The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “സംഖ്യ”.
-
ദിവസം 67: ദശാംശം ലേവ്യരുടെ അവകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 8th, 2025 | 20 mins 15 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, mount carmel retreat centre, numbers, poc ബൈബിൾ, psalm, ഡാനിയേൽ അച്ചൻ, ദശാംശം, നിയമാവർത്തനം, പുരോഹിതരുടെ ഓഹരി, ബൈബിൾ, മലയാളം ബൈബിൾ, ലേവ്യർ, സംഖ്യ, സങ്കീർത്തനങ്ങൾ mcrc
പുരോഹിതരുടെ ഓഹരിയും ലേവ്യരുടെ അവകാശവും സംബന്ധിച്ച കർത്താവിൻ്റെ നിർദേശങ്ങളാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നത്. അഭയനഗരങ്ങളായി മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്നുള്ള കർത്താവിൻ്റെ നിർദേശവും, യുദ്ധത്തിന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ നിന്നും ശ്രവിക്കാം. ഭൗതികസമ്പത്തിൻ്റെ സമ്പാദനത്തേക്കാൾ ദൈവസമ്പാദത്തിലാണ് നാം തീക്ഷ്ണത കാണിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 66: ഇസ്രായേല്യരുടെ ധിക്കാരത്തിന് ശിക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 7th, 2025 | 22 mins 37 secs
a new prophet like moses, bible in a year malayalam, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, privileges of priests and levites, psalm, rebellion by israelites, the budding of aaron’s rod, അഹറോൻ്റെ വടി, ഇസ്രായേല്യരുടെ ധിക്കാരം, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പുരോഹിതരുടെയും ലേവായരുടെയും ഓഹരി, ബൈബിൾ, മലയാളം ബൈബിൾ, മോശയെപ്പോലെ ഒരു പ്രവാചകൻ, സംഖ്യ, സങ്കീർത്തനങ്ങൾ
കോറഹിനും കൂട്ടർക്കും സംഭവിച്ച ദുരന്തത്തിനുശേഷവും ഇസ്രായേല്യർ ധിക്കാരം തുടർന്ന് മോശയ്ക്കും അഹറോനും എതിരെ സംഘം ചേർന്ന് സമാഗമകൂടാരത്തിനു നേരെ തിരിയുമ്പോൾ കർത്താവിൻ്റെ മഹത്വം പ്രത്യക്ഷപ്പെടുന്നു. കുറ്റവിചാരണയെക്കുറിച്ചുള്ള ന്യായപ്രമാണങ്ങളും രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങളും പുരോഹിതരുടെ ഓഹരി സംബന്ധിച്ചുള്ള വിവരങ്ങളും ഇന്ന് ശ്രവിക്കാം.
-
ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 6th, 2025 | 22 mins 58 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, festivals, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the earth splits open, ഇസ്രായേൽ, കോറഹും കൂട്ടരും മോശയ്ക്കെതിരേ, കോറഹ്, ഡാനിയേൽ അച്ചൻ, തിരുനാളുകൾ, നിയമാവർത്തനം, ബൈബിൾ, ഭൂമി വാ പിളർക്കുന്നു, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 64: കർത്താവിനുള്ള കാഴ്ചകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 5th, 2025 | 25 mins 2 secs
bible in a year malayalam, burnt offering, deuteronomy, drink offering, fr. daniel poovannathil, fringes on garments., grain offering, mcrc, mount carmel retreat centre, numbers, penalty for violating sabbath, poc ബൈബിൾ, psalm, sin offering, ഡാനിയേൽ അച്ചൻ, ധാന്യയാഗം, നിയമാവർത്തനം, പാനീയയാഗം, പാപമുക്തിയാഗം, ബൈബിൾ, മലയാളം ബൈബിൾ, വസ്ത്രാഞ്ചലത്തൊങ്ങലുകൾ, സംഖ്യ, സങ്കീർത്തനങ്ങൾ, സാബത്തുലംഘനം, ഹോമയാഗം
കർത്താവിനുള്ള കാഴ്ചകളെക്കുറിച്ചും തെറ്റിനുള്ള പരിഹാരത്തെക്കുറിച്ചുമാണ് സംഖ്യയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. വിഗ്രഹാരാധനയ്ക്കെതിരേയുള്ള മുന്നറിയിപ്പും കർത്താവിൻ്റെ മക്കളും വിശുദ്ധജനവുമായ ഇസ്രായേല്യർ നൽകേണ്ട ദശാംശത്തെക്കുറിച്ചും, ഭക്ഷണയോഗ്യവും വർജ്യവുമായ മൃഗങ്ങളെക്കുറിച്ചും നിയമാവർത്തനത്തിൽ വിവരിക്കുന്നു. കൂടാതെ, ആരാധനാനിയമങ്ങളെപ്പറ്റിയും അച്ചൻ വിവരിക്കുന്നു.
