The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 6 Episode of The Bible in a Year - Malayalam with the tag “ജെറെമിയ”.
-
ദിവസം 253: ജറെമിയായുടെ വിലാപങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 10th, 2025 | 21 mins 20 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഈജിപ്തിനെതിരേ, എത്യോപ്യാക്കാർ, കർക്കെമിഷ്, ജെറെമിയ, ഡാനിയേൽ അച്ചൻ, നെബുക്കദ്നേസർ, ഫറവോ, ബാബിലോൺരാജാവ്, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂഫ്രട്ടീസ് നദീതീരത്ത്., സുഭാഷിതങ്ങൾ
ബാറൂക്കിന് ദൈവം നൽകുന്ന സന്ദേശവും ഈജിപ്തിനെതിരെയുള്ള പ്രവചനവുമാണ് ജറെമിയായിൽ നാം കാണുന്നത്. ജറുസലേമിൻ്റെ തകർച്ച കണ്ടുനിൽക്കുന്ന ജറെമിയാ ആ വിശ്വസ്ത നഗരം വീണുപോയതിനെക്കുറിച്ച് നടത്തുന്ന ഹൃദയം തകർന്നുള്ള വിലാപഗീതം തുടർന്നുള്ള വചനഭാഗത്ത് കാണാം. ജീവിതത്തിലെ ദുഃഖങ്ങളെ പരാതിയുടെയും പരിദേവനത്തിൻ്റെയും നിരാശയുടെയും സന്ദർഭമാക്കി മാറ്റാതെ അവയെ പ്രാർത്ഥനയാക്കി ഉയർത്താനുള്ള വലിയ ഒരു ആഹ്വാനം ഡാനിയേൽ അച്ചൻ നമുക്ക് നൽകുന്നു.
-
ദിവസം 248: കല്പനകൾ അനുസരിച്ചു ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 5th, 2025 | 29 mins 11 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആഖിയോർ, ജെറെമിയ, ജോസിയായുടെ പുത്രൻ യഹോയാക്കിം, ഡാനിയേൽ അച്ചൻ, ബത്തൂലിയാ., ബാബിലോൺ രാജാവായ നബുക്കദ്നേസർ, ബാറൂക്ക്, ബൈബിൾ, മലയാളം ബൈബിൾ, യൂദിത്ത്, യോനാദാബ്, ഷല്ലൂമിൻ്റെ മകൻ മാസെയാ, സുഭാഷിതങ്ങൾ, ഹോളോഫർണസ്
യോനാദാബിൻ്റെ നിർദ്ദേശമനുസരിച്ച് വിശ്വസ്തതയോടെ ജീവിച്ച റേക്കാബ്യർ എന്ന ജനവിഭാഗത്തെപറ്റി ജറെമിയായുടെ പുസ്തകത്തിൽ നാം വായിക്കുന്നു. റേക്കാബ്യരും ഇസ്രായേല്യരും തമ്മിലുള്ള താരതമ്യവും ഇവിടെയുണ്ട്. ദൈവത്തെ അനുസരിക്കുന്ന ജനമാണ് റേക്കാബ്യർ. യൂദിത്തിൻ്റെ പുസ്തകത്തിൽ, പ്രതികൂല അവസ്ഥയിൽ ഇസ്രായേൽ പുലർത്തുന്ന അന്ധമായ ദൈവാശ്രയത്തിൻ്റെ നേർചിത്രം നമുക്ക് കാണാം. ജീവിതത്തിൽ ദൈവവചനത്തോട് കൃത്യമായ ഒരാദരവും ബഹുമാനവും പ്രദർശിപ്പിക്കാനും ദൈവവചനത്തിൻ്റെ മൂല്യത്തെ നിസാരമാക്കാതിരിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.
-
ദിവസം 240: വ്യാജപ്രവാചകന്മാർ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 28th, 2025 | 30 mins 52 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, ജെറെമിയ, ഡാനിയേൽ അച്ചൻ, ധൂമ്രവസ്ത്രം, നെബുക്കദ്നേസർരാജാവ്, ബാബിലോൺ, ബൈബിൾ, ബൽത്തെഷാസർ, ബൽഷാസർരാജാവ്, മലയാളം ബൈബിൾ, മെനേ, മെനേ; തെഖേൽ; പർസീൻ., വ്യാജപ്രവാചകന്മാർ, സ്വപ്നത്തിൻ്റെ വ്യാഖ്യാനം
വ്യാജപ്രവാചകന്മാരുടെ വിവിധ ലക്ഷണങ്ങളാണ് ജെറെമിയാ പ്രവാചകൻ്റെ പുസ്തകത്തിൽ നാം കാണുന്നത്. ഹൃദയംകൊണ്ട് എപ്പോഴും ദൈവത്തോട് ചേർന്നുനിന്നാൽ മാത്രമേ ദൈവം അരുളിചെയ്യുന്നത് ജനത്തിന് പങ്കുവെച്ച് കൊടുക്കാൻ കഴിയൂ എന്ന ദൈവശുശ്രൂഷകർക്കുള്ള വലിയ ഒരു മുന്നറിയിപ്പ് ഈ വചനഭാഗത്തുണ്ട്. നെബുക്കദ്നേസർരാജാവിൻ്റെ സ്വപ്നവും അതിൻ്റെ വ്യാഖ്യാനവുമാണ് ദാനിയേലിൻ്റെ പുസ്തകത്തിൽ നാം വായിക്കുന്നത്.
-
ദിവസം 235: നാവിൻ്റെ നിയന്ത്രണം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 23rd, 2025 | 29 mins 23 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസെക്കിയേൽ, ജെറെമിയ, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
ജനത്തിൻ്റെ തിന്മ, വർദ്ധിക്കുകയും മടങ്ങിവരാൻ അവർ മനസ്സ് കാണിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയിൽ, അവർക്കുമേൽ ആസന്നമാകുന്ന ദൈവത്തിൻ്റെ ക്രോധത്തെക്കുറിച്ചുളള ജറെമിയായുടെ പ്രവചനവും, പ്രവാസത്തിൽ ആയിരിക്കുന്ന ജനതയോടുള്ള എസെക്കിയേൽ പ്രവചനവുമാണ് ഇന്ന് നാം ശ്രവിക്കുന്നത്. നമ്മുടെ സംസാരത്തിന് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കാൻ ഉള്ള കഴിവുണ്ട്. വിലകെട്ടത് പറയാതെ വിലയുള്ള കാര്യങ്ങൾ അധരങ്ങളിൽനിന്നു പുറപ്പെടുവിച്ചാൽ നമ്മൾ ദൈവത്തിൻ്റെ അധരം പോലെ ആകും എന്നും, അനുസരിക്കാൻ കൂട്ടാക്കാത്തപ്പോഴും ധിക്കാരം ഹൃദയത്തിൽ ആവർത്തിക്കുമ്പോഴും, മടങ്ങി വരാനുള്ള ആഹ്വാനം നല്കുന്ന പരിശുദ്ധ സാന്നിധ്യത്തെ മറക്കരുതെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 232: യൂദായുടെ അകൃത്യങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 20th, 2025 | 21 mins 27 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അകൃത്യങ്ങൾ, അഗ്രചർമ്മം, ആത്മാവ്, ആവാസകേന്ദ്രം, ആശ്രയം, എസെക്കിയേൽ, കാഞ്ഞിരം, കാപട്യം, ഗോഗ്, ജെറെമിയ, ജ്ഞാനി, ഡാനിയേൽ അച്ചൻ, താഴ്വര, നയനങ്ങൾ, പരിച്ഛേദനം, പരിശുദ്ധനാമം, പ്രതികാരം, പ്രവാസം, ബൈബിൾ, മലയാളം ബൈബിൾ, യാഗവിരുന്ന്, വഞ്ചകക്കൂട്ടം, വിഡ്ഢിത്തം., വിഷജലം, വ്യഭിചാരികൾ, സുഭാഷിതങ്ങൾ, ഹമോന, ഹാമോഗോഗ്
യൂദായുടെ കാപട്യത്തെ കുറിച്ചുള്ള കർത്താവിൻ്റെ അരുളപ്പാടുകളാണ് ജറെമിയായുടെ പുസ്തകത്തിൽ പറയുന്നത്.ഇസ്രായേല്യരിലൂടെ മറ്റു ജനതകളുടെ മുമ്പിൽ ഞാനെൻ്റെ വിശുദ്ധി വെളിപ്പെടുത്തും എന്നുള്ള കർത്താവിൻ്റെ അരുളപ്പാടാണ് എസെക്കിയേലിൽ നാം കാണുന്നത്. ജ്ഞാനത്തിലോ കായികശക്തിയിലോ ധനത്തിലോ സ്ഥാനമാനങ്ങളിലോ അഹങ്കരിക്കാതെ ദൈവമായ കർത്താവിനെ കുറിച്ചുള്ള അറിവിലും കർത്താവിലും ആനന്ദിക്കാൻ അഭിമാനിക്കാൻ ഡാനിയേൽ അച്ചൻ ആഹ്വാനം ചെയ്യുന്നു.
-
ദിവസം 225: ദൈവത്തെ മറന്ന ഇസ്രായേൽ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
August 13th, 2025 | 23 mins 22 secs
bible in a year malayalam, bibleinayear, daniel achan, ezekiel, fr. daniel poovannathil, jeremiah, mount carmel retreat centre, poc ബൈബിൾ, proverbs, ഇസ്രയേലിൻ്റെ അവിശ്വസ്തത, എസെക്കിയേൽ, ജെറെമിയ, ടയിർ രാജാവ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, ലൂസിഫർ, സീദോനെതിരെ, സുഭാഷിതങ്ങൾ mcrc
ഇസ്രയേലിൻ്റെ അവിശ്വസ്തതയെയും നന്ദിഹീനതയെയും ഓർത്തു വിലപിക്കുന്ന ദൈവഹൃദയത്തിൻ്റെ അവതരണം ജറെമിയായിലും, ടയിർരാജാവിൻ്റെ പിന്നിൽ പ്രവർത്തിക്കുന്ന പൈശാചിക അരൂപിയെ സൂചിപ്പിക്കുന്ന വചനഭാഗം എസെക്കിയേലിലും നാം വായിക്കുന്നു. ദൈവം നൽകിയ നന്മകളിൽ അഹങ്കരിക്കുന്നവരായി നാം മാറാതെ താഴ്മയോടെയും എളിമയോടെയും ജീവിക്കാനുള്ള കൃപ തരണമേയെന്നും വിലകെട്ടവയ്ക്കുവേണ്ടി ഞങ്ങളുടെ മഹിമയും മഹത്വവും നഷ്ടപ്പെടുത്താതിരിക്കാൻ ഞങ്ങളെ സഹായിക്കണമേയെന്നും പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.