The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 11 - 16 of 16 in total of The Bible in a Year - Malayalam with the tag “മക്കബായർ”.
-
ദിവസം 302: ദൈവമഹത്വത്തിന് ഒന്നാം സ്ഥാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 29th, 2025 | 24 mins 16 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, അറേത്താസ് എന്ന അറബിരാജാവ്, ഈജിപ്ത്, ഓനിയാസിൻ്റെ പുത്രൻ, ജാസൻ, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ഫ്രീജിയാവംശജൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനലാവൂസ്, സമരിയാ, സുഭാഷിതങ്ങൾ, സ്പാർത്താക്കാർ
മക്കബായരുടെ രണ്ടാം പുസ്തകത്തിൽ അധികാരത്തിനു വേണ്ടിയും സ്ഥാനമാനത്തിനു വേണ്ടിയുമുള്ള അമിതമായ ആഗ്രഹം പ്രധാന പുരോഹിതന്മാരെ കടന്നു പിടിച്ചപ്പോൾ ജനം തകർച്ചയിലേക്ക് പോകുന്നതായി നാം കാണുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ ശിമയോൻ എന്ന പ്രധാന പുരോഹിതൻ തൻ്റെ നേതൃത്വശുശ്രൂഷ ദൈവത്തിനും ദൈവജനത്തിനും വേണ്ടി തന്നെത്തന്നെ നിർലോഭമായി സമർപ്പിക്കാനുള്ള ഒരു ശുശ്രൂഷയായി തിരിച്ചറിഞ്ഞു. മറ്റൊരുവൻ്റെ വീഴ്ചയിൽ നാം സന്തോഷിക്കരുതെന്നും എൻ്റെയും കൂടി കുറവാണ് അയാൾ വീണതിൻ്റെ പിന്നിലുള്ള അനേകം കാരണങ്ങളിലൊന്ന് എന്ന് തിരിച്ചറിയാനുള്ള വലിയ കൃപയും വിവേകവും നമുക്ക് ഉണ്ടാകണം എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 301:വിലമതിക്കപ്പെടാനുമുള്ള ആഗ്രഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 28th, 2025 | 26 mins 7 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ് എപ്പിഫാനസ്, അന്ത്രോനിക്കൂസ്, അപ്പോളോണിയൂസ്, ആദം, എലീഷാ, എസെക്കിയേൽ, ഏലിയാ, ഏശയ്യാ, ഓനിയാസ്, ക്രാത്തെസ്, ജറെമിയാ, ജറോബോവം, ജാസൻ, ജോഷ്വാ, ജോസിയാ, ഡാനിയേൽ അച്ചൻ, ദാവീദ്, നാഥാൻ, പ്രധാനപുരോഹിതൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, മെനെലാവൂസ്, യോഹന്നാൻ, റഹോബോവാം, ലിസിമാക്കൂസ്, ശിമയോൻ, ഷേം, സുഭാഷിതങ്ങൾ, സെറുബാബേൽ, സേത്ത്, സോളമൻ, ഹെലിയോദോറസ്, ഹെസക്കിയാ
പ്രധാന പുരോഹിതനായ ഓനിയാസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതും, പ്രധാന പുരോഹിത സ്ഥാനം മോഹിക്കുന്ന ജാസനും അതുപോലെയുള്ളവരും വിജാതീയർക്ക് കൈക്കൂലി കൊടുത്ത് ആ സ്ഥാനം വിലയ്ക്കു വാങ്ങുന്നതും, ഓനിയാസ് വധിക്കപ്പെടുന്നതുമാണ് മക്കബായരുടെ പുസ്തകത്തിൽ പറയുന്നത്. ഇസ്രായേലിലെ പിതാക്കന്മാരുടെ മഹത്വമാണ് പ്രഭാഷകൻ്റെ പുസ്തകത്തിൽ കാണുന്നത്. അംഗീകരിക്കപ്പെടാനും വിലമതിക്കപ്പെടാനുമുള്ള മനുഷ്യൻ്റെ ദുഷിച്ച ആഗ്രഹം തിരിച്ചറിയാൻ കഴിയുന്നിടത്താണ് ഒരാളുടെ ആത്മീയത തെളിച്ചമുള്ളതായി മാറുന്നതെന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 21st, 2025 | 20 mins 57 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 290: ജ്ഞാനത്തിൻ്റെ മാഹാത്മ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 17th, 2025 | 24 mins 56 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
