The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
We found 10 episodes of The Bible in a Year - Malayalam with the tag “ബൈബിൾ”.
-
ദിവസം 91: ഗിദെയോനെന്ന ന്യായാധിപൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
April 1st, 2025 | 30 mins 42 secs
bible in a year malayalam, daniel achan, ephod, fr. daniel poovannathil, gold rings, judges, mcrc, mount carmel retreat centre, poc ബൈബിൾ, psalm \ ന്യായാധിപന്മാർ, ruth, അബിമെലക്ക്, എഫോദ്, ഗിദെയോൻ, ജറുബ്ബാൽ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മിദിയാൻ, റൂത്ത്, സങ്കീർത്തനങ്ങൾ, സ്വർണ കുണ്ഡലങ്ങൾ
മിദിയാനിൽ നിന്നും ഇസ്രായേല്യരെ രക്ഷിക്കാൻ ഗിദെയോനെ കർത്താവ് തിരഞ്ഞെടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളും ഒടുവിൽ ഗിദെയോൻ്റെ മരണവും ന്യായാധിപന്മാരുടെ പുസ്തകത്തിൽ നിന്ന് വായിക്കുന്നു. ജീവിതം നന്നായി തുടങ്ങാൻ പറ്റിയില്ലെങ്കിലും നന്നായി പൂർത്തിയാക്കാനുള്ള അവസരം ക്രിസ്തുവിലൂടെ നമുക്ക് ലഭിക്കുന്നുണ്ട്. യേശുവെന്ന ദൈവപുത്രൻ വിരിച്ച കരങ്ങളുമായി ഓരോ ദിവസവും ജീവിതത്തിൻ്റെ എല്ലാ തെറ്റുകളേയും തിരുത്തി മുന്നോട്ടു പോകാനുള്ള ക്ഷണവുമായി നമ്മുടെ കൺമുമ്പിൽ നിൽക്കുന്നുണ്ട് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 90: ദബോറായും ബാറാക്കും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 31st, 2025 | 20 mins 22 secs
barak, bible in a year malayalam, bibleinayear, boaz, daniel achan, deborah, deborah and barak, fr. daniel poovannathil, israel, judges, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ruth, ruth works in the field of boaz, sisera, the song of deborah, ഇസ്രായേൽ, ഡാനിയേൽ അച്ചൻ, ദബോറ, ദബോറയുടെ കീർത്തനം, ദെബോറായും ബാറാക്കും, ന്യായാധിപന്മാർ, ബാറാക്ക്, ബൈബിൾ, ബോവസ്, മലയാളം ബൈബിൾ, റൂത്ത്, റൂത്ത് ബോവസിന്റെ വയലിൽ, റൂത്ത് സങ്കീർത്തനങ്ങൾ, സിസേറ
ന്യായാധിപയായ ദബോറ, സിസേറയെ വധിക്കുന്ന ധീരയായ ജായേൽ, മൊവാബ്യയായ റൂത്ത്, അവളുടെ അമ്മായിയമ്മ നവോമി എന്നീ സ്ത്രീകഥാപാത്രങ്ങളെയാണ് ഇന്നത്തെ വായനയിൽ നാം കണ്ടുമുട്ടുന്നത്. പ്രാർത്ഥനകൊണ്ടും പരിത്യാഗംകൊണ്ടും പ്രായശ്ചിത്തപ്രവർത്തികൾ കൊണ്ടും ദൈവജനത്തെ ശക്തിപ്പെടുത്തുന്ന അതിശക്തരായ വനിതകൾ ദൈവരാജ്യ ശുശ്രുഷയ്ക്ക് അത്യന്താപേക്ഷിതമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 89: ഇസ്രയേലിൻ്റെ രക്ഷകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 30th, 2025 | 28 mins 18 secs
bible in a year malayalam, fr. daniel poovannathil, judges, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ruth, savior, ഏഹൂദ്, ഒത്നിയേൽ, ഗിൽഗാൽ, ഡാനിയേൽ അച്ചൻ, നവോമി, ന്യായാധിപന്മാർ, ബൈബിൾ, മലയാളം ബൈബിൾ, രക്ഷകൻ, റൂത്ത്, ഷമ്ഗ, സങ്കീർത്തനങ്ങൾ
കാനാൻ ദേശത്തെ ജനതകളെക്കുറിച്ചും ബോക്കിമിൽ വച്ചുള്ള കർത്തൃദൂതൻ്റെ മുന്നറിയിപ്പും ഇസ്രായേല്യരെ രക്ഷിക്കുന്നതിനായി ഒത്നിയേൽ, ഏഹൂദ്, ഷമ്ഗർ എന്നീ രക്ഷകന്മാർ എത്തുന്നതുമാണ് ന്യായാധിപന്മാരിൽ പറയുന്നത്. എലിമെലെക്കിൻ്റെ ഭാര്യ നാവോമിയെയും മരുമക്കളെക്കുറിച്ചും റൂത്തുമായി നവോമി ബേത്ലെഹെമിൽ എത്തുന്നതുമാണ് റൂത്തിൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.
