The Bible in a Year - Malayalam
The award winning Bible in a Year podcast system, now in Malayalam
Displaying Episode 1 - 10 of 119 in total of The Bible in a Year - Malayalam with the tag “proverbs”.
-
ദിവസം 294: യൂദയാ സമാധാനത്തിലേക്ക് - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 21st, 2025 | 20 mins 57 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, യൂദാസ്, ശിമയോൻ, സുഭാഷിതങ്ങൾ
ശിമയോൻ, ജോനാഥാൻ്റെ സ്ഥാനത്ത് ജനത്തിൻ്റെ നേതൃത്വം ഏറ്റെടുക്കുന്നതും, ട്രിഫൊയ്ക്ക് എതിരായി ദമെത്രിയൂസിനോട് ഉണ്ടാക്കിയ സഖ്യം ഇസ്രായേൽ ദേശത്തെ സമാധാനത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ് നമ്മൾ മക്കബായരുടെ പുസ്തകത്തിൽ ശ്രവിക്കുന്നത്. കുടുംബത്തിൽ ദൈവത്തെ മഹത്വപ്പെടുത്തേണ്ടതിൻ്റെ പ്രാധാന്യത്തെ പ്രഭാഷകൻ വരച്ചു കാട്ടുന്നു. നമ്മൾ നമ്മുടെ പ്രിയപ്പെട്ടവരോടൊത്താണ് സന്തോഷിക്കേണ്ടതെന്നും, അവരോട് ചേർന്നല്ലാത്ത സന്തോഷങ്ങളെ കുറേക്കൂടി ഭയപ്പെടേണ്ടതുണ്ടെന്നും, മദ്യപാനവും, ഭോജനാസക്തിയും, ദാരിദ്ര്യത്തിലേക്കും കീറത്തുണി ഉടുക്കുന്ന അവസ്ഥയിലേക്കും എത്തിക്കും എന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 293: നല്ല ഭാവിയും നല്ല ശിക്ഷണവും - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 20th, 2025 | 22 mins 7 secs
1മക്കബായര, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ഓനിയാസ്, ജറുസലേം, ജോനാഥാൻ, ട്രിഫൊ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മലയാളം ബൈബിൾ, ശിക്ഷണം, സുഭാഷിതങ്ങൾ, സ്പാർത്താ
ജോനാഥാൻ റോമാക്കാരുമായുള്ള സൗഹൃദം ഉറപ്പിക്കുന്നതും അധികാരക്കൊതിയനായ ട്രിഫൊയുടെ ചതിയിൽ പെട്ട് തടവിലാക്കപ്പെടുന്നതും ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം വായിക്കുന്നു. ആരോഗ്യം സംരക്ഷിക്കുന്നതിൻ്റെ പ്രാധാന്യവും, സമ്പത്തിൻ്റെ വിനിയോഗവും, വിരുന്നിൽ വിവേകത്തോടുകൂടിയുള്ള മാന്യത പുലർത്തുന്നതിനെക്കുറിച്ചും പ്രഭാഷകൻ വിവരിക്കുന്നു. കുട്ടികളെ നല്ല ശിക്ഷണത്തിൽ വളർത്തണമെന്നും കുഞ്ഞുങ്ങൾ മുറിവേറ്റവരായി വളർന്നു വരാതെ അവർ ദൈവഭയത്തിൽ വളരാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 292: അപവാദം ചാട്ടയടിയേക്കാൾ ഭീകരം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 19th, 2025 | 27 mins 49 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അലക്സാണ്ടർ, ജോനാഥാൻ, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മലയാളം ബൈബിൾ, യൂദയാ, സമരിയാ, സുഭാഷിതങ്ങൾ
ജോനാഥാൻ മാറിമാറിവരുന്ന രാജാക്കന്മാരുമായി സഖ്യത്തിൽ ഏർപ്പെടുന്നതും ജറുസലേമിൻ്റെ സുരക്ഷിതത്വത്തിനുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് മക്കബായരുടെ പുസ്തകത്തിൽ ഇന്ന് നാം ശ്രവിക്കുന്നു. പ്രഭാഷകൻ്റെ പുസ്തകത്തിൽ, അപവാദം ചാട്ടയടികൊണ്ടുണ്ടാക്കുന്ന മുറിവിനെക്കാളും ഭീകരമാണ് എന്നും സൂചിപ്പിക്കുന്നു. മറ്റുള്ളവരോട് ഹൃദയപൂർവ്വം ക്ഷമിക്കാനുള്ള കൃപയ്ക്കു വേണ്ടിയും നാവിനെ പരദൂഷണത്തിൽ നിന്നു സ്വതന്ത്രമാക്കാനും കുറ്റം വിധിക്കാതെ ജീവിക്കാൻ പറ്റുന്ന ഒരു നിഷ്കളങ്ക സ്നേഹം സഹജീവികളോട് ഉണ്ടാകുന്ന വിധത്തിൽ ഞങ്ങളുടെ ഹൃദയത്തിൽ ദൈവസ്നേഹം നിറയ്ക്കാനും വേണ്ടി പ്രാർത്ഥിക്കാൻ ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു.
