The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 41 - 50 of 117 in total of The Bible in a Year - Malayalam with the tag “സുഭാഷിതങ്ങൾ”.
-
ദിവസം 248: കല്പനകൾ അനുസരിച്ചു ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 5th, 2025 | 29 mins 11 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആഖിയോർ, ജെറെമിയ, ജോസിയായുടെ പുത്രൻ യഹോയാക്കിം, ഡാനിയേൽ അച്ചൻ, ബത്തൂലിയാ., ബാബിലോൺ രാജാവായ നബുക്കദ്നേസർ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, യോനാദാബ്, ഷല്ലൂമിൻ്റെ മകൻ മാസെയാ, സുഭാഷിതങ്ങൾ, ഹോളോഫർണസ്
യോനാദാബിൻ്റെ നിർദ്ദേശമനുസരിച്ച് വിശ്വസ്തതയോടെ ജീവിച്ച റേക്കാബ്യർ എന്ന ജനവിഭാഗത്തെപറ്റി ജറെമിയായുടെ പുസ്തകത്തിൽ നാം വായിക്കുന്നു. റേക്കാബ്യരും ഇസ്രായേല്യരും തമ്മിലുള്ള താരതമ്യവും ഇവിടെയുണ്ട്. ദൈവത്തെ അനുസരിക്കുന്ന ജനമാണ് റേക്കാബ്യർ. യൂദിത്തിൻ്റെ പുസ്തകത്തിൽ, പ്രതികൂല അവസ്ഥയിൽ ഇസ്രായേൽ പുലർത്തുന്ന അന്ധമായ ദൈവാശ്രയത്തിൻ്റെ നേർചിത്രം നമുക്ക് കാണാം. ജീവിതത്തിൽ ദൈവവചനത്തോട് കൃത്യമായ ഒരാദരവും ബഹുമാനവും പ്രദർശിപ്പിക്കാനും ദൈവവചനത്തിൻ്റെ മൂല്യത്തെ നിസാരമാക്കാതിരിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 4th, 2025 | 29 mins 36 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അയസോറ, കോനാ, കോബ്, ജറീക്കോ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബത്തൊമെസ്ത്താ, ബാബിലോൺരാജാവ്, ബേത്ഹോറോൺ, ബൈബിൾ, ബൽമായിൻ, മലയാളം ബൈബിൾ, യൂദിത്ത്, സാലെംതാഴ്വര, സുഭാഷിതങ്ങൾ
ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്നവയാണ് എന്ന ഒരു തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു. ശത്രുവിൻ്റെ ആക്രമണത്തെ, പിശാചിൻ്റെ ഉപദ്രവങ്ങളെ നേരിടേണ്ടത് ഉപവാസത്തിലൂടെയും നമ്മുടെ തന്നെ ആന്തരീകവിശുദ്ധീകരണത്തിലൂടെയും ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 246: പ്രതീകാത്മകമായ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 3rd, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അസ്സീറിയാ, അർഫക്സാദ്, ആധാരപ്പകർപ്പ്, ഇസ്രായേല്യർ, ഉടമസ്ഥാവകാശം, ഉടമ്പടി, ഉപരോധ മൺതിട്ടകൾ, എക്ബത്താന, കൽദായർ, ഗോപുരങ്ങൾ, ജറെമിയാ, ജറെമിയാ പ്രവാചകൻ, ഡാനിയേൽ അച്ചൻ, തീറാധാരം, ദമാസ്കസ്., നബുക്കദ്നേസർ, നിനെവേ, നിലം, നേരിയായുടെ മകൻ ബാറൂക്ക്, ബക്തീലെത്ത് സമതലം, ബാബിലോൺ രാജാവ്, ബൈബിൾ, മലയാളം ബൈബിൾ, മൺഭരണി, യഹൂദ്യർ, യുദ്ധം, യൂദാ രാജാവ് സെദെക്കിയാ, യൂദിത്ത്, സുഭാഷിതങ്ങൾ, സർവസൈന്യാധിപൻ, ഹോളോഫർണസ്
അസ്സീറിയാ രാജാവായിരുന്ന നബുക്കദ്നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ ഒരിക്കലും പഠിക്കുകയില്ല എന്നും നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിവുള്ളതുകൊണ്ടാണ് ചിലപ്പോൾ ചില ഇല്ലായ്മകളിലേക്ക് ദൈവം നമ്മെ നയിക്കുന്നതെന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 245: ദാനിയേൽ വ്യാളിയെ വധിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 2nd, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, habakuk, israel, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രായേൽ, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, ബേൽ, ബൈബിൾ, മലയാളം ബൈബിൾ, സിംഹങ്ങൾ, സുഭാഷിതങ്ങൾ, ഹബക്കുക്ക്
ഒരുപാട് പ്രതീക്ഷകൾ ദൈവജനത്തിനായ് നൽകുന്ന വചന ഭാഗങ്ങളാണ് ജറെമിയാ ഇവിടെ നൽകുന്നത്. ദാനിയേലിൻ്റെ പുസ്തകത്തിൽ, വിഗ്രഹങ്ങൾക്ക് മുന്നിൽ ദൈവവിശ്വാസത്തെ തള്ളിപ്പറയാതെ നിന്ന ദാനിയേലിനെക്കുറിച്ചും ഇന്ന് നാം ശ്രവിക്കുന്നു. നമ്മുടെ വഴി അവസാനിക്കുന്നിടത്ത് ദൈവത്തിൻ്റെ വഴി ആരംഭിക്കും എന്നും എല്ലാ കാര്യങ്ങളും നമുക്ക് എതിരാകുമ്പോഴും, നമ്മുടെ വിശ്വാസം മറ്റുള്ളവർക്ക് പരിഹാസവിഷയം ആകുമ്പോഴും ദാനിയേലിനെപോലെ നമുക്ക് വിശ്വസ്തതയോടെ നിൽക്കാൻ കഴിയുമെങ്കിൽ, ദൈവം ഹബക്കുക്കിനെ അയച്ചതുപോലെ പറഞ്ഞാൽ വിശ്വസിക്കാനാവാത്ത പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നത് കാണാൻ കഴിയും എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 244: സൂസന്ന - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 1st, 2025 | 26 mins 41 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, susanna, the promise of salvation, എസെക്കിയേൽ, ജറെമിയ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, യുഗാന്തം, രക്ഷയുടെ വാഗ്ദാനം, സുഭാഷിതങ്ങൾ, സൂസന്ന
പ്രത്യാശയുടെയും പ്രതീക്ഷയുടെയും എല്ലാം പുനരുദ്ധരിക്കുന്നതിൻ്റെയും മനോഹരമായ വചനങ്ങൾ ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. യുഗാന്തത്തെ സംബന്ധിക്കുന്ന മനോഹരമായ പ്രവചനങ്ങളും, വിശ്വസ്തതയോടെ ജീവിച്ച സൂസന്ന എന്ന ഇസ്രായേൽ യുവതി ചതിയിൽ പെടുന്നതും, മറ്റാരും സഹായിക്കാനില്ലാത്ത നിമിഷത്തിൽ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും ദാനിയേൽ എന്ന ഒരു ബാലനിലൂടെ ദൈവം സഹായിക്കുന്നതും ദാനിയേലിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദൈവം ഒരിക്കലും എന്നെന്നേക്കുമായി ആരെയും സഹനങ്ങളിലൂടെ കടത്തിവിടില്ല. ഇപ്പോഴത്തെ സഹനങ്ങളിലേക്ക് നോക്കി മനസ്സ് പതറി, നിരാശപ്പെട്ട്, ദൈവത്തെ പഴിച്ച്, ദൈവമില്ല എന്നൊക്കെ പറഞ്ഞ് നമ്മൾ നമ്മുടെ ജീവിതത്തെ വിലയില്ലാത്തതാക്കി മാറ്റരുത് എന്ന് മനോഹരമായ വ്യാഖ്യാനം ഡാനിയേൽ അച്ചൻ നൽകുന്നു.
-
ദിവസം 243: ദൈവത്തിൻ്റെ പദ്ധതികൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 31st, 2025 | 32 mins 34 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, കിത്തിമിലെ നാടോടികൾ, കോലായായുടെ പുത്രൻ ആഹാബ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാരിയൂസ്, നബുക്കദ്നേസർ, പേർഷ്യാരാജാവായ സൈറസ്., ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, ഹനനിയാ
നബുക്കദ്നേസർരാജാവിൻ്റെ കീഴിലുള്ള ബാബിലോണിലെ പ്രവാസം എഴുപതു വർഷം ദീർഘിക്കുമെന്നും അതിനുശേഷം ദൈവം അവരെ തിരികെകൊണ്ടുവരുമെന്നും ജറെമിയായുടെ പുസ്തകത്തിൽ നാം വായിക്കുന്നു. പേർഷ്യാ രാജ്യത്തിൻ്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ദാനിയേലിന് വെളിപ്പെടുത്തപ്പെടുകയാണ് ദൈവം. ഏത് ദുരന്തത്തിലൂടെയാണ് നമ്മൾ പോകുന്നതെങ്കിലും അവിടെ നമ്മുടെ കൂടെ ദൈവത്തിൻ്റെ സാന്നിധ്യവും നിയന്ത്രണവുമുണ്ടെന്നും, നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും സഹനങ്ങളിലും സന്തോഷങ്ങളിലുമെല്ലാം കൂടെയുള്ള ഒരു ദൈവത്തെ അറിയാനും ആരാധിക്കാനും കഴിഞ്ഞതിൻ്റെ ഭാഗ്യം ഓർത്ത് ദൈവത്തിന് നന്ദി പറയാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 242: മിശിഹായുടെ വരവും പ്രവാസവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 30th, 2025 | 28 mins 48 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഗബ്രിയേൽ, ജറുസലേം, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, നബുക്കദ്നേസർ, പ്രവാസം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്നു ജറുസലേം പുനരുദ്ധരിച്ച്, പാപങ്ങൾക്ക് പരിഹാരം ചെയ്ത് നീതി സ്ഥാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രവാസം അവസാനിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 241: ദാനിയേൽ സിംഹക്കുഴിയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 29th, 2025 | 33 mins 44 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ക്രോധത്തിൻ്റെ പാനപാത്രം, ജറെമിയ, ഡാനിയേൽ അച്ചൻ, ദാനിയേൽ, നാല് മൃഗങ്ങളുടെ ദർശനം, നിരോധനാജ്ഞ, പുരാതനനായവൻ., പേർഷ്യക്കാരനായ സൈറസ്, പ്രവാസം, ബൈബിൾ, മനുഷ്യപുത്രൻ, മലയാളം ബൈബിൾ, മാലാഖ, മുദ്രമോതിരം, യഹോയാക്കിമിൻ്റെ വാഴ്ച, യൂദാ വിപ്രവാസം, വീഞ്ഞു ചഷകം, സിംഹക്കുഴി, സുഭാഷിതങ്ങൾ
