റെ നല്ല വെളിച്ചം ലോകം മുഴുവനിലും പകർന്നു കൊടുക്കാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും സുവിശേഷം പങ്കുവെക്കാനുള്ള ഒരു ദാഹം പരിശുദ്ധാത്മാവിലൂടെ ഞങ്ങളിലേക്ക് വർഷിക്കണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 145: സോളമൻ്റെ ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 25th, 2025 | 19 mins 43 secs
1 kings, 1 രാജാക്കന്മാർ, 2 chronicles, 2 ദിനവൃത്താന്തം, bible in a year malayalam, bibleinayear, covenant box, daniel achan, equipment for the temple, fr. daniel poovannathil, jerusalem temple, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, solomon, solomon prays for wisdom, the covenant box is brought to the temple, ജറുസലേം ദേവാലയം, ഡാനിയേൽ അച്ചൻ, ദേവാലയ ഉപകരണങ്ങൾ, പേടകം ദേവാലയത്തിൽ, ബൈബിൾ, മലയാളം ബൈബിൾ, വാഗ്ധാനപേടകം, സങ്കീർത്തനങ്ങൾ, സോളമൻ, സോളമൻ്റെ ജ്ഞാനം
സോളമൻ രാജാവിന് ഗിബയോനിൽ വച്ച് സ്വപ്നത്തിലൂടെ ദൈവം പ്രത്യക്ഷനാവുകയും ദൈവം സോളമൻ രാജാവിന് ജ്ഞാനത്തോടൊപ്പം സമ്പത്തും ഐശ്വര്യവും മഹത്വവും. നൽകുകയും ചെയ്യുന്ന ഭാഗം നമ്മൾ വായിച്ചറിയുന്നു. ഒപ്പം വാഗ്ദാന പേടകത്തെ ദേവാലയത്തിലേക്ക് കൊണ്ടുവരുന്ന ഭാഗവും നമ്മൾ വായിക്കുന്നു. ചോദിക്കേണ്ടത് ചോദിച്ചാൽ ചോദിക്കാത്തത് കൂടി ദൈവം തരും എന്ന പാഠം ഡാനിയേൽ അച്ചൻ വിവരിച്ചു തരുന്നു.
-
ദിവസം 137: ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 17th, 2025 | 23 mins 10 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, bible in a year malayalam, bibleinayear, daniel achan, david, david starts back to jerusalem, fr. daniel poovannathil, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അബ്സലോം, ഡാനിയേൽ അച്ചൻ, ദാവീദ്, ദാവീദ് ജറുസലേമിലേക്കു മടങ്ങുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ mcrc
ദാവീദ് തൻ്റെ മകനായ അബ്സലോമിൻ്റെ മരണവാർത്ത അറിഞ്ഞുകഴിയുമ്പോൾ പിന്നീട് കൊട്ടാരത്തിലേക്ക് തിരികെ എത്തിച്ചേരുന്നതും, ദാവീദിനെ സഹായിച്ചവരും ദ്രോഹിച്ചവരും അവരുടെ പ്രതിനിധികളായി ചിലർ ദാവീദിൻ്റെ മുമ്പിൽ എത്തുന്നതും ഇന്ന് നമ്മൾ വായിക്കുന്നു. ചെറുതും വലുതുമായി മനുഷ്യർ ചെയ്ത ഉപകാരങ്ങളെ ഒരിക്കലും മറക്കാതിരിക്കാനും ആരെയും നിസ്സാരരായി കാണാതിരിക്കാനുമുള്ള കണ്ണിൻ്റെ കാഴ്ച ഞങ്ങൾക്കു തരണമേ എന്നും, ഭിന്നതയും കലഹങ്ങളും എടുത്തുമാറ്റി ക്രിസ്തുവിൻ്റെ സമാധാനം ഞങ്ങളുടെ ഹൃദയങ്ങളെ ഭരിക്കുവാൻ ഇടയാക്കണമേ എന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 133: അബ്സലോമിൻ്റെ സൈനികവിപ്ലവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 13th, 2025 | 22 mins 8 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, absalom plans rebellion, bible in a year malayalam, bibleinayear, daniel achan, david, david captures rabbah, david flees from jerusalem, fr. daniel poovannathil, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, അബ്സലോം, അബ്സലോമിൻ്റെ സൈനികവിപ്ലവം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, റബ്ബ പിടിച്ചടക്കുന്നു, സങ്കീർത്തനങ്ങൾ