-
ദിവസം 291: പാപം പതിയിരിക്കുന്നു - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 18th, 2025 | 27 mins 48 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, അലക്സാണ്ടർ, അലക്സാണ്ടർ എപ്പിഫാനസ്, ക്ലെയോപ്പാത്ര, ജോനാഥാൻ, ജോപ്പാ, ടോളമായിസ്, ഡാനിയേൽ അച്ചൻ, ദമെത്രിയൂസ്, പ്രഭാഷകൻ, ബൈബിൾ, മക്കബായര്, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
മക്കബായരുടെ പുസ്തകത്തിൽ, യൂദാസിൻ്റെ മരണത്തിനുശേഷം ജോനാഥാൻ്റെ നേതൃത്വത്തിൽ അന്ത്യോക്യൻ സൈന്യത്തിനെതിരെ പലയിടങ്ങളിലായി യുദ്ധത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ചും, പ്രഭാഷകൻ്റെ പുസ്തകത്തിലേക്ക് വരുമ്പോൾ മനോഹരമായ ചില നിർദ്ദേശങ്ങളും ഇന്നു നാം ശ്രവിക്കുന്നു. ദൈവഭക്തിയിൽ ഒരുവൻ പുരോഗതി പ്രാപിക്കുന്നില്ലെങ്കിൽ അവൻ്റെ വീട് വേഗത്തിൽ നശിച്ചുപോകും എന്നും, ധനം ഉണ്ടാക്കാനുള്ള പരിശ്രമത്തിനിടയിൽ പാപം ഒരാളുടെ ജീവിതത്തിൽ അയാളറിയാതെ തന്നെ അയാളെ പിടിമുറുക്കുമെന്നും ഇന്നത്തെ വായനയിലൂടെ ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 287: നല്ല വാക്ക് ദാനധർമ്മത്തോളം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 14th, 2025 | 28 mins 34 secs
1maccabees, 1മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അന്തിയോക്കസ്, അന്തിയോക്കസ് എപ്പിഫാനസിൻ്റെ, ഡാനിയേൽ അച്ചൻ, ദാനധർമം, പ്രഭാഷകൻ, ബത്സൂറും, ബൈബിൾ, മലയാളം ബൈബിൾ, യഹൂദർ, ലിസിയാസ്, സുഭാഷിതങ്ങൾ
അന്തിയോക്കസ് എപ്പിഫാനസിൻ്റെ മരണവും തുടർന്ന് രാജാവാകുന്ന അവൻ്റെ പുത്രൻ ജറുസലേമിനെതിരെ ചെയ്യാൻ ഒരുമ്പെടുന്ന ക്രൂരകൃത്യങ്ങളെക്കുറിച്ച് മക്കബായരുടെ ഒന്നാം പുസ്തകത്തിലും പിന്നീട് നല്ല ജീവിതം നയിക്കേണ്ടതിന് ശ്രദ്ധിക്കേണ്ട മേഖലകളെക്കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിലും ഇന്ന് നാം ശ്രവിക്കുന്നു. നല്ല മരണം, മനോഹരമായ ഒരു ജീവിതത്തിൻ്റെ സമ്മാനമാണെന്നും, നല്ല വാക്കുകൾ, സ്നേഹം നിറഞ്ഞ വാക്കുകൾ സംസാരിക്കാൻ കഴിയുന്നത്, ദാനധർമ്മത്തോളം വിലപ്പെട്ടതാണെന്നും ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 286: വിശുദ്ധിയിലേക്കുള്ള വിളി - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 13th, 2025 | 26 mins 8 secs
1maccabees, 1മക്കബായർ, bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അമ്മോന്യർക്കെതിരേ, ഇദുമെയർ, ഗലീലിയിൽ, ഗിലയാദിലെ, ഡാനിയേൽ അച്ചൻ, തിമോത്തേയോസ്, പ്രഭാഷകൻ, ബൈബിൾ, മക്കബേയൂസ്, മലയാളം ബൈബിൾ, സുഭാഷിതങ്ങൾ
