The Bible in a Year - Malayalam

Episode Archive

Episode Archive

329 episodes of The Bible in a Year - Malayalam since the first episode, which aired on December 21st, 2024.

  • ദിവസം 267: സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുക - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 24th, 2025  |  26 mins 23 secs
    bible in a year malayalam, bibleinayear, daniel achan, ezra, fr. daniel poovannathil, haggai, joshua, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എസ്രാ, ജോഷ്വ, ഡാനിയേൽ അച്ചൻ, പേർഷ്യാരാജാവ്, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെറുബാബെൽ, സൈറസ്, ഹഗ്ഗായ്

    മടക്കയാത്രയുടെ ആദ്യത്തെ പുറപ്പാടിന് നേതൃത്വം നൽകുന്ന സെറുബാബെലിനെയും പ്രധാന പുരോഹിതനായ ജോഷ്വയെയും കുറിച്ച് ഇന്ന് എസ്രായുടെയും ഹഗ്ഗായുടെയും പുസ്തകത്തിൽ നാം ശ്രവിക്കുന്നു. ദൈവത്തിൻ്റെ പരമാധികാരത്തെ അംഗീകരിക്കുന്ന നിമിഷം മുതലാണ്, ജീവിതത്തിൻ്റെ പാരതന്ത്ര്യങ്ങൾ, അടിമത്വങ്ങൾ, അസ്വാതന്ത്ര്യങ്ങളുടെ ചങ്ങലക്കെട്ടുകൾ ഭേദിച്ച് നമ്മൾ നമ്മുടെ വിമോചനത്തിൻ്റെ യാത്ര ആരംഭിക്കുന്നത്. ഈ ലോകത്തിലെ ഭവനം അല്ല, സ്വർഗ്ഗത്തിലെ നമ്മുടെ ഭവനം ലക്ഷ്യമാക്കി, ആ വാഗ്ദത്ത ദേശം ലക്ഷ്യമാക്കി ജീവിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

  • Episode 291: Intro to Return- 'മടക്കയാത്ര' | Fr. Daniel with Fr. Wilson

    September 23rd, 2025  |  50 mins 12 secs
    #frdaniel poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #numbers #deuteronomy #psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #mcrc #mountcarmelretreatcentre #ബൈബിൾ #മലയാളം #pocബൈബിൾ #gospelofjohn #john #biblestudy #danielachan #frdanielpoovanathilnew

    'മടക്കയാത്ര' യുടെ കാലഘട്ടത്തിലേക്ക് സ്വാഗതം! ഇന്ന് നമ്മൾ ഒൻപതാം ബൈബിൾ കാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. ഈ കാലഘട്ടത്തിനായി നമ്മെ ഒരുക്കുന്നതിന് ഫാ. ഡാനിയേലിനൊപ്പം ഒരു പുതിയ ചർച്ചാ പരിപാടിയിൽ ഫാ. വിൽസൺ വീണ്ടും പങ്കുചേരുന്നു. ഇതിൽ ഇസ്രായേല്യരുടെ ജറുസലേമിലേക്കുള്ള തിരിച്ചുവരവും ഫരീസേയരുടെ ഉയർച്ചയും ഉൾക്കൊള്ളുന്നു. പുറപ്പാടിൽ തുടങ്ങി യേശുവിൻ്റെ പരസ്യജീവിത ശുശ്രൂഷയുടെ കാലം വരെ ബൈബിളിലുടനീളമുള്ള വിവിധ പ്രവാസങ്ങളുടെയും തിരിച്ചുവരവുകളുടെയും രീതിയും പ്രത്യേകതകളും, ഈ കാലഘട്ടത്തിലെ എസ്രാ, നെഹെമിയാ, മലാക്കി തുടങ്ങിയ പ്രവാചകന്മാരുടെ പങ്കിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു.