പ്രവാസത്തിലേക്ക് പോയവരിൽ വിശ്വസ്തതയോടെ ദൈവത്തിലേക്ക് തിരിഞ്ഞവർ നല്ല അത്തിപ്പഴങ്ങൾപോലെ മടങ്ങിവരികയും എന്നാൽ, ദൈവം ഒരുക്കുന്ന ശിക്ഷണ വഴികളെ, ദൈവീകമായ രീതിയിൽ മനസ്സിലാക്കാതെ പ്രവാസത്തിലേക്ക് പോകുന്നവർ ചീഞ്ഞ അത്തിപ്പഴങ്ങൾ പോലെ നാമാവശേഷമാവുകയും ചെയ്യും എന്നുള്ള ജറെമിയാ കാണുന്ന ഒരു ദർശനം ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ദാനിയേലിനെ സിംഹകുഴിയിലേക്ക് എറിയുന്നതും ദൈവം മാലാഖയെ അയച്ച് രക്ഷിക്കുന്നതും, തൻ്റെ കിടക്കയിൽ വെച്ച് ദാനിയേലിനുണ്ടാകുന്ന നാലു മൃഗങ്ങളുടെ ദർശനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്. സുവിശേഷപ്രഘോഷണം വാക്കുകൾകൊണ്ട് സാധ്യമല്ലാതെ വരുന്ന ഒരു സന്ദർഭത്തിൽ ഏറ്റവും ശക്തമായ സുവിശേഷപ്രഘോഷണം ഒരു വ്യക്തിയുടെ ജീവിതം ആണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 239: മൂന്നു യുവാക്കന്മാർ തീച്ചുളയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 27th, 2025 | 31 mins 26 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അബേദ്നെഗോ., ഗിലയാദ്, ജറെമിയ, ഡാനിയേൽ അച്ചൻ, ദാനിയേൽ, നബുക്കദ്നേസർ രാജാവ്, ബൈബിൾ, മലയാളം ബൈബിൾ, മെഷാക്ക്, യഹോയാക്കിം, ലബനോൻ്റെ കൊടുമുടി, ഷദ്രാക്ക്, സുഭാഷിതങ്ങൾ
യൂദാരാജാക്കന്മാരായ യഹോയാക്കിമിൻ്റെയും സെദെക്കിയായുടെയും വരാൻ പോകുന്ന ദുർഗതിയെക്കുറിച്ച് ജറെമിയായുടെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നു. ഒപ്പം, ദാനിയേലിൻ്റെ പുസ്തകത്തിൽ പ്രവാസത്തിലെത്തിയ ജനം കാണിക്കുന്ന വലിയൊരു വിശ്വസ്തതയുടെ സാക്ഷ്യം നമ്മൾ വായിക്കുന്നു. ഏത് ദുഃഖം നിറഞ്ഞ ദുരിതപൂർണമായ അനുഭവത്തിൽ നിന്നും ആ ആഘാതമേൽക്കാതെ പുറത്തുവരാൻ, ഒരിക്കലും വിഗ്രഹങ്ങളുടെ മുൻപിൽ ഞങ്ങൾ കുമ്പിടുകയില്ല എന്ന് പറഞ്ഞ് വിശ്വാസത്തോടെ നിവർന്ന് നിന്ന ദാനിയേലും കൂട്ടരും നമ്മുടെ ജീവിതത്തിൽ എപ്പോഴും എല്ലാ അനുഭവങ്ങളിലും ദൈവത്തെ ഏറ്റുപറയാനുള്ള വലിയൊരു മാതൃകയാണ്, ഒരു പാടമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 238: ദൈവത്തിലുള്ള സമ്പൂർണ്ണ ആശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 26th, 2025 | 30 mins 43 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, നബുക്കദ്നേസർ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ
ജറെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും, പിന്നീട് ദാനിയേലിൻ്റെ പുസ്തകത്തിൽ, പ്രവാസത്തിലും വിശ്വസ്തതയോടെ ജീവിച്ച മനുഷ്യരെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു. പൂർണമായി ദൈവത്തെ ആശ്രയിക്കാൻ, അവിടത്തെ കരങ്ങളിൽ ജീവിതം ചേർത്തുവയ്ക്കാൻ, ദാനിയേലിനെ പോലെയും, കൂട്ടുകാരെപ്പോലെയും ഏതു പ്രതികൂല സാഹചര്യത്തിലും, വിശ്വസ്തതയോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.