-
ദിവസം 63: അവിശ്വാസത്തിനുള്ള പ്രതിഫലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 4th, 2025 | 22 mins 37 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, കാനാൻ ദേശം ഒറ്റു നോക്കുന്നു, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ mcrc
കാനാൻദേശത്തെക്കുറിച്ചുള്ള തെറ്റായ വാർത്ത വിശ്വസിച്ച് ഈജിപ്തിലേക്ക് മടങ്ങി പോകാൻ ഒരുങ്ങിയ ജനത്തിൻ്റെ വിശ്വാസത്തെ തട്ടിയുണർത്താൻ ജോഷ്വയും കാലെബും ശ്രമിച്ചെങ്കിലും പരാജയപ്പെടുന്നു. ദൈവത്തിൻ്റെ വാക്കുകൾ ശ്രദ്ധിക്കാതെ മലമുകളിലേക്ക് കയറിയ ഇസ്രായേൽ ജനത്തെ അമലേക്ക്യർ ഓടിക്കുന്നു. അവിശ്വാസത്തിൻ്റെ വാക്കുകളെ സമ്പൂർണ്ണമായി ഒഴിവാക്കി വിശ്വാസത്തിൻ്റെ വാക്കുകൾ പറയാൻ ശ്രദ്ധിക്കുക എന്ന വിചിന്തനം ഡാനിയേൽ അച്ചൻ തരുന്നു.
-
ദിവസം 60: സീനായിൽനിന്നു പാരാനിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 1st, 2025 | 19 mins 42 secs
bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, horeb, mcrc, moses, mount carmel retreat centre, number, paran മോശ, poc ബൈബിൾ, psalm, silver trumpets, sinai, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പാരാൻ, ബൈബിൾ, മലയാളം ബൈബിൾ, രജത കാഹളം, വാഗ്ദത്ത ഭൂമി, സംഖ്യ, സങ്കീർത്തനങ്ങൾ, സീനായ്, ഹോറെബ്
സീനായ് മരുഭൂമിയിലെ രണ്ടുവർഷത്തിലധികം കാലത്തെ വാസത്തിനുശേഷം ഇസ്രായേൽ ജനത പാരാൻ മരുഭൂമിയിലേക്ക് യാത്രയാകുന്നു. കർത്താവിൻ്റെ സാന്നിധ്യം ഇസ്രായേല്യരോടുകൂടെയുണ്ടെങ്കിലും ദൈവത്തിൽ നിന്നകന്ന് പാപം ചെയ്ത സന്ദർഭങ്ങൾ മോശ ഇസ്രായേൽ ജനത്തെ ഓർമ്മിപ്പിക്കുന്ന പാഠഭാഗങ്ങൾ നിയമാവർത്തനാപുസ്തകത്തിൽ നാം വായിക്കുന്നു. നമുക്കുവേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കുന്ന യേശു എപ്പോഴും നമ്മോടൊപ്പമുണ്ടെന്ന തികഞ്ഞ വിശ്വാസം നാം പുലർത്തണമെന്നും ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 58: ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 27th, 2025 | 27 mins 58 secs
aaron, bible in a year malayalam, bibleinayear, daniel achan, deuteronomy, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the offerings of the leaders, അഹറോൻ, ആലയപ്രതിഷ്ഠയും കാഴ്ചസമർപ്പണവും, ഇസ്രായേലും ഏഴ് ജനതകളും, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, സംഖ്യ, സങ്കീർത്തനങ്ങൾ
കാളക്കുട്ടിയെ ആരാധിച്ചതിനുശേഷം ദൈവപക്ഷത്തേക്ക് മാറിനിൽക്കാതിരുന്ന ഗോത്രങ്ങളുടെ പൗരോഹിത്യം അവർക്ക് നഷ്ടപ്പെടുന്നു. ദൈവത്തിൻ്റെ സ്വന്തം ജനമായ ഇസ്രായേൽ മറ്റു വിജാതീയ ജനതകളുമായി ഇടകലരാതിരിക്കാൻ വേണ്ടി കാനാൻ ദേശത്തെ മറ്റ് ജനതകളെ ഇല്ലായ്മ ചെയ്യാൻ കർത്താവ് ആവശ്യപ്പെടുന്ന ഭാഗവും നിയമാവർത്തനപുസ്തകത്തിൽ നാം വായിക്കുന്നു. മാമ്മോദിസ സ്വീകരിച്ച് പുതിയ ഉടമ്പടിയുടെ ഭാഗമായ നമ്മൾ പാപത്തോട് സമരം നടത്താനുള്ള ആഹ്വാനം ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 56: പത്തു പ്രമാണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 25th, 2025 | 22 mins 8 secs
bible in a year malayalam, deuteronomy, fr. daniel poovannathil, mcrc, mount carmel retreat centre, numbers, poc ബൈബിൾ, psalm, ten commandments, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, പത്തു പ്രമാണങ്ങൾ, ബൈബിൾ, മലയാളം ബൈബിൾ, സംഖ്യ, സങ്കീർത്തനങ്ങൾ
കുടുംബത്തിലും സമൂഹത്തിലും മലിനത ഉണ്ടാകാതിരിക്കുവാനും കുടുംബജീവിതത്തിൽ അവിശ്വസ്തത ഉണ്ടായാൽ ചെയ്യേണ്ട പരിഹാരകർമ്മങ്ങളും അനുഭവിക്കേണ്ട ശിക്ഷകളും ഇന്ന് നമുക്ക് ശ്രവിക്കാം. ദൈവം നൽകിയ ചട്ടങ്ങളും ന്യായപ്രമാണങ്ങളും അനുവർത്തിക്കാൻ മോശ ജനങ്ങളോട് പറയുന്നു. രോഗത്തേയും വിശ്വാസത്തെയും കുറിച്ചുള്ള തെറ്റായ വ്യാഖ്യാനങ്ങളെക്കുറിച്ച് അച്ചൻ വിവരിക്കുന്നു.
-
ദിവസം 55: ലേവ്യ കുടുംബങ്ങളുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 24th, 2025 | 24 mins
aaron, bible in a year malayalam, bibleinayear, census of the levites, daniel achan, deuteronomy, duties, fr. daniel poovannathil, gershon, israel, kohath, levites, mcrc, merari, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, statutes and laws, warning against idolatry, അഹറോൻ, ഇസ്രായേൽ, കടമകൾ, കൊഹാത്യർ, ഗർഷോന്യർ, ചട്ടങ്ങളും ന്യായപ്രമാണങ്ങളും, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മെറാര്യർ, മോശ, ലേവായരുടെ എണ്ണം, ലേവി ഗോത്രം, വിഗ്രഹാഭിമുഖ്യത്തിൻ്റെ കെണികൾ, സംഖ്യ, സങ്കീർത്തനങ്ങൾ
സമാഗമ കൂടാരത്തിൽ ശുശ്രൂഷ ചെയ്യേണ്ട ലേവി കുടുംബങ്ങളെ ദൈവം തിരഞ്ഞെടുക്കുന്ന ഭാഗം സംഖ്യയുടെ പുസ്തകത്തിൽ നാം വായിക്കുമ്പോൾ വിഗ്രഹാരാധനയെ സംബന്ധിക്കുന്ന വളരെ ഗൗരവമായ മുന്നറിയിപ്പുകൾ നിയമാവർത്തന ഗ്രന്ഥത്തിലൂടെ ദൈവം നമുക്ക് തരുന്നു. ഓരോ സങ്കീർത്തനത്തിലും കർത്താവായ യേശുക്രിസ്തുവിനെ കാണാൻ കഴിയും എന്ന വിശദീകരണം ഡാനിയേൽ അച്ചൻ നമുക്ക് തരുന്നു.
-
ദിവസം 54: ലേവായരുടെ കടമകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 23rd, 2025 | 17 mins 47 secs
aaron, aaron’s sons, bible in a year malayalam, bibleinayear, census of levites, daniel achan, deuteronomy, duties of levites, fr. daniel poovannathil, israel, mcrc, moses, mount carmel retreat centre, numbers, poc bible, poc ബൈബിൾ, psalm, the tribe of levi, അഹറോൻ, അഹറോൻ്റെ പുത്രന്മാർ, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, നിയമാവർത്തനം, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവായരുടെ കടമകൾ, ലേവിഗോത്രം, ലേവ്യരുടെ ജനസംഖ്യ, സംഖ്യ, സങ്കീർത്തനങ്ങൾ
പുരോഹിത ശുശ്രൂഷയ്ക്കായി മാറ്റിനിർത്തപ്പെട്ട ലേവി ഗോത്രത്തിന് നൽകപ്പെടുന്ന കടമകൾ എന്തൊക്കെയാണെന്ന് അമ്പത്തിനാലാം ദിവസത്തിൽ നാം മനസ്സിലാക്കുന്നു. ഒപ്പം ദൈവസന്നിധിയിൽ നമ്മുടെ പ്രതിനിധികളായി നിൽക്കാൻ വിളി കിട്ടിയവരായ പുരോഹിതന്മാർക്ക് കൊടുക്കേണ്ട ബഹുമാനത്തെയും പ്രാർത്ഥനകളെയും കുറിച്ച് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.