  • ദിവസം 266: യഥാർത്ഥ രാജാവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 23rd, 2025  |  20 mins 14 secs
    barabbas, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, galilee, jesus, judas, matthew, mcrc, mount carmel retreat centre, pilot, poc ബൈബിൾ, proverbs, ഉത്ഥാനം, ഗലീലി, ഡാനിയേൽ അച്ചൻ, പീലാത്തോസ്, ബറാബ്ബാസ്, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യൂദാസ്, യേശു, സുഭാഷിതങ്ങൾ

    രാജാവിൻ്റെ പീഡാനുഭവം, മരണം, രാജാവ് വിജയത്തോടെ ഉത്ഥിതനായി മടങ്ങിവരുന്നത്, എന്നിവയാണ് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നത്. ഈ രാജാവ്, അവൻ്റെ ജീവൻ കുരിശിൽ നമുക്ക് തന്ന്, താനാണ് യഥാർത്ഥ രാജാവ് എന്ന് പ്രഖ്യാപിക്കുകയാണ്. ലോകമെമ്പാടും പോയി എല്ലാ സൃഷ്ടികളോടും അവിടുത്തെ സുവിശേഷം പങ്കുവയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടാണ് യേശു സ്വർഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നത്. അതാണ് നമ്മുടെ ദൗത്യം എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 265: നിർമ്മലമായ സ്നേഹം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 22nd, 2025  |  23 mins 57 secs
    bethania, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, judas, matthew, mcrc, mount carmel retreat centre, peter, poc ബൈബിൾ, proverbs, simon, കയ്യാഫാസ്, ഗത്‌സേമനി, ഡാനിയേൽ അച്ചൻ, പത്രോസ്, ബഥാനിയ, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യൂദാസ്‌, ശിമയോൻ, സുഭാഷിതങ്ങൾ, സെബദീ പുത്രന്മാർ.

    ഈശോ യുഗാന്ത്യത്തെക്കുറിച്ചും അവസാന വിധിയെക്കുറിച്ചും മുന്നറിയിപ്പ് നൽകുന്നു. പുതിയ ഉടമ്പടിയും കുർബാന സ്ഥാപനവും നടത്തുന്നു. യുദാസിനാൽ ഒറ്റികൊടുക്കപ്പെട്ട്, ശിഷ്യന്മാരാൽ ഉപേക്ഷിക്കപ്പെട്ട് ന്യായാധിപ സംഘത്തിനു മുൻപിൽ ഏല്പിക്കപ്പെടുന്നു. നമുക്കുവേണ്ടി ഈശോ കുറ്റാരോപണങ്ങൾക്ക് മുൻപിൽ നമുക്കുവേണ്ടി നിശ്ശബ്ധനായി. അന്തിമ വിധിയിൽ നമ്മൾ സ്നേഹിച്ചോ സ്നേഹിച്ചില്ലയോ എന്ന ചോദ്യത്താൽ വിധിക്കപെടുമെന്ന് അച്ചൻ ഓർമ്മിപ്പിക്കുന്നു. പ്രാർത്ഥനകളും, കുർബാനയും, കൂദാശകളും നമ്മിൽ നിർമ്മലമായ സ്നേഹം രൂപപ്പെടാൻ വേണ്ടിയുള്ളതാണെന്ന് അച്ചൻ എടുത്തു പറയുന്നു.

  • Episode 279: ദിവസം 264: ഫരിസേയത്വം എന്ന അന്ധകാര അരൂപി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 21st, 2025  |  26 mins 43 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കപടനാട്യം, ഡാനിയേൽ അച്ചൻ, നിയമ പണ്ഡിതൻ, ഫരിസേയർ, ബൈബിൾ, ഭൃത്യന്മാർ, മത്തായി, മലയാളം ബൈബിൾ, സദുക്കായർ, സീസറിനു നികുതി, സുഭാഷിതങ്ങൾ

    ഈശോ ഫരിസേയരോടും സദുക്കായരോടും ദേവാലയ പ്രമാണികളോടും പലവിധമായ വാദങ്ങളിലും ചോദ്യങ്ങളിലും മറുപടികളിലും ഇടപെടുകയും ചെയ്യുന്നത് മത്തായിയുടെ സുവിശേഷത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. ഫരിസേയത്വം എന്ന ആ അന്ധകാര അരൂപിയുടെ സാന്നിധ്യം വഴി നമ്മൾ നല്ലവരാണെന്ന് അവകാശപ്പെടുകയും ആ നിമിഷം മുതൽ നമ്മൾ മറ്റുള്ളവരെ വിധിക്കുകയും, പുച്ഛിക്കുകയും ചെയ്യുന്നു. തങ്ങൾ തന്നെ ഉണ്ടാക്കിയ കുറച്ച് നിയമങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് തങ്ങൾ നീതിമാന്മാരാണ് എന്ന ഒരു ധാരണ രൂപപ്പെടുത്തുന്നത് വഴി, നമുക്ക് ഒരിക്കലും ക്രിസ്തുവിൻ്റെ നീതിയിലേക്ക് വളരാൻ സാധിക്കില്ല എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 263: യേശുവിൻ്റെ പ്രബോധനങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 20th, 2025  |  28 mins 51 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അത്തിവൃക്ഷം., ഡാനിയേൽ അച്ചൻ, ദേവാലയ ശുദ്ധീകരണം, ധനികനായ യുവാവ്, നിർദയനായ ഭൃത്യൻ, പീഡാനുഭവവും ഉത്ഥാനവും, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, മുന്തിരി തോട്ടത്തിലെ കൃഷിക്കാർ, രണ്ട് പുത്രന്മാർ, രാജകീയ പ്രവേശനം, വഴിതെറ്റിയ ആട്, വിവാഹമോചനം, സുഭാഷിതങ്ങൾ, സെബദി പുത്രന്മാർ, സ്വർഗരാജ്യം

    സ്വർഗരാജ്യത്തെക്കുറിച്ചുള്ള സൂചനകളും മറ്റുള്ളവരോട് നമ്മൾ എങ്ങനെ പെരുമാറണം എന്നുള്ളതും നല്ല ജീവിതം നയിക്കേണ്ടുന്നതിന് വേണ്ട യേശുവിൻ്റെ പ്രബോധനങ്ങളുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നമ്മൾ കാണുന്നത്. സമ്പൂർണ്ണ ആശ്രയം യേശുവിലാവണമെന്നും എളിമപ്പെടാനുള്ള ഒരു കൃപാവരം ദൈവം തന്നാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ പറ്റൂ എന്നും ഡാനിയേൽ അച്ചൻ വിവരിക്കുന്നു.

  • ദിവസം 262: ദൈവരാജ്യത്തിൻ്റെ ഭക്ഷണം ദിവ്യകാരുണ്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 19th, 2025  |  25 mins 45 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഞ്ചപ്പം, അഞ്ചപ്പം അയ്യായിരം പേർക്ക്, ഏഴപ്പം നാലായിരം പേർക്ക്, കാനാൻകാരിയുടെ വിശ്വാസം, ഡാനിയേൽ അച്ചൻ, പത്രോസിൻ്റെ വിശ്വാസപ്രഖ്യാപനം, പീഡാനുഭവവും ഉത്ഥാനവും, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യേശു രൂപാന്തരപ്പെടുന്നു, സുഭാഷിതങ്ങൾ, സ്‌നാപകൻ്റെ ശിരച്ഛേദം

    ഒരോ വ്യക്തിയുടെയും ആന്തരികശുദ്ധിയെക്കുറിച്ചും ദൈവരാജ്യത്തിൻ്റെ ഭക്ഷണമായ ദിവ്യകാരുണ്യത്തെക്കുറിച്ചും ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നു. ദൈവരാജ്യജീവിതത്തിന് സഹായിക്കുന്ന ഇന്ധനവും ആത്മീയ സഹായവുമാണ് ദിവ്യകാരുണ്യം. ദൈവരാജ്യത്തിൻ്റെ ഈ ഭക്ഷണം എല്ലാ ജനതകൾക്കും വേണ്ടി നൽകപ്പെടുന്ന സമ്മാനവുമാണ്. ഉത്തരവാദിത്തങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാതെ പ്രയാസകരമായ കാര്യങ്ങൾ മനുഷ്യൻ്റെ നന്മയ്ക്കായി ഏറ്റെടുക്കാനുള്ള ഒരു മനോഭാവം ലഭിക്കാനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

  • ദിവസം 261: ദൈവരാജ്യം ഉപമകളിലൂടെ - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 18th, 2025  |  31 mins 12 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ഉപമകളുടെ ഉദ്ദേശ്യം, ഡാനിയേൽ അച്ചൻ, ദൈവരാജ്യം, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യേശുവും ബേൽസെബൂലും, സുഭാഷിതങ്ങൾ, സ്വർഗരാജ്യം, സ്‌നാപകനെക്കുറിച്ചു സാക്ഷ്യം

    ദൈവരാജ്യത്തിന് എതിരായി നിൽക്കുന്ന ചില തെറ്റായ ധാരണകളെ തിരുത്തുന്നതും, ദൈവരാജ്യത്തിൻ്റെ കാഴ്ചപ്പാടുകൾ ലോകരാജ്യത്തിൻ്റെയും പഴയനിയമരാജ്യത്തിൻ്റെയും പൈശാചികരാജ്യത്തിൻ്റെയും കാഴ്ചപ്പാടുകളിൽ നിന്ന് എത്രമാത്രം വിഭിന്നമായിരിക്കുന്നു എന്ന് ഉപമകളിലൂടെ ഈശോ സൂചിപ്പിക്കുകയും ചെയ്യുന്ന വചനഭാഗങ്ങളാണ് വി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്നത്. ദൈവമായ കർത്താവിൻ്റെ സ്വരം കേട്ട് വിശ്വസ്തതയോടെ അവിടത്തെ ഹൃദയത്തോടു ചേർന്നു ജീവിക്കാനാവശ്യമായ സകല കൃപകളും ഞങ്ങളുടെ മേൽ വർഷിക്കണമേയെന്നും ഞങ്ങളുടെ ദുഃഖങ്ങളിലും, രോഗങ്ങളിലും, ഒറ്റപ്പെടലിലും ഞങ്ങളോടുകൂടെ വചനമായി, വചനത്തിൻ്റെ ആശ്വാസമായി അങ്ങ് ഉണ്ടാകണമേ എന്ന് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഉദ്ബോധിപ്പിക്കുന്നു.

  • ദിവസം 260: ദൈവരാജ്യത്തിൻ്റെ ശക്തി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 17th, 2025  |  26 mins 10 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കഫർണാം, കുഷ്‌ഠരോഗി, ഗദറായർ, ഡാനിയേൽ അച്ചൻ, തളർവാതരോഗി, പത്രോസ്, ബൈബിൾ, മത്തായി, മലയാളം ബൈബിൾ, യൂദാസ് സ്കറിയോത്താ., രക്തസ്രാവക്കാരി, ശതാധിപൻ, സുഭാഷിതങ്ങൾ

    ദൈവരാജ്യത്തിൻ്റെ ശക്തി എന്താണെന്ന് വെളിപ്പെടുത്തുന്നതാണ് മത്തായിയുടെ സുവിശേഷത്തിൽ നാം കാണുന്നത്. ദൈവരാജ്യത്തിൻ്റെ ശക്തി മിശിഹാ വെളിപ്പെടുത്തുന്നത് മനുഷ്യൻ്റെ ശരീരത്തെ ബലഹീനമാക്കുന്ന രോഗങ്ങളെ സുഖപ്പെടുത്തിക്കൊണ്ടും പൈശാചിക അടിമത്തങ്ങളിൽ കഴിയുന്നവരെ വിടുവിക്കുക വഴിയുമാണ്. വിശ്വാസം എന്ന താക്കോലിട്ടാണ് ദൈവരാജ്യത്തിൻ്റെ കൃപകളെല്ലാം നമ്മൾ തുറന്നെടുക്കുന്നത്. അതുകൊണ്ട് ആഴമായ ക്രിസ്തു വിശ്വാസമാണ് അടിസ്ഥാനപരമായി നമ്മൾ വളർത്തിയെടുക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.

  • ദിവസം 259: ദൈവരാജ്യവും ദൈവരാജ്യത്തിൻ്റെ നീതിയും - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 16th, 2025  |  24 mins 51 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആദ്യത്തെ നാലു ശിഷ്യന്മാർ, ജ്ഞാനികളുടെ സന്ദർശനം, ഡാനിയേൽ അച്ചൻ, ബൈബിൾ, മത്തായി, മരുഭൂമിയിലെ പ്രലോഭനം, മലയാളം ബൈബിൾ, യേശുവിൻ്റെ വംശാവലി, സുഭാഷിതങ്ങൾ, സ്നാപകയോഹന്നാൻ

    ദൈവരാജ്യത്തിൻ്റെ നിയമങ്ങളെക്കുറിച്ചാണ് ഇന്ന് മത്തായിയുടെ സുവിശേഷത്തിൽ നാം ശ്രവിക്കുന്നത്. ഈശോ ഇങ്ങനെ പറയുന്നു, നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക, ബാക്കിയെല്ലാം കൂട്ടിച്ചേർക്കപ്പെടും. ദൈവരാജ്യത്തിൻ്റെ നിയമങ്ങൾ ഉയർന്ന നിലവാരത്തിലുള്ള ഒരു ധാർമിക ജീവിതവും, അത് മനോഭാവങ്ങളിൽ അധിഷ്ഠിതവും, ഈ ലോകത്തോടുളള പരിപൂർണ്ണമായ വിരക്തിയും, നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നു. പിതാവായ ദൈവത്തോടുള്ള ബന്ധവും സ്നേഹവും ഈ നിയമം പാലിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 258: യേശുവിൻ്റെ ജനനം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 15th, 2025  |  27 mins 17 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, matthew, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, ആദ്യത്തെ നാലു ശിഷ്യന്മാർ, ജ്ഞാനികളുടെ സന്ദർശനം, ഡാനിയേൽ അച്ചൻ, ബൈബിൾ, മത്തായി, മരുഭൂമിയിലെ പ്രലോഭനം, മലയാളം ബൈബിൾ, യേശുവിൻ്റെ വംശാവലി, സുഭാഷിതങ്ങൾ, സ്നാപകയോഹന്നാൻ

    അബ്രഹാമിന് നൽകിയ വാഗ്ദാനത്തിൻ്റെ പൂർത്തീകരണമായ മിശിഹായെ അവതരിപ്പിച്ചുകൊണ്ട് യേശുക്രിസ്‌തുവിൻ്റെ ജനനവും യേശുവിൻ്റെ ശുശ്രൂഷയുടെ ആരംഭവുമാണ് വി. മത്തായിയുടെ സുവിശേഷത്തിൽ പ്രതിപാദിക്കുന്നത്. നമ്മുടെ ജീവിതത്തിലെ എല്ലാം പരാജയങ്ങൾക്കും ക്രിസ്തുവിൽ ഒരു പരിഹാരമുണ്ടെന്നും അതിനായി യേശുവിൽ അഭയം പ്രാപിക്കുകയും അവൻ്റെ ഹൃദയത്തിൻ്റെ ഭാഗമാവുകയും ചെയ്യുകയാണ് വേണ്ടതെന്നു ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • Intro to 'Messianic Checkpoint 3- മിശിഹായിലേക്കുള്ള പരിശോധനാ മുനമ്പ് 3' | Fr. Daniel with Fr. Wilson

    September 14th, 2025  |  37 mins 9 secs
    #frdaniel poovannathil #ഡാനിയേൽ #അച്ചൻ #bibleinayear #malayalam #numbers #deuteronomy #psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #mcrc #mountcarmelretreatcentre #ബൈബിൾ #മലയാളം #pocബൈബിൾ #gospelofjohn #john #biblestudy #danielachan #frdanielpoovanathilnew

    മിശിഹായിലേക്കുള്ള മൂന്നാമത്തെ പരിശോധനാ മുനമ്പിൽ എത്തിയതിന് അഭിനന്ദനങ്ങൾ! ഇന്ന് ഫാ. ഡാനിയേലും ഫാ. വിൽസണും ചേർന്ന് വി.മത്തായിയുടെ സുവിശേഷം പഠിക്കാൻ സഹായിക്കുന്ന ഒരു ചർച്ചാപരിപാടിയിൽ പങ്കുചേരും. ഈശോയുടെ ശിഷ്യൻ എന്ന നിലയിൽ വി. മത്തായിയുടെ സുവിശേഷം എങ്ങനെ വ്യത്യസ്തമാണെന്നും തുടങ്ങിയ ഉൾക്കാഴ്ചകൾ നമുക്ക് ലഭിക്കും.

  • ദിവസം 257: ജറുസലേമിൻ്റെ നാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 14th, 2025  |  22 mins 50 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, എവിൽമെറോദാക്ക് ഭരണവർഷം, ഏസാവിൻ്റെ ഭവനം, ഒബാദിയാ, കൽദായസൈന്യം, ഗിലയാദ്., ജറീക്കോസമതലം, ജറെമിയാ, ഡാനിയേൽ അച്ചൻ, നബുക്കദ്‌നേസർ, നെബുസരദാൻ, ബാബിലോൺരാജാവ്, ബൈബിൾ, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ, സെദെക്കിയാ, സെഫാനിയാ, ഹമുത്താൽ

    പ്രവാസത്തിലേക്ക് പോകുന്ന ജനത്തെക്കുറിച്ചുള്ള ഏറ്റവും അവസാനത്തെ വിശദാംശങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. ജറുസലേമിനുണ്ടായ നാശവും പ്രവാസത്തിൻ്റെ ഏറ്റവും ദുഷ്കരമായ കാഴ്‌ചകളും ജറെമിയാ അവതരിപ്പിക്കുന്നു. തങ്ങളുടെ തിന്മയും പാപവുമാണ് ദൈവം വാഗ്‌ദാനമായി തന്ന ദേശത്തു നിന്ന് തങ്ങളെ പറിച്ചെറിഞ്ഞതെന്ന് ജനം മനസ്സിലാക്കുന്നു. കാൽവരിയുടെ മുകളിൽ ബലിയർപ്പിക്കപ്പെട്ട് മഹത്വം പ്രാപിച്ച് ഉത്ഥാനം ചെയ്‌തു മടങ്ങിവരുന്ന ക്രിസ്തുവിലേക്ക്, ഏതു മനുഷ്യനും ഏതു നിമിഷവും മടങ്ങിവരാമെന്നുള്ള വലിയ തിരിച്ചറിവിൻ്റെയും ബോധ്യത്തിൻ്റെയും അടയാളമായ ഉത്ഥാനം എല്ലാ പ്രവാസങ്ങളുടെയും പരിഹാരമാണെന്ന് ഡാനിയേൽ അച്ചൻ വിശദീകരിക്കുന്നു.

  • ദിവസം 256: ദൈവത്തിലേക്കുള്ള മടങ്ങിവരവ് - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 13th, 2025  |  24 mins 38 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, lamentations, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, കർത്താവ്, ജറെമിയാ, ഡാനിയേൽ അച്ചൻ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, വിലാപങ്ങൾ, സുഭാഷിതങ്ങൾ, സെദെക്കിയാ, സെറായാ

    ബാബിലോണിൻ്റെ നാശത്തെക്കുറുച്ചുള്ള ജറെമിയായുടെ പ്രവചനവും, പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ തങ്ങളുടെ തെറ്റ് തിരിച്ചറിയുന്ന ജനത ദൈവത്തോട് കാരുണ്യത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതുമാണ് നാം കാണുന്നത്. ഓരോരോ സഹനങ്ങളിലൂടെ നമ്മൾ യാത്ര ചെയ്യുമ്പോൾ നമ്മൾ ഓർത്തിരിക്കണം, എനിക്കിതിൻ്റെ അവസാനം അറിയില്ലെങ്കിലും, എൻ്റെ ദൈവം ഇതിൻ്റെ മനോഹരമായ അന്ത്യം കണ്ടിട്ടുണ്ട്. ആ ദൈവത്തിൽ പൂർണമായി ആശ്രയിക്കാനും, ദൈവത്തിലേക്ക് മടങ്ങിവരാൻ ദൈവം നമ്മളെ സഹായിക്കാൻ വേണ്ടി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 255: ദൈവ മഹത്വത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 12th, 2025  |  30 mins 12 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, lamentations, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അമ്മോന്യർക്കെതിരേ, അഹങ്കാരം, ഏലാമിനെതിരേ, ജറെമിയാ, ഡാനിയേൽ അച്ചൻ, ദമാസ്ക്കസിനെതിരേ, ബാബിലോൺ, ബൈബിൾ, മലയാളം ബൈബിൾ, വിലാപങ്ങൾ, സുഭാഷിതങ്ങൾ

    ബാബിലോണിന് സംഭവിക്കാൻ പോകുന്ന നാശത്തെക്കുറിച്ചുള്ള ജറെമിയാ പ്രവചനവും പിന്നീട് വിലാപങ്ങളുടെ പുസ്തകത്തിൽ,ജനത്തിൻ്റെ ദുരിത്തെക്കുറിച്ചുള്ള വിവരണവും, കയ്പ്പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള ഓർമ്മയിൽ മനസ്സ് പതറുമ്പോൾ നമ്മൾ മനസ്സിലേക്ക് കൊണ്ടു വരേണ്ട ചിന്ത, കർത്താവിൻ്റെ കാരുണ്യം ഒരിക്കലും അസ്തമിക്കുന്നില്ല എന്നതാണ്. ബാബിലോണിൻ്റെ പ്രധാനപ്പെട്ട തിന്മയായി ജറെമിയാ പറയുന്നത് അഹങ്കാരം എന്ന പാപമാണ്.അഹങ്കരിക്കാതിരിക്കാൻ നമ്മൾ പുലർത്തേണ്ട സമീപനം, ദൈവത്തിന് എല്ലാ കാര്യങ്ങളുടെയും മഹത്വം കൊടുക്കുകയും,എല്ലാം ദൈവകൃപയാൽ ആണ് സംഭവിക്കുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുക എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

  • ദിവസം 254: ജനതകളുടെ ന്യായവിധി - The Bible in a Year മലയാളം (with Fr. Daniel Poovannathil)

    September 11th, 2025  |  25 mins 18 secs
    bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, jeremiah, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, അഷ്‌കലോൺ, കിരിയാത്തായിം, കെരിയോത്, ഗാസാ, ജറെമിയ, ഡാനിയേൽ അച്ചൻ, ദീബോൻ, നേബോ, ഫറവോ, ഫിലിസ്‌ത്യർ, ബേത് ദിബ്‌ലാത്തായിം, ബേത്‌ഗമൂൽ, ബേത്‌മെയോൺ, ബൈബിൾ, ബൊസ്റാ., മലയാളം ബൈബിൾ, മെഫാത്, മൊവാബ്, ലൂഹിത് കയറ്റം, വിലാപങ്ങൾ, സുഭാഷിതങ്ങൾ, ഹെഷ്ബോണിൽവച്ച്, ഹൊറോണായിം

    ജറെമിയാപ്രവാചകൻ ഫിലിസ്ത്യർക്കെതിരെയും മൊവാബ്യർക്കെതിരെയും നടത്തുന്ന പ്രവചനങ്ങളാണ് ജറെമിയായിൽ നാം വായിക്കുന്നത്. മറ്റ് മനുഷ്യർക്ക് ദുരിതവും ആപത്തും വരുമ്പോൾ അവരത് അർഹിക്കുന്നു എന്ന് പറയുന്ന ഫിലിസ്ത്യരുടെയും മൊവാബിൻ്റെയും രീതി ദൈവം ചൂണ്ടിക്കാണിക്കുന്നു. ദൈവം നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി തീക്ഷ്‌ണതയോടെ ചെയ്യാതെ അലസമായിട്ട് ചെയ്‌താൽ നമ്മൾ ശപിക്കപ്പെട്ടവരായി മാറുമെന്ന് ജറെമിയാ പറയുന്നു. ഹൃദയത്തെ വശീകരിക്കുന്ന വ്യാജമായ അരുളപ്പാടുകൾ പങ്കുവയ്‌ക്കുന്നവരെപറ്റിയാണ് വിലാപങ്ങൾ നമ്മോട് സംസാരിക്കുന്നത്.