The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “daniel achan”.
-
ദിവസം 45: പുരോഹിത അഭിഷേകക്രമങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 14th, 2025 | 21 mins 51 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, instructions for ordaining aaron and his sons as priest, israel, leviticus, mcrc, moses, mount carmel retreat centre, poc ബൈബിൾ, psalm, the holiness of priest, അഭിഷേകക്രമം, അഹറോൻ, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, പുറപ്പാട്, പൗരോഹിത്യം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
നാല്പത്തിയഞ്ചാമത്തെ ദിവസം നാം വായിക്കുന്നത്, പുരോഹിതരുടെ അഭിഷേക കർമ്മങ്ങളെയും അനുദിനബലികളെയും സംബന്ധിച്ചുള്ള വിശദമായ മാർഗ്ഗരേഖകളും സൂക്ഷ്മമായ നിർദേശങ്ങളും കർത്താവ് മോശയ്ക്കു നൽകുന്ന പാഠഭാഗമാണ്. പുരോഹിതർ മലിനരാകാതെ നിലനിൽക്കാനുമുള്ള നിർദേശങ്ങളും അഹറോൻ്റെ തലമുറകൾ പാലിക്കേണ്ട ശുദ്ധിയെപ്പറ്റിയും ഇന്ന് വായിച്ചു കേൾക്കാം.
-
ദിവസം 44: ബലിപീഠ നിർമാണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 13th, 2025 | 27 mins 55 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus പുറപ്പാട് leviticus ലേവ്യർ psalm, fr. daniel poovannathil, garments for the priest, israel, mcrc, moses, mount carmel retreat centre, poc ബൈബിൾ, the altar, അഹറോൻ, ആലയനിർമ്മാണം, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, പുരോഹിത വസ്ത്രങ്ങൾ, ബലിപീഠനിർമ്മാണം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സങ്കീർത്തനങ്ങൾ
കർത്താവായ ദൈവം ഇസ്രായേൽ ജനത്തോട് തൻ്റെ ആലയത്തിലെ ബലിപീഠം എങ്ങനെ പണിയണം എന്നുള്ള നിർദ്ദേശങ്ങൾ കൊടുക്കുന്നു. ഒപ്പം, പുരോഹിത വസ്ത്രങ്ങളെ കുറിച്ചുള്ള വിശദമായ വിശദീകരണങ്ങൾ നമ്മൾ വായിക്കുന്നു. പുരോഹിത വസ്ത്രങ്ങൾ പുരോഹിതൻ്റെ മഹത്വത്തെക്കാൾ ദൈവത്തിൻ്റെ വലിപ്പത്തെയും മഹത്വത്തെയുമാണ് സൂചിപ്പിക്കുന്നത് എന്ന വിചിന്തനം ഡാനിയേൽ അച്ചൻ നാല്പത്തി നാലാമത്തെ ദിവസത്തിൽ വിവരിക്കുന്നു.
-
ദിവസം 43: ആരാധനാലയനിർമ്മാണ നിർദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 12th, 2025 | 29 mins 48 secs
bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the covenant box, the lamp-stand, the sacred tent, ആലയനിർമ്മാണം, ഇസ്രായേൽ, ക്രാസികൾ, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മേൽവിരികൾ, മോശ, ലേവ്യർ, വിളക്കുകാൽ, സങ്കീർത്തനങ്ങൾ, സാക്ഷ്യപേടകം
ദൈവമായ കർത്താവിനെ ആരാധിക്കാനുള്ള ആലയനിർമാണക്രമങ്ങളും വിശദമായ നിർദേശങ്ങളും ഉപയോഗിക്കേണ്ട വസ്തുവകകളുടെ സൂക്ഷ്മവിവരണങ്ങളുമാണ് നാല്പത്തിമൂന്നാം ദിവസം പുറപ്പാട് പുസ്തകത്തിൽ നിന്നും നാം വായിക്കുന്നത്. ഇസ്രായേല്യർ പരിശുദ്ധരായിരിക്കുവാൻ ആഹ്വാനം ചെയ്യുന്ന കർത്താവ്, സമൂഹത്തിൽ പാലിക്കേണ്ട പെരുമാറ്റരീതികളും സത്കൃത്യങ്ങളും ചട്ടങ്ങളും ന്യായപ്രമാണങ്ങളും മോശവഴിയായി പകർന്നുകൊടുക്കുന്ന ലേവ്യരുടെ പുസ്തകത്തിൽ നിന്നുള്ള വായനയും നമുക്ക് ശ്രവിക്കാം.