-
ദിവസം 88: ജോഷ്വയുടെ വിടവാങ്ങൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 29th, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, joshua, mcrc, mount carmel retreat centre, poc ബൈബിൾ, psalm, എലെയാസർ, ഗാദ്യർ, ഗിലയാദ്, ജോഷ്വ, ഡാനിയേൽ അച്ചൻ, ഫിനെഹാസ്, ബലിപീഠനിർമ്മിതി, ബൈബിൾ, മനാസ്സേ, മലയാളം ബൈബിൾ, മോശ, റൂബന്യർ, സങ്കീർത്തനങ്ങൾ
ദൈവത്തിൻ്റെ വാഗ്ദാനമനുസരിച്ചു ഇസ്രായേൽ ജനത വാഗ്ദത്തദേശത്തു വാസമുറപ്പിക്കുന്നു. ജോഷ്വ ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം ഷെക്കെമിൽ ഒരുമിച്ചുകൂട്ടി നടത്തുന്ന സമാപനപ്രസംഗത്തിൽ അന്യദേവന്മാരെ ഉപേക്ഷിക്കാനും കർത്താവിനെ ദൈവമായി ഏറ്റുപറയാനുമുള്ള പ്രബോധനം നടത്തുന്നു. പ്രാർഥനകളിലൂടെയും പരിശീലനങ്ങളിലൂടെയും കടത്തിവിട്ട് നമ്മുടെ മക്കളെ ദൈവത്തെ പരിചയപ്പെടുത്തുക എന്നത് മാതാപിതാക്കളുടെ വലിയ ഉത്തരവാദിത്വമാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
-
ദിവസം 87: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 28th, 2025 | 21 mins 58 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, joshua, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ആഷേര്യർ, ഇസാക്കർ, എഫ്റായിം, എലെയാസർ, കെപാത്യർ, ഗർഷോന്യർ, ജോഷ്വ, ഡാനിയേൽ അച്ചൻ, ദാന്യർ, നാഫ്താല്യർ, ബെഞ്ചമിൻ, ബൈബിൾ, മലയാളം ബൈബിൾ, മെറാര്യർ, യഹൂദ്യർ, റൂബൻ, ശിമയോന്യർ, സങ്കീർത്തനങ്ങൾ, സെബുലൂന്യർ, സെബുലൂൺ
ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ നിർണ്ണയിക്കുന്നതും സങ്കേതനഗരങ്ങൾ നീക്കിവെയ്ക്കുന്നതും ലേവായർക്കു താമസിക്കാൻ പട്ടണങ്ങളും കന്നുകാലികൾക്ക് മേച്ചിൽസ്ഥലങ്ങളും തീരുമാനിക്കുന്ന ഭാഗങ്ങളാണ് ഇന്ന് നാം വായിക്കുന്നത്. നമ്മുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങളിലും വലിയ കാര്യങ്ങളിലും നമ്മൾ കാണിക്കുന്ന വിശ്വസ്തതക്ക് തലമുറ തലമുറകളിലേക്കു നല്ല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന ചിന്ത ഡാനിയേൽ അച്ചൻ പങ്കുവെയ്ക്കുന്നു.
-
ദിവസം 86: ഇസ്രായേൽ ഗോത്രങ്ങൾക്കുള്ള ഓഹരി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 27th, 2025 | 23 mins 30 secs
bible in a year malayalam, bibleinayear, daniel achan, ephraim, fr. daniel poovannathil, israel, joseph, joshua, judah, manasseh, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ഇസ്രായേൽ, എഫ്രായിം, ഗോത്ര അവകാശ ഭൂവിഭാഗങ്ങൾ, ജോഷ്വ, ജോഷ്വാ, ജോസഫ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മനാസ്സെ, മലയാളം ബൈബിൾ, യൂദാ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ഇസ്രായേൽ ഗോത്രങ്ങൾക്കായി വാഗ്ദത്ത ദേശം നറുക്കിട്ട് നൽകുന്നത് നാം ശ്രവിക്കുന്നു. ഓരോ മനുഷ്യൻ്റെയും ജീവിതം അതിൻ്റെ ഏറ്റവും ഫലദായകമായ സമൃദ്ധിയിൽ അനുഗ്രഹീതമാകുന്നത് ദൈവം ഒരുക്കുന്ന ഒരു സ്ഥലത്തേക്ക് അയാൾ എത്തുമ്പോൾ മാത്രമാണ് എന്ന് ഡാനിയേൽ അച്ചൻ വിവരിക്കുന്നു. ഒപ്പം ആരാധനാലയങ്ങളെ നമ്മുടെ ജീവിതത്തിൻ്റെ വളരെ പ്രധാനപ്പെട്ട ഭാഗമായി കാണണമെന്നും ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.
