The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “സങ്കീർത്തനങ്ങൾ”.
-
ദിവസം 122: ദാവീദിൻ്റെ സന്തതിപരമ്പര - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 2nd, 2025 | 27 mins 59 secs
1 chronicles, 1 samuel, 1 ദിനവൃത്താന്തം, 2 സാമുവൽ, abner, bible in a year malayalam, daniel achan, david, descendants of david യൂദായുടെ സന്തതികൾ, descendants of judah, descendants of simeon, fr. daniel poovannathil, joab ദാവീദിൻ്റെ പുത്രന്മാർ, mcrc, mount carmel retreat centre, poc ബൈബിൾ, psalm, അബ്നേർ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, യോവാബ്, ശിമയോൻ്റെ സന്തതികൾ, സങ്കീർത്തനങ്ങൾ
ദാവീദിൻ്റെയും സാവൂളിൻ്റെയും കുടുംബങ്ങൾ തമ്മിൽ യുദ്ധം നടന്നുകൊണ്ടിരിക്കെ ദാവീദിനെ കാണാൻ ഹെബ്രോണിലെത്തിയ അബ്നേറിനെ ചതിയിൽ യോവാബ് വധിക്കുന്ന ഭാഗവും ദാവീദിൻ്റെയും യൂദായുടെയും സന്തതിപരമ്പരകളെക്കുറിച്ചുള്ള ഭാഗവും ഇന്ന് നമുക്ക് ശ്രവിക്കാം. 'കർത്താവേ എന്നെ അനുഗ്രഹിച്ച് എൻ്റെ അതിരുകൾ വിസ്തൃതമാക്കണമേ’ യെന്ന യാബേസിൻ്റെ പ്രാർത്ഥന നാം നിത്യജീവിതത്തിൽ ഒരു ശീലമാക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.
-
ദിവസം 121: ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
May 1st, 2025 | 23 mins 29 secs
1 chronicles, 1 ദിനവൃത്താന്തം, 2 samuel, 2സാമുവൽ, bible in a year malayalam, daniel achan, david the king, fr. daniel poovannathil, genealogy, mcrc, mount carmel retreat centre, poc ബൈബിൾ, psalm, the battle of gibeon, ഗിബെയോനിലെ യുദ്ധം, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, രാജാവ്, വംശാവലി, സങ്കീർത്തനങ്ങൾ
ദാവീദ് യൂദാഗോത്രത്തിൻ്റെ രാജാവാകുന്നതും ദാവീദിൻ്റെ കുടുംബവും സാവൂളിൻ്റെ കുടുംബവും തമ്മിൽ നടക്കുന്ന കിടമത്സരവും യൂദായുടെ സന്തതിപരമ്പരകളെ ക്കുറിച്ചുള്ള വിവരണവുമാണ് ഇന്ന് നാം വായിക്കുന്നത്. ഓരോ ജീവിതത്തിനും പിന്നിൽ ദൈവത്തിൻ്റെ കരങ്ങൾ ഉണ്ടെന്നും മറ്റാർക്കും നിങ്ങൾ വിലപ്പെട്ടയാൾ അല്ലെങ്കിലും നിൻ്റെ ദൈവത്തിന് നീ വിലപ്പെട്ടവനാണ്, അമൂല്യനാണ്, പ്രിയങ്കരനാണ് എന്നും, ദൈവത്തിൻ്റെ കണക്കുപുസ്തകത്തിൽ എല്ലാ പേരുകളും അവരുടെ ഓർമ്മകളും ഉണ്ട് എന്നും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 120: ദാവീദിൻ്റെ വിലാപഗാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 30th, 2025 | 18 mins 37 secs
1 chronicles, 1 samuel, 1 ദിനവൃത്താന്തം, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, david learns of saul’s death, david’s lament, descendants of abraham, fr. daniel poovannathil, from adam to abraham, jonathan, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, saul, അബ്രാഹത്തിൻ്റെ സന്തതികൾ, ആദം മുതൽ അബ്രാഹം വരെ, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദിൻ്റെ വിലാപഗാനം, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെ ചരമ അറിയിപ്പ്, സാവൂൾ
