The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 25 in total of The Bible in a Year - Malayalam with the tag “2 kings”.
-
ദിവസം 213: ദേവാലയത്തിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 1st, 2025 | 23 mins 30 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, എസെക്കിയേൽ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ
ഇസ്രായേൽ ജനത്തെ അടിമകളാക്കുന്ന ബാബിലോണിന് സംഭവിക്കാൻ പോകുന്ന ശിക്ഷാവിധിയെക്കുറിച്ചുള്ള ഏശയ്യായുടെ പ്രവചനവും,ദേവാലയത്തിൽ നിന്ന് ദൈവത്തിൻ്റെ ശിക്ഷാവിധി ആരംഭിക്കുമെന്നും ദേവാലയം തകർക്കപ്പെടുമെന്നുമുള്ള എസെക്കിയേലിൻ്റെ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദയ കാണിക്കാതിരിക്കുക, കരുണ കാണിക്കാതിരിക്കുക, ആർദ്രത ഇല്ലാതിരിക്കുക, എന്നത് ദൈവദൃഷ്ടിയിൽ മാരകമായ തിന്മയാണ്.ഇന്ന് നമ്മിൽ പലരുടെയും വിഗ്രഹം നമ്മൾ തന്നെയാണ്. വിഗ്രഹം പണമാണ്, അധികാരമാണ്, സ്വാധീന ശക്തികളാണ്, ചില വ്യക്തികൾ ആണ്. ഈ വിഗ്രഹങ്ങളെ ആരാധിക്കുന്നവരുടെ സ്വാഭാവികമായ അവസാനം നാശം ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു
-
ദിവസം 195: പ്രാർത്ഥന ദാമ്പത്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 14th, 2025 | 26 mins 40 secs
2 kings, 2 രാജാക്കന്മാർ, ahas, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, raguvel, raphael, sara, thobiyas, ആമോസ്, ആഹാസ്, ഏശയ്യാ, ഡാനിയേൽ അച്ചൻ, തോബിയാസ്, ബൈബിൾ, മലയാളം ബൈബിൾ, രാഗുവേൽ, റഫായേൽ, സങ്കീർത്തനങ്ങൾ, സാറാ
ഇസ്രായേൽ രാജാവും സിറിയാരാജാവും ഒരുമിച്ച് യുദായ്ക്കെതിരെ യുദ്ധത്തിന് വരുന്നതും ഏശയ്യാ യുദാരാജാവിന് ദൈവത്തിൻ്റെ സന്ദേശം കൈമാറുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തൻ്റെ ദാമ്പത്യത്തിൻ്റെ ആരംഭ ദിവസത്തിൽ തോബിയാസും സാറായും ഒരുമിച്ചിരുന്ന് പ്രാർത്ഥിക്കുന്ന മനോഹരമായ പ്രാർത്ഥന തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. നമ്മളെ ഭയപ്പെടുത്തുന്ന ഒരു സാഹചര്യത്തിലും പതറി പോകാതെ ദൈവത്തെ മാത്രം ഭയപ്പെടുക. ദൈവത്തെ ഭയപ്പെടുന്നവനു മറ്റൊന്നിനെയും മറ്റാരെയും ഭയപ്പെടേണ്ട ആവശ്യം വരികയില്ല എന്ന് ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 194: തോബിയാസിൻ്റെ സഹയാത്രികൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 13th, 2025 | 26 mins 4 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, raphael, tobias, tobias meets raphael, tobit, അധർമികൾക്കു ദുരിതം, ആമോസ്, ഏശയ്യായുടെ ദൗത്യം, കർത്താവിൻ്റെ മുന്തിരിത്തോപ്പ്, ഡാനിയേൽ അച്ചൻ, തോബിയാസിൻ്റെ സഹയാത്രികൻ, തോബിയാസ് തോബിത് സാറാ റഫായേൽ, ബൈബിൾ, മലയാളം ബൈബിൾ, വിവാഹാലോചന, സങ്കീർത്തനങ്ങൾ, സോളമൻ്റെ സുഭാഷിതങ്ങൾ