-
ദിവസം 85: ഗോത്രങ്ങൾക്കുള്ള ഭൂവിഭാഗങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 26th, 2025 | 21 mins 27 secs
bible in a year malayalam, fr. daniel poovannathil, hebron, joshua, kings, mcrc, mount carmel retreat centre, poc ബൈബിൾ, psalm, ജോഷ്വ, ഡാനിയേൽ അച്ചൻ, ബൈബിൾ, ഭൂവിഭാഗം land part, മലയാളം ബൈബിൾ, രാജാക്കന്മാർ, സങ്കീർത്തനങ്ങൾ, ഹെബ്രോൺ
ഇസ്രായേല്യർ കീഴടക്കിയ രാജാക്കന്മാരെക്കുറിച്ചും കൈവശപ്പെടുത്താനുള്ള ഭൂവിഭാഗത്തെക്കുറിച്ചും ഗോത്രങ്ങൾക്ക് അവകാശമായ ഭൂവിഭാഗങ്ങളെക്കുറിച്ചുമുള്ള വിവരണമാണ് ജോഷ്വയുടെ പുസ്തകത്തിൽ നാം വായിക്കുന്നത്. ദൈവത്തിലുള്ള സമ്പൂർണമായ ആശ്രയമാണ് ഏത് വലിയ പൈശാചിക ശക്തികൾക്കും മീതെ വിജയം നേടി ദൈവം തരുന്ന സ്വർഗീയ ദാനങ്ങളും കൃപാവരങ്ങളുമെല്ലാം സ്വന്തമാക്കാൻ നമ്മെ സഹായിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 84: അമോറികളെ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 25th, 2025 | 21 mins 15 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, israel, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the amorites are defeated, അമോറികളെ കീഴടക്കുന്നു, ഇസ്രായേൽ, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ജോഷ്വായുടെ പുസ്തകത്തിൽ, ജോഷ്വായുടെ നേതൃത്വത്തിൽ ഇസ്രായേൽജനത്തിൻ്റെ യുദ്ധങ്ങളും കീഴടക്കലുകളും നമ്മൾ വായിച്ചു കേൾക്കുന്നു. അധാർമികതയുടെയും പാപത്തിൻ്റെയും തിന്മയുടെയും ആധിക്യത്തിൽ ആയിരുന്ന കാനാൻക്കരുടെ സമ്പൂർണ്ണ നാശം ആയിരുന്നു ദൈവ നീതിയുടെ വെളിപ്പെടുത്തൽ എന്നും തിന്മയെ വെറുക്കുന്ന ദൈവമാണ് നമ്മുടെ ദൈവം എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 83: ഗിബെയോൻകാരുമായി ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 24th, 2025 | 19 mins 59 secs
bible in a year malayalam, covenant, fr. daniel poovannathil, joshua, load, mcrc, mount carmel retreat centre, poc ബൈബിൾ, psalm, town, ഉടമ്പടി, ജോഷ്വ, ഡാനിയേൽ അച്ചൻ, പട്ടണം, ബൈബിൾ, ഭാരം, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ആയ്പട്ടണം നശിപ്പിക്കുന്നതും ഗിബെയോൻകാരുടെ കൗശലവിജയവുമാണ് ജോഷ്വയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലും എല്ലാം കാര്യങ്ങളിലും നമ്മെക്കാളും ഉത്തരവാദിത്വവും ഭാരവും ദൈവത്തിനാണ് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിലെ കുറേ ഭാരങ്ങൾ ഇല്ലാതാകുമെന്നുള്ള ചിന്ത ഡാനിയേൽ അച്ചൻ പങ്കുവയ്ക്കുന്നു .
-
ദിവസം 82: ജറീക്കോ കീഴടക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 23rd, 2025 | 24 mins 49 secs
achan, achan's sin, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, gilgal, israel, jericho, joshua, mcrc, mount carmel retreat centre, poc bible, poc ബൈബിൾ, psalm, the fall of jericho, ആഖാൻ, ആഖാൻ്റെ പാപം, ഇസ്രായേൽ, ഇസ്രായേൽ ഗിൽഗാലിൽ, ജറിക്കോ, ജറീക്കോയുടെ പതനം, ജോഷ്വ, ജോഷ്വാ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ഇസ്രായേൽ കാനാൻ ദേശത്തിലേക്ക് പ്രവേശിച്ച് ആദ്യത്തെ യുദ്ധം നടത്തുമ്പോൾ യുദ്ധമുറകളോ യുദ്ധതന്ത്രങ്ങളോ അല്ല ജറീക്കോ കീഴടക്കാൻ സഹായിച്ചത്. മറിച്ച്, ആരാധനാപരമായ ശക്തി കൊണ്ടാണ് യുദ്ധം ജയിക്കുന്നത്. അത് ദൈവത്തിൻ്റെ യുദ്ധമാണ്. പിശാചിനെതിരെയുള്ള യുദ്ധത്തിൽ നമ്മെ വിജയിപ്പിച്ച് നിർത്തുന്നത് ദൈവത്തിൽ ആശ്രയിക്കുന്നതു കൊണ്ടാണ് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മപ്പെടുത്തുന്നു.