സാവൂളിൻ്റെ മരണവാർത്ത അറിയുമ്പോഴുള്ള ദാവീദിൻ്റെ പ്രതികരണവും സാവൂളിനെയും മകൻ ജോനാഥാനെയും കുറിച്ച് ദാവീദ് പാടിയ വിലാപഗാനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദാവീദിൻ്റെ ഹൃദയനന്മയെ വെളിപ്പെടുത്തുന്ന വരികളും വാക്യങ്ങളുമടങ്ങിയ വിലാപഗാനം, യേശുവിൻ്റെ പ്രബോധനങ്ങൾ പഴയനിയമ കാലത്തു ജീവിക്കാൻ ശ്രമിച്ച ദാവീദിൻ്റെ മഹത്വം തിരിച്ചറിയാൻ നമ്മെ സഹായിക്കുന്നു. അന്യൻ്റെ പണംകൊണ്ട് വീട് പണിയുന്നവൻ സ്വന്തം ശവകല്ലറയ്ക്ക് കല്ല് ശേഖരിക്കുന്നവനെ പോലെയാണ് എന്ന ബൈബിൾ വാക്യത്തിലൂടെ ഡാനിയേൽ അച്ചൻ ദൈവവചനത്തെ വ്യാഖ്യാനിച്ചു തരുന്നു.
-
ദിവസം 119: സാവൂളിൻ്റെ മരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 29th, 2025 | 22 mins 58 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, philistines reject david, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ഫിലിസ്ത്യക്കാർ ദാവീദിനെ അകറ്റി നിർത്തുന്നു, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂളിൻ്റെയും പുത്രന്മാരുടെയും അന്ത്യം death of saul and his sons
ഫിലിസ്ത്യക്കാർ ദാവീദിനെ തങ്ങളിൽ നിന്ന് അകറ്റിനിർത്തുന്നതും തുടർന്ന് ദാവീദ് അമലേക്കു കൊള്ളക്കാരെ നേരിടുന്നതും ഫിലിസ്ത്യരോടു യുദ്ധം ചെയ്ത് പരാജയപ്പെട്ട സാവൂളിന്റെയും പുത്രന്മാരുടെയും അന്ത്യവും പ്രതിപാദിക്കുന്ന വചനഭാഗങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവരാജ്യത്തിൻ്റെ മുൻനിരയിൽ നിന്ന് യുദ്ധം ചെയ്യുന്നവരും പിൻനിരയിൽ നിന്ന് അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കും ദൈവഹൃദയത്തിൽ ഒരേ സ്ഥാനമാണ് എന്ന വലിയ ഒരു ആത്മീയസത്യം ഡാനിയേൽ അച്ചൻ വെളിപ്പെടുത്തുന്നു.
-
ദിവസം 118: സാവൂളും മൃതസമ്പർക്കക്കാരിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 28th, 2025 | 19 mins 51 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, king achish, mcrc, mount carmel retreat centre, philistines, poc ബൈബിൾ, psalm, samuel, saul, അക്കീഷ്, ഡാനിയേൽ അച്ചൻ, ദാവീദ്, ഫിലിസ്ത്യക്കാർ, ബൈബിൾ, മലയാളം ബൈബിൾ, മൃതസമ്പർക്കക്കാരി, സങ്കീർത്തനങ്ങൾ, സാമൂവൽ, സാവൂൾ
വീദ് ഗത്തു രാജാവായ അക്കീഷിൻ്റെ അടുക്കൽ അഭയം തേടുന്നു. ഫിലിസ്ത്യർ ഇസ്രയേലിനെ ആക്രമിക്കാനൊരുങ്ങുമ്പോൾ സാവൂൾ ദൈവത്തിൽ നിന്നകന്ന് ഒരു ദുർമന്ത്രവാദിനിയെ സമീപിച്ച് മരിച്ചുപോയ സാമുവലിൻ്റെ ആത്മാവിനെ വിളിച്ചു വരുത്തി ആലോചന ചോദിക്കാനൊരുങ്ങുകയും, സാമുവലിലൂടെ താൻ ഫിലിസ്ത്യരാൽ കൊല്ലപ്പെടുമെന്നുമുള്ള വാർത്ത അറിയുന്നു. ഒന്നാം പ്രമാണലംഘനങ്ങളിൽ ഉൾപ്പെടാതെ പൈശാചിക സ്രോതസ്സുകളെ സമീപിക്കുകയോ മന്ത്രവാദ-ആഭിചാര ബന്ധങ്ങളിലേക്ക് കടന്നുപോകുകയോ ചെയ്യാതെ എന്നും ദൈവാശ്രയത്തത്തിൻ്റെ നിർമല പാതകളിൽ ജീവിക്കാൻ ഞങ്ങളെ സഹായിക്കണമേ എന്ന് അച്ചൻ പ്രാർത്ഥിക്കുന്നു.
