The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 12 in total of The Bible in a Year - Malayalam with the tag “egypt”.
-
ദിവസം 205: അവിശ്വസ്തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 24th, 2025 | 22 mins 21 secs
bible in a year malayalam, bibleinayear, daniel achan, egypt, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, syria, zephaniah, അവിശ്വസ്തജനം, അസ്സീറിയാ, അസ്സീറിയായ്ക്കു ശിക്ഷ, ഈജിപ്ത്, ഏശയ്യാ, കർത്താവിൻ്റെ ന്യായവിധി, ജനത്തിൻ്റെ മാനസാന്തരം, ജറുസലേമിന് സംരക്ഷണം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, രക്ഷയുടെ വാഗ്ദാനം, സഹായത്തിന് ഈജിപ്തിലേക്ക്, സിറിയാ, സുഭാഷിതങ്ങൾ, സെഫാനിയാ
ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 200: വിധിപ്രഖ്യാപനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 19th, 2025 | 25 mins 13 secs
bible in a year malayalam, bibleinayear, daniel achan, egypt, ethiopia, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, nahum, ninave, poc bible, poc ബൈബിൾ, proverbs, ഈജിപ്തിനെ അടയാളം, ഈജിപ്തിനെതിരെ, ഈജിപ്ത്, എത്യോപ്യ, എത്യോപ്യയ്ക്കെതിരെ, ഏശയ്യാ, ഡാനിയേൽ അച്ചൻ, നാഹും, നിനവേ, നിനവേയുടെ പതനം, നിനവേയുടെമേൽ വിധി, ബൈബിൾ, മലയാളം ബൈബിൾ, വിധി പ്രഖ്യാപനം, സുഭാഷിതങ്ങൾ
ഏശയ്യായുടെ പുസ്തകത്തിൽ എത്യോപ്യയെക്കുറിച്ചും ഈജിപ്തിനെക്കുറിച്ചും ഏശയ്യാ അവർക്ക് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ച് പ്രവചിക്കുന്നു. ഈജിപ്തിൽ ദൈവമായ കർത്താവിനെ അംഗീകരിക്കുന്ന ഒരു ജനത ഉണ്ടാകുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. നാഹും പ്രവാചകന് നിനവേയ്ക്കെതിരെ പ്രവചിക്കുന്നു. നമ്മുടെ ദൈവമാണ് ചരിത്രത്തെയും രാജ്യങ്ങളെയും നിയന്ത്രിക്കുന്നത്, നമ്മൾ ഒന്നിനെയും ആരെയും ഭയപ്പെടേണ്ടതില്ല എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 35: ചെങ്കടൽ കടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 4th, 2025 | 19 mins 34 secs
bible in a year malayalam, bibleinayear, crossing the red sea, daniel achan, egypt, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm, red sea, the festival of unleavened bread, ഇസ്രായേൽ, ഈജിപ്ത്, ചെങ്കടൽ, ചെങ്കടൽ കടക്കുന്നു, ഡാനിയേൽ അച്ചൻ, പുറപ്പാട്, പുളിപ്പില്ലാത്ത അപ്പത്തിൻ്റെ തിരുനാൾ, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
ഇസ്രായേല്യരെ ഫറവോ വിട്ടയച്ചപ്പോൾ ചെങ്കടൽത്തീരത്തു ഫറവോയുടെ സൈന്യം ഇസ്രായേല്യരെ പിന്തുടർന്നെത്തുന്നു. കർത്താവിൻ്റെ കരബലത്താൽ ചെങ്കടൽ വിഭജിച്ചു ഇസ്രായേല്യരെ കടൽ കടത്തുന്നു; ഈജിപ്തു സൈന്യം മുഴുവനെയും കടൽ മൂടിക്കളയുന്നു. കർത്താവ് കല്പിച്ചതിനു വിരുദ്ധമായി ബലിപീഠത്തെ സമീപിച്ച അഹറോൻ്റെ പുത്രന്മാരെ അഗ്നി വിഴുങ്ങുന്നു. ദൈവാരാധന നടത്തേണ്ടത് ദൈവം ആഗ്രഹിക്കുന്ന വിധത്തിലാകണം എന്ന തത്വം ഡാനിയേൽ അച്ചനിൽ നിന്നും നമുക്ക് ശ്രവിക്കാം.
-
ദിവസം 34: പെസഹാ ആചരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 3rd, 2025 | 19 mins 32 secs
aaron, bible in a year malayalam, bibleinayear, daniel achan, egypt, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, pharaoh, poc bible, poc ബൈബിൾ, psalms, the passover, unleavened bread, അഹറോൻ, ഇസ്രായേൽ ജനത, ഈജിപ്ത്, ഡാനിയേൽ അച്ചൻ, പുറപ്പാട്, പുളിപ്പില്ലാത്ത അപ്പം, പെസഹാ, ഫറവോ, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
കർത്താവ് ഈജിപ്തിൽ വച്ച് മോശയോടും അഹറോനോടും അരുളിചെയ്തതനുസരിച്ചു ഇസ്രായേൽ ജനത പെസഹാ ആചരിച്ചു. അന്നേദിവസം ഈജിപ്തു നാട്ടിലെ ഓരോ ആദ്യജാതനെയും കർത്താവ് അർദ്ധരാത്രിയിൽ സംഹരിച്ചതിനെത്തുടർന്ന് ഫറവോ ഇസ്രായേല്യരെ വിട്ടയക്കുന്നു. നാനൂറ്റിമുപ്പതുവർഷത്തെ വാസത്തിനു ശേഷം ഇസ്രായേൽ ജനത ഈജിപ്തിൽ നിന്നും വാഗ്ദത്തദേശത്തേക്കുള്ള പലായനം തുടങ്ങുന്നു.
-
ദിവസം 32: ഈജിപ്തിൽ ബാധകൾ തുടരുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 1st, 2025 | 18 mins 15 secs
aaron, bible in a year malayalam, bibleinayear, boils, daniel achan, death of animals, egypt, exodus, fr. daniel poovannathil, hail, israel, leviticus, mcrc, moses, mount carmel retreat centre, pharaoh, poc bible, poc ബൈബിൾ, psalms, thunder and hail, അഹറോൻ, ഇസ്രായേൽ, ഈജിപ്ത്, കല്മഴ പെയ്യുന്നു, കല്മഴ, ഡാനിയേൽ അച്ചൻ, പരുക്കൾ പടരുന്നു, പുറപ്പാട്, ഫറവോ, ബൈബിൾ, മലയാളം ബൈബിൾ, മൃഗങ്ങൾ ചത്തൊടുങ്ങുന്നു, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനത്തെ വിട്ടയക്കാൻ ഫറവോ വീണ്ടും തയ്യാറാകാത്തതിനാൽ ബാധകൾ അയച്ചുകൊണ്ട് ഈജിപ്തിൽ കർത്താവ് അടയാളങ്ങളും അദ്ഭുതങ്ങളും വർധിപ്പിക്കുന്നു. ഏഴാം ബാധയായ കല്മഴ അവസാനിപ്പിച്ചാൽ ജനത്തെ വിട്ടയയ്ക്കാം എന്ന് ഫറവോ പറഞ്ഞെങ്കിലും ഫറവോയുടെ ഹൃദയം വീണ്ടും കഠിനമായി. ദൈവാരാധനയുടെ നിർദ്ദേശങ്ങളും അനുഷ്ഠാനവിധികളും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
-
ദിവസം 31: ദൈവകരം ഈജിപ്തിനുമേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 31st, 2025 | 16 mins 12 secs
bible in a year malayalam, bibleinayear, daniel achan, egypt, exodus, flies, fr. daniel poovannathil, frogs, gnats, israel, leviticus, mcrc, mount carmel retreat centre, pharaoh, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, ഈജിപ്ത്, ഡാനിയേൽ അച്ചൻ, നാലാം ബാധ: ഈച്ചകൾ വർദ്ധിക്കുന്നു, പുറപ്പാട്, ഫറവോ, ബൈബിൾ, മലയാളം ബൈബിൾ, മൂന്നാം ബാധ: പേൻ പെരുകുന്നു, രണ്ടാം ബാധ: തവളകൾ നിറയുന്നു, ലേവ്യർ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ ജനത്തെ വിട്ടയക്കാനുള്ള മോശയുടെ അഭ്യർത്ഥന അവഗണിക്കുന്ന ഫറവോയ്ക്കെതിരെ കർത്താവിൻ്റെ കരം പ്രവർത്തിക്കുന്നു. അദ്ഭുതങ്ങളും അടയാളങ്ങളും വർദ്ധിപ്പിച്ച് ഈജിപ്ത്ജനതയുടെ ജീവിതം ദുസ്സഹമാക്കുന്നു.വടി സർപ്പമായി മാറുന്നതും നൈൽ നദിജലം രക്തമായിമാറുന്നതും, തവളകൾ, പേൻ, ഈച്ച ഇവയുടെ ബാധകൾ കണ്ടിട്ടും ഫറവോയുടെ മനസ്സ് മാറുന്നില്ല, അവൻ്റെ ഹൃദയം കഠിനമായി തുടരുന്നു. ഈ മഹാമാരികളുടെ പിന്നിലുള്ള സാഹചര്യവും ചരിത്രവും നമുക്ക് ഇന്ന് ശ്രവിക്കാം.
-
ദിവസം 30: മോശ വീണ്ടും ഫറവോയുടെ മുമ്പിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 30th, 2025 | 21 mins 12 secs
aaron, aaron's stick, bible in a year malayalam, bibleinayear, daniel achan, disasters strike egypt: blood, egypt, exodus, fr. daniel poovannathil, frogs, leviticus, mcrc, mount carmel retreat centre, pharaoh, poc ബൈബിൾ, psalms, sin-offerings, അഹറോൻ, ഈജിപ്ത്, ഒന്നാം ബാത: ജലം രക്തമായി മാറുന്നു, ഡാനിയേൽ അച്ചൻ, പുറപ്പാട്, പ്രായശ്ചിത്തയാഗം, ഫറവോ, ബൈബിൾ, മലയാളം ബൈബിൾ, മോശ moses, രണ്ടാം ബാത: തവളകൾ നിറയുന്നു, ലേവ്യരുടെ വംശാവലി, ലേവ്യർ, വടി സർപ്പമായി മാറുന്നു, സങ്കീർത്തനങ്ങൾ
ഫറവോയുടെ പ്രതികൂല നിലപാട് മനസ്സിലാക്കിയ മോശയെ കർത്താവ് വീണ്ടും ഫറവോയുടെ പക്കലേയ്ക്കയക്കുന്നു. കർത്താവിൻ്റെ ശക്തമായ കരം ഈജിപ്തിനുമേൽ പതിക്കുന്നു. അടയാളങ്ങളും അത്ഭുതങ്ങളും വർധിപ്പിക്കുന്നു. ലേവ്യരുടെ വംശാവലിചരിത്രവും മുപ്പതാം ദിവസം ഡാനിയേൽ അച്ഛനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 29: മോശ ഈജിപ്തിലേക്ക് മടങ്ങുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 29th, 2025 | 24 mins 37 secs
aaron, bible in a year malayalam, bibleinayear, daniel achan, egypt, exodus, fr. daniel poovannathil, god gives moses miraculous power, israel, leviticus, mcrc, moses, moses returns to egypt, mount carmel retreat centre, poc bible, poc ബൈബിൾ, psalm, zipporah, അടയാളങ്ങൾ, അഹറോൻ, അഹറോൻ്റെ നിയമനം, ഇസ്രായേൽ, ഈജിപ്ത്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ഫറവോയുടെ പ്രതികരണം, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശ തിരിയെ ഈജിപ്തിലേക്ക്, ലേവ്യർ, സങ്കീർത്തനങ്ങൾ, സിപ്പോറ
മോശയും കർത്താവുമായുള്ള സംഭാഷണം തുടരുന്നു. മോശയുടെ സംശയങ്ങൾക്ക് കർത്താവു ആധികാരികമായി മറുപടി പറയുന്നതോടൊപ്പം സഹോദരൻ അഹറോനെയും മോശയ്ക്കു സഹായമായി നിയമിക്കുന്നു. കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ ഈജിപ്തിലേക്ക് മടങ്ങി അഹറോനോടൊപ്പം ഇസ്രായേലിലെ ശ്രേഷ്ഠന്മാരെ. കാണുന്നു. കർത്താവു മോശയോടുപറഞ്ഞ വചനങ്ങൾ പ്രഖ്യാപിക്കുകയും അടയാളങ്ങൾ കാണിക്കുകയും ചെയ്തപ്പോൾ ജനം വിശ്വസിക്കുന്നു.
