The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “നബുക്കദ്നേസർ”.
-
ദിവസം 250: യൂദിത്തിൻ്റെ ദൈവിക ജ്ഞാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 7th, 2025 | 25 mins 29 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഗദാലിയാ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, സുഭാഷിതങ്ങൾ, സെദെക്കിയാ
ജറുസലേമിൻ്റെ പതനവും, ജനം പ്രവാസികളായി നാടുകടത്തപ്പെടുന്നതിൻ്റെ പ്രധാനപ്പെട്ട വിവരങ്ങൾ ആണ് ഇന്ന് ജറെമിയായുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. യൂദിത്തിൻ്റെ പുസ്തകത്തിൽ ശത്രുപാളയത്തിൽ ഇരുന്നുകൊണ്ട് തൻ്റെ ജനത്തിൻ്റെ വിമോചനത്തിനു വേണ്ടിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്ന യൂദിത്തിനെയാണ് കാണുന്നത്.ഏതു തകർച്ചയിലും, രക്ഷപ്പെട്ട് പുറത്തേക്ക് വരാൻ നമ്മെ സഹായിക്കുന്നത് ദൈവിക ജ്ഞാനം ആണ്.അതുകൊണ്ട് എല്ലാ ദിവസവും കർത്താവേ അങ്ങ് എനിക്ക് ജ്ഞാനം തരണമേ, എന്ന് പ്രാർത്ഥിക്കുന്നത് ജീവിതത്തിൻ്റെ സുഗമമായ യാത്രയ്ക്ക് നമ്മളെ സഹായിക്കും എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 247: ആന്തരികവിശുദ്ധീകരണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 4th, 2025 | 29 mins 36 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അയസോറ, കോനാ, കോബ്, ജറീക്കോ, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബത്തൊമെസ്ത്താ, ബാബിലോൺരാജാവ്, ബേത്ഹോറോൺ, ബൈബിൾ, ബൽമായിൻ, മലയാളം ബൈബിൾ, യൂദിത്ത്, സാലെംതാഴ്വര, സുഭാഷിതങ്ങൾ
ജറുസലേം പരിപൂർണമായി നശിപ്പിക്കപ്പെടുന്നതും ദാവീദിൻ്റെ പരമ്പരയിലെ അവസാനത്തെ രാജാവായ സെദെക്കിയാ ബാബിലോണിലേക്ക് നാടുകടത്തപ്പെടുന്നതും നമ്മൾ ജറെമിയായുടെ പുസ്തകത്തിൽ കാണുന്നു. ദൈവജനത്തിൻ്റെ ചരിത്രം സംക്ഷിപ്തമായി ആഖിയോർ എന്ന ഒരു മനുഷ്യൻ വിവരിക്കുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ നമ്മൾ വായിക്കുന്നത്. വെളിയിൽനിന്ന് ഉള്ളിലേക്ക് കടക്കുന്നതല്ല ഒരുവനെ അശുദ്ധനാക്കുന്നത്, അവൻ്റെ അകത്തുനിന്ന് പുറത്തേക്ക് വരുന്നവയാണ് എന്ന ഒരു തിരിച്ചറിവ് ഇവിടെ നമുക്ക് ലഭിക്കുന്നു. ശത്രുവിൻ്റെ ആക്രമണത്തെ, പിശാചിൻ്റെ ഉപദ്രവങ്ങളെ നേരിടേണ്ടത് ഉപവാസത്തിലൂടെയും നമ്മുടെ തന്നെ ആന്തരീകവിശുദ്ധീകരണത്തിലൂടെയും ആണെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 243: ദൈവത്തിൻ്റെ പദ്ധതികൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 31st, 2025 | 32 mins 34 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, കിത്തിമിലെ നാടോടികൾ, കോലായായുടെ പുത്രൻ ആഹാബ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാരിയൂസ്, നബുക്കദ്നേസർ, പേർഷ്യാരാജാവായ സൈറസ്., ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, ഹനനിയാ
നബുക്കദ്നേസർരാജാവിൻ്റെ കീഴിലുള്ള ബാബിലോണിലെ പ്രവാസം എഴുപതു വർഷം ദീർഘിക്കുമെന്നും അതിനുശേഷം ദൈവം അവരെ തിരികെകൊണ്ടുവരുമെന്നും ജറെമിയായുടെ പുസ്തകത്തിൽ നാം വായിക്കുന്നു. പേർഷ്യാ രാജ്യത്തിൻ്റെ ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ദാനിയേലിന് വെളിപ്പെടുത്തപ്പെടുകയാണ് ദൈവം. ഏത് ദുരന്തത്തിലൂടെയാണ് നമ്മൾ പോകുന്നതെങ്കിലും അവിടെ നമ്മുടെ കൂടെ ദൈവത്തിൻ്റെ സാന്നിധ്യവും നിയന്ത്രണവുമുണ്ടെന്നും, നമ്മുടെ ദുഃഖത്തിലും സങ്കടത്തിലും സഹനങ്ങളിലും സന്തോഷങ്ങളിലുമെല്ലാം കൂടെയുള്ള ഒരു ദൈവത്തെ അറിയാനും ആരാധിക്കാനും കഴിഞ്ഞതിൻ്റെ ഭാഗ്യം ഓർത്ത് ദൈവത്തിന് നന്ദി പറയാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 242: മിശിഹായുടെ വരവും പ്രവാസവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 30th, 2025 | 28 mins 48 secs
bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഗബ്രിയേൽ, ജറുസലേം, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, നബുക്കദ്നേസർ, പ്രവാസം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ഷീലോയിലെ ആരാധനാലയം നശിപ്പിക്കപ്പെട്ടതുപോലെ ജറുസലേമിലെ സോളമൻ പണിത ദേവാലയവും നശിപ്പിക്കപ്പെടും എന്ന ജറെമിയായുടെ പ്രവചനവും, തങ്ങളുടെ പാപപരിഹാരവും, അനുതാപവും, സമ്പൂർണമല്ലാത്തതുകൊണ്ട്, ബാബിലോണിൽ നിന്നുള്ള മോചനം വൈകുന്നു എന്ന് മനസ്സിലാക്കുന്ന ദാനിയേൽ ജനത്തിനുവേണ്ടി പാപപരിഹാരം യാചിക്കുന്ന പ്രാർത്ഥനയാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. മിശിഹാ വന്നു ജറുസലേം പുനരുദ്ധരിച്ച്, പാപങ്ങൾക്ക് പരിഹാരം ചെയ്ത് നീതി സ്ഥാപിക്കുമ്പോഴാണ് യഥാർത്ഥത്തിൽ പ്രവാസം അവസാനിക്കുന്നത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 238: ദൈവത്തിലുള്ള സമ്പൂർണ്ണ ആശ്രയം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 26th, 2025 | 30 mins 43 secs
2 kings, 2 രാജാക്കന്മാർ, amos, bible in a year malayalam, bibleinayear, daniel, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, psalm, ആമോസ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ദാനിയേൽ, നബുക്കദ്നേസർ, ബൈബിൾ, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ, സുഭാഷിതങ്ങൾ
ജറെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ നാശത്തെക്കുറിച്ചുള്ള പ്രവചനവും, പിന്നീട് ദാനിയേലിൻ്റെ പുസ്തകത്തിൽ, പ്രവാസത്തിലും വിശ്വസ്തതയോടെ ജീവിച്ച മനുഷ്യരെക്കുറിച്ചും, ഇന്ന് നാം ശ്രവിക്കുന്നു. പൂർണമായി ദൈവത്തെ ആശ്രയിക്കാൻ, അവിടത്തെ കരങ്ങളിൽ ജീവിതം ചേർത്തുവയ്ക്കാൻ, ദാനിയേലിനെ പോലെയും, കൂട്ടുകാരെപ്പോലെയും ഏതു പ്രതികൂല സാഹചര്യത്തിലും, വിശ്വസ്തതയോടെ ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 191: ജറുസലേമിൻ്റെ പതനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
July 10th, 2025 | 26 mins 3 secs
2 chronicles 36, 2 kings 25, 2 ദിനവൃത്താന്തം 36, 2 രാജാക്കന്മാർ 25, babylonian exile, bible in a year malayalam, bibleinayear, cyrus proclaims liberty for the exiles., daniel achan, fall of jerusalem, fr. daniel poovannathil, mcrc, mount carmel retreat centre, nebuchabnezzar, poc ബൈബിൾ, proverbs 9: 1-6, zedekiah, ജറുസലേമിൻ്റെ പതനം, ഡാനിയേൽ അച്ചൻ, നബുക്കദ്നേസർ, ബാബിലോൺ പ്രവാസം, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെദെക്കിയാ, സൈറസിൻ്റെ വിളംബരം
ബാബിലോൺരാജാവായ നബുക്കദ്നേസർ ജറുസലേം കീഴടക്കുകയും കർത്താവിൻ്റെ ആലയവും രാജകൊട്ടാരവും തകർത്ത് ശേഷിച്ച ജനങ്ങളെ പ്രവാസികളായി ബാബിലോണിലേയ്ക്ക് കൊണ്ടുപോകുകയും ചെയ്യുന്ന ചരിത്രം ഇന്ന് നാം ശ്രവിക്കുന്നു. വിശുദ്ധഗ്രന്ഥ വായനകൾ വഴി ഞങ്ങൾക്ക് ലഭിക്കുന്ന തിരിച്ചറിവുകൾ ഞങ്ങളുടെ ജീവിതമാണ്, ഞങ്ങളുടെ ജീവിതത്തിൻ്റെ മുൻമാതൃകകളും ഞങ്ങളുടെ ജീവിതത്തിന് നൽകപ്പെടുന്ന പാഠങ്ങളുമാണെന്ന് മനസ്സിലാക്കാനും അതിനെയൊന്നും നിസ്സാരമായി കാണാൻ ഞങ്ങൾക്ക് ഇടയാവരുതെയെന്നു പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.