-
ദിവസം 117: ദാവീദ് സാവൂളിനെ വധിക്കാതെ വിടുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 27th, 2025 | 18 mins 30 secs
1 samuel, 1 സാമുവൽ, anointed, bible in a year malayalam, daniel achan, david, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, saul, അഭിഷിക്തൻ, കുന്തം., ഡാനിയേൽ അച്ചൻ, ദാവീദ്, നീർക്കുടം, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
ഒളിവിൽ കഴിയുന്ന ദാവീദിനെ വീണ്ടും പിന്തുടരുന്ന സാവൂളിൻ്റെ പാളയത്തിൽ ചെന്ന് കുന്തവും നീർക്കുടവും എടുത്തു മാറ്റിയ ദാവീദ് ഇത്തവണയും സാവൂളിനെ വധിക്കാതെ വിടുന്നു. കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈ ഉയർത്താൻ പാടില്ല എന്ന ദാവീദിൻ്റെ ബോധ്യം പോലെ, വ്യക്തികളുടെ പ്രത്യേകതകൾ നോക്കാതെ ദൈവിക സംവിധാനങ്ങളെ ബഹുമാനിക്കുന്നത് ഒരു ദൈവിക പുണ്യമാണ് എന്നും ധിക്കരിക്കുന്നത് ശരിയായ ആത്മീയ പ്രവണതയല്ല എന്നും നാം മനസ്സിലാക്കണമെന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 116: അബിഗായിലിൻ്റെ വൈഭവം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 26th, 2025 | 19 mins 17 secs
1 samuel, 1 സാമുവൽ, abigail, bible in a year malayalam, bibleinayear, daniel achan, david, david and abigail, fr. daniel poovannathil, mcrc, mount carmel retreat centre, nadal, poc bible, poc ബൈബിൾ, psalm, the death of samuel, അബിഗായിലിൻ്റെ വൈഭവം, അബിഗായിൽ, ഡാനിയേൽ അച്ചൻ, ദാവീദ്, നാബാലിൻ്റെ ബുദ്ധി മോശം, നാബാൽ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാമുവലിൻ്റെ മരണം
നാബാൽ എന്ന ധനികൻ്റെ അടുത്ത് ദാവീദ് തൻ്റെ ഭൃത്യൻമാരെ അയച്ച് വെള്ളവും ഭക്ഷണവും ആവശ്യപ്പെടുന്നതും നാബാല് അവരെ അപമാനിച്ച് തിരിച്ചയക്കുന്നതും, ഇതറിഞ്ഞ ഭാര്യ അബിഗായിൽ ഭക്ഷണസാധനങ്ങളുമായി പുറപ്പെടുന്നതും വഴിയിൽ വച്ച് ദാവീദുമായി കണ്ടുമുട്ടുന്നതും വിവരിക്കുന്ന ഭാഗങ്ങൾ ഇന്ന് നമ്മൾ വായിക്കുന്നു. ചിന്തിക്കാതെയും വിവേകമില്ലാതെയും സംസാരിക്കുന്നതുകൊണ്ടുള്ള നഷ്ടങ്ങളെക്കുറിച്ചും വിവേകത്തോടെ പരിശുദ്ധാത്മാവിൻ്റെ നിറവിൽ നാം ഉച്ച രിക്കുന്ന ഓരോ വാക്കുകൾക്കുമുള്ള ശക്തിയെക്കുറിച്ചും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.
-
ദിവസം 115: ദാവീദും സാവൂളും രമ്യതയിൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 25th, 2025 | 16 mins 24 secs
1 samuel, 1 സാമുവൽ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
സാവൂൾ ദാവീദിൻ്റെ കൈയിലേൽപിക്കപ്പെട്ടെങ്കിലും കർത്താവിൻ്റെ അഭിഷിക്തനെതിരെ കൈയുയർത്തുകയില്ലെന്ന് തീരുമാനിച്ച ദാവീദ് സാവൂളിനെ വെറുതെവിടുകയും രമ്യതയിലാവുകയും ചെയ്യുന്നു. ദൈവപദ്ധതികളെയും ദൈവം ഒരുക്കുന്ന സമയത്തേയും സമ്പൂർണ്ണമായി വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്ത ദാവീദ് കടുത്ത പ്രതിസന്ധികൾക്കു നടുവിലും ദൈവത്തിൻ്റെ സമയത്തിന് വേണ്ടി കാത്തിരിക്കാൻ തയ്യാറായത് നമുക്ക് മാതൃകയാവണമെന്ന സന്ദേശം ഡാനിയേൽ അച്ചൻ തരുന്നു.
-
ദിവസം 114: സാവൂൾ ദാവീദിൻ്റെ പിന്നാലെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 24th, 2025 | 15 mins
1 samuel, 1 സാമുവൽ, bible in a year malayalam, daniel achan, david, fr. daniel poovannathil, jonathan, keilah, mcrc, mount carmel retreat centre, poc ബൈബിൾ, psalm, saul ജോനാഥാൻ, ziph, കെയ്ലാ, ഡാനിയേൽ അച്ചൻ, ദാവീദ്, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ, സിഫ്
സാവൂളിൽ നിന്ന് രക്ഷനേടുവാനായി ഒളിവിൽ പോയ ദാവീദിൻ്റെ പിന്നാലെ സാവൂൾ പുറപ്പെടുന്നതും ജോനാഥാൻ ദാവീദിനെ സന്ദർശിച്ചു ധൈര്യം പകരുന്നതും ഇന്ന് നാം വായിക്കുന്നു. തൻ്റെ ഒരോ നീക്കങ്ങളും ദൈവഹിതപ്രകാരമാണോ എന്നറിയാൻ ദൈവത്തോട് ആലോചന ചെയ്തു തീരുമാനമെടുക്കുന്ന ദാവീദ് നമുക്ക് നൽകുന്ന മാതൃക നമ്മുടെ ജീവിതത്തിലും പ്രാവർത്തികമാക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ആഹ്വാനം ചെയ്യുന്നു.
-
ദിവസം 113: ദാവീദിൻ്റെ ഒളിജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 23rd, 2025 | 18 mins 20 secs
1 samuel, 1 സാമുവൽ, ahimelech, bible in a year malayalam, bibleinayear, daniel achan, david, fr. daniel poovannathil, gath, jonathan, mcrc, mount carmel retreat centre, poc ബൈബിൾ, priests of nob, psalm, saul, അഹിമെലെക്ക്, ഗത്ത്, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദാവീദ്, നോബിലെ പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സാവൂൾ
സാവൂളിന് തന്നോടുള്ള ശത്രുതയുടെ ആഴം ജോനാഥാനിൽ നിന്നും മനസ്സിലാക്കിയശേഷം ദാവീദ് പലസ്ഥലങ്ങളിൽ ഒളിവിൽ പാർക്കുന്നതും ദാവീദിനെ സഹായിച്ചവരെ സാവൂൾ നശിപ്പിക്കുന്നതുമായ സംഭവങ്ങൾ ഇന്ന് നാം വായിക്കുന്നു. നമ്മുടെ ജീവിതത്തിലെ ദുരനുഭവങ്ങൾക്കിടയിലും ക്ഷമയോടെ കാത്തിരുന്നാൽ ദൈവിക പദ്ധതികൾ നമ്മുടെ ജീവിതത്തിൽ നിറവേറുകതന്നെ ചെയ്യും എന്ന് ദാവീദിൻ്റെ ജീവിതം ഉദ്ധരിച്ചുകൊണ്ട് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.