റോമാക്കാരുമായി ചെയ്ത ഉടമ്പടിക്ക് ശേഷം യൂദാസ് യുദ്ധത്തിൽ പരാജയപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതും സഹോദരനായ ജോനാഥാൻ അയാളുടെ സ്ഥാനത്ത് അധികാരത്തിലേക്ക് എത്തുന്നതും മക്കബായരുടെ ഒന്നാം പുസ്തകത്തിൽ നമ്മൾ കാണുന്നു. ദൈവിക ജ്ഞാനം അഭ്യസിക്കുന്നതിനെപ്പറ്റിയും ദുഷ്ടസ്ത്രീകളെക്കുറിച്ചുള്ള വിവരണവും പ്രഭാഷകനിൽ നാം വായിക്കുന്നുണ്ട്. ജ്ഞാനത്തിന് ഒരാൾ അല്പാല്പമായി കൊടുക്കുന്ന വില അതാണ് ഒരാളെ ജ്ഞാനത്തിൻ്റെ സമുദ്രമാക്കി മാറ്റുന്നത് എന്ന തിരിച്ചറിവ് ഡാനിയേൽ അച്ചൻ നമുക്ക് നല്കുന്നു.
-
ദിവസം 285: ദേവാലയ പ്രതിഷ്ഠാ തിരുനാൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 12th, 2025 | 27 mins 17 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അഹങ്കാരിയുടെ പതനം, ഗോർജിയാസ്, ഡാനിയേൽ അച്ചൻ, ദേവാലയശുദ്ധീകരണം, ദൈവത്തിൽ ആശ്രയം, പ്രഭാഷകൻ, ബഹുമാന്യൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, ലിസിയാസ്, വിനീതന്റെ ഉയർച്ച, സംയമനം പാലിക്കുക, സുഭാഷിതങ്ങൾ, സ്നേഹിതരുടെ തിരഞ്ഞെടുപ്പ്.
അന്തിയോക്കസ് എപ്പിഫാനസ് മലിനമാക്കിയ ജറുസലേം ദേവാലയത്തെ യൂദാസിന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ശുദ്ധീകരിക്കുന്നതാണ് 1 മക്കബായറിൽ നാം കാണുന്നത്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട് എന്ന ചോദ്യവും ദൈവത്തിൽ ആശ്രയിക്കാനും പ്രഭാഷകന്റെ പുസ്തകത്തിൽ നിന്ന് നമ്മൾ വായിക്കുന്നു. ക്രിസ്തു വിശ്വാസികൾ എന്ന നിലയിൽ സൂക്ഷിക്കേണ്ട ഒരു ക്രിസ്തീയ പുണ്യമാണ് വിനയമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 283: ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 10th, 2025 | 27 mins 5 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ഇസ്രായേൽ, ജാഗ്രത, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മത്താത്തിയാസും, മലയാളം ബൈബിൾ, മൊദെയിൻ, യൊവാറിബിൻ്റെ, സാബത്തിൽ, സാബത്തുദിവസം, സുഭാഷിതങ്ങൾ
മത്താത്തിയാസ് എന്ന ഒരു വൃദ്ധ പുരോഹിതനും, അദ്ദേഹത്തിൻ്റെ അഞ്ച് ആൺമക്കളും, നിയമത്തിനും, ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനും വേണ്ടി, ധൈര്യത്തോടെ നിലകൊള്ളുന്ന, ഒരു നിലപാടിൻ്റെ ചരിത്രമാണ് ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രശ്നങ്ങളില്ല അവസരങ്ങളേയുള്ളൂ. ഓരോ പ്രശ്നവും ദൈവത്തിൻ്റെമഹത്വവും സാന്നിധ്യവും വെളിപ്പെടുത്തുന്നതിനും ദൈവ വഴിയിലേക്ക് മനുഷ്യരെ തിരിച്ചു കൊണ്ടുവരുവാനുള്ള അവസരങ്ങൾ ആയിട്ട് കാണാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു