The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 31 - 40 of 248 in total of The Bible in a Year - Malayalam with the tag “ബൈബിൾ”.
-
ദിവസം 210: ദൈവത്തിൽ സമ്പൂർണ സമർപ്പണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 29th, 2025 | 27 mins 43 secs
bible in a year malayalam, bibleinayear, daniel achan, ezekiel, ezekiel eats written scroll, fr. daniel poovannathil, isaiah, mcrc, mortal, mount carmel retreat centre, poc ബൈബിൾ, proverbs, the servant of god, എസെക്കിയേൽ, എസെക്കിയേൽ ചുരുൾ ഭക്ഷിക്കുന്നു, ഏശയ്യാ, കർത്താവിൻ്റെ ദാസൻ, ഡാനിയേൽ അച്ചൻ, ബൈബിൾ, മനുഷ്യപുത്രൻ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ഏശയ്യായിൽ നിന്നും എസെക്കിയേലിൽ നിന്നും രണ്ടു കാലങ്ങളെ സംബന്ധിക്കുന്ന പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. ദൈവത്തിൻ്റെ വചനം ഭക്ഷിക്കാത്ത ഒരു പ്രവാചകന് ദൈവത്തിൻ്റെ വചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവം എന്തു പറഞ്ഞാലും, അതു സന്തോഷകരമായ കാര്യമാകട്ടെ, പരിദേവനങ്ങളും സങ്കടങ്ങളും നിറഞ്ഞ കാര്യമാകട്ടെ, അത് ഭക്ഷിക്കാത്തവന് ദൈവവചനം ഉച്ചരിക്കാൻ അവകാശമില്ല. ദൈവത്തെ പൂർണമായും വിശ്വസിക്കുന്ന ഒരവസ്ഥയിലേക്ക് നമ്മുടെ ഹൃദയം പാകപ്പെടുത്താനും, ഏശയ്യായ്ക്കും എസെക്കിയേലിനുമൊക്കെ ഉണ്ടായിരുന്ന സമർപ്പണം നമുക്കും ഉണ്ടാകാൻ ദൈവത്തോട് പ്രർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 209: ജനത്തിന് ആശ്വാസം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 28th, 2025 | 25 mins 42 secs
bible in a year malayalam, bibleinayear, compulsory recruitment, daniel achan, ezekiel, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, warehouse, അതുല്യൻ, അരൂപി, ആശ്വസിപ്പിക്കുവിൻ, എസെക്കിയേൽ, ഏശയ്യാ, ഓജസ്സറ്റവൻ, കേബാർ നദി, കർത്തൃമഹത്വം, ചൈതന്യം, ജീവികൾ, ഡാനിയേൽ അച്ചൻ, ദൈവദർശനം, നാഥൻ, നിർബന്ധിതസേവനം, ബൈബിൾ, മലയാളം ബൈബിൾ, വചനം, ഷണ്ഡന്മാർ, സംഭരണശാല, സുഭാഷിതങ്ങൾ, ഹെസക്കിയാരാജാവ്
ഏശയ്യായുടെ പുസ്തകത്തിൽ ഹെസക്കിയാരാജാവിൻ്റെ ഭവനത്തിലുള്ളവരെയെല്ലാം ബാബിലോണിലേക്ക് പ്രവാസികളായി കൊണ്ടുപോകപ്പെടുമെന്ന് ഏശയ്യാ പ്രവചിക്കുന്നു. എസെക്കിയേലിൻ്റെ പുസ്തകത്തിൽ എസെക്കിയേലിനുണ്ടായ ദൈവദർശനത്തെ കുറിച്ച് വിവരിക്കുന്നു. നമ്മുടെ ജീവിതത്തിൻ്റെ സങ്കടങ്ങൾ ആരംഭിക്കുന്നതും അവസാനിക്കുന്നതും ദൈവത്തിന് അറിയാം; അതിൻ്റെ അവസാനം എന്താണെന്ന് ദൈവത്തിന് അറിയാം; അതിൽ നിന്നുണ്ടാകുന്ന നന്മ എന്താണെന്നു ദൈവത്തിനറിയാം; അവിടുന്ന് അത് കണ്ടിട്ടുണ്ട്; നമുക്ക് ചെയ്യാൻ ഉള്ള ഏക കാര്യം ദൈവത്തിൻ്റെ സമയത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 208: വിഗ്രഹങ്ങളുടെ വ്യർത്ഥത - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 27th, 2025 | 33 mins 20 secs
baruch, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiah, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sennacherib, the letter of jeremiah, ഏശയ്യാ, ജറെമിയായുടെ ലേഖനം, ഡാനിയേൽ അച്ചൻ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെന്നാക്കെരിബ്, ഹെസക്കിയാ
അസ്സീറിയാരാജാവായ സെന്നാക്കെരിബിൽ നിന്നും ഹെസക്കിയായെ ദൈവം രക്ഷിക്കുന്നതും രോഗാവസ്ഥയിൽ നിന്ന് ഹെസക്കിയാ മോചിതനാകുന്നതും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും, വിഗ്രഹങ്ങളുടെയും അന്യദേവന്മാരുടെയും നിരർത്ഥകത വെളിപ്പെടുന്ന വചനഭാഗങ്ങൾ ബാറൂക്കിൻ്റെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. നമ്മൾ നേരിടുന്ന ഏതു പ്രതിസന്ധിക്കും ഒരു പരിഹാരപദ്ധതി ദൈവത്തിൻ്റെ പക്കലുണ്ടെന്നും നമുക്ക് ചെയ്യാനുള്ളത് ദൈവത്തിൽ ആശ്രയിച്ച് പരിഹാരത്തിൻ്റെ ദിനത്തിനുവേണ്ടി കാത്തിരിക്കുക എന്നത് മാത്രമാണെന്നും, സകല വിഗ്രഹങ്ങളിൽ നിന്നും നമ്മുടെ ഹൃദയത്തെ മോചിപ്പിക്കാനുള്ള കൃപ നൽകണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 207: പ്രത്യാശയുടെ ജീവിതം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 26th, 2025 | 29 mins 4 secs
baruch, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, hezekiya, iaisah, isaiah, king of assyria, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sennacherib, അസ്സീറിയരാജാവ്, ഏശയ്യ, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെന്നാക്കെരിബ്, ഹെസക്കിയ
ഏശയ്യായുടെ പുസ്തകത്തിൽ കർത്താവിൻ്റെ പ്രതികാരത്തിൻ്റെ ദിനത്തെക്കുറിച്ചും, അസ്സീറിയാ രാജാവായ സെന്നാക്കെരിബ് യൂദായുടെ സുരക്ഷിത നഗരങ്ങളെ കീഴടക്കാനായി വരുന്നതും, ബാറൂക്കിൻ്റെ പുസ്തകത്തിൽ പ്രവാസം ജനതകളെ പഠിപ്പിച്ച ജ്ഞാനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. പ്രതീക്ഷയും പ്രത്യാശയും നഷ്ടപ്പെട്ട ജീവിതത്തിൻ്റെ നിസ്സഹായതയുടെ അഗാധ തലങ്ങളിലേക്ക് താഴ്ന്നുപോയ ഏത് മനുഷ്യാത്മാവിൻ്റെയും വീണ്ടെടുപ്പിൻ്റെ സാധ്യതകളാണ് സർവ്വശക്തനിലുള്ള ആശ്രയം വെക്കുന്നവരിലേക്ക് പ്രവാചകൻ ചൂണ്ടിക്കാണിക്കുന്നത്. നല്ല കാലങ്ങളിൽ നമ്മൾക്ക് ലഭിക്കാതിരുന്ന തിരിച്ചറിവുകൾ കഷ്ട കാലങ്ങളിലൂടെ നമ്മൾക്ക് ലഭിക്കുന്നു. ദുരിതങ്ങൾ നമ്മൾക്ക് ഉപകാരമാകുമെന്നും, കർത്താവിൽ നിന്ന് അകലാൻ കാണിച്ചതിൻ്റെ പത്തിരട്ടി തീക്ഷ്ണതയോടെ കർത്താവിലേക്ക് മടങ്ങിവരാനും, ക്രിസ്തു നമ്മളുടെ ജീവിതത്തിൽ വെളിപ്പെടുമ്പോൾ വരണ്ട ഭൂമികൾ ജലാശയമായി മാറുമെന്ന പ്രത്യാശയിൽ ജീവിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 206: നീതിയുടെ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 25th, 2025 | 27 mins 18 secs
baruch, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, king of righteousness, mcrc, mount carmel retreat centre, poc ബൈബിൾ, prayer for deliverance, proverbs, ഏശയ്യാ, ഡാനിയേൽ അച്ചൻ, നീതിയുടെ രാജാവ്, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, മോചനത്തിനുവേണ്ടി പ്രാർഥന, സുഭാഷിതങ്ങൾ
ഏശയ്യായുടെ പ്രവചനത്തിൽ, നീതിയുടെ രാജാവ് എന്ന പ്രത്യാശാനിർഭരമായ സൂചനയും യൂദാജനതയുടെ അലംഭാവവും അനന്തരഫലങ്ങളും, ബാറൂക്കിൻ്റെ പുസ്തകത്തിൽ കർത്താവിൻ്റെ സ്വരം ശ്രവിക്കാതെ അവിടത്തേക്കെതിരായി പാപംചെയ്ത ഇസ്രായേൽ -യൂദാജനതകളോട് തെറ്റുകൾ ഏറ്റുപറഞ്ഞു മോചനത്തിനായി പ്രാർത്ഥിക്കാനുള്ള ആഹ്വാനവും നാം ശ്രവിക്കുന്നു. അർഹിക്കാത്ത ദാനങ്ങളാൽ നമ്മെ നിറയ്ക്കുന്ന ദൈവത്തിൻ്റെ മഹാഔദാര്യത്തിൻ്റെ മുമ്പിൽ നന്ദിയുള്ളവരായിരിക്കാനും തിന്മയിൽ നിന്നകന്നു ജീവിക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 205: അവിശ്വസ്തജനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 24th, 2025 | 22 mins 21 secs
bible in a year malayalam, bibleinayear, daniel achan, egypt, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, proverbs, syria, zephaniah, അവിശ്വസ്തജനം, അസ്സീറിയാ, അസ്സീറിയായ്ക്കു ശിക്ഷ, ഈജിപ്ത്, ഏശയ്യാ, കർത്താവിൻ്റെ ന്യായവിധി, ജനത്തിൻ്റെ മാനസാന്തരം, ജറുസലേമിന് സംരക്ഷണം, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, രക്ഷയുടെ വാഗ്ദാനം, സഹായത്തിന് ഈജിപ്തിലേക്ക്, സിറിയാ, സുഭാഷിതങ്ങൾ, സെഫാനിയാ
ഏശയ്യായുടെ പുസ്തകത്തിൽ ഈജിപ്തുമായി ദൈവത്തിനു ഹിതകരമല്ലാത്ത സഖ്യം ഉണ്ടാക്കിയതിനെക്കുറിച്ചുള്ള ദൈവത്തിൻ്റെ ആരോപണങ്ങൾ നമ്മൾ വായിക്കുന്നു. ഇസ്രായേലിൻ്റെ പരിശുദ്ധനിൽ നിങ്ങൾ ആശ്രയം വെച്ചാൽ നിങ്ങൾക്ക് സ്വസ്ഥതയും പ്രത്യാശയും ലഭിക്കും എന്ന് ഏശയ്യായിലൂടെ ദൈവമായ കർത്താവ് അരുൾചെയ്യുന്നു. ദൈവസന്നിധിയിൽ സമയം ചെലവഴിക്കുന്നവന് എല്ലാ അംഗബലത്തേക്കാളും ആയുധബലത്തേക്കാളും എല്ലാ സൈനിക ബലത്തേക്കാളും വലിയ ശക്തിയുണ്ടെന്ന് ദൈവമായ കർത്താവ് നമ്മളെ ഓർമിപ്പിക്കുന്നു.
-
ദിവസം 204: ജറുസലേമിനു താക്കീതും വാഗ്ദാനവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 23rd, 2025 | 26 mins 2 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, zephaniah, ആമോൻ, ഏശയ്യാ, ഗിബയോൻ, ജോസിയ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെഫാനിയാ, ഹെസെക്കിയ
കർത്താവിനെതിരേ പ്രവർത്തിച്ച ദൈവത്തിൻ്റെ സ്വന്തം ജനത്തോടുള്ള മുന്നറിയിപ്പുകളും താക്കീതുകളും ഏശയ്യായുടെ പുസ്തകത്തിൽ നിന്നും യൂദായ്ക്കു സംഭവിക്കാൻ പോകുന്ന വിപത്തിനെ സൂചിപ്പിക്കുന്ന മുന്നറിയിപ്പുകൾ സെഫാനിയായുടെ പുസ്തകത്തിൽ നിന്നും നാം ശ്രവിക്കുന്നു. മദ്യപാനം വരുത്തുന്ന ധാർമിക അധഃപതനവും മദ്യം നിരോധിക്കേണ്ടതിൻ്റെ ആവശ്യകതയും എടുത്തുപറയുന്ന ഡാനിയേൽ അച്ചൻ, മദ്യനിരോധനം വരുംകാലതലമുറകൾക്ക് നമുക്ക് കൊടുക്കാവുന്ന ഏറ്റവും മഹത്തായ ഒരു കവചമായിരിക്കുമെന്ന് വിശദമാക്കുന്നു. താൽക്കാലിക സന്തോഷം തരുന്ന കൊച്ചു കൊച്ചു തിന്മകളിൽ വീഴാതെ ദൈവം ആഗ്രഹിക്കുന്ന ആത്മീയ- ധാർമിക നിലവാരത്തിലേക്ക് വളരാൻ വേണ്ട കൃപയ്ക്കു വേണ്ടി നമുക്ക് പ്രാർത്ഥിക്കാം.
-
ദിവസം 203: ശിക്ഷയും രക്ഷയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 22nd, 2025 | 26 mins 23 secs
bible in a year malayalam, bibleinayear, daniel achan, delicious food, fr. daniel poovannathil, habakkuk, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, punishment, righteous, salvation, ഏശയ്യാ, ഗിരികൾ, ഘാതകർ, ഡാനിയേൽ അച്ചൻ, തമ്പുരാൻ, നീതിമാൻ, ബൈബിൾ, ഭീകര ജനതകൾ, മലയാളം ബൈബിൾ, മൃഷ്ടഭോജനം, രക്ഷ, ലവിയാഥാൻ, വിജയഗീതം, വിരുന്ന്, ശിക്ഷ, സുഭാഷിതങ്ങൾ, ഹബക്കുക്ക്
ദൈവം മുൻകാലങ്ങളിൽ ചെയ്ത കാര്യങ്ങൾക്കും വരും കാലങ്ങളിൽ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്കും വേണ്ടി ഏശയ്യാ പ്രവാചകൻ ദൈവത്തെ സ്തുതിക്കുന്നതും ദൈവം തരാൻ പോകുന്ന മനോഹരമായ ഒരു വിരുന്നിനെക്കുറിച്ചും ഏശയ്യായുടെ പുസ്തകത്തിൽ വായിക്കുന്നു. ദിവസത്തിലെ പല സന്ദർഭങ്ങളിൽ, പല സാഹചര്യങ്ങളിൽ, ഒരു നിമിഷം കണ്ണുപൂട്ടി നമ്മുടെ ദൈവത്തെ ഓർക്കാൻ, അവനിൽ ഹൃദയം ഉറപ്പിക്കാൻ, അങ്ങനെ സമാധാനത്തികവിൽ ജീവിക്കാൻ നമുക്ക് കഴിയട്ടെ എന്ന് ഡാനിയേൽ അച്ചൻ പ്രാർത്ഥിക്കുന്നു.
-
ദിവസം 202: മനുഷ്യനന്മ ഭൂമിക്ക് വീണ്ടെടുപ്പ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 21st, 2025 | 23 mins 56 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, habakkuk, isaiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഏശയ്യാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, ഹബക്കുക്ക്
ഇന്നത്തെ വായനയിൽ രാജ്യങ്ങൾക്കെതിരെയുള്ള ശിക്ഷാവിധിയെക്കുറിച്ചും ലോകാന്ത്യത്തെക്കുറിച്ചുമുള്ള ഏശയ്യായുടെ പ്രവചനവും, ബാബിലോണിൻ്റെ ആസന്നമായ അടിമത്തത്തെക്കുറിച്ചുള്ള ഹബക്കുക്കിൻ്റെ പ്രവചനവും നാം ശ്രവിക്കുന്നു. മനുഷ്യൻ്റെ തിന്മയാണ് ഭൂമി നശിപ്പിക്കപ്പെടാൻ കാരണമെന്നും മനുഷ്യൻ നീതിയും സത്യവും ധർമ്മവും സുവിശേഷമൂല്യവും അനുസരിച്ച് ജീവിക്കാൻ തുടങ്ങുമ്പോൾ ഭൂമിയുടെ വീണ്ടെടുപ്പ് ആരംഭിക്കുമെന്നും അതിനുള്ള ജ്ഞാനവും വിവേകവും ജാഗ്രതയും തന്ന് അനുഗ്രഹിക്കണമേയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 201: ദൈവാശ്രയത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 20th, 2025 | 24 mins 56 secs
aniel achan, babilon, bible in a year malayalam, bibleinayear, fr. daniel poovannathil, iaisah, isaiah, mcrc, mount carmel retreat centre, nahum, nineve, poc ബൈബിൾ, proverbs, shebinay, ഏശയ്യാ, ഡാനിയേൽ അച്ചൻ, നാഹും, നിനെവേ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, ഷെബ്നായ്, സുഭാഷിതങ്ങൾ
ബാബിലോണിൻ്റെയും അസ്സീറിയായുടെയും പതനങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മൾ ദൈവ ശക്തിയിൽ ആശ്രയിച്ചാൽ നമ്മെ ഞെരുക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന എല്ലാ ശക്തികൾക്കും മീതേ ദൈവത്തിൻ്റെ കരം പ്രവർത്തിക്കും. ജീവിതത്തിൻ്റെ ക്ഷേമത്തിനും നവീകരണത്തിനുമായി നമ്മളാൽ ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള വിവേകവും ജാഗ്രതയും കൃപയും തന്ന് നമ്മെ അനുഗ്രഹിക്കാൻ പ്രാർത്ഥിക്കണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.