ദൈവം ഇസ്രായേലിനെ കൃഷിക്കാരൻ നിർമ്മിച്ച വിശിഷ്ടമായ മുന്തിരിത്തോപ്പിനോട് ഉപമിക്കുന്നതും കാട്ടുമുന്തിരി പുറപ്പെടുവിച്ചതിനെത്തുടർന്ന് ദൈവം മുന്തിരിത്തോപ്പിനോട് ചെയ്യാൻ പോകുന്നത് എന്തെന്നും ഇസ്രായേലിനെ ഭരിക്കുന്നത് ഉസിയാ രാജാവല്ല ദൈവമാണ് എന്നും ഏശയ്യായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തോബിയാസ് റഫായേലിൻ്റെ സഹായത്തോടെ സാറായെ വിവാഹം ചെയ്യുന്നതും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. തകർച്ചയും ദുഃഖങ്ങളും വേദനകളും വരുന്നതുവരെ ദൈവികസന്ദേശങ്ങളെ മനസ്സിലാക്കുന്നതിനുവേണ്ടി കാത്തിരിക്കരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 193: പ്രാർത്ഥനയുടെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 12th, 2025 | 24 mins 37 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, sara, thobith, ആമോസ്, ഏശയ്യാ, ഡാനിയേൽ അച്ചൻ, തോബിത്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാറാ
ഏശയ്യായുടെ പുസ്തകത്തിൽ മൂന്ന് ആക്ഷേപങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഒന്ന്, അവർ ദൈവത്തിനെതിരെ തിരിഞ്ഞു എന്നതും രണ്ട്, അവർ പാവപ്പെട്ടവരെ കൊള്ളയടിച്ചതും മൂന്ന്, സ്ത്രീകൾക്കെതിരെയും ആണ്. മനുഷ്യരാൽ നിന്ദിക്കപ്പെട്ട സമയത്ത് രണ്ടു വ്യക്തികളും, തോബിത്തും സാറായും പ്രാർത്ഥനയിലൂടെ തങ്ങളുടെ ജീവിതത്തിൻ്റെ പരിഹാരം കണ്ടെത്തുന്നതും അവർക്ക് മറുപടി നൽകാൻ ദൈവദൂതൻ അയക്കപ്പെടുന്നതും, തോബിത് തൻ്റെ മകനു നൽകുന്ന നിർദ്ദേശങ്ങളും തോബിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. മാതൃകാപരമായ ഒരു ജീവിതം നയിക്കുന്നവർക്കെ ഹൃദയസ്പർശിയായ ഉപദേശങ്ങൾ നൽകാൻ കഴിയൂ എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 190: ജോസിയായുടെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 9th, 2025 | 23 mins 27 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, death of josiah, fr. daniel poovannathil, jehoiachin, josiah, josiah celebrates the passover, king jehoiachin, king zedekiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zedekiah, ജോസിയാ, ജോസിയാ പെസഹാ ആചരിക്കുന്നു, ജോസിയായുടെ മരണം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യഹോയാക്കിൻ, യഹോയാക്കിൻ രാജാവ്, സുഭാഷിതങ്ങൾ, സെദെക്കിയാ, സെദെക്കിയാരാജാവ്
യൂദാരാജ്യം പ്രവാസത്തിലേക്ക് പോകുന്നതിനു തൊട്ടുമുമ്പുള്ള രാജാക്കന്മാരെക്കുറിച്ചുള്ള ഇന്നത്തെ വായനകളിൽ അസ്സീറിയായ്ക്കെതിരെ യുദ്ധത്തിന് പോകുന്ന നെക്കോ ഇസ്രായേലിനെ കടക്കാൻ ശ്രമിക്കുമ്പോൾ മെഗിദോയിൽ വച്ച് ജോസിയാ തടുക്കുന്നതും ജോസിയാ മരണമടയുന്നതും നമ്മൾ ശ്രവിക്കുന്നു. ജീവിതത്തിൻ്റെ തിന്മ നിറഞ്ഞ വഴികളിൽനിന്ന് ദൈവപ്രമാണങ്ങളിലേക്ക് മടങ്ങിവരാനുള്ള വിവേകത്തിൻ്റെ ഒരു ഹൃദയം ഞങ്ങൾക്ക് തരണമേ എന്ന് പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 189: ദൈവത്തിൽ ആശ്രയിച്ച ജോസിയാ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 8th, 2025 | 26 mins 43 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, book of the law., daniel achan, fr. daniel poovannathil, josiah, josiah’s reformation, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, yehoyakim the king, ജോസിയാ, ജോസിയായുടെ നവീകരണം, ഡാനിയേൽ അച്ചൻ, നിയമഗ്രന്ഥം, ബൈബിൾ, മലയാളം ബൈബിൾ, യഹോയാക്കിം രാജാവ്, സുഭാഷിതങ്ങൾ
കർത്താവിനെ ഒന്നാം സ്ഥാനത്ത് ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദൈവത്തിൽ പൂർണ്ണമായും ആശ്രയിച്ച ജോസിയായെ ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ദൈവത്തെ ആരാധിക്കുന്ന ചെറുപ്പക്കാരിലൂടെ പൂർവകാലത്തിൻ്റെ തിന്മകളെ തുടച്ചുമാറ്റാൻ ദൈവത്തിനു കഴിയും എന്നതിൻ്റെ അടയാളവും സൂചനയുമാണ് ജോസിയാ. തിന്മയെ വെറുക്കാനും വിശുദ്ധിയെ സ്നേഹിക്കാനുമുള്ള ജ്ഞാനവും ബോധ്യവും ലഭിക്കാൻ ദൈവത്തോട് നമ്മൾ പ്രത്യേകം പ്രാർത്ഥിക്കണം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 188: നിയമഗ്രന്ഥം കണ്ടെത്തുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 7th, 2025 | 24 mins 29 secs
2 kings, 2 രാജാക്കന്മാർ, amon, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, manasse, mcrc, mount carmel retreat centre, poc ബൈബിൾ, psalm, sennacherib, ആമോസ്, ആമോൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സെന്നാക്കെരിബ്
ജോസിയായുടെ ഭരണകാലത്ത് കർത്താവിൻ്റെ ആലയത്തിൽ നിന്ന് നിയമ ഗ്രന്ഥം കണ്ടെത്തുന്നതിനെത്തുടർന്നുള്ള സംഭവങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നും, തിന്മയിൽ മുഴുകി ഭരണം നടത്തിയ മനാസ്സേ അവസാനകാലത്ത് ദൈവത്തിൻ്റെ മുമ്പിൽ എളിമപ്പെടുകയും ചെയ്യുന്ന ചരിത്രം ദിനവൃത്താന്തപുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. വിഗ്രഹാരാധനയിലൂടെയും അശുദ്ധിയിലൂടെയും ദൈവിക പദ്ധതികൾ തകർത്തുകളയുന്നവരായി മാറാതെ ദൈവത്തെ സ്നേഹിക്കാനുള്ള കൃപയും ദൈവവചനത്തോട് ആഴമായ ഒരു ബന്ധവും സ്നേഹവും തന്ന് ഞങ്ങളെ അങ്ങ് സഹായിക്കണമേയെന്നു പ്രാർത്ഥിക്കാൻ ഡാനിയേൽഅച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 187: തിന്മയിൽ മുഴുകിയ മനാസ്സെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 6th, 2025 | 26 mins 19 secs
2 kings, 2 രാജാക്കന്മാർ, amon, amos, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, manasse, mcrc, mount carmel retreat centre, poc ബൈബിൾ, psalm, sennacherib, ആമോസ്, ആമോൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സെന്നാക്കെരിബ്
മനാസ്സെരാജാവിൻ്റെ പ്രവർത്തികളും തുടർന്ന് ആമോൻരാജാവ് ആകുന്നതും പിന്നീട് സെന്നാക്കെരിബിൻ്റെ ആക്രമണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. ഒന്നിൻ്റെയും മഹത്വം നമ്മൾ എടുക്കാതിരിക്കുന്നത് നമുക്ക് സുരക്ഷിതത്വം നൽകുമെന്നും, നമ്മുടെ പ്രൗഢിയും മേന്മയും സമ്പാദ്യവും മഹത്വവും എല്ലാം മറ്റുള്ളവരെ കാണിച്ചുകൊടുത്ത് സാത്താൻ നമ്മുടെമേൽ കണ്ണുവെക്കുന്നതിനിടയാകാതെ എല്ലാറ്റിൻ്റെയും മഹത്വം ദൈവത്തിനു നൽകി, എല്ലാ കാര്യങ്ങളെയും പ്രതി ദൈവത്തിന് നന്ദി പ്രകാശിപ്പിച്ച് എളിമയോടെ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മളെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 186: ഹെസക്കിയായുടെ രോഗശാന്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 5th, 2025 | 21 mins 10 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, assyria, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, manasseh, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അസ്സീറിയാ, ഏശയ്യാ isaiah, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, ഹെസക്കിയ
ഹെസക്കിയായുടെ അവസാന നാളുകളിലെ രോഗാവസ്ഥയിൽ കർത്താവിനോട് പ്രാർത്ഥിക്കുന്നതും രോഗശാന്തി നേടുന്നതും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. മരണത്തിലേക്ക് നമ്മൾ അടുത്തു കൊണ്ടിരിക്കുകയാണെന്ന് ഒരോ പുലരിയിലും ചിന്തിക്കാനും, ഓരോ രാത്രിയിലും അതോർത്ത് ശാന്തമായി ഉറങ്ങാനും, മരണത്തിൻ്റെ മണിനാദം മുഴങ്ങുകയും മരണരഥം എത്തുകയും ചെയ്യുമ്പോൾ സന്തോഷത്തോടെ നമ്മുടെ ജന്മഗൃഹത്തിലേക്ക് മടങ്ങിപോകാനുമുള്ള കൃപയ്ക്കായി കർത്താവിനോട് പ്രാർത്ഥിക്കാനും, ജപമാല എന്ന ശക്തമായ ആയുധമുയർത്തി ഈ കാലഘട്ടത്തിൽ അന്തിമയുദ്ധത്തിന് തയ്യാറെടുക്കാനും ഡാനിയേൽ അച്ചൻ നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 185: ഹെസക്കിയായുടെ പ്രാർത്ഥന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 4th, 2025 | 24 mins 46 secs
2 chronicles, 2 kings, 2 ദിനവൃത്താന്തം, 2 രാജാക്കന്മാർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഏശയ്യാ, ഏശയ്യായുടെ ഉപദേശം തേടുന്നു, കാരുണ്യത്തിനും സഹായത്തിനും വേണ്ടി പ്രാർത്ഥന, ഡാനിയേൽ അച്ചൻ, പെസഹാ ആഘോഷിക്കുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, ഹെസക്കിയാ
അസ്സീറിയാ സൈന്യത്തിൻ്റെ ആക്രമണത്തിൽ രക്ഷനേടുന്നതിനായി ഏശയ്യാ പ്രവാചകൻ്റെ ഉപദേശപ്രകാരം പ്രാർത്ഥിക്കുന്ന ഹെസക്കിയാ രാജാവിനെ കർത്താവ് ദൂതനെ അയച്ചു സഹായിക്കുന്നതും, വർഷങ്ങൾക്കുശേഷമുള്ള പെസഹാ ആചരണവും ഇന്നത്തെ വായനയിൽ നാം ശ്രവിക്കുന്നു. നമ്മുടെ സ്വന്തം ശക്തിയെ ആശ്രയിക്കാതെ നമ്മൾ ദൈവത്തിൽ ആശ്രയിക്കുന്ന സമയത്ത് അനേകകോടി ദൂതന്മാർ നമുക്ക് വേണ്ടി യുദ്ധം ചെയ്യാൻ ഇറങ്ങി വരികയാണെന്നും നമ്മൾ ഭയപ്പെടേണ്ടതില്ലെന്നും ഡാനിയേൽ അച്ചൻ ഉദ്ബോധിപ്പിക്കുന്നു.