-
ദിവസം 42: സീനായ് ഉടമ്പടി ഉറപ്പിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 11th, 2025 | 26 mins 43 secs
bible in a year malayalam, bibleinayear, blood of the covenant, daniel achan, exodus, fr. daniel poovannathil, leviticus, mcrc, mount carmel retreat centre, mount sinai, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, രക്തഉടമ്പടി, ലേവ്യർ, സങ്കീർത്തനങ്ങൾ, സീനായ് മല
ഇസ്രായേൽ ജനതയുമായി കർത്താവ് സ്ഥാപിക്കുന്ന സീനായ് ഉടമ്പടി വ്യവസ്ഥകൾ ജനം വായിച്ചുകേട്ട് അവയെല്ലാം അനുസരിച്ചുകൊള്ളാമെന്നു സമ്മതിക്കുന്ന വചനഭാഗം ഇന്ന് നാം ശ്രവിക്കുന്നു. ഇസ്രായേല്യർക്ക് ലൈംഗിക ധാർമികത പകർന്നുകൊടുക്കുന്ന വചനഭാഗം ലേവ്യരുടെ പുസ്തകത്തിൽ നിന്നും നാം വായിക്കുന്നു.
-
ദിവസം 41: സാബത്തും ഉത്സവങ്ങളും -ഉപദേശങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 10th, 2025 | 20 mins 42 secs
aaron, bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, leviticus, moses, mount carmel retreat centre, poc ബൈബിൾ, psalm, sabbath, the day of atonement, അഹറോൻ, ഡാനിയേൽ അച്ചൻ, പാപപരിഹാരദിനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ mcrc, സാബത്തു
വാഗ്ദത്തദേശത്തു പാലിക്കേണ്ട ധാർമ്മിക വിഷയങ്ങൾ സംബന്ധിച്ചും സാബത്തു സംബന്ധിച്ചും വ്യവസ്ഥിതമായ മഹോത്സവങ്ങൾ സംബന്ധിച്ചുമുള്ള സാരോപദേശങ്ങളും നിർദേശങ്ങളും ഇസ്രായേൽ ജനത്തിന് പകർന്നു കൊടുക്കുന്ന പാഠഭാഗം നാല്പത്തിയൊന്നാം ദിവസം നാം വായിച്ചുകേൾക്കുന്നു. പാപപരിഹാരദിനം ആചരിക്കേണ്ട വിധവും രീതികളും ലേവ്യരുടെ പുസ്തകത്തിൽ വിശദീകരിക്കുന്നതും നമുക്ക് ശ്രവിക്കാം.
-
ദിവസം 40: നഷ്ടപരിഹാരം, ധാർമിക വിഷയങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 9th, 2025 | 15 mins 40 secs
bible in a year malayalam, bibleinayear, cleanliness, daniel achan, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm, restitution, social and religious laws, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ധാർമിക വിഷയങ്ങൾ, നഷ്ടപരിഹാരം, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, ശരീരശുദ്ധി, സങ്കീർത്തനങ്ങൾ
നാല്പതാം ദിവസം നാം വായിക്കുന്നത്, നഷ്ടപരിഹാരങ്ങളെക്കുറിച്ചും, ധാർമിക വിഷയങ്ങൾ സംബന്ധിച്ചുമുള്ള പുറപ്പാട് പുസ്തകത്തിലെ പാഠഭാഗങ്ങളാണ്. ശരീരസ്രവങ്ങൾ മൂലമുള്ള മലിനതയെക്കുറിച്ചും പരിഹാരമാർഗങ്ങളും ലേവ്യരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ശരീരശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിൻ്റെ ആവശ്യകത ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 39: ന്യായപ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 8th, 2025 | 23 mins 23 secs
bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, ordinances, poc bible, poc ബൈബിൾ, psalm, purification of lepers and leprous houses., ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ത്വഗ്രോഗ ശുദ്ധീകരണം, ന്യായപ്രമാണങ്ങൾ, പുറപ്പാട്, ബൈബിൾ, ഭവനശുദ്ധി, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
ഇസ്രായേല്യർക്കുള്ള ദൈവപ്രമാണങ്ങൾ കൈമാറിയതിനുശേഷം, അടിമകളെയും മൃഗങ്ങളെയും സംബന്ധിച്ചു പാലിക്കേണ്ട ന്യായപ്രമാണങ്ങളും, വാഗ്ദത്തനാട്ടിലെത്തുമ്പോൾ അവരുടെ സാമൂഹ്യജീവിതത്തിന് ഉപകരിക്കുന്ന മാർഗ്ഗരേഖകളും നിർദേശങ്ങളും മുപ്പത്തിയൊമ്പതാം ദിവസം നാം വായിക്കുന്നു. ലേവ്യരുടെ പുസ്തകത്തിൽ നിന്ന് കുഷ്ഠരോഗത്തിൽ നിന്നുള്ള ശരീരശുദ്ധിയും ഭവനശുദ്ധിയും സംബന്ധിച്ച നിയമങ്ങളും നാം വായിക്കുന്നു.
-
ദിവസം 38: സീനായ് ഉടമ്പടിയും ദൈവപ്രമാണങ്ങളും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 7th, 2025 | 26 mins 27 secs
bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, mount sinai, poc bible, poc ബൈബിൾ, psalm, ten commandments, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദൈവപ്രമാണങ്ങൾ, പത്ത് കൽപ്പനകൾ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ, സീനായ് ഉടമ്പടി, സീനായ് മല
സീനായ് മലയുടെ അടിവാരത്തിൽ വെച്ച് ഇസ്രായേൽ ജനവുമായി ഒരു ഉടമ്പടിയിലേർപ്പെടാൻ ദൈവം ആഗ്രഹിക്കുന്നതും ജനത്തിൻ്റെ സമ്മതം മോശ ദൈവത്തെ അറിയിക്കുന്നതും തുടർന്ന് ദൈവപ്രമാണങ്ങൾ പ്രഖ്യാപിക്കുന്നതും പുറപ്പാട് പുസ്തകത്തിൽ നാം വായിക്കുന്നു. ത്വക് രോഗങ്ങളെപ്പറ്റിയും അവയുടെ ലക്ഷണങ്ങളും വസ്ത്രശുദ്ധിയും വിശദീകരിക്കുന്ന പാഠഭാഗവും ലേവ്യരുടെ പുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
-
ദിവസം 37: ജെത്രോയുടെ ഉപദേശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 6th, 2025 | 19 mins 12 secs
bible in a year malayalam, bibleinayear, daniel achan, exodus പുറപ്പാട് leviticus ലേവ്യർ psalm, fr. daniel poovannathil, israel, jethro, mcrc, moses, mount carmel retreat centre, poc bible, poc ബൈബിൾ, war with amalekites, water from the rock, അമലേക്ക്യരുമായി യുദ്ധം, ഇസ്രായേൽ, ജെത്രോ, ജെത്രോയുടെ ഉപദേശം, ഡാനിയേൽ അച്ചൻ, പാറയിൽ നിന്ന് ജലം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സങ്കീർത്തനങ്ങൾ
ഇസ്രായേല്യ സമൂഹത്തിൻ്റെ യാത്രയ്ക്കിടയിൽ ജനത്തിന് ദാഹിച്ചപ്പോൾ പാറയിൽ നിന്ന് ജലം പുറപ്പെടുവിച്ച് അവർക്കു കുടിക്കാൻ കൊടുക്കുന്നതും അമലേക്യരുമായി യുദ്ധവും ചെയ്തപ്പോൾ കർത്താവിൻ്റെ കരം പ്രവർത്തിച്ചതും നാം മുപ്പത്തിയേഴാം ദിവസം വായിക്കുന്നു. ഒപ്പം മോശയുടെ ഭാരിച്ച ഉത്തരവാദിത്തം ലഘൂകരിക്കാൻ ജെത്രോ നൽകിയ ഉപദേശം മോശ പ്രാവർത്തികമാക്കുന്നതും നമുക്ക് ശ്രവിക്കാം.
-
ദിവസം 36: മന്നാ വർഷിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 5th, 2025 | 24 mins 38 secs
aaron, bible in a year malayalam, bibleinayear, bread from heaven, daniel achan, exodus, fr. daniel poovannathil, israel, leviticus, manna, mar’ah, mcrc, moses, mount carmel retreat centre, poc ബൈബിൾ, psalm, quails, അഹറോൻ, ഇസ്രായേൽ, കാടപ്പക്ഷി, ഡാനിയേൽ അച്ചൻ, പുറപ്പാട്, ബൈബിൾ, മന്നാ, മലയാളം ബൈബിൾ, മാറാ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
കർത്താവിൻ്റെ മഹാഭുജത്തിൻ്റെ ശക്തിയാൽ ചെങ്കടൽ കടന്ന മോശയും ഇസ്രായേല്യരും ആലപിക്കുന്ന ഗാനവും മിരിയാമിൻ്റെ കീർത്തനവും, മാറായിലെ കയ്പുജലം മധുരമുള്ളതാകുന്നതും മന്നായും കാടപ്പക്ഷിയും വർഷിച്ച് ഇസ്രായേല്യരുടെ പരാതി പരിഹരിക്കുന്നതും നാം മുപ്പത്തിയാറാം ദിവസം ശ്രവിക്കുന്നു. ഭൂമിയിലെ സകല ജീവികളിലും നിന്ന് ഭക്ഷിക്കാവുന്നവയും വർജിക്കേണ്ടവയും ലേവ്യരുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നു.