മക്കബായരുടെ പുസ്തകം ദൈവരാജ്യത്തിനും ദൈവത്തിൻ്റെ നിയമത്തിനും എതിരെ കടന്നു കയറിയ അധിനിവേശത്തിനെതിരെ വിശ്വസ്തരായ ആളുകൾ നടത്തിയ ചെറുത്തുനിൽപ്പിൻ്റെ കഥയാണ്. വിശ്വാസത്തിനെതിരെ പ്രതിരോധിക്കാനുള്ള മനുഷ്യൻ്റെ ഉത്തരവാദിത്വത്തെ കുറിച്ച് പ്രഭാഷകൻ്റെ പുസ്തകത്തിൽ ചൂണ്ടികാണിക്കുന്നു. ജീവനും മരണവും ദൈവം നമ്മുടെ മുമ്പിൽ വെച്ചിട്ടുണ്ട്. ഏതു വഴിയെ പോകണം എന്ന് തീരുമാനിക്കാൻ മനുഷ്യന് എല്ലാവിധ അവകാശങ്ങളും ഉണ്ട്, എന്നാൽ വിശുദ്ധി നിറഞ്ഞ ഒരു ജീവിതത്തിൻ്റെ അവകാശം നൽകണമേ എന്ന് ദൈവത്തോട് എളിമയോടെ യാചിക്കാൻ,ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 285: ദേവാലയ പ്രതിഷ്ഠാ തിരുനാൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 12th, 2025 | 27 mins 17 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, അഹങ്കാരിയുടെ പതനം, ഗോർജിയാസ്, ഡാനിയേൽ അച്ചൻ, ദേവാലയശുദ്ധീകരണം, ദൈവത്തിൽ ആശ്രയം, പ്രഭാഷകൻ, ബഹുമാന്യൻ, ബൈബിൾ, മക്കബായർ, മലയാളം ബൈബിൾ, ലിസിയാസ്, വിനീതന്റെ ഉയർച്ച, സംയമനം പാലിക്കുക, സുഭാഷിതങ്ങൾ, സ്നേഹിതരുടെ തിരഞ്ഞെടുപ്പ്.
അന്തിയോക്കസ് എപ്പിഫാനസ് മലിനമാക്കിയ ജറുസലേം ദേവാലയത്തെ യൂദാസിന്റെ നേതൃത്വത്തിൽ തിരിച്ചു പിടിച്ച് ശുദ്ധീകരിക്കുന്നതാണ് 1 മക്കബായറിൽ നാം കാണുന്നത്. പൊടിയും ചാരവുമായ മനുഷ്യന് അഹങ്കരിക്കാൻ എന്തുണ്ട് എന്ന ചോദ്യവും ദൈവത്തിൽ ആശ്രയിക്കാനും പ്രഭാഷകന്റെ പുസ്തകത്തിൽ നിന്ന് നമ്മൾ വായിക്കുന്നു. ക്രിസ്തു വിശ്വാസികൾ എന്ന നിലയിൽ സൂക്ഷിക്കേണ്ട ഒരു ക്രിസ്തീയ പുണ്യമാണ് വിനയമെന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.
-
ദിവസം 283: ദൈവീക ദൗത്യത്തിൻ്റെ പ്രാധാന്യം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 10th, 2025 | 27 mins 5 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, maccabees, mcrc, mount carmel retreat centre, poc ബൈബിൾ, proverbs, sirach, ഇസ്രായേൽ, ജാഗ്രത, ഡാനിയേൽ അച്ചൻ, പ്രഭാഷകൻ, ബൈബിൾ, മക്കബായർ, മത്താത്തിയാസും, മലയാളം ബൈബിൾ, മൊദെയിൻ, യൊവാറിബിൻ്റെ, സാബത്തിൽ, സാബത്തുദിവസം, സുഭാഷിതങ്ങൾ
മത്താത്തിയാസ് എന്ന ഒരു വൃദ്ധ പുരോഹിതനും, അദ്ദേഹത്തിൻ്റെ അഞ്ച് ആൺമക്കളും, നിയമത്തിനും, ദൈവം ഏല്പിച്ചിരിക്കുന്ന ദൗത്യത്തിനും വേണ്ടി, ധൈര്യത്തോടെ നിലകൊള്ളുന്ന, ഒരു നിലപാടിൻ്റെ ചരിത്രമാണ് ഇന്ന് മക്കബായരുടെ പുസ്തകത്തിൽ നാം ശ്രവിക്കുന്നത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം നമുക്ക് പ്രശ്നങ്ങളില്ല അവസരങ്ങളേയുള്ളൂ. ഓരോ പ്രശ്നവും ദൈവത്തിൻ്റെമഹത്വവും സാന്നിധ്യവും വെളിപ്പെടുത്തുന്നതിനും ദൈവ വഴിയിലേക്ക് മനുഷ്യരെ തിരിച്ചു കൊണ്ടുവരുവാനുള്ള അവസരങ്ങൾ ആയിട്ട് കാണാനുള്ള കൃപയ്ക്കായ് പ്രാർത്ഥിക്കാനും ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മിപ്പിക്കുന്നു
-
ദിവസം 281: നെഹെമിയായുടെ നവീകരണങ്ങൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 8th, 2025 | 27 mins 51 secs
bible in a year malayalam, bibleinayear, daniel achan, fr. daniel poovannathil, malachi, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, എലിയാഷിബ്, കർത്താവിൻ്റെ ദിനം, ഡാനിയേൽ അച്ചൻ, തോബിയാ, ദശാംശം, ദുർനടപടികൾ തിരുത്തപ്പെടുന്നു, ദൈവവും ജനവും, നെഹെമിയാ, പുരോഹിതന്മാർ, ബൈബിൾ, മലയാളം ബൈബിൾ, മലാക്കി, മോശയുടെ നിയമഗ്രന്ഥം, ലേവായർ, വിജാതീയ സ്ത്രീ, സാബത്ത്, സുഭാഷിതങ്ങൾ, സ്മരാണാഗ്രന്ഥം
ദൈവീക സംവിധാനങ്ങളെ ധിക്കരിക്കുന്ന ദുർനടപടികൾ തിരുത്തപ്പെടുന്നതാണ് നെഹെമിയായുടെ പുസ്തകത്തിൽ വായിക്കുന്നത്. ഇസ്രായേൽ ജനത്തോടുള്ള കർത്താവിൻ്റെ സ്നേഹവും അഴിമതിക്കാരായ പുരോഹിതർക്കെതിരേയുള്ള കുറ്റാരോപണവും അവിശ്വസ്തമായ ദാമ്പത്യത്തിന് എതിരെയും സാബത്താചരിക്കുന്നതിൽ വന്ന പാളിച്ചകളും ആസന്നമാകുന്ന കർത്താവിൻ്റെ വിധിദിനവുമാണ് മലാക്കി പ്രവാചകൻ്റെ പുസ്തകത്തിൽ വിവരിക്കുന്നത്.
-
ദിവസം 280: കൃതജ്ഞതയുടെ തിരുനാളുകൾ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
October 7th, 2025 | 23 mins 52 secs
bible in a year malayalam, bibleinayear, daniel achan, esther, fr. daniel poovannathil, mcrc, mount carmel retreat centre, nehemiah, poc ബൈബിൾ, proverbs, അഹസ്വേരൂസ്, എസ്തേർ, ഡാനിയേൽ അച്ചൻ, നെഹെമിയാ, പുരീംതിരുനാൾ, ബൈബിൾ, മതിലിൻ്റെപ്രതിഷ്ഠ, മലയാളം ബൈബിൾ, മൊർദെക്കായ്, യഹൂദർ, സുഭാഷിതങ്ങൾ, സെറുബാബേൽ
നെഹെമിയായുടെ പുസ്തകത്തിൽ ജറുസലേമിൻ്റെ മതിലുകൾ പ്രതിഷ്ഠിക്കപ്പെടുന്നതും, ഈ മതിലുകളുടെ കോട്ടയുടെ വാതിലുകൾ കാക്കാനും, ദൈവത്തെ ആരാധിക്കാനുമുള്ള ആളുകളെ നിയോഗിക്കുന്നതും പിന്നീട് എസ്തേറിൻ്റെ പുസ്തകത്തിൽ ജനത്തിൻ്റെ ജീവിതത്തെ രക്ഷിക്കാനായി ദൈവം ഇടപെട്ടതിൻ്റെ ഓർമ്മക്കായി, യഹൂദർ ആചരിച്ചിരുന്ന പുരീം ഉത്സവത്തെക്കുറിച്ചും നാം ശ്രവിക്കുന്നു. ഓരോ തിരുനാളിലും നല്ല ദൈവം എങ്ങനെയാണ് നമ്മളെ രക്ഷിച്ചത് എന്ന് ഓർക്കാൻ കഴിഞ്ഞില്ലെങ്കിൽ ആ തിരുനാളുകൾ അർത്ഥശൂന്യമായി മാറാൻ ഇടയുണ്ട് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമിപ്പിക്കുന്നു.