ദാവീദിനെതിരെ അബ്സലോം നടത്തുന്ന ഗൂഢനീക്കങ്ങളും കലാപത്തിനുള്ള തയ്യാറെടുപ്പുകളും, ഇതറിഞ്ഞ ദാവീദും രാജസേവകന്മാരും പലായനം ചെയ്യുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. സ്നേഹപൂർവ്വമുള്ള തിരുത്തലുകൾ ഭാവിയിൽ ഉണ്ടാകാനിടയുള്ള ദുരന്തങ്ങളെ ഒഴിവാക്കാൻ സഹായിക്കുമെന്നും തിരുത്തലുകൾ നൽകുന്നവരെ വെറുക്കാതിരിക്കാനും തിരുത്തലുകൾ എളിമയോടെ സ്വീകരിക്കാനും കഴിയുന്നത് ആത്മീയതയുടെ വളരെ അടിസ്ഥാനപരമായ അടയാളങ്ങളാണ് എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 131: അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 11th, 2025 | 22 mins 44 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, absalom, absalom’s revenge, amnon, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, holy bible, king david, mcrc, mount carmel retreat centre, nathan’s message to david, poc bible, poc ബൈബിൾ, psalm, tamar, അബ്സലോം, അബ്സലോമിൻ്റെ പ്രതികാരം, അമ്നോൻ, അമ്നോൻ താമാറിനെ മാനഭംഗപ്പെടുത്തുന്നു, ഡാനിയേൽ അച്ചൻ, താമാർ, ദാവീദ് രാജാവ്, നാഥാൻ്റെ പ്രവചനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ദാവീദിൻ്റെ മകനായ അമ്നോൻ, ദാവീദിൻ്റെ മറ്റൊരു ഭാര്യയിലെ മകളായ താമാറിനെ മാനഭംഗപ്പെടുത്തുന്നതും താമാറിൻ്റെ സഹോദരൻ അബ്സലോം അമ്നോനെ വധിക്കുന്നതുമായ ഭാഗങ്ങൾ ഇന്നത്തെ വായനയിൽ വിവരിക്കുന്നു. ദാവീദ് ചെയ്ത തെറ്റിൻ്റെ അനന്തരഫലങ്ങൾ ദാവീദിൻ്റെ കുടുംബത്തെ വേട്ടയാടുന്നു. നമ്മുടെ ജീവിതത്തിലെ പാപത്തിനു ശേഷമുള്ള ഓരോ ജീവിതാനുഭവങ്ങളും പാപത്തിൻ്റെ കാഠിന്യവും ഗൗരവവും ഓർമിപ്പിക്കുന്ന വിധത്തിലായിരിക്കുമെന്നും ഇത്തരം സൂചനകൾ ദൈവം അയയ്ക്കുമ്പോൾ പശ്ചാത്താപത്തിലേക്കും പ്രായശ്ചിത്തത്തിലേക്കും അത് നമ്മെ നയിക്കേണ്ടതുണ്ട് എന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 127: മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 7th, 2025 | 19 mins 42 secs
1 ദിനവൃത്താന്തം, 1 chronicles, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, jonathan, mcrc, mephibosheth, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ജോനാഥൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ അനുയായികൾ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, മെഫിബോഷെത്തിന് ദാവീദിൻ്റെ കാരുണ്യം, മെഫിബോഷെത്ത്, സങ്കീർത്തനങ്ങൾ
ദാവീദ് സാവൂളിൻ്റെ കുടുംബത്തോട് ദയ കാണിക്കുന്നതും, ജോനാഥാൻ്റെ മകനായ മെഫിബോഷെത്തിനെ കൊട്ടാരത്തിലേക്കു കൂട്ടികൊണ്ടുവരുന്നതും ഇന്ന് നാം വായിക്കുന്നു. നല്ല കാലങ്ങൾ വന്നപ്പോൾ ദാവീദ് തൻ്റെ ആത്മസുഹൃത്തിനെയും അവനു നൽകിയ വാഗ്ദാനത്തെയും മറന്നില്ല എന്നത് ദൈവം നൽകിയ വാഗ്ദാനങ്ങളിൽ ദാവീദിനുള്ള അചഞ്ചലമായ ഉറപ്പാണ് സൂചിപ്പിക്കുന്നതെന്നും, ഭാരങ്ങളില്ലാതെയും ഭയങ്ങളില്ലാതെയും ജീവിക്കാൻ നമ്മെ സഹായിക്കുന്നതാണ് നമ്മുടെ ദൈവവിശ്വാസം എന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 125: കർത്താവിൻ്റെ പേടകം ജറുസലേമിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 5th, 2025 | 32 mins 34 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david's prayer of thanksgiving, fr. daniel poovannathil, jerusalem, mcrc, mount carmel retreat centre, nathan, nathan's message to david, poc bible, poc ബൈബിൾ, psalm, the covenant box is brought to jerusalem, കർത്താവിൻ്റെ പേടകം ദാവീദിൻ്റെ നഗരത്തിലേക്ക്, ജറുസലേം, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ നന്ദി പ്രകാശനം, ദാവീദ്, നാഥാൻ, നാഥാൻ്റെ പ്രവചനം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ദാവീദ് രാജാവ് ജറുസലേമിലേക്ക് വാഗ്ദാനപേടകം തിരികെ കൊണ്ടുവരുന്നതും ദാവീദിനോട് ദൈവം ചെയ്ത പഴയനിയമത്തിലെ അഞ്ചാമത്തേതും അവസാനത്തേതുമായ നിത്യമായ ഉടമ്പടിയെക്കുറിച്ചും ദാവീദിൻ്റെ നന്ദിപ്രകാശനത്തെക്കുറിച്ചും ഇന്ന് നാം വായിക്കുന്നു. പഴയ നിയമത്തിലെ വാഗ്ദാനപേടകം പുതിയ നിയമത്തിലെ പരിശുദ്ധ മറിയം ആണ് എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നൽകുന്നു.