-
ദിവസം 28: ദൈവം മോശയെ വിളിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 28th, 2025 | 17 mins 57 secs
bible in a year malayalam, bibleinayear, burning bush, daniel achan, egypt, exodus, fellowship-offerings, fr. daniel poovannathil, god calls moses, horeb, israel, leviticus, mcrc, moses, mount carmel retreat centre, poc ബൈബിൾ, psalms, ഇസ്രായേൽ, ഈജിപ്ത്, ജ്വലിക്കുന്ന മുൾപടർപ്പ്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയെ വിളിക്കുന്നു, ലേവ്യർ, സങ്കീർത്തനങ്ങൾ, സമാധാനബലി, ഹോറെബ്
ഈജിപ്തിലെ അടിമത്തം മൂലം കഷ്ടപ്പെടുന്ന ഇസ്രായേല്യരുടെ നിലവിളി ശ്രവിച്ച ദൈവം അവരെ വിമോചിപ്പിക്കാനുള്ള ദൗത്യം മോശയെ ഏല്പിക്കുന്നു. ദൈവം മോശയോടുകൂടെ ഉണ്ടായിരിക്കും എന്ന് ഉറപ്പുനൽകുന്നു. കർത്താവിന് ബലിയർപ്പിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങളും ഇസ്രായേൽ ജനത്തിനും തലമുറകൾക്കുമായി നിർദ്ദേശിക്കുന്നതും ഇരുപത്തിയെട്ടാം ദിവസം നമുക്ക് ശ്രവിക്കാം.
-
ദിവസം 27: ഈജിപ്തിലെ അടിമത്തം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 27th, 2025 | 19 mins 26 secs
bible in a year malayalam, bibleinayear, daniel achan, egypt, exodus, fr. daniel poovannathil, israel, leviticus, mcrc, moses, moses escapes to midian, mount carmel retreat centre, poc bible, poc ബൈബിൾ, psalms, the birth of moses, the israelites are treated cruelly in egypt, ഇസ്രായേൽ, ഈജിപ്തിലെ അടിമത്തം, ഈജിപ്ത്, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, മോശയുടെ ജനനം, മോശയുടെ പലായനം, ലേവ്യർ, സങ്കീർത്തനങ്ങൾ
യാക്കോബും മക്കളും ഈജിപ്തിൽ എത്തിയശേഷമുള്ള ഇസ്രായേൽ ജനതയുടെ നാല് നൂറ്റാണ്ടുകളിലുണ്ടായ വർധനയും അവർ അനുഭവിച്ച അടിമത്തത്തിൻ്റെ കഷ്ടതകളും മോശയുടെ ജനനവും ജീവിതാരംഭവും പുറപ്പാട് പുസ്തകം ഒന്നും രണ്ടും അദ്ധ്യായങ്ങളിൽ നാം വായിക്കുന്നു. അടിമത്തം മൂലമുള്ള ഇസ്രായേല്യരുടെ മുറവിളി ദൈവം ശ്രവിക്കുന്നു. പീഢനങ്ങൾക്കിടയിലും കൂടുതൽ മക്കളെകൊടുത്തു ദൈവം ഇസ്രായേല്യരെ അനുഗ്രഹിക്കുന്നു.