The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying all 5 Episode of The Bible in a Year - Malayalam with the tag “ഉടമ്പടി”.
-
ദിവസം 278: ദൈവം സർവ്വശക്തൻ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 5th, 2025 | 24 mins 31 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്രാജാവ്, ഉടമ്പടി, എസ്തേർ, എസ്തേർരാജ്ഞി, ഡാനിയേൽ അച്ചൻ, നെഹെമിയാ, ബൈബിൾ, മലയാളം ബൈബിൾ, മൊർദെക്കായ്, സുഭാഷിതങ്ങൾ, സ്വർണച്ചെങ്കോൽ, ഹാമാൻ
നിയമഗ്രന്ഥം വായിച്ചുകേട്ടുകഴിയുമ്പോൾ ജനത്തിനുണ്ടായ അനുതാപവും തുടർന്ന് അവർ ദൈവവുമായിട്ടുള്ള ഉടമ്പടി ഉറപ്പിക്കുന്നതും നെഹെമിയായുടെ പുസ്തകത്തിലും, എസ്തേറിൻ്റെ പുസ്തകത്തിൽ, എസ്തേർരാജ്ഞിയുടെ വിരുന്നു സൽക്കാരവും, തുടർന്ന് മൊർദെക്കായ്യുടെ സമ്മാനത്തെക്കുറിച്ചും, ഹാമാൻ്റെ പതനത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ദൈവത്തെ ആശ്രയിക്കുന്ന നീതിമാനെതിരെ എത്ര ഗൂഢമായ തന്ത്രങ്ങൾ പിശാച് ആവിഷ്കരിച്ചാലും ആത്യന്തികമായി നീതിമാനോടൊപ്പം ദൈവം കൂടെ ഉണ്ടാകുമെന്നും ഏത് ആപത്തിൽ നിന്നും നമ്മെ രക്ഷിക്കാൻ സർവശക്തനായ ദൈവത്തിനു കഴിയുമെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 246: പ്രതീകാത്മകമായ വാഗ്ദാനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
September 3rd, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, judith, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അസ്സീറിയാ, അർഫക്സാദ്, ആധാരപ്പകർപ്പ്, ഇസ്രായേല്യർ, ഉടമസ്ഥാവകാശം, ഉടമ്പടി, ഉപരോധ മൺതിട്ടകൾ, എക്ബത്താന, കൽദായർ, ഗോപുരങ്ങൾ, ജറെമിയാ, ജറെമിയാ പ്രവാചകൻ, ഡാനിയേൽ അച്ചൻ, തീറാധാരം, ദമാസ്കസ്., നബുക്കദ്നേസർ, നിനെവേ, നിലം, നേരിയായുടെ മകൻ ബാറൂക്ക്, ബക്തീലെത്ത് സമതലം, ബാബിലോൺ രാജാവ്, ബൈബിൾ, മലയാളം ബൈബിൾ, മൺഭരണി, യഹൂദ്യർ, യുദ്ധം, യൂദാ രാജാവ് സെദെക്കിയാ, യൂദിത്ത്, സുഭാഷിതങ്ങൾ, സർവസൈന്യാധിപൻ, ഹോളോഫർണസ്
അസ്സീറിയാ രാജാവായിരുന്ന നബുക്കദ്നേസറിൻ്റെ വാക്കുകളെ അവഗണിച്ച എല്ലാ ദേശങ്ങൾക്കെതിരെ രാജാവും, സർവസൈന്യധിപനായിരുന്ന ഹോളോഫർണസും യുദ്ധത്തിന് പോകുന്നതാണ് യൂദിത്തിൻ്റെ പുസ്തകത്തിൽ വായിക്കുന്നത്. യൂദാ രാജാവിനെതിരെയുള്ള കർത്താവിൻ്റെ അരുളപ്പാടും ജറെമിയായോട് നിലം വാങ്ങാനുള്ള കർത്താവിൻ്റെ വചനവുമാണ് ജറെമിയായുടെ പുസ്തകത്തിൽ വിവരിക്കുന്നത്. നഷ്ടപ്പെടലുകളിൽ പഠിക്കുന്ന പാഠം സുരക്ഷിതമായി ജീവിക്കുന്ന കാലത്ത് നമ്മൾ ഒരിക്കലും പഠിക്കുകയില്ല എന്നും നമുക്ക് നഷ്ടപ്പെട്ടതൊക്കെ തിരിച്ചു തരാൻ കഴിവുള്ളതുകൊണ്ടാണ് ചിലപ്പോൾ ചില ഇല്ലായ്മകളിലേക്ക് ദൈവം നമ്മെ നയിക്കുന്നതെന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.
-
ദിവസം 83: ഗിബെയോൻകാരുമായി ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
March 24th, 2025 | 19 mins 59 secs
bible in a year malayalam, covenant, fr. daniel poovannathil, joshua, load, mcrc, mount carmel retreat centre, poc ബൈബിൾ, psalm, town, ഉടമ്പടി, ജോഷ്വ, ഡാനിയേൽ അച്ചൻ, പട്ടണം, ബൈബിൾ, ഭാരം, മലയാളം ബൈബിൾ, സങ്കീർത്തനങ്ങൾ
ആയ്പട്ടണം നശിപ്പിക്കുന്നതും ഗിബെയോൻകാരുടെ കൗശലവിജയവുമാണ് ജോഷ്വയുടെ പുസ്തകത്തിൽ വിവരിക്കുന്നത്. ദൈവവുമായി ഒരു ഉടമ്പടി ബന്ധത്തിലേർപ്പെട്ടിരിക്കുന്ന നമ്മുടെ ജീവിതത്തിലും എല്ലാം കാര്യങ്ങളിലും നമ്മെക്കാളും ഉത്തരവാദിത്വവും ഭാരവും ദൈവത്തിനാണ് എന്ന് ചിന്തിച്ചു കഴിഞ്ഞാൽ നമ്മുടെ ഹൃദയത്തിലെ കുറേ ഭാരങ്ങൾ ഇല്ലാതാകുമെന്നുള്ള ചിന്ത ഡാനിയേൽ അച്ചൻ പങ്കുവയ്ക്കുന്നു .
-
ദിവസം 48: ഉടമ്പടിപത്രിക വീണ്ടും നൽകുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
February 17th, 2025 | 21 mins 54 secs
bible in a year malayalam, bibleinayear, daniel achan, exodus, fr. daniel poovannathil, israel, leviticus, mcrc, moses, mount carmel retreat centre, poc bible, poc ബൈബിൾ, psalm, ten commandments, ഇസ്രായേൽ, ഉടമ്പടി, ഡാനിയേൽ അച്ചൻ, പത്തു കല്പനകൾ, പുറപ്പാട്, ബൈബിൾ, മലയാളം ബൈബിൾ, മോശ, ലേവ്യർ, സങ്കീർത്തനങ്ങൾ
ഉടമ്പടിയുടെ പ്രമാണങ്ങളായ പത്തു കല്പനകൾ കർത്താവ് വീണ്ടും മോശയ്ക്കു നൽകുന്നു. ഇസ്രായേൽ ജനതയുടെ പ്രതിനിധിയായി നിന്നുകൊണ്ട് മോശ കർത്താവിനോടു മുഖാമുഖം സംസാരിക്കുകയും ആത്മബന്ധം പുലർത്തുകയും ചെയ്യുന്നു. വാഗ്ദത്തനാട്ടിൽ എത്തുമ്പോൾ പാലിക്കേണ്ട മുൻകരുതലുകളും മുന്നറിയിപ്പുകളും കർത്താവ് നൽകുന്നു. മോശ ജനത്തിന് വേണ്ടി കർത്താവിൻ്റെ മുമ്പിൽ മധ്യസ്ഥം വഹിക്കുന്നതിനെപ്പറ്റിയും നമുക്ക് ഡാനിയേൽ അച്ചനിൽ നിന്ന് ശ്രവിക്കാം.
-
ദിവസം 7: ഉടമ്പടി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
January 7th, 2025 | 24 mins 14 secs
abram rescues lot, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, genesis, god’s covenant with abram, job, job’s complaint to god, mcrc, melchizedek blesses abram, mount carmel retreat centre, poc ബൈബിൾ, proverbs, the first dialogue, ulpathi, uthpathi, അബ്രാമുമായി ഉടമ്പടി, ഉടമ്പടി, ഉത്പത്തി, ഉല്പത്തി, എലിഫാസിൻ്റെ പ്രഭാഷണം, ജോബിൻ്റെ പരാതി, ജോബ്, ഡാനിയേൽ അച്ചൻ, ബൈബിൾ, മലയാളം ബൈബിൾ, മെല്ക്കിസെദെക്ക്, ലോത്തിനെ രക്ഷിക്കുന്നു, സുഭാഷിതങ്ങൾ
അബ്രഹാമിന് കർത്താവിൻ്റെ അരുളപ്പാടു ലഭിക്കുന്നതും അബ്രഹാമുമായി കർത്താവ് ഒരു നിത്യ ഉടമ്പടിയിൽ ഏർപ്പെടുന്നതും ഏഴാം എപ്പിസോഡിൽ നാം ശ്രവിക്കുന്നു. കർത്താവിൻ്റെ വെളിപ്പെടുത്തലിലുള്ള വിശ്വാസം മൂലം അബ്രഹാമിന് നീതീകരണം ലഭിക്കുന്നതും ഭാവിയിൽ അബ്രഹാമിൻ്റെ സന്തതി പരമ്പരയ്ക്കു സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ കർത്താവ് വെളിപ്പെടുത്